0 M
Readers Last 30 Days

കൊറിയയിലെ അറുപത്തി ഒൻപത്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
21 SHARES
253 VIEWS

കൊറിയയിലെ അറുപത്തി ഒൻപത്

ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിൽ (UNEP) ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവനായ ഡോ. മുരളി തുമ്മാരുകുടി സോഷ്യൽ മീഡിയയിൽ 2017 നവംബറിൽ എഴുതിയ ലേഖനം

ഡോ. മുരളി തുമ്മാരുകുടി

“വിഷയ ദാരിദ്യം ഉണ്ടല്ലേ” എന്നൊരു കമന്റ് ഇടക്ക് വരാറുണ്ട്. മിക്കവാറും വായിക്കുന്നവർക്ക് താല്പര്യമില്ലാത്ത, എതിർപ്പുള്ള വിഷയമാകുമ്പോളാണീ കമന്റ് വരുന്നത്. ആർക്കാണ് ദാരിദ്ര്യം എന്ന് നിങ്ങൾ തന്നെ ആലോചിച്ചാൽ മതി. നൂറു കോടിയിലധികം പ്രൊഫൈലുകൾ ഫേസ്ബുക്കിലുണ്ട്. കോടിക്കണക്കിന് പേജുകൾ വേറെയും. നിങ്ങൾക്ക് അവിടെ എവിടെ വേണമെങ്കിലും പോകാമെന്നിരിക്കിലും എന്റെ പേജിൽ തന്നെ വന്ന് വിഷയദാരിദ്ര്യത്തെ സഹിക്കണമെങ്കിൽ എന്തുമാത്രം സൗഹൃദാരിദ്ര്യം നിങ്ങൾക്ക് ഉണ്ടായിരിക്കണം?. അതുകൊണ്ട് ദയവുചെയ്ത് ഈ കമന്റുമായി ഇനി എന്റെ പോസ്റ്റിൽ വരരുത്.
നാളെ എന്തെഴുതണമെന്നോ എഴുതണമോ എന്നുതന്നെ ഇന്ന് ഞാൻ ആലോചിക്കാറില്ല. മനുഷ്യന് താൽപര്യമുള്ള ഏതു വിഷയത്തെപ്പറ്റി എഴുതാനും എനിക്ക് മടിയില്ല. ഇന്നത്തെ വിഷയം വദനസുരതം അഥവാ ഓറൽ സെക്സ് ആണ്. “അയ്യേ, സാറിന് നാണമില്ലേ ഇതൊക്കെ എഴുതാൻ?” എന്നൊന്നും ചോദിച്ചുവരരുത്. സെക്സിനെപ്പറ്റി യാതൊരു നാണവുമുള്ള ആളല്ല ഞാൻ, എഴുതാൻ മാത്രമല്ല, ചെയ്യാനും. മനുഷ്യന്റെ ജന്മവാസനയായ ലൈംഗികതയെ അങ്ങനെ മൂടിവെക്കേണ്ട കാര്യമില്ല. മലയാളത്തിൽ ലൈംഗികതയുമായി ബന്ധപ്പെട്ട ഏത് എഴുത്തിന്റെയും (ശാസ്ത്രമോ സാഹിത്യമോ) പ്രധാന കുഴപ്പം മനുഷ്യന് വായിക്കാൻ ഇഷ്ടപ്പെടാത്ത ഭാഷയിലാണ് അത് എഴുതാറുള്ളത് എന്നതാണ്. ഒന്നുകിൽ മടുപ്പിക്കുന്ന ശാസ്ത്രഭാഷ, അല്ലെങ്കിൽ അറപ്പിക്കുന്ന കൊച്ചുപുസ്തക ഭാഷ. ഇതിന്റെ ഒരു കാരണം ശാസ്ത്രത്തിലും എഴുത്തിലും അല്പമെങ്കിലും പേരുകേട്ടവരൊന്നും ലൈംഗികതയെപ്പറ്റി എഴുതാറില്ല എന്നതാണ്. അപ്പോൾ ബി ടീമിനും സി ടീമിനുമായി കളം തുറന്നുകിടക്കുകയാണ്. അങ്ങനെയാണ് കളി തറയാകുന്നത്.
ചേട്ടൻ ഗീർവാണം വിട്ട് കാര്യത്തിലേക്ക് കടക്കൂ.

