fbpx
Connect with us

വെള്ളിമൂങ്ങ സിനിമയിൽ “എത്ര നാളയെടോ, ആളുകൾ മടുത്തുകാണും” എന്നൊക്കെ പറഞ്ഞാലും ഇരിക്കൂറുകാർ പറയുന്നതല്ല

ശ്രീ കെസി ജോസഫ് ഇരിക്കൂറിന്റെ സ്വന്തം എമ്മെല്ലെ ആണ്. 39 വശത്തെ സുദീർഘമായ വിജയം അദ്ദേഹത്തെ തളർത്തിയിട്ടില്ല, മറ്റു പല നേതാക്കളെ പോലെ പേരുദോഷവും കേൾപ്പിച്ചിട്ടില്ല .

 136 total views,  1 views today

Published

on

Muralee Thummarukudy

ശ്രീ കെസി ജോസഫ് ഇരിക്കൂറിന്റെ സ്വന്തം എമ്മെല്ലെ ആണ്. 39 വശത്തെ സുദീർഘമായ വിജയം അദ്ദേഹത്തെ തളർത്തിയിട്ടില്ല, മറ്റു പല നേതാക്കളെ പോലെ പേരുദോഷവും കേൾപ്പിച്ചിട്ടില്ല . വെള്ളിമൂങ്ങ സിനിമയിൽ പരിഹസിക്കപ്പെട്ടാലും അതൊന്നും ഇരിക്കൂറുകാരുടെ അഭിപ്രായവും അല്ല. എന്നിട്ടും എന്തിനാണ് അദ്ദേഹത്തെ തഴയുന്നതു ? മുരളി തുമ്മാരുകുടിയുടെ കുറിപ്പ്

മുരളി തുമ്മാരുകുടി

വിജയം ബാധ്യതയാകുന്ന ഒരാൾ…

വരുന്ന അസംബ്ലി തിരഞ്ഞെടുപ്പിന് സീറ്റ് ഒന്നും കിട്ടിയില്ലെങ്കിലും പുറത്തു വരുന്ന സ്ഥാനാർഥി പട്ടികകൾ ഒക്കെ ഞാൻ ശ്രദ്ധിക്കുന്നുണ്ട്. ഇനി എങ്ങാനും ബിരിയാണി കിട്ടിയാലോ !!സി പി എമ്മിന്റെ ലിസ്റ്റിൽ മാതൃകാപരമായി പലതുമുണ്ട്. നന്നായി പ്രവർത്തിക്കുന്നവരും നല്ല ജയാ സാധ്യത ഉള്ളവരും പേര് കേട്ടവരും ആയ ശ്രീ തോമസ് ഐസക്കും ശ്രീ ജി സുധാകരനും ഉൾപ്പടെ ഉള്ളവർ ലിസ്റ്റിൽ ഇല്ല. മൂന്നു തവണയിൽ കൂടുതൽ ജയിച്ചവർ വേണ്ട എന്നോ മറ്റോ ആണവിടുത്തെ നിബന്ധന എന്ന് തോന്നുന്നു. നല്ല കാര്യമാണ്. പുതിയ ആളുകൾക്ക് അവസരം ഉണ്ടാകും, പാർട്ടിയേക്കാൾ വലുതാകുന്ന നേതാക്കൾ കുറയും. പാർട്ടിക്കും നാടിനും നല്ലതാണ്.കോൺഗ്രസ്സിന്റെ ലിസ്റ്റ് വരുന്നതേ ഉള്ളൂ. പക്ഷെ കേട്ടിടത്തോളം അവിടുത്തെ നിബന്ധനകൾ വ്യത്യസ്തമാണ്.എല്ലാ എം എൽ എ മാരും വീണ്ടും മത്സരിക്കും, അവർ എത്ര തവണ മത്സരിച്ചവരോ ജയിച്ചവരോ ആണെങ്കിലും. സിറ്റിംഗ് എം പി മാർക്ക് സീറ്റ് ഇല്ല. രണ്ടു തവണയിൽ കൂടുതൽ തോറ്റവർക്ക് വീണ്ടും സീറ്റ് കൊടുക്കുകയുമില്ല. ഏറ്റവും മാതൃകാപരം എന്ന് പറയാൻ പറ്റില്ല. പക്ഷെ ഇപ്പോഴത്തെ സാഹചര്യത്തിൽ മനസ്സിലാക്കാവുന്നതേ ഉള്ളൂ. കോൺഗ്രസിന് ഇതൊരു നിലനിൽപ്പിന്റെ പ്രശ്നമാണ്. അപ്പോൾ വിജയ സാധ്യത മാത്രമാണ് മുഖ്യം, ബിഗിലെ. പോരാത്തതിന് സിറ്റിംഗ് എം എൽ എ മാരുടെ എണ്ണം അത്ര വലുതല്ല, അപ്പോൾ പുതുമുഖങ്ങൾക്കും സ്ത്രീകൾക്കും ഒക്കെ സീറ്റുകൾ കൊടുക്കണമെങ്കിൽ ധാരാളം വേറെ ഉണ്ട്.

