Connect with us

Travel

ലീ കോർബുസിയർ എന്ന ആർക്കിടെക്റ്റ് കെട്ടിടനിർമ്മാണത്തിൽ കൊണ്ടുവന്ന അത്ഭുതകമായ കണ്ടുപിടുത്തം എന്തായിരുന്നു ?

കാര്യം ആർക്കിടെക്ട് ശങ്കറും ബെന്നി കുര്യാക്കോസും എന്റെ നല്ല സുഹൃത്തുക്കളാണെങ്കിലും, ഒരു വർഗം എന്ന നിലക്ക് സിവിൽ എഞ്ചിനീർമാർക്ക് ആർക്കിടെക്ടുകളെ കണ്ണെടുത്താൽ കണ്ടുകൂടാ എന്ന് ചിലപ്പോൾ തോന്നാറുണ്ട്

 31 total views

Published

on

മുരളി തുമ്മാരുകുടി

വർഗ്ഗ ശത്രുവിന്റെ ജന്മഗേഹം തേടി…

കാര്യം ആർക്കിടെക്ട് ശങ്കറും ബെന്നി കുര്യാക്കോസും എന്റെ നല്ല സുഹൃത്തുക്കളാണെങ്കിലും, ഒരു വർഗം എന്ന നിലക്ക് സിവിൽ എഞ്ചിനീർമാർക്ക് ആർക്കിടെക്ടുകളെ കണ്ണെടുത്താൽ കണ്ടുകൂടാ എന്ന് ചിലപ്പോൾ തോന്നാറുണ്ട്. ഇത്തരം വികാരങ്ങൾ തിരിച്ചുമുണ്ടോ എന്ന് എനിക്കറിയില്ല. എന്റെ വിശ്വാസം ഇത് സിവിൽ എഞ്ചിനീയർമാർക്ക് ആർക്കിടെക്ടുകളോടുള്ള കുശുന്പിൽ നിന്നും ഉണ്ടാകുന്നതാണെന്നാണ്. കെട്ടിടം പണിയാനും നഗരം പ്ലാൻ ചെയ്യാനും എല്ലാം ഞങ്ങൾ സിവിൽ എൻജിനീയർമാർക്കും അറിയാം. കെട്ടിടം പണിയും റോഡ് പണിയും ഞങ്ങൾ മുറയ്‌ക്ക്‌ നടത്തുന്നുമുണ്ട്. നഗരത്തിലെ ഏതെങ്കിലും റോഡുകൾ പൊട്ടിപ്പൊളിഞ്ഞാലും ഏതെങ്കിലും ആശുപത്രിക്കെട്ടിടത്തിന് റിപ്പയറിങ്ങ് വേണമെങ്കിലും ഞങ്ങളെ ഉറപ്പായിട്ടും ആ പണി ഏൽപ്പിക്കുകയും ചെയ്യും.

ചിലപ്പോൾ റോഡുകളും വീടുകളും പണിയാനുള്ള ചാൻസും കിട്ടും, പക്ഷെ ബജറ്റിന് കടുത്ത നിയന്ത്രണങ്ങളുണ്ടാകും എന്ന് മാത്രം. എന്നാൽ കക്ഷികളുടെ അടുത്ത് പൊട്ടിക്കാൻ നാല് കാശുണ്ടെങ്കിൽ അവർ ഉറപ്പായിട്ടും ആർക്കിടെക്ടിനെ കാണാൻ പോകും. ഇക്കാര്യത്തിൽ പുതിയ വീടുണ്ടാക്കുന്ന കാശുകാരൻ മലയാളിയും,പുതിയ സ്ഥാപനം ഉണ്ടാക്കുന്ന റിസർവ്വ് ബാങ്ക് ഗവർണറും പുതിയ നഗരം ഉണ്ടാക്കുന്ന പ്രധാനമന്ത്രിയും ഒരുപോലാണ്. അപ്പോൾ ആർക്കിടെക്ടുമാർ നല്ല ഭംഗിയോടെ വീടും, വിദ്യാഭ്യാസ സ്ഥാപനങ്ങളും, നഗരവും ഉണ്ടാക്കും. അവ ഉണ്ടാക്കിയതിന്റെ പേരിൽ ആർക്കിടെക്ടുമാർ പിൽക്കാലം മുഴുവൻ അറിയപ്പെടുകയും ചെയ്യും. ഇത് ഇന്ത്യയിലെ മാത്രം കാര്യമല്ല. ഛന്ദീഗർ ഉണ്ടാക്കിയ ലെ കോർബുസേയും ലൂവ്രിലെ പിരമിഡ് ഡിസൈൻ ചെയ്ത ഐ എം പേയെയും ലോകം ഇപ്പോഴും ഓർക്കുന്നു, അവരുടെ ഡിസൈനിനെക്കുറിച്ച്