വദനസുരതം എന്താണെന്ന് അറിയാത്തവർ എന്റെ വായനക്കാരിൽ ഉണ്ടാകില്ല എന്നുതന്നെ കരുതുന്നു. ഇനി അഥവാ അങ്ങനെയാരെങ്കിലുമുണ്ടെങ്കിൽ ഇവിടെ (https://www.avert.org/sex-stis/how-to-have-sex/oral-sex) പോയി നോക്കിയാൽ മതി. കാര്യങ്ങളുടെ കിടപ്പ് പിടികിട്ടും.
ഈ പരിപാടി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ക്രിസ്തുവിനും മുമ്പ് പുരാതന റോമിലെ അധികാരികളും പണമുള്ളവരും, നമ്മുടെ കാലത്തെ ധനികരേയും അധികാരികളേയും പോലെതന്നെ, സുഖജീവിതം നയിക്കാൻ താല്പര്യമുള്ളവരായിരുന്നു. പണമുള്ളവർ വൻ പാർട്ടികൾ നടത്തുന്നത് അക്കാലത്ത് സാധരണമായിരുന്നുവത്രെ. റോമൻ ഓർജി എന്ന് പേരുകേട്ട ഈ പാർട്ടികളിൽ മദ്യവും സെക്‌സും സർവ്വസാധാരണമായിരുന്നു. രാജ്യം ഭരിക്കേണ്ട സമയത്ത് അവിടെ കുടിച്ചുകൂത്താടി മറിഞ്ഞാണ് അവർ റോമാസാമ്രാജ്യം ഒരു വഴിക്കാക്കിയത്. അക്കാലത്തെ റോമൻ കെട്ടിടങ്ങളിലെ ചുവർച്ചിത്രങ്ങളിൽ വദനസുരതത്തിന്റെ രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നതായി പര്യവേക്ഷകർ കണ്ടെത്തിയിട്ടുണ്ട്. രണ്ടായിരം വർഷങ്ങൾക്ക് ശേഷവും ഇറ്റലിയിൽ പ്രധാനമന്ത്രി വരെ ഉൾപ്പെട്ട ഇത്തരം പാർട്ടികൾ നടന്നു എന്നൊക്ക ആരോപണം ഉണ്ട് http://www.bbc.com/news/world-europe-38783586). The more things change, the more they stay the same എന്നൊരു പഴഞ്ചൊല്ല് ഇംഗ്ലീഷിലുണ്ട്, ഇറ്റാലിയനിലും കാണണം.

കന്യാകുമാരി തൊട്ട് കാശ്മീർ വരെ ആസേതു ഹിമാചലം നീണ്ടും പരന്നും കിടക്കുന്ന നമ്മുടെ നാടിന് ഒരു സംസ്‌ക്കാരമുണ്ടെന്ന് ഇപ്പോൾ എല്ലാവർക്കുമറിയാം. എല്ലാ വ്യവസ്ഥകളെയും അംഗീകരിക്കുന്ന ഒരു സംസ്‌ക്കാരം എന്നത് മറ്റുകാര്യങ്ങളിൽ അത്ര ശരിയല്ലെങ്കിലും ലൈംഗികതയുടെ കാര്യത്തിൽ ശരിയാണ്. സഹസ്രാബ്ദങ്ങൾക്ക് മുമ്പ് കാമസൂത്രത്തിൽ വാത്സ്യായനൻ വദനസുരതം ഉൾപ്പെടെ എത്രയോ പോസുകൾ പറഞ്ഞുതന്നിരിക്കുന്നു. (ഐ ഐ ടിയിൽ എത്തിയപ്പോൾ ആദ്യം തപ്പിപ്പിടിച്ചു വായിച്ചത് കാമസൂത്രമാണ്. പത്തു പേജിനപ്പുറം പോയില്ല, പരമ ബോറാണ്. പിന്നെ ചിത്രങ്ങൾ നോക്കി. വാത്സ്യായനൻ പറയുന്ന പോസൊക്കെ നടക്കണമെങ്കിൽ നമ്മൾ വല്ല ജിംനാസ്റ്റും ആയിരിക്കണം. സാധാരണക്കാരെ കൊണ്ട് സാധിക്കാവുന്ന കാര്യം വലതും പറഞ്ഞുവെക്കാമായിരുന്നില്ലേ ഗുരോ). വദനസുരതത്തിന്റെ അനവധി വേർഷനുകൾ നമ്മുടെ ക്ഷേത്രങ്ങളിലും കൊത്തിവച്ചിട്ടുണ്ട് (https://www.canstockphoto.com/images-photos/khajuraho.html). റോമാക്കാർ ബെഡ്‌റൂമിൽ കാണുമ്പോൾ നമ്മൾ ആരാധനാലയത്തിൽ കാണും. നമ്മളോടാ കളി!