Advertisementപക്ഷെ ഈ നിബന്ധനകളിൽ ഒന്നും പെടാഞ്ഞിട്ടും സീറ്റ് ഇല്ലാത്ത ഒരാളുണ്ട് എന്നാണ് കേൾക്കുന്നത്.ശ്രീ കെ സി ജോസഫ്, കോൺഗ്രസിന്റെ മുൻ മന്ത്രിയാണ്, തൊള്ളായിരത്തി എൺപത്തി രണ്ടുമുതൽ തുടർച്ചയായി ഇരിക്കൂർ മണ്ഡലത്തിൽ നിന്നും വിജയിക്കുന്ന എം എൽ എ യും ആണ്. അദ്ദേഹത്തിന് സീറ്റ് ഇല്ല എന്നാണ് വാർത്തകൾ വരുന്നത്.ട്രോൾ കാലത്തെ സിനിമ ഡയലോഗ് പോലെ
“കോൺഗ്രസ്സ്, നിങ്ങളെ എനിക്ക് മനസ്സിലാകുന്നില്ല”എന്താണ് ശ്രീ കെ സി ജോസഫിന്റെ അയോഗ്യത ?അദ്ദേഹം സിറ്റിംഗ് എം എൽ എ അല്ലേ ?അദ്ദേഹം രണ്ടു പ്രാവശ്യം തോറ്റോ ?അദ്ദേഹം എം പി ആണോ ?എം എൽ എ എന്ന നിലയിൽ ബാക്കിയുള്ള പത്തൊമ്പത് പേരെ അപേക്ഷിച്ച് അദ്ദേഹം ഏതെങ്കിലും തരത്തിൽ പുറകിലാണോ ?മന്ത്രിയായിരുന്ന കാലത്ത് അഴിമതി, സ്വജന പക്ഷപാതം, സ്ത്രീ വിഷയം എന്നിവ എന്തെങ്കിലും വിവാദത്തിൽ പെട്ടോ ഒന്നുമില്ല. പുറത്തു നിന്നും കാണുന്നിടത്തോളം അദ്ദേഹം “സ്ഥിരമായി ജയിക്കുന്നു” എന്നതാണ് അയോഗ്യത.