ചർച്ചകൾ നടക്കുന്നു, അവാർഡുകൾ വാരിക്കൂട്ടുന്നു. എന്നാൽ നമ്മുടെ നാഷണൽ ഹൈവേയോ ലണ്ടനിലെ M 25 റോഡോ ഉണ്ടാക്കിയ എൻജിനീയറെ ആർക്കാണ് അറിയാവുന്നത്. ഇതാണ് എൻജിനീയർമാരുടെ വിധി. കുശുന്പുണ്ടാകാതെ വരുമോ ? ഞങ്ങളുടെ പ്രൊഫസർമാർ ഒരു തമാശ പറയുമായിരുന്നു. ഒരു കെട്ടിടം കൃത്യമായ നീളത്തിലും വീതിയിലും കണക്കിലുമാണ് നിർമ്മിച്ചിരിക്കുന്നതെങ്കിൽ അത് ചെയ്തത് ഒരു സിവിൽ എൻജിനീയറാണെന്ന് ഉറപ്പിക്കാം, പകരം വളച്ചും തിരിച്ചും തത്വശാസ്ത്രത്തോടു കൂടിയുമാണെങ്കിൽ അത് ഒരു ആർക്കിടെക്ടിന്റെ സൃഷ്ടിയായിരിക്കും എന്ന്. അതുകൊണ്ട് തന്നെ കേരളത്തിൽ വളർന്നു വന്ന ഈ ഫ്ലാറ്റുകളുടെ ഒക്കെ തലതൊട്ടപ്പൻ ഏതെങ്കിലും എൻജിനീയർ ആണെന്നാണ് ഞാൻ ധരിച്ചിരുന്നത്. ലോകപ്രശസ്തനായ ഒരുപക്ഷെ, ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്ത ആർക്കിടെക്ടായ ലെ കോർബുസേയെ പരിചയപ്പെടുന്നത് വരെ. അദ്ദേഹത്തെ മനസിലാക്കിയപ്പോഴല്ലേ ഈ നീളത്തിലും വീതിയിലും ഒരു പുറംമോടിയും ഇല്ലാതെ ഉയർന്നു നിൽക്കുന്ന കെട്ടിടങ്ങളുടെ പിതാവ് ഒരു എൻജിനീയർ അല്ല, ആർക്കിടെക്ടാണെന്ന് പിടികിട്ടിയത്.

ലീ കോർബുസിയർ എന്ന് ഇന്ത്യയിലും ലേ കോർബുസേ (Le Corbusier) എന്ന് ഫ്രഞ്ചിലും പേരുകേട്ട ആർക്കിടെക്ട് ജനിച്ചത് സ്വിറ്റ്സർലാൻഡിലാണ്. ചെറുപ്പത്തിൽ അദ്ദേഹത്തിന്റെ പേര് ചാൾസ് എഡ്വേർഡ് ജീനറ്വെ (Charles-Edouard Jeanneret-Gris) എന്നായിരുന്നു.വാച്ചുകൾ ഉണ്ടാക്കുന്നതിന് പേരുകേട്ട ന്യൂ ഷാറ്റൽ എന്ന പ്രവിശ്യയിലാണ് അദ്ദേഹം ജനിച്ചത്. വാച്ചുകൾ പായ്‌ക്ക് ചെയ്യുന്ന ചെറിയ പെട്ടികൾ മനോഹരമായുണ്ടാക്കുന്ന തൊഴിലായിരുന്നു അദ്ദേഹത്തിന്റെ പിതാവിന്റേത്. അതുകൊണ്ട് ചെറുപ്പത്തിൽ വാച്ചും അനുബന്ധ വസ്തുക്കളും സുന്ദരമായുണ്ടാക്കാനുള്ള പരിശീലനമാണ് അദ്ദേഹത്തിന് ലഭിച്ചത്. അവിടെ കെട്ടിടം പണിയാൻ അറിയാവുന്ന ഒരു അധ്യാപകൻ ഉണ്ടായിരുന്നു. അങ്ങനെ ചാൾസിനെ പലതും പരിശീലിപ്പിച്ച കൂട്ടത്തിൽ ആർക്കിടെക്‌ചറിന്റെ അടിസ്ഥാനപാഠം കൂടി പഠിപ്പിച്ചു. അത് അദ്ദേഹത്തിന് ഒരു ഹരമായി. പിന്നീട് അദ്ദേഹം യാത്രയിലൂടെയും പുസ്തകം വായിച്ചും ആർക്കിടെക്ച്ചറിനെ കൂടുതൽ മനസിലാക്കി. ആർക്കിടെക്ച്ചറിൽ ഒരു ഡിഗ്രിയും ഇല്ലാതിരുന്നിട്ടും അദ്ദേഹം പിൽക്കാലത്ത് ലോകമറിയുന്ന ആളായി മാറി. ഏറ്റവും കൂടുതൽ കെട്ടിടങ്ങൾ പണിതില്ലെങ്കിലും ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനശക്തിയുള്ള ആർക്കിടെക്ട് ആയി.