മനുഷ്യന്റെ സ്വഭാവവും ഭാവനയും ലോകത്തെല്ലായിടത്തും ഒരുപോലെയായതിനാൽ റോമിലും ഇന്ത്യയിലും മാത്രമല്ല, മറ്റുള്ള സ്ഥലങ്ങളിലെ സംസ്‌ക്കാരങ്ങളിലും വദനസുരതം ഉണ്ടായിരുന്നു എന്നതിന് എനിക്കൊരു സംശയവുമില്ല. നിലനിൽക്കുന്ന കെട്ടിടം ഉണ്ടാക്കുന്നതിലും അവിടെ ചിത്രം വരക്കുന്നതിലും ഒന്നും നമ്മളെപ്പോലെ അവർക്ക് വലിയ കഴിവുണ്ടായിക്കാണില്ല. പിന്നെ വേറെ ചില ഇടങ്ങളിൽ പഴയ സംസ്കാരത്തിന്റെ തെളിവുകൾ ഇടിച്ചു പൊളിച്ചു നശിപ്പിക്കുകയാണ് രീതി. ഇതൊക്കെക്കൊണ്ടാണ് മറ്റിടങ്ങളിൽ നിന്നും #wetoo വരാത്തത്. അവരെ ‘പുവർ പീപ്പിൾ’ എന്ന് താഴ്‌ത്തിക്കാണരുത്.
യൂറോപ്പിലെ ഇരുണ്ട കാലഘട്ടം ലൈംഗികതയുടെയും കഷ്ടകാലമായിരുന്നു. മതം ഭരണത്തിലേക്കും ശാസ്ത്രത്തിലേക്കും സാഹിത്യത്തിലേക്കും എന്തിന് മനുഷ്യന്റെ ബെഡ്‌റൂമിലേക്കും കടന്നു കയറി. നിയമവിധേയമായ ലൈംഗികബന്ധങ്ങൾ വിവാഹത്തിനുള്ളിൽ ചുരുക്കി. വിവാഹ ജീവിതത്തിനകത്തും എന്തൊക്കെ തരത്തിൽ ലൈംഗിക ബന്ധമാകാം എന്നതിനെപ്പറ്റി നിബന്ധനകൾ വന്നു. അവസാനം ഭാര്യയും ഭർത്താവും ലൈംഗികബന്ധത്തിൽ ഏർപ്പെടാവുന്ന പൊസിഷൻ മിഷനറിമാർ നിർവചിക്കുന്ന കാലമായി. മറ്റുള്ള രീതികളിൽ ലൈംഗികബന്ധം നടത്തിയാൽ കർശന ശിക്ഷകൾ വരെ നിലവിൽവന്നു.
“ചേട്ടൻ ചുമ്മാ പുളു പറയാതെ… ഭാര്യയും ഭർത്താവും ഉഭയസമ്മതത്തോടെ ബെഡ്‌റൂമിൽ എന്തുചെയ്യുന്നു എന്നതിന് ശിക്ഷ വിധിക്കാൻ മാത്രം മണ്ടന്മാർ ഈ ലോകത്തുണ്ടോ?”
“ഉണ്ടോന്നോ? ഉണ്ടായിരുന്നു എന്ന് മാത്രമല്ല, ഇപ്പോഴുമുണ്ട്.
“അതെവിടെ ?, യൂറോപ്പിലോ?”
അതിന് അനിയൻ യൂറോപ്പിൽ ഒന്നും പോകേണ്ട. നമ്മുടെ ഇന്ത്യൻ ശിക്ഷാ നിയമം ഒന്നെടുത്ത് വായിച്ചാൽ മതി.

Section 377 Unnatural offences: “Whoever voluntarily has carnal intercourse against the order of nature with any man, woman or animal shall be punished with imprisonment for life, or with imprisonment of either description for a term which may extend to ten years, and shall also be liable to fine.”

