പൊറോട്ടയും ബീഫും ഇന്ത്യൻ സംസ്കാരവും

332

Muralee Thummarukudy എഴുതുന്നു

പൊറോട്ടയും ബീഫും ഇന്ത്യൻ സംസ്കാരവും

ഫ്രാങ്ക്ഫർട്ടിൽ ഇന്ത്യൻ കോൺസുലേറ്റ് നടത്തിയ ഇന്ത്യൻ ഫെസ്റ്റിവലിന്റെ ഭാഗമായി നടത്തിയ ഫുഡ് ഫെസ്റ്റിവലിൽ പൊറോട്ടയും ബീഫും വിളമ്പാൻ പ്ലാൻ ചെയ്ത കേരളസമാജത്തിന് ബീഫ് ഇന്ത്യൻ സംസ്കാരത്തിന് എതിരാണെന്ന അഭിപ്രായം ഉള്ളവർ ഉയർത്തിയ എതിർപ്പിനെ തുടർന്ന് മെനു പിൻവലിക്കേണ്ടി വന്നു എന്ന വാർത്ത തികച്ചും ഖേദകരം ആണ്.

Image result for porotta beefഇന്ത്യയിലെ ഒരു പ്രദേശത്തുള്ള ആളുകൾ കഴിക്കുന്ന ഭക്ഷണം ഇന്ത്യയുടെ സംസ്കാരത്തിന്റെ ഭാഗമല്ല എന്ന് പറയുന്നത് തീർത്തും തെറ്റാണ്. റൊട്ടിയും ദാലും മാത്രമല്ല ചോറും മീൻ കറിയും മസാല ദോശയും പൊറോട്ടയും ബീഫും ഒക്കെ ഇന്ത്യയുടെ ഭക്ഷണ സംസ്കാരത്തിന്റെ ഭാഗമാണ്. നാനാത്വത്തിൽ ഏകത്വം എന്നത് ഭാഷക്കും വേഷത്തിനും മാത്രമല്ല ഭക്ഷണത്തിനും ബാധകമാണ്.

ഈ വിഷയത്തോട് പക്വതയോടെയാണ് അവിടുത്തെ മലയാളികൾ പ്രതികരിച്ചത്. അവരുടെ എതിർപ്പ് അറിയിക്കുകയും അതെ സമയം ഫെസ്റ്റിവൽ അലങ്കോലമാകാതെ നോക്കുകയും ചെയ്തു. അവർക്ക് ഐക്യദാർഢ്യം

മുരളി തുമ്മാരുകുടി

news link >ജർമ്മനിയിൽ കേരളസമാജത്തിൽ ബീഫ് വിളമ്പുന്നത് തടയാനെത്തി ഗോമാതാ പുത്രന്മാർ