Maison Blanche, house Le Corbusier built foe his parents

കോളനി വാഴ്ച തുടങ്ങിയതോടെ യൂറോപ്പിൽ സന്പത്ത് കൂടിത്തുടങ്ങി. കാശുള്ളവർ എല്ലാക്കാലത്തും ചെയ്യുന്നത് പോലെ രാജാക്കന്മാരും സന്പന്നരായ പ്രഭുക്കളും വലിയ വീടുകളും കൊട്ടാരങ്ങളും ഉണ്ടാക്കാൻ തുടങ്ങി. മറ്റുള്ളവരെ കാണിക്കാനായിരുന്നല്ലോ പ്രധാനമായും വലിയ കെട്ടിടങ്ങൾ ഉണ്ടാക്കിയിരുന്നത്, അതുകൊണ്ട് അകത്തെ സൗകര്യത്തെക്കാൾ പുറം മോടിക്കാണ് അവർ കൂടുതൽ പ്രാധാന്യം കൊടുത്തത്. പിൽക്കാലത്ത് കച്ചവടം ചെയ്തും മിടുക്കരായ സ്കിൽമെൻ ആയും മറ്റ് ആളുകൾ പണമുണ്ടാക്കിയ കാലത്ത് അവരും ആകർഷകമായ രൂപങ്ങളോടെ വീടുകളുണ്ടാക്കാൻ തുടങ്ങി. നഗരങ്ങൾ വന്നിട്ടും മൂന്നും നാലും നിലയുള്ള വീടുകൾ പണിയാൻ തുടങ്ങിയിട്ടും ആളുകളുടെ ആ ശീലം മാറിയില്ല. കാലം മാറിയിട്ടും കാശുള്ള മലയാളികൾ ഇപ്പോഴും നാട്ടിൽ നാലുകെട്ടുകൾ ഉണ്ടാക്കാൻ തത്രപ്പാട് പെടുന്നത് കണ്ടിട്ടില്ലേ.ഇതിന്റെ നടുവിലേക്കാണ് തന്റെ പ്രശസ്തമായ ‘അഞ്ചിന്റെ പണി’യുമായി (Five points of architecture) ലെ കോർബുസേ വരുന്നത്.

Typical Swiss house of that period

Advertisement

“Une maison est une machine-à-habiter” എന്നതായിരുന്നു അദ്ദേഹത്തിൻറെ അടിസ്ഥാന തത്വ ശാസ്ത്രം. ഒരു കാര്യം പറയുന്പോൾ ഫ്രഞ്ച് ഉപയോഗിച്ചാൽ അല്പം ഗ്രാവിറ്റി കൂടുമെന്നും എനിക്ക് ഇക്കാര്യത്തിലൊക്കെ വലിയ അറിവുണ്ടെന്നും ആളുകൾ ധരിച്ചോളും. അതുകൊണ്ടാണ് അല്പം ഫ്രഞ്ച് പ്രയോഗിച്ചത്. കെട്ടിടങ്ങൾ മനുഷ്യന് താമസിക്കാനുള്ളതും ഉപയോഗിക്കാനുള്ളതും ആണെങ്കിൽ അതിനുതകുന്ന കെട്ടിടങ്ങളല്ലേ നിർമ്മിക്കേണ്ടത്? എന്നാണ് അദ്ദേഹം അടിസ്ഥാനമായി ചോദിച്ചത്. (“Ahouse is a machine for living in” എന്ന് വേണമെങ്കിൽ മൊഴി മാറ്റി പറയാം.) അതിന് അദ്ദേഹം ചില നിർദ്ദേശങ്ങൾ വച്ചു.

  • തൂണുകളും അവയെ തമ്മിൽ ബന്ധിപ്പിക്കുന്ന ബീമുകളുമായി കെട്ടിടത്തിന്റെ ഭാരം താങ്ങുന്ന സ്‌ട്രക്‌ച്ചറാണ് കെട്ടിടങ്ങളുടെ അടിസ്ഥാനം.തൂണുകളിൽ ഭാരം പോകുന്നതിനാൽ വേണമെങ്കിൽ കെട്ടിടത്തിന്റെ താഴത്തെ നില തുറന്നിടാം, ഗാർഡൻ ആക്കാം, ഇപ്പോൾ ആണെങ്കിൽ കാർ പാർക്ക് ആക്കാം. താമസിക്കാനുള്ള സൗകര്യങ്ങളോ ഓഫീസുകളോ രണ്ടാമത്തെ നിലയിൽ നിന്നും പണിതു തുടങ്ങാം.
  • കെട്ടിടങ്ങളുടെ ഭിത്തികളിൽ ഭാരം വരാത്തതിനാൽ ഈ തൂണുകളുടെയും ബീമുകളുടെയും ഇടയിലുള്ള സ്ഥലം എങ്ങനെയും നമുക്ക് വിഭജിക്കാം. കെട്ടിടം പണിത് വർഷങ്ങൾക്ക് ശേഷവും വേണമെങ്കിൽ അകത്തെ ഭിത്തികൾ ഇടിച്ചുകളഞ്ഞ് രണ്ടു മുറികൾ ഒന്നിപ്പിക്കാം. ഒന്ന് വേണമെങ്കിൽ രണ്ടാക്കാം. താമസിക്കാനുള്ള വീട് തന്നെ വേണമെങ്കിൽ ഒരു ഹാൾ ആക്കിമാറ്റാം. ഇതൊന്നും കെട്ടിടത്തിന്റെ ഘടനാപരമായ ദൃഢതയെ ബാധിക്കില്ല.
  • ഭിത്തികളിൽ ഭാരം വരുന്നില്ലാത്തതിനാൽ ജനാലകൾ എത്ര വലുപ്പത്തിലും ആകാം. മുറിയുടെ ഒരറ്റം മുതൽ മറ്റേയറ്റം വരെ വേണമെങ്കിലും ജനാലകളാകാം. യൂറോപ്പിലെ വീട്ടകങ്ങളിൽ വെളിച്ചം
    കയറിയത് ഇങ്ങനെയാണ്.
  • കെട്ടിടത്തിന്റെ ഭാരമെല്ലാം തൂണുകൾ താങ്ങുന്നതിനാൽ കെട്ടിടത്തിന്റെ മുൻഭാഗത്ത് വേണമെങ്കിൽ താഴെ മുതൽ മുകൾവശം വരെ ഗ്ളാസിടാം, മറ്റേത് തരത്തിലുമാകാം.

  • കെട്ടിടത്തിന്റെ മുകൾ ഭാഗം ഫ്ലാറ്റ് ആയി കിടക്കുന്നതിനാൽ അവിടെ ഗാർഡൻ തൊട്ട് സ്വിമ്മിങ് പൂൾ വരെ ഒരുക്കാം.

ഇതിലൊക്കെ എന്ത് വിപ്ലവം എന്ന് നിങ്ങൾ ഭൂരിഭാഗത്തിനും തോന്നുന്നുണ്ടാകണം. കാരണം കേരളത്തിലെ ഏതൊരു ഫ്ലാറ്റ് സമുച്ചയവും നിർമ്മിക്കുന്നത് കണ്ടിട്ടുളളവർക്ക് വളരെ പരിചിതമാണ്. ഈ പറഞ്ഞതെല്ലാം. കേരളത്തിലെ മിക്ക ഫ്ലാറ്റുകളുടെയും താഴത്തെ നിലയിൽ തുറന്ന കാർ പാർക്കുകൾ സാധാരമാണ്. എന്നാൽ നൂറു വർഷം മുൻപ് അദ്ദേഹം പറഞ്ഞ കാലത്ത് ഇതെല്ലാം വിപ്ലവമായിരുന്നു. അക്കാലത്ത് അദ്ദേഹത്തെ ആളുകൾ മൊത്തമായി എതിർക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്തിരുന്നു. അദ്ദേഹം പറഞ്ഞ രീതിയിൽ കെട്ടിടം പണിയാതിരിക്കാൻ അക്കാലത്തെ എൻജിനീയർമാരും ആർക്കിടെക്ടുമാരും കൂട്ടുകൂടി പറ്റിയ എല്ലാ തറവേലകളും പയറ്റിയിരുന്നു.