അതായത് ഉത്തമാ, മൃഗങ്ങളുമായുള്ള ലൈംഗികബന്ധം പോലെ തന്നെയാണ് ഇന്ത്യൻ ശിക്ഷാനിയമത്തിന്റെ കണ്ണിൽ വദനസുരതവും. ഇത് ഉഭയസമ്മതത്തോടെ ചെയ്തു എന്നതോ ഭാര്യാഭർത്താക്കന്മാർ തമ്മിൽ ചെയ്തു എന്നതോ ബെഡ്‌റൂമിനകത്ത് ചെയ്തു എന്നതോ ഒന്നും ഇതിനെ കുറ്റമല്ലാതാക്കുന്നില്ല. (ഈ വകുപ്പാണ് സ്വവർഗ്ഗാനുരാഗികൾക്കെതിരെ പോലീസ് എടുത്ത് പ്രയോഗിക്കുന്നത്). രണ്ടായിരത്തി ഒൻപതിൽ ഡൽഹി ഹൈക്കോർട്ട് ഈ വകുപ്പ് റദ്ദ് ചെയ്തു, പക്ഷെ രണ്ടായിരത്തി പതിമൂന്നിൽ സുപ്രീം കോർട്ട് ആ വിധി റദ്ദ് ചെയ്തു. നിയമം മാറ്റാനുള്ള അധികാരം സർക്കാരിനാണ് കോടതിക്കല്ല എന്ന സുപ്രധാനമായ തത്വം അനുസരിച്ച്. ഇനിയിപ്പോൾ നമ്മുടെ എം പി മാർ വിചാരിക്കണം വല്ലതും നടക്കണമെങ്കിൽ.

ഇതൊക്കെ എഴുതിയവർ ഇപ്പോഴും ജീവനോടെ ഉണ്ടോ ആവോ? അല്ല…ചുമ്മാ ഒന്നു പോയി കണ്ട് നമിക്കാനാ.
“ഇല്ലില്ല, ഈ നിയമം എഴുതിവെച്ചത് 1860-ൽ ബ്രിട്ടീഷുകാരാണ്. അത് തന്നെ 1533 ലെ ഒരു നിയമത്തിന്റെ തനി പകർപ്പാണ്. അങ്ങനെ ഇരുണ്ടകാല യൂറോപ്പിൽ നിന്നും ഉൾക്കൊണ്ട ഒരു സംസ്‌ക്കാരബോധമാണ് ഒരു കുഴപ്പവുമില്ലാതെ കാമസൂത്രവും കളിച്ചുനടന്ന നമ്മുടെ മേൽ അവർ കെട്ടിയേൽപ്പിച്ചത്. അവരെ കെട്ട് കെട്ടിച്ചിട്ടും ആ നിയമം അങ്ങനെ കിടക്കുന്നു.”
“എന്നിട്ട് അവരുടെ നാട്ടിലോ?”
അവരുടെ നാട്ടിൽ സ്ഥിതി വളരെ മാറി, നിയമവും. വാസ്തവത്തിൽ അതുതന്നെ ഒരു കഥയാണ്. സന്തോഷത്തിന് വേണ്ടി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് തന്നെ തെറ്റാണെന്നാണ് പണ്ട് പാശ്ചാത്യനാടുകളിൽ അധികം ‘നല്ല’ പെൺകുട്ടികളെയും മതം പഠിപ്പിച്ചിരുന്നത് . അതിനാൽ നിയമം മാറിയിട്ടും സന്താനോത്പാദനത്തിന് ഉപകരിക്കാത്ത ലൈംഗിക കാര്യങ്ങൾ വിവാഹത്തിനുള്ളിൽ നടത്തിക്കിട്ടാൻ വലിയ വിഷമമായി. അതോടെ കൊമേർഷ്യൽ സെക്സിൽ ഈ പണിക്ക് വലിയ ഡിമാൻഡായി. ബ്ലോജോബ് എന്ന പേര് തന്നെ ഇങ്ങനെ ഉണ്ടായതാണ്. സാധാരണ സെക്സിന്റെ രണ്ടും മൂന്നും ഇരട്ടി പണം കൊടുത്ത് വദനസുരതത്തിനായി ആളുകൾ ക്യൂ നിന്നു (http://freakonomics.com/…/the-golden-age-of-chicago-prosti…/).

