മറുനാട്ടിൽ വാറ്റുന്ന മലയാളികൾ , മുരളി തുമ്മാരുകുടിയുടെ സോഷ്യൽ മീഡിയ പോസ്റ്റ്

ഹൈതിക്കും ഡൊമിനിക്കൻ റിപ്പബ്ലിക്കിനും താഴെ കരീബിയൻ പ്രദേശത്തെ ഒരു ചെറിയ ദ്വീപാണ് ഗൗഡലൂപ്പ്. ആയിരത്തി അറുന്നൂറ്റി ഇരുപത്തി എട്ടു ചതുരശ്ര കിലോമീറ്റർ വലുപ്പം, ഏതാണ്ട് നാലു ലക്ഷം ജനസംഖ്യ. ഇപ്പോഴും ഫ്രാൻസിന്റെ ഭാഗമാണ്, പക്ഷെ കണ്ടാൽ കേരളം പോലെ തന്നെ ഇരിക്കും, ഭൂപ്രകൃതിയും കാലാവസ്ഥയും ഒക്കെ.ടൂറിസവും കൃഷിയും ആണ് അവിടുത്തെ ഏറ്റവും വലിയ വരുമാന മാർഗ്ഗം. ആളോഹരി വരുമാനം പതിനാറു ലക്ഷം രൂപക്ക് മുകളിൽ ആണ് (കേരളത്തിന്റെ ആളോഹരി വരുമാനം ഏതാണ്ട് മൂന്നര ലക്ഷം രൂപയാണ്)

   ഗൗഡലൂപ്പിൽ ടൂറിസ്റ്റായി എത്തിയ എന്നെ ഏറ്റവും ആകർഷിച്ചത് അവിടുത്തെ വാറ്റ് വ്യവസായം ആണ്. കരിമ്പും ഫലങ്ങളും ധാരാളം ഉണ്ടാകുന്ന നാട്ടിൽ വാറ്റ് പൊടി പൊടിച്ചില്ലെങ്കിൽ അല്ലേ അദ്‌ഭുതം ഉള്ളൂ. ഗൗഡലൂപ്പിലെ മൂന്നാമത്തെ പ്രധാന വരുമാന മാർഗ്ഗം അവിടെ ഉണ്ടാക്കുന്ന മദ്യങ്ങളുടെ കയറ്റുമതി ആണ്. ദ്വീപിൽ ഉണ്ടാക്കിയ അനവധി നാടൻ വാറ്റ് മദ്യങ്ങൾ ഞാൻ അവിടെ കണ്ടു. എന്തുകൊണ്ടാണ് ഈ സാഹചര്യങ്ങൾ ഒക്കെ ഉണ്ടായിട്ടും കേരളത്തിൽ ഇത്തരത്തിൽ ഒരു വാറ്റ് വ്യവസായം പൊടിപൊടിക്കാത്തത് എന്ന് അന്തം വിടുകയും ചെയ്തു.

ഇതൊക്കെ പഴയ കഥയാണ്, ഞാൻ മുൻപ് പറഞ്ഞിട്ടുണ്ട്.നാട്ടിൽ ഇപ്പോഴും കാര്യങ്ങൾ പഴയത് പോലെയാണ്. പക്ഷെ മലയാളി വാറ്റിനെ വ്യവസായമാക്കി എടുത്ത് വികസിപ്പിക്കുന്ന കഥകൾ ആണ് ലോകത്തെവിടെ നിന്നും വരുന്നത്.കാനഡയിൽ മലയാളി വികസിപ്പിച്ച മന്ദാകിനി നാടൻ വാറ്റ് പോളണ്ടിൽ മലയാളി ഉല്പാദിപ്പിക്കുന്ന മലയാളി ബിയർ ,കേരളത്തിൽ നിന്നും ജാതിക്ക തൊണ്ട് കാനഡയിൽ എത്തിച്ച് വോഡ്ക ഉണ്ടാക്കി വിൽക്കുന്ന മലയാളി ..ഇനിയും അറിയാത്ത കഥകൾ വേറെയും ഉണ്ടാകും .തീർന്നില്ല

ഇംഗ്ലണ്ടിൽ കള്ളു ഷാപ്പ് നടത്തുന്ന മലയാളിയെ കഴിഞ്ഞ ആഴ്ച പരിചയപ്പെട്ടു. നാട്ടിൽ നിന്നും ആവശ്യത്തിന് നല്ല ഗുണമുള്ള കള്ളു കിട്ടാത്തതിനാൽ ആഫ്രിക്കയിൽ നിന്നാണ് അവർ കള്ള് യു കെ യിൽ എത്തിക്കുന്നത് എന്ന് കേട്ട് അന്തം വിട്ടു.ആസ്‌ട്രേലിയയിൽ ഡാർവിനിൽ പ്രധാനപ്പെട്ട പബ്ബ് നടത്തുന്ന മലയാളിയെപ്പറ്റി കേട്ടു, കാണാൻ പറ്റിയില്ല.എന്തുകൊണ്ടാണ് കാനഡയിലും പോളണ്ടിലും ഒക്കെ മദ്യം ഉണ്ടാക്കി പേരും പണവും ഉണ്ടാക്കുന്ന മലയാളികളുടെ കഴിവ് നാട്ടിൽ ഉപയോഗിക്കാൻ നമുക്ക് സാധിക്കാത്തത് ?

കാരണം നാട്ടിൽ ഇപ്പോഴും മദ്യത്തിന്റെ കാര്യത്തിൽ കാലോചിതമായ ഒരു നയം ഉണ്ടാക്കാൻ നമുക്ക് സാധിച്ചിട്ടില്ല. നമ്മൾ ഇപ്പോഴും മദ്യം നിരോധിക്കണോ, നിയന്ത്രിക്കണോ വർജ്ജിക്കണോ എന്നൊക്കെയുള്ള കൺഫ്യൂഷനിൽ ആണ്.കേരളത്തിൽ ആധുനികമായ ഒരു മദ്യനയം ഉണ്ടാകണമെങ്കിൽ, കേരളത്തിന്റെ തനതായ സാദ്ധ്യതകൾ ഉപയോഗിച്ച് നമ്മുടെ ബ്രാൻഡിൽ ലോകോത്തരമായ മദ്യം ഉല്പാദിപ്പിക്കുകയും ലോകമെങ്ങും വിതരണം ചെയ്യുകയും ചെയ്യുന്ന കാലം വരികയും വേണമെങ്കിൽ മദ്യത്തെ നമ്മൾ ഈ കൺഫ്യൂഷനിൽ നിന്നും മോചിപ്പിക്കണം.

ആധുനികമായ ഒരു മദ്യനയം ഉണ്ടാകണം ,അതുപോലെ ഏതു നയം ഉണ്ടായാലും ഇന്നത്തെ കസ്റ്റംസ് ഡിപ്പാർട്ടമെന്റ് പോലുള്ള സംവിധാനം ആണ് ഉള്ളതെങ്കിൽ അത് വിജയിക്കില്ല എന്നും ഉറപ്പാണ് കാരണം, മദ്യ വ്യവസായത്തിൽ നില്കുനന്നവരെ സാമൂഹ്യവിരുദ്ധരായും അഴിമതിക്കുള്ള കറവപ്പശുക്കളായും കാണുന്ന കസ്റ്റംസ് സംവിധാനം ആണ് ഇന്നുള്ളത്. അതിനെ റിഫോം ചെയ്യാൻ കഴിയും എന്നൊരു ചിന്ത എനിക്കില്ല. സത്യത്തിൽ ഈ നൂറ്റാണ്ടിലെ വെല്ലുവിളികൾ നേരിടാനുള്ള അറിവോ സംവിധാനങ്ങളോ ഇപ്പോൾ അവർക്കില്ല. പഴയ നൂറ്റാണ്ടിലെ ആശയങ്ങളും പരിശീലനവും ഉപകരണങ്ങളും ആയി ഈ നൂറ്റാണ്ടിലെ വെല്ലുവിളികൾ നേരിടാൻ കഴിയില്ല. നമ്മുടെ എക്സൈസ് ഡിപ്പാർട്ട്മെന്റ് എന്ന സംവിധാനം ഒക്കെ പിരിച്ചുവിട്ട് ആധുനികവും കാലാനുസൃതവും ആയ ഒരു ഡ്രഗ് മാനേജമെന്റ് സംവിധാനം ആണ് നമുക്ക് ഉണ്ടാക്കേണ്ടത്.

സംസ്ഥാനം മുന്പെന്നും ഇല്ലാത്ത സാമ്പത്തിക പ്രതിസന്ധിയിൽ ആണെന്ന് എല്ലാവരും അംഗീകരിക്കുന്നുണ്ട്. “Never waste a crisis” എന്ന് ഒരു ചൊല്ലുണ്ട്. മദ്യത്തിന്റെ ഉല്പാദനരംഗത്തും വിപണന രംഗത്തും നമ്മുടെ സാധ്യതകളെ ഉപയോഗിക്കാനുള്ള ഒരു അവസരം കൂടിയായി ഈ ക്രൈസിസിനെ കാണാം.
ഇന്ന് ലോകത്ത് മറ്റു ഭാഗങ്ങളിൽ ഈ രംഗത്ത് ഏർപ്പെട്ടിരിക്കുന്ന മലയാളികളെ നാട്ടിൽ വിളിച്ചു വരുത്തി അവരുടെ അനുഭവങ്ങളും നിർദ്ദേശങ്ങളും ആ നാട്ടിൽ “എക്‌സൈസ്” സംവിധാനം എങ്ങനെ പ്രവർത്തിക്കുന്നു, അവിടുത്തെ കൃഷി, വ്യവസായ നയങ്ങൾ എങ്ങനെ അവരെ സഹായിക്കുന്നു എന്നൊക്കെ മനസ്സിലാക്കുന്നതും നന്നാകും.

 

You May Also Like

വളരെ കുറഞ്ഞ ബഡ്ജറ്റിൽ നിങ്ങൾക്ക് ലഡാക്കിൽ ചുറ്റിക്കറങ്ങാം

വളരെ കുറഞ്ഞ ബഡ്ജറ്റിൽ നിങ്ങൾക്ക് ലഡാക്കിൽ ചുറ്റിക്കറങ്ങാം.. IRCTC ടൂർ പാക്കേജിൻ്റെ വില എത്രയാണ്? IRCTC…

ഈജിപ്തിലെ സിവ ഒയാസിസിലെ ഈ ചെറുകുളങ്ങളിൽ നിങ്ങൾക്ക് മരപ്പലക പോലെ കിടക്കാം, മുങ്ങിതാഴില്ല, കാരണം ഇതാണ്

ലിബിയയുടെ അതിർത്തിയിൽ ഈജിപ്തിൻ്റെ മറഞ്ഞിരിക്കുന്ന രത്നമാണ് – സിവ ഒയാസിസ്. ഒരിക്കലും കാണാത്ത ഒരാൾക്ക് സിവ…

ചാലക്കുടിയിൽ നിന്ന് ഉത്തരഖണ്ഡ് എന്ന ഇന്ത്യയുടെ ദേവഭൂമിയിലേക്ക് നടത്തിയ ഡ്രൈവ് അനുഭവങ്ങൾ

എല്ലാവരും ആഗ്രഹിക്കുന്ന പോലെ ഒരു പാൻ ഇന്ത്യ റോഡ് ട്രിപ്പ് നമ്മുടെയും ആഗ്രഹങ്ങളിലൊന്നായിരുന്നു ,ഇത് 2017 ഫെബ്രുവരിയിൽ ഞാനും സുഹൃത്ത് Sojan Devassy യും ചേന്ന് നടത്തിയ ഒരു റോഡ് യാത്രയുടെ വിവരണമാണ്

കാടിനെ ധ്യാനിച്ച്‌ ഗവിയിലേക്ക്

ഈയടുത്തക്കാലത്തായി ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമായിരിക്കും ‘ഗവി’. ഏകദേശം അഞ്ചോളം ലേഖനങ്ങള്‍ വിവിധ മാധ്യമങ്ങളില്‍ വായിച്ചിട്ടുണ്ട് ഗവിയെ പറ്റി. ‘ഓര്‍ഡിനറി’ എന്ന സിനിമയാണ് ഗവിയുടെ തിരുത്തി എഴുതപ്പെട്ട ജാതകത്തിന് പിന്നില്‍ എന്ന് അവിടെ കണ്ടു മുട്ടിയ സന്ദര്‍ശകരില്‍ നിന്നും മനസ്സിലാകാന്‍ പറ്റി. ഈ സ്ഥലം നിങ്ങള്‍ കണ്ടിരിക്കണം എന്ന് പറയാതെ പറഞ്ഞിരിക്കണം ആ സിനിമ. കാരണം ആ സിനിമ ഇറങ്ങിയതിനു ശേഷം സഞ്ചാരികളുടെ കുത്തൊഴുക്ക് തന്നെ ഉണ്ടായിട്ടുണ്ട് ഇവിടേയ്ക്ക്. ഇവരെല്ലാം ഗവി ആസ്വദിച്ചിരിക്കാം ഇല്ലായിരിക്കാം. പക്ഷെ എരുമേലി ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ ശ്രീ. ബേബി ജോണ്‍ പറയുന്നത്, ഈ സന്ദര്‍ശകരുടെ ബാഹുല്യം ഏറ്റവും കൂടുതല്‍ ബാധിച്ചതും ബാധിക്കാന്‍ പോകുന്നതും ഇവിടത്തെ പ്രകൃതിയെ ആണ്. യാത്രയിലുടനീളം വഴിയരികിലും , കാട്ടരുവികളുടെ തീരത്തും മരച്ചുവട്ടിലും എല്ലാം കാണുന്നത് വലിച്ചെറിയപ്പെട്ട മദ്യ കുപ്പികളും മറ്റു മാലിന്യങ്ങളുമാണ്. ആഘോഷ തിമിര്‍പ്പിന്റെ അവശിഷ്ടങ്ങള്‍ ഏറ്റു മുറിവേറ്റ പ്രകൃതി ഇങ്ങിനെ വിളിച്ചു പറയുന്നത് കേള്‍ക്കാം. ‘എന്നെ ആസ്വദിച്ചോളൂ.. ഉപദ്രവിക്കരുതേ’ എന്ന്. ആഘോഷങ്ങള്‍ക്ക് മാത്രമായി കാടുകയറി പ്രകൃതിയെ ഇങ്ങിനെ ബലാല്‍സംഘം ചെയ്യുന്നവരോട് നിയമം അല്‍പം കൂടി ഗൗരവമായി ഇടപെട്ടേ പറ്റൂ എന്നൊരു അപേക്ഷ കൂടി ഈ കുറിപ്പിനൊപ്പം വെക്കുന്നു.