indie Gandhi Institute of Development Research, Reserve Bank, design by Uttam Jain

ഭാഗ്യത്തിന് സമൂഹത്തിലും സാങ്കേതികവിദ്യയിലും പരസ്പരപൂരകങ്ങളായ മാറ്റങ്ങളുണ്ടായ കാലത്താണ് ഇദ്ദേഹത്തിന് ഈ ബോധോദയമുണ്ടാകുന്നത്. ഒന്നാം ലോകമഹായുദ്ധത്തിന്റെ കാലത്ത് ലക്ഷക്കണക്കിനാളുകൾ ഗ്രാമങ്ങളിൽ നിന്നും നഗരങ്ങളിലെത്തി.യുദ്ധം കഴിഞ്ഞിട്ടും അവർ തിരിച്ചുപോയില്ല. ഇവർക്ക് ധാരാളം വീടുകൾ ഉണ്ടാക്കേണ്ട ഉത്തരവാദിത്തം സർക്കാരുകൾക്ക് വന്നുപെട്ടു. പഴയ രീതിയിൽ കല്ലും മരവുമായി പുറം മോടി കൂട്ടി ഒന്നും രണ്ടും നിലയിൽ ഒറ്റ വീടുകൾ ഉണ്ടാക്കുക എന്നത് സാധിക്കാതെ വന്നു.

ഇതേ കാലഘട്ടത്തിൽ കോൺക്രീറ്റിനുള്ളിൽ സ്റ്റീലിന്റെ കന്പികളിട്ട് വാർത്ത് നിർമ്മിക്കുന്ന റീ ഇൻഫോർസ്ഡ് കോൺക്രീറ്റ് ഡിസൈൻ ചെയ്യുന്നതിലും ഉപയോഗിക്കുന്നതിലും യൂറോപ്യൻ എഞ്ചിനീയർമാർക്ക് വലിയ അറിവുണ്ടായി. (മഹാ) യുദ്ധാനന്തര പാരീസിൽ പഴയ ചെറിയ കെട്ടിടങ്ങൾ ഇടിച്ചുപൊളിച്ച് അറുപത് നിലയുള്ള കെട്ടിടങ്ങളുടെ വൻ സമുച്ചയമുണ്ടാക്കി. ലക്ഷക്കണക്കിന് ആളുകൾക്ക് താമസമൊരുക്കാനുള്ള ഒരു പദ്ധതി ലെ കോർബുസേ മനസ്സിൽ കണ്ടു. ഇതിന്റെ ഡിസൈൻ മാതൃക ഉണ്ടാക്കി പരസ്യമായി പ്രദർശിപ്പിച്ചു. സ്വന്തം കലയെയും സംസ്‌ക്കാരത്തെയും പറ്റി വലിയ അഭിമാനികളാണ് ഫ്രഞ്ചുകാർ. ഇത്തരം പുതിയ വിപ്ലവകരമായ അഭിപ്രായങ്ങളുമായി വന്ന ലെ കോർബുസേയെ അവർ പുച്ഛിച്ചു തള്ളി.