എന്നാൽ കാര്യങ്ങൾ മാറിയത് പെട്ടെന്നാണ്. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം പാശ്ചാത്യരാജ്യങ്ങൾ നഗരവൽക്കരിക്കപ്പെട്ടു. സമൂഹത്തിന്റെയും മതത്തിന്റെയും കെട്ടുകളിൽനിന്നും ആളുകൾ മോചിതരായി. അങ്ങനെ സ്ത്രീകളും പുരുഷന്മാരുമായി സ്വതന്ത്രമായി ഇടപഴകാനും സ്വന്തമായി പങ്കാളിയെ കണ്ടുപിടിക്കാനുമുള്ള സാഹചര്യമുണ്ടായതോടെ ഓറൽ സെക്സിന്റെ വില കുത്തനെ ഇടിഞ്ഞു.
അതെങ്ങനെ?

ലൈംഗികകാര്യങ്ങളിൽ അടിസ്ഥാനമായി ആൺകുട്ടികളെയും പെൺകുട്ടികളെയും നയിക്കുന്നത് വ്യത്യസ്തമായ ജെനറ്റിക്ക് ചോദനകൾ ആണ്. ആണുങ്ങൾക്ക് അവരുടെ ജീൻ പരമാവധി സ്ത്രീകളിൽ കൂടെ വളർത്തിയെടുക്കുക എന്നതാണ് ലക്ഷ്യം. സ്ത്രീകൾക്കാകട്ടെ കിട്ടാവുന്നതിൽ ഏറ്റവും ഉത്തമമായ ജീൻ വഴി കുട്ടികൾ ഉണ്ടാകണം എന്നും. പയ്യന്മാർക്കെല്ലാം എത്രയും വേഗം പ്രേമത്തെ ലൈംഗികമാക്കാനാണ് താൽപര്യം. അതവർ കല്യാണം കഴിക്കാൻ ഉദ്ദേശിക്കുന്ന സ്ത്രീകൾ ആകണമെന്നില്ല. അതേസമയം സ്ത്രീകൾക്ക് കല്യാണം കഴിക്കുമെന്ന് ഉറപ്പില്ലാത്ത ഒരാളുമായി വേഗത്തിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ താല്പര്യമുണ്ടാവില്ല. (ഗർഭനിരോധനം ഇന്നത്തേപ്പോലെ എളുപ്പമല്ലാതിരുന്ന കാലത്തേ കാര്യമാണ്, പുരോഗമനവാദികൾ ചൂടാവാണ്ട). അപ്പോൾപ്പിന്നെ ആണുങ്ങൾക്ക് കാര്യം നടക്കുന്നതും പെണ്ണുങ്ങൾക്ക് കുട്ടി ഉണ്ടാകുമെന്ന് റിസ്ക്ക് ഇല്ലാത്തതുമായ ഒരു മാർഗ്ഗമായി ഓറൽ സെക്സ് മാറി. ലൈംഗികത്തൊഴിലാളികളുടെ അടുത്ത് പോകേണ്ട കാര്യമില്ലാതായി. ഓറൽ സെക്സിന്റെ കമ്പോളവില കുത്തനെ ഇടിഞ്ഞു. ഈ സ്ഥിതി പാശ്ചാത്യരാജ്യങ്ങളിൽ ഇപ്പോഴും തുടരുന്നു. പക്ഷെ ഇന്ത്യ ഇക്കാര്യത്തിൽ ഇപ്പോഴും കഴിഞ്ഞ നൂറ്റാണ്ടിലാണ്. നമ്മുടെ കമ്പോളനിലവാരവും അതുതന്നെയാണ് കാണിക്കുന്നത്.

ആധുനികലോകത്ത് വദനസുരതത്തിന് ജനസമ്മതി കൂടിവരാൻ മറ്റൊരു കാരണം കൂടിയുണ്ട്. സ്ത്രീകൾ വിവാഹം വരെ കന്യകാത്വം സൂക്ഷിക്കണമെന്ന ചിന്ത ഇപ്പോഴും ലോകത്ത് പലയിടത്തും പ്രബലമാണ്. അതുപോലെതന്നെ ആധുനിക ജീവിതശൈലിയിൽ പങ്കാളിയിൽ നിന്നും അകന്ന് ജീവിക്കുