കെമിസ്ട്രി ഓഫ് ദി ബയോളജി ഓഫ് ആനപ്രേമം ?

0
816

Muralee Thummarukudy

കെമിസ്ട്രി ഓഫ് ദി ബയോളജി ഓഫ് ആനപ്രേമം ?

സന്തോഷ് പണ്ഡിറ്റിന്റെ സിനിമ കാണുന്നത് പോലെ തന്നെ നിർമ്മലമായ ഒരു അനുഭവം ആണ് എനിക്ക് സ്വാമി നിത്യാനന്ദയുടെ പ്രഭാഷണം കേൾക്കുന്നത്. ദിവസവും അദ്ദേഹത്തിൻ്റെ ഒരു ക്ലിപ്പെങ്കിലും ഞാൻ കാണും (ഏയ്,ആ ക്ലിപ്പല്ല). അദ്ദേഹത്തിന് തോന്നുന്ന കാര്യങ്ങൾ ഏറെ തമിഴ് ചുവയുള്ള ഇംഗ്ളീഷിൽ പറയുന്നു. ബുദ്ധിജീവി ജാഡകൾ ഒന്നുമില്ല. വേഷം കെട്ട് പക്ഷെ ഏറെ ഉണ്ട്, വസ്ത്രം, ആഭരണം, രംഗാവിഷ്‌ക്കാരം, എല്ലാം ഗംഭീരം. . ഏതെങ്കിലും കാലത്ത് ആശ്രമം തുടങ്ങിയാൽ ഇദ്ദേഹത്തിന്റെ സെറ്റപ്പിൽ നിന്നും ഏറെ പഠിക്കാനനുണ്ട്. ഉദാഹരണത്തിന് ആളുകൾക്ക് കൈ അടിക്കാൻ പെരുമ്പറ കൊട്ടി ക്യൂ കൊടുക്കുന്നത് നമ്മുക്ക് രാഷ്ട്രീയപ്പാർട്ടികളുടെ മീറ്റിങ്ങിൽ ഒക്കെ അനുകരിക്കാവുന്നതാണ്.

സാധാരണഗതിയിൽ അദ്ദേഹം പറയുന്ന കാര്യങ്ങളിൽ വലിയ കഴമ്പൊന്നുമില്ല, പലപ്പോഴും ശുദ്ധ മണ്ടത്തരവും ആണ് (അതുകൊണ്ടു തന്നെ അതൊക്കെ കേട്ട് ഇരിക്കേണ്ടി വരുന്ന കുട്ടികളുടെ കാര്യത്തിൽ എനിക്ക് വിഷമം ഉണ്ട്). അതുകൊണ്ട് കേട്ട് റിലാക്സേഷൻ ആയിക്കഴിഞ്ഞാൽ പിന്നെ രണ്ടാമത് അതിനെ പറ്റി ഞാൻ ചിന്തിക്കാറില്ല.

ഇന്നത്തെ പ്രഭാഷണം അങ്ങനെ അല്ല. ആനപ്രേമത്തെ പറ്റി ഞാൻ എഴുതിയിരുന്ന അതേ വാക്കുകൾ ആണ് അദ്ദേഹവും പറഞ്ഞിരിക്കുന്നത് (അദ്ദേഹം അത് പട്ടിയും പൂച്ചയും പോലുള്ള മറ്റു വളർത്ത് മൃഗങ്ങളെ മൊത്തം ആയിട്ടാണ് പറയുന്നത് എന്ന് മാത്രം). സ്വാമി എന്നെ വായിക്കുന്നു എന്നുള്ള വിശ്വാസം ഒന്നും എനിക്കില്ല, പക്ഷെ ഞങ്ങൾ “മഹാന്മാർ ഒക്കെ ഒരേ വിധത്തിൽ ആണ് ചിന്തിക്കുന്നത്” എന്ന് കേട്ടിട്ടില്ലേ ?”

ഇത് വരെ കേട്ടിട്ടില്ലാത്തവരും ഈ പേര് കേട്ടാൽ അവിടെ നിന്നും ഓടി രക്ഷപെടുന്നവരും ഒക്കെ സ്വാമിയുടെ ചെറിയ പ്രഭാഷണം കേട്ട് നോക്കണം. ഒരു മിനുട്ട് മുപ്പത്തഞ്ച് സെക്കന്ഡിലെ ഹസ്തമുദ്ര പ്രത്യേകം ശ്രദ്ധിക്കണം.

മുരളി തുമ്മാരുകുടി