പക്ഷെ, അദ്ദേഹത്തിന്റെ ആശയങ്ങൾ ലോകമെങ്ങും പറന്നുപോയി. ഹോംകോങ്ങിലും സിംഗപ്പൂരിലും ദശലക്ഷങ്ങൾക്ക് ചെറിയ പ്രദേശത്ത് ജീവിക്കാൻ പാകത്തിന് ചെറിയ ചെലവിൽ വീടുകൾ ഉണ്ടായത്.അദ്ദേഹത്തിന്റെ ആശയങ്ങളിൽ നിന്നാണ്. ഇന്ന് നമ്മുടെ ഗ്രാമങ്ങളിൽ പോലും ഫ്ലാറ്റുകൾ വന്നുചേരുന്പോൾ ഫ്ലാറ്റുകളുടെ തലതൊട്ടപ്പനായ ലെ കോർബുസേയെ നമ്മൾ അറിഞ്ഞിരിക്കേണ്ടതാണ്.കാലത്തിന് മുൻപേ നടന്നതിന്റെ തിക്തഫലം അനുഭവിക്കാനായിരുന്നു എന്നും അദ്ദേഹത്തിന്റെ വിധി. പാരീസിൽ അദ്ദേഹം ചിന്തിച്ചത് പോലുള്ള ഒരു പ്രദേശം ഇന്നുണ്ട്, ലാ ഡിഫൻസ് എന്നാണ്. ആ സ്ഥലത്തിന്റെ പേര്. 1920 ൽ കോർബുസേ ചിന്തിച്ച ആ ആശയം പാരിസിൽ യാഥാർഥ്യമാകാൻ അഞ്ചു പതിറ്റാണ്ടെടുത്തു.ഫ്രഞ്ചുകാർ മാത്രമല്ല അദ്ദേഹത്തിന്റെ ആശയങ്ങളെ തള്ളിക്കളഞ്ഞത്.

1920 കളിൽ ഒന്നാം ലോകമഹായുദ്ധം കഴിഞ്ഞ് ലോകരാജ്യങ്ങളെ ചേർത്ത് ലീഗ് ഓഫ് നേഷൻസ് ഉണ്ടാക്കി. അതിന്റെ ആസ്ഥാനമായ കെട്ടിടം ജനീവയിൽ തടാകത്തിന്റെ തീരത്ത് പ്ലാൻ ചെയ്തു.ലോകത്തെ വന്പന്മാർ ആ കെട്ടിടം ഡിസൈൻ ചെയ്യാൻ മത്സരിച്ചു. ലോകത്ത് ലീഗ് ഓഫ് നേഷൻസിന്റെ അന്പത്തിയാറ് അംഗരാജ്യങ്ങളിൽ നിന്നുമായി 377 പേർ മത്സരത്തിൽ പങ്കെടുത്തു. ലോകത്ത് അന്നുള്ളതിൽ ഏറ്റവും വലിയ ഓഫീസ് കെട്ടിടമായിരുന്നു അത് (ഇന്നും യൂറോപ്പിലെ ഏറ്റവും വലിയ ഓഫീസ് കെട്ടിടമാണ് അര കിലോമീറ്ററിലേറെ നീളമുള്ള ഈ കെട്ടിടം). യൂറോപ്പിലെ പഴയ കൊട്ടാരങ്ങളുടെ മാതൃകയിൽ കല്ലുകളിൽ നിർമ്മിച്ച, അധികം ഉയരമില്ലാത്ത ഏറെ പുറം മോടികൾ ഉള്ള തരത്തിലാണ് മിക്ക ഡിസൈനുകളും വന്നത്.

Advertisement

കോർബുസേ ആകട്ടെ, തൂണുകളിൽ ഉയർത്തി നിർത്തിയ ഒരു കോൺക്രീറ്റ് കെട്ടിടം, അതിന്റെ തടാകത്തിലേക്കുള്ള വശം മൊത്തമായി താഴെ നിന്നും മുകൾ വരെയുള്ള ഗ്ളാസ് ഭിത്തികളുമായി ബാഹ്യസൗന്ദര്യത്തിനല്ലാതെ കെട്ടിടത്തിന്റെ ഉപയോഗത്തിന് മുൻ‌തൂക്കം കൊടുത്ത ഒരു ഡിസൈനുമായെത്തി. ജൂറിമാർക്ക് ഈ ഡിസൈൻ ഏറ്റവും മികച്ചതായി തോന്നിയെങ്കിലും അക്കാലത്തെ പൊതുജനങ്ങളുടെയും പ്രധാനികളുടെയും സൗന്ദര്യബോധം അത്തരത്തിൽ ഒരു കെട്ടിടം പണിയാൻ അവരെ അനുവദിച്ചില്ല. അതിനെതിരെ പത്രങ്ങൾ ലേഖനങ്ങൾ എഴുതി (നേരം വെളുക്കാത്ത മാധ്യമങ്ങൾ സമകാലീന കേരളത്തിന്റെ സ്പെഷ്യാലിറ്റി ഒന്നുമല്ല). ജൂറിമാരുടെ തീരുമാനം അട്ടിമറിക്കപ്പെട്ടു.

