Share The Article

എഴുതിയത്  : Muralee Thummarukudy

ഓണക്കാലത്തെ മദ്യപാനം..

ഓണക്കാലത്ത് മലയാളികൾ എത്ര മദ്യം കുടിച്ചു എന്നതാണ് വാർത്ത.

എന്താപ്പോ നിങ്ങടെ പ്രശ്നം ?. പണിയെടുത്തു കാശുണ്ടാക്കി ആളുകൾ അവർക്ക് ഇഷ്ടം പോലെ ചിലവാക്കുന്നു. കേരളത്തിലെ ഏറ്റവും വലിയ ഷോപ്പിംഗ് കാലം ആണ് ഓണക്കാലം. വസ്ത്രം മുതൽ വാഹനം വരെ ഏറ്റവും കൂടുതൽ വിട്ടുപോകുന്നത് ഈ കാലത്താണ്.

അതുകൊണ്ടു തന്നെ ഈ കാലത്ത് മദ്യവ്യാപാരം കൂടി എന്നത് ഒരു വാർത്തയല്ല. ഒരു ആഘോഷം വരുമ്പോൾ അല്പം ആഘോഷിക്കണം എന്ന് തോന്നുന്നതിൽ എന്താണ് അപാകത ?

വാസ്തവത്തിൽ ഓണക്കാലം ആകുമ്പോൾ എങ്കിലും രണ്ടു കുപ്പി മദ്യം വാങ്ങാൻ വരുന്ന ആളുകളെ വെയിലിലും മഴയിലും വഴിയിൽ നിർത്തി ബുദ്ധിമുട്ടിക്കുകയും അപമാനിക്കുകയും ചെയ്യുന്ന പരിപാടി നിർത്തണം എന്നാണ് എൻ്റെ അഭിപ്രായം (ചുമ്മാതാണോ ഞാൻ ഓണക്കാലത്ത് നാട്ടിൽ വരാത്തത് ?).

മദ്യപാനം എന്നത് ഒരു സമൂഹ വിപത്താണെന്നൊന്നും ഞാൻ ചിന്തിക്കുന്നില്ല. അമിതമായി മദ്യപിക്കുന്നവർ ഉണ്ട്. മദ്യപിച്ച് അനവധി കുഴപ്പങ്ങൾ ഉണ്ടാക്കുന്നവരും മലയാളികളിൽ ഉണ്ട്. അതിനെ പറ്റിയൊക്കെ പഠിക്കേണ്ടതും ആണ് പരിഹാരം കാണേണ്ടതും ആണ്. മദ്യം ആളുകളെ കുഴപ്പത്തിലേക്ക് നയിക്കുന്നത് പോലെ നമ്മുടെ സമൂഹത്തിലും കുടുംബത്തിലും ഉള്ള അനവധി പ്രശ്നങ്ങൾ ആളുകളെ മദ്യത്തിലേക്കും നയിക്കുന്നുണ്ട്. എന്തൊക്കെയാണ് ഇതിന്റെ അടിസ്ഥാന കാരണം എന്ന് മനസ്സിലാക്കിയാൽ അതിനെ കൈകാര്യം ചെയ്യാം. അല്ലാതെ മദ്യപിക്കുന്നവരെ മഴയിൽ നിർത്തിയാലും മദ്യ വിൽപ്പനയെ വർത്തയാക്കിയാലും ഒന്നും മദ്യപാനം കുറയാനും പോകുന്നില്ല സമൂഹത്തിലെ പ്രശ്നങ്ങൾ ഇല്ലാതാകാനും പോകുന്നില്ല.

സർക്കാരിന് കിട്ടുന്ന നൂറുകണക്കിന് കോടി രൂപയിൽ കുറച്ചൊക്കെ ഈ വിഷയത്തെ പറ്റി പഠിക്കാനും മലയാളികളെ ആരോഗ്യകരമായ മദ്യപാനശീലം പഠിപ്പിക്കാനും ചിലവാക്കണം. ഒരു ബ്രാൻഡ് അംബാസഡറെ വേണമെങ്കിൽ പറഞ്ഞാൽ മതി.

മുരളി തുമ്മാരുകുടി

ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.