ഇതിപ്പോൾ തുടങ്ങിയതല്ല. വെള്ളിമൂങ്ങ സിനിമയിൽ ഒക്കെ “എത്ര നാളയെടോ, ആളുകൾ മടുത്തുകാണും” എന്നൊക്കെ ഇരിക്കൂർ എം എൽ എ പ്പറ്റി ഡയലോഗ് അടിക്കുന്നുണ്ട്. അതൊക്കെ സിനിമാക്കാർ പറയുന്നതാണ്, നാട്ടുകാർ പറയുന്നതല്ലോ. തിരഞെടുപ്പിന് നിന്നപ്പോൾ ഒക്കെ നാട്ടുകാർ അദ്ദേഹത്തെ ജയിപ്പിച്ചിട്ടേ ഉള്ളൂ.ഒരു പഞ്ചായത്ത് വാർഡിൽ എങ്കിലും മത്സരിച്ചിട്ടുള്ളവർക്കോ അത് സൂക്ഷിച്ച് ശ്രദ്ധിച്ചിട്ടുള്ളവർക്കോ അറിയാം, ജനങ്ങളുടെ വോട്ട് മേടിച്ചെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. “സാർ സംഭവം ആണ്” എന്നൊക്കെ പറയാൻ എത്ര ആളെ വേണമെങ്കിലും കിട്ടും. പക്ഷെ ഇലക്ഷന് നിൽക്കുമ്പോൾ വിവരം അറിയും.കേരളത്തിലെ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ അതി പ്രശസ്തർ പലരും തിരഞെടുപ്പിന് നിന്ന് ഒരിക്കൽ പോലും ജനപിന്തുണ കിട്ടാതെ വന്നിട്ടുണ്ട്.
ഒരിക്കൽ വലിയ ഭൂരിപക്ഷം ഒക്കെ കിട്ടി ജയിച്ച ആൾ പിൽക്കാലത്ത് തോറ്റ് തുന്നം പാടിയതും നമ്മൾ കണ്ടിട്ടുണ്ട്.അപ്പോൾ ഏതാണ്ട് നാല്പത് വർഷക്കാലമായി ഒരു പ്രദേശത്തെ ജനങ്ങളുടെ വോട്ട് നേടി ജയിക്കുക എന്നത് നിസ്സാരമായ കാര്യമല്ല.ഓരോ പാർട്ടികളും ആരെ സ്ഥാനാർത്ഥിയാക്കുന്നു, അതിന് എന്തൊക്കെ മാനദണ്ഡങ്ങൾ വക്കുന്നു എന്നതൊക്കെ ആ പാർട്ടിയുടെ കാര്യം മാത്രമാണ്.
ശ്രീ കെ സി ജോസഫിനെ എനിക്ക് ഒട്ടും പരിചയമില്ല. ഒരിക്കൽ തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് ശ്രീ ഉമ്മൻ ചാണ്ടിയുടെ കൂടെ പോകുന്നത് കണ്ടിട്ടുണ്ട് അത്ര മാത്രം.

എന്നാലും അദ്ദേഹത്തിന് സീറ്റ് കിട്ടാത്തതിൽ എനിക്കൊരു വിഷമം ഉണ്ട്.പിന്നെ ഒരാൾ മരിച്ചാൽ അയാളുടെ ബന്ധുക്കളെക്കാൾ കൂടുതൽ അടുത്ത വീട്ടിലെ ആളുകൾ കരയരുത് എന്ന് ഏതാണ്ട് അർഥം വരുന്ന ഒരു ആഫ്രിക്കൻ പഴംചൊല്ലുണ്ട് (‘Don’t cry more than the bereaved’ ). അതുകൊണ്ട് ഞാൻ ഓവറാക്കുന്നില്ല.ശ്രീ കെ സി ജോസഫിനെ സംബന്ധിച്ചിടത്തോളം സീറ്റ് കിട്ടിയാലും ഇല്ലെങ്കിലും വിഷമിക്കാനൊന്നുമില്ല, അഭിമാനിക്കാൻ ഏറെ ഉണ്ട് താനും. മുപ്പത്തി ഒമ്പത് വർഷം എം എൽ എ ആയിരിക്കുന്നത്, എട്ടു പ്രാവശ്യം ജനങ്ങളുടെ ഭൂരിപക്ഷ പിൻതുണ നേടുന്നത്, മന്ത്രിയായിട്ടും ചീത്തപ്പേര് ഉണ്ടാകാതിരിക്കുന്നത്, സീറ്റ് കിട്ടിയില്ലെങ്കിൽ മറുകണ്ടം ചാടുമെന്ന് ഭീഷണിപ്പെടുത്തുകയോ മറ്റുള്ളവർ സംശയിക്കുകയോ ചെയ്യാതിരിക്കുന്നത്, ഇതൊക്കെ എല്ലാവർക്കും പറയാൻ പറ്റുന്ന കാര്യമല്ല.
ശ്രീ കെ സി ജോസഫിന് എല്ലാ ആശംസകളും