കോർബുസേ നിരാശനായി. തന്റെ തിരസ്ക്കരിക്കപ്പെട്ട ഡിസൈൻ അദ്ദേഹം ലോകത്തിനു മുന്നിൽ പ്രദർശിപ്പിച്ചു. കാവ്യനീതി പോലെ മറ്റൊരു കെട്ടിടം അദ്ദേഹത്തെ തേടിയെത്തി. ലീഗ് ഓഫ് നേഷന്റെ പരാജയത്തിന് ശേഷം ഇന്നത്തെ ഐക്യരാഷ്ട്രസഭ ഉണ്ടായപ്പോൾ അതിന്റെആസ്ഥാന മന്ദിരം ന്യൂയോർക്കിൽ നിർമ്മിക്കാനുള്ള ഡിസൈനിൽ നിർണ്ണായക പങ്ക് വഹിക്കാൻ കോർബുസേക്ക് സാധിച്ചു.
പക്ഷെ, അദ്ദേഹത്തിന്റെ ഏറ്റവും സന്തോഷകരമായ നിമിഷം ഇന്ത്യയിലായിരുന്നു. കാരണം കാലത്തിന് മുൻപ് നടന്ന ഒരു നേതാവ് നമുക്കുണ്ടായിരുന്നു. ലക്ഷങ്ങൾക്ക് വീടുകൾ ഉണ്ടാക്കുക എന്നതായിരുന്നു കോർബുസേയുടെ എല്ലാ കാലത്തെയും അഭിലാഷം. പക്ഷെ ഒരു കാലത്തും വന്പൻ പ്രോജക്ടുകൾ അദ്ദേഹത്തിന് ലഭിച്ചില്ല. പക്ഷെ സ്വതന്ത്ര ഇന്ത്യയിൽ പഞ്ചാബ് – ഹരിയാന സംസ്ഥാനങ്ങൾക്ക് ഒരു പുതിയ തലസ്ഥാനം വേണ്ടി വന്നപ്പോൾ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നെഹൃ കണ്ടെത്തിയത്
കോർബുസേയെ ആയിരുന്നു. ഒന്നര ലക്ഷം ആളുകൾക്ക് ജീവിക്കാനും തൊഴിലെടുക്കാനും ആവശ്യമായ ഒരു കെട്ടിടം നിർമ്മിക്കാനുള്ള ഉത്തരവാദിത്തം പ്രധാനമന്ത്രി നെഹൃ അദ്ദേഹത്തിന് നൽകി. ആയിരക്കണക്കിന് ജോലിക്കാർ തന്റെ നഗര ഡിസൈൻ പണിതുയർത്തിക്കൊണ്ടു വരുന്നത് അദ്ദേഹം ഏറെ ആനന്ദത്തോടെ നോക്കിനിന്നു.
“It is an architectural symphony which surpasses
all my hopes, which flashes and develops under the light in a way which is unimaginable and unforgettable. From far, from up close, it provokes astonishment; all made with raw concrete and a cement cannon. Adorable, and grandiose. In all the centuries no one
has seen that.” എന്നദ്ദേഹം അമ്മക്ക് എഴുതി. ഇന്നും ഇന്ത്യയിലെ ഏറ്റവും നന്നായി പ്ലാൻ ചെയ്യപ്പെട്ട സംസ്ഥാന തലസ്ഥാനമായി ഛന്ദീഗർ തുടരുന്നു. പഞ്ചാബിലെ തീവ്രവാദ പ്രസ്ഥാനം അവസാനിപ്പിക്കാൻ രാജീവ് ഗാന്ധിയും ലോംഗാവാളും നടത്തിയ സന്ധി സംഭാഷണത്തിലെ ഒരാവശ്യം ചണ്ഡീഗർ പഞ്ചാബിന്റെ മാത്രം തലസ്ഥാനം ആക്കണം എന്നായിരുന്നു. ഹരിയാന അത് സമ്മതിച്ചില്ല. ഇന്നും അതൊരു വിവാദമായി തുടരുന്നു.

