മുരളി തുമ്മാരുകുടിയുടെ സോഷ്യൽ മീഡിയ കുറിപ്പ്

ഈ ഐഡിയ നമുക്കെന്താ ഇതിന് മുൻപേ തോന്നാതിരുന്നത് ? ചെറുപ്പത്തിൽ തുമ്മാരുകുടിയിൽ ഏറെ കശുമാവുകൾ ഉണ്ടായിരുന്നു. അക്കാലത്ത് അല്പം പോക്കറ്റ് മണിക്കുള്ള ഏക മാർഗ്ഗവും അതായിരുന്നു.കൂടാതെ സ്‌കൂളിൽ പോകുന്ന വഴിക്ക് മറ്റുള്ളവരുടെ കശുമാവുകളുമുണ്ട്. അത് ഉണ്ടായി പച്ച നിറം വരുന്പോൾ തന്നെ പറിച്ചെടുത്ത് കല്ലിനിടിച്ചു പൊളിച്ചു തിന്നും.കശുവണ്ടി മൂത്തു കഴിഞ്ഞാൽ അതും വെട്ടിപ്പൊളിച്ചു കഴിക്കും. ചിലപ്പോൾ മണലിൽ ഇട്ടു വറുത്ത് അടിച്ചു പൊട്ടിച്ചു തിന്നും. അതിലൊക്കെ അല്പം റിസ്ക് എലമെന്റ് ഉണ്ട്. കശുവണ്ടിയുടെ കറ ദേഹത്ത് വീണാൽ പൊള്ളും. ഓരോ അവധിക്കാലത്തും ഇത്തരത്തിലുള്ള പരുക്കുകൾ ഗ്രാമീണ ജീവിതത്തിന്റെ ഭാഗമാണ്.

Unsold cashew sprouts: Youth turns nutty idea into big hit | Kozhikode News  - Times of Indiaകശുവണ്ടിയുടെ സീസൺ കഴിഞ്ഞാൽ പുതുമഴ പെയ്ത് ഒന്നുരണ്ട് ആഴ്ച കഴിയുന്പോൾ വീണ്ടും പറന്പിലൂടെ നടക്കും. കൂണ് മുളച്ചിട്ടുണ്ടോ എന്ന് നോക്കുകയാണ് ലക്ഷ്യം. ചിലപ്പോൾ അങ്ങനെ നടക്കുന്പോൾ ഒരു കശുവണ്ടി മുളച്ചു നിൽക്കുന്നതു കാണും. പരിപ്പിന് ചെറിയൊരു പച്ച നിറം കാണും.നല്ല രുചിയാണ്. കുറച്ചു മാത്രം കിട്ടുന്നത് കൊണ്ടാകണം അതല്പം കൂടുതൽ രുചി തോന്നുന്നത്.ഇത്രയൊക്കെയായിട്ടും എന്നാൽ കുറച്ചു കശുവണ്ടി മുളപ്പിച്ചു കഴിച്ചു നോക്കാമെന്ന് അന്ന് തോന്നിയില്ല. നാട് വിട്ടതിന് ശേഷം എത്രയോ നാടുകളിൽ, കേരളത്തിലേക്കുള്ള കശുവണ്ടി കൂടുതലും Brijith Krishna (@brijith_krishna) | Twitterവരുന്ന ആഫ്രിക്കൻ രാജ്യങ്ങളിൽ ഉൾപ്പടെ, പോയിട്ടുണ്ട്. അവിടെ ഒന്നും മുളപ്പിച്ച കശുവണ്ടി വിൽക്കാൻ വച്ചിരിക്കുന്നത് കണ്ടിട്ടില്ല. അത്തരത്തിൽ ഒരു വ്യവസായത്തെ പറ്റി കേട്ടിട്ടുമില്ല.അതുകൊണ്ടാണ് എൻറെ സുഹൃത്ത് ബ്രിജിത്ത് കൃഷ്ണ ഈ മുളച്ച കശുവണ്ടി ആശയം പറഞ്ഞപ്പോൾ എനിക്ക് അതിശയവും സന്തോഷവും ഉണ്ടായത്.
സന്തോഷം, ഇത്രയും രുചിയുള്ള ഒന്ന് നമുക്കിഷ്ടമുള്ള സമയത്ത് ലഭിക്കുമല്ലോ എന്നത്.

അതിശയം, എന്തുകൊണ്ടാണ് ഈ ആശയം ഇതിന് മുൻപ് വ്യാപകമാകാതിരുന്നത് എന്നത്.എന്താണെങ്കിലും വിവരം അറിഞ്ഞ വഴി സാധനം ഓർഡർ ചെയ്തു, കഴിച്ചു നോക്കി. കഴിക്കാനും കറി വെക്കാനും സലാഡിൽ ഉപയോഗിക്കാനും അടിപൊളിയാണ്. എനിക്ക് നൊസ്റാൾജിയ കൂടി ഉള്ളത് കൊണ്ട് കുറച്ചു കൂടുതൽ ഇഷ്ടമായി.കൂടുതൽ അറിയണമെന്നും വാങ്ങണമെന്നും ഉള്ളവർ ബ്രിജിത്തിനെ കോൺടാക്ട് ചെയ്യൂ. Brijithkrishna 9447178995, mcbrijith@gmail.com ബ്രിജിത്ത്, എല്ലാ ആശംസകളും

You May Also Like

15 ദിവസം കൊണ്ട് 30 നില ബില്‍ഡിംഗ് ഉണ്ടാക്കിയ മഹാന്‍

15 ദിവസം കൊണ്ട് 30 നില ബില്‍ഡിംഗ് ആണ് ഇദ്ദേഹം കൂളായി ഉണ്ടാക്കിയത്. ഇതുണ്ടാക്കിയ ദ്രിശ്യങ്ങള്‍ അടങ്ങിയ യൂ ട്യൂബ് വീഡിയോ ഇതിനകം തന്നെ വമ്പന്‍ ഹിറ്റും ആണ്.

വസ്തു വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

വസ്തു വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില സുപ്രധാന കാര്യങ്ങളെ കുറിച്ച് എഴുതുന്നത് മുന്‍ ജഡ്ജിയും പ്രമുഖ ബ്ലോഗ്ഗറുമായ ഷെരീഫ് കൊട്ടാരക്കര

ഓണ്‍ലൈന്‍ ഷോപ്പിങ്ങില്‍ ശ്രദ്ധിക്കാന്‍

ഓണ്‍ലൈന്‍ ഷോപ്പിങ്ങില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നമുക്കൊന്ന് ഓടിച്ചു നോക്കാം

ആദായ നികുതി വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്റെ മകനായ രാകേഷ് ജുൻജുൻവാല എങ്ങനെ കോടാനുകോടിയുടെ ബിസിനസ് അധിപനായി ?

രാകേഷ് ജുൻജുൻവാല ആദരാഞ്ജലികള്‍ Sigi G Kunnumpuram ആദായ നികുതി വകുപ്പിലെ ജീവനക്കാരനായിരുന്ന രാധേശ്യാംജി ജുൻജുൻവാലയുടേയും…