 137 total views,  2 views today

Advertisementഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment3 hours ago

മുഹൂർത്തം മെയ് 28 ന് രാവിലെ, ചടങ്ങുകൾ നടക്കുന്നത് ചെന്നൈയിൽ വച്ച്, അടുത്ത ദിവസം തന്നെ മഞ്ജുവാര്യർ പോകും.

controversy3 hours ago

വിജയ് ബാബുവുമായുള്ള 50 കോടിയുടെ കരാറിൽ നിന്നും പിൻമാറി പ്രമുഖ ഒ.ടി.ടി കമ്പനി; കരാർ ഏറ്റെടുക്കാൻ ഒരുങ്ങി താരസംഘടന.

Latest3 hours ago

സേവാഭാരതി എന്നു പറയുന്നത് കേരളത്തിലുള്ള ഒരു സംഘടനയാണ്; അവർക്ക് തീവ്രവാദ പരിപാടിയൊന്നുമില്ല; ശബരിമലയ്ക്ക് പോകുമ്പോൾ വെളുപ്പും വെളുപ്പും ഇടാൻ പറ്റുമോ? മേപ്പടിയാൻ വിമർശനങ്ങളോട് പ്രതികരിച്ച് ഉണ്ണിമുകുന്ദൻ.

Entertainment3 hours ago

സിനിമയിലെ ആ ഇൻ്റിമേറ്റ് രംഗങ്ങൾ ഹോട്ട് ആൻഡ് സ്പൈസി ആക്കാൻ വേണ്ടിയല്ല; ദുർഗ കൃഷ്ണ

Entertainment4 hours ago

ഒടുവിൽ ആരാധകർ കാത്തിരുന്ന ആ സന്തോഷവാർത്ത പ്രഖ്യാപിച്ച് ജീത്തു ജോസഫ്. അത് തകർക്കുമെന്ന് ആരാധകർ.

Entertainment4 hours ago

മോഹൻലാലിനെ നായകനാക്കി പുതിയ ചിത്രം തയ്യാറാക്കാൻ ഒരുങ്ങി ധ്യാൻ ശ്രീനിവാസൻ.

Entertainment4 hours ago

മൃഗ ഡോക്ടർ, സ്കൂൾ കുട്ടികൾക്കായുള്ള ഈ പുസ്തകവുമേന്തി, അതെന്താ അങ്ങനെ ?

Entertainment4 hours ago

മഞ്ജു വാര്യർ : അഭിനയത്തിൽ കൃത്രിമത്വം കൂടുന്നുവോ ?

Boolokam6 hours ago

അഹൂജയുടെ കഥ – അമർ നാഥ് അഹൂജയും ആംപ്ലിഫയറും

condolence6 hours ago

സംഗീത സുജിത്തിനോടുള്ള ആദരസൂചകമായി പ്രിയ ഗായിക ആലപിച്ച ചില ഗാനങ്ങൾ പങ്കുവയ്ക്കുന്നു

Entertainment6 hours ago

പ്രധാനമായും 3 കഥാപാത്രങ്ങൾ, പക്ഷെ പടം ഞെട്ടിച്ചു

Kerala7 hours ago

ഗൂഗിൾ മാപ്പ് നോക്കി വാഹനമോടിച്ചാൽ തോട്ടിൽ പോകുമോ ?

controversy2 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment6 days ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment2 months ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment3 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 day ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment1 day ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment2 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment3 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment3 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment3 days ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment4 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment4 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment6 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment6 days ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment6 days ago

അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവും, ‘O2’ ട്രെയ്‌ലർ

Entertainment6 days ago

ഗാന്ധിഭവനിൽ അവാർഡ് ഏറ്റുവാങ്ങാൻ വന്ന നവ്യ അവിടത്തെ അന്തേവാസിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി

Advertisement