ഈ ആഴ്ചത്തെ യാത്ര കോർബുസേ സ്വന്തം മാതാപിതാക്കൾക്കായി പണികഴിപ്പിച്ച വീട്ടിലേക്കായിരുന്നു. ജനീവയിൽ നിന്നും 150 കിലോമീറ്റർ അകലെ La Chaux-de-Fonds എന്ന നഗരത്തിൽ ഒരു മലഞ്ചെരുവിലാണ് Maison blanche (White House) എന്ന
കെട്ടിടം. ഇന്ന് അത് കാണുന്പോൾ നമുക്ക് വലിയ അത്ഭുതമൊന്നും തോന്നില്ല. പക്ഷെ, നൂറു വർഷങ്ങൾക്ക് മുൻപ് അദ്ദേഹം ആ കെട്ടിടം പണിയുന്പോൾ അവിടെയുണ്ടായിരുന്ന കെട്ടിടങ്ങളുടെ കെട്ടിലും മട്ടിലും നിന്ന് വളരെ മാറി വ്യത്യസ്ത നിർമാണവസ്തുക്കൾ ഉപയോഗിച്ചാണ് ആ കെട്ടിടം പണിതിരിക്കുന്നത്.

വീടിന്റെ ഉൾവശമാകട്ടെ, താമസക്കാർക്ക് എങ്ങനെയും വീണ്ടും വീണ്ടും മോഡൽ ചെയ്യാൻ പാകത്തിന് മിക്കവാറും തുറസാണ്. പല ഉടമകൾക്കായി പല തരത്തിൽ ഉൾവശം മാറ്റപ്പെട്ട ഈ കെട്ടിടം ഇപ്പോൾ അദ്ദേഹത്തിന്റെ സ്മാരകങ്ങളിൽ ഒന്നാണ്.
കെട്ടിടങ്ങൾ ഉണ്ടാക്കുന്പോൾ അതിൻറെ ഡിസൈൻ മാത്രമല്ല നിർമ്മാണ രീതികളിൽ കൂടി വിപ്ലവകരമായ മാറ്റങ്ങൾ അദ്ദേഹം നിർദ്ദേശിച്ചിരുന്നു. പ്രീ ഫാബ്രിക്കേറ്റഡ് വീടുകൾ, മോഡുലർനിർമ്മാണ രീതികൾ ഇതൊക്കെ അദ്ദേഹം നിർദ്ദേശിച്ച കാര്യങ്ങളാണ്. അവയെല്ലാം ലോകത്ത് തന്നെ പ്രായോഗികമായി വരാൻ പതിറ്റാണ്ടുകൾ എടുത്തു.

ഇന്നിപ്പോൾ വികസിത ലോകത്ത് കോൺക്രീറ്റിന്റെ കാലം കഴിഞ്ഞിരിക്കുന്നു. സ്റ്റീലും ഗ്ലാസ്സും വന്നു, മരം തിരിച്ചു വന്നു, ഓൺലൈൻ ആയി വീട് ഓർഡർ ചെയ്യാവുന്ന കാലം വന്നു, ത്രീഡി പ്രിന്റ് ആയി വീടുകൾ വരുന്ന കാലം തൊട്ടടുത്തെത്തി. പക്ഷെ ഒന്നാം വ്യവസായ വിപ്ലവത്തിന് മുൻപുള്ള നിർമ്മാണ രീതികളും ഇരുപതാം നൂറ്റാണ്ടിലെ കോൺക്രീറ്റും ആയി നമ്മൾ ഇപ്പോഴും ഇവിടെ ചുറ്റിത്തിരിയുകയാണ്. തിരുവിതാംകൂറും കൊച്ചിയും മലബാറും കൂടി ഒരു പുതിയ സംസ്ഥാനം ഉണ്ടാക്കിയപ്പോൾ അതിന്റെ ഹൃദയഭാഗത്തൂള്ള വെങ്ങോലയിൽ ഒരു പുതിയ തലസ്ഥാനം ഉണ്ടാക്കാൻ പണ്ഡിറ്റ്ജിക്ക്ആ എന്തേ തോന്നിയില്ല? (ചെയ്തതിനും ചെയ്യാത്തതിനും നെഹൃവിനെ കുറ്റപ്പെടുത്തുക എന്നത് ഒരു ഫാഷൻ ആണല്ലോ, ഇല്ലെങ്കിൽ ഞാൻ കോൺഗ്രസ്സ് ആണെന്ന് ആളുകൾ തെറ്റിദ്ധരിക്കും !)

 32 total views,  1 views today

Advertisement
Advertisement
Entertainment4 hours ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment8 hours ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment1 day ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment2 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment3 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment3 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education4 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment5 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment5 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment1 week ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized1 week ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment1 week ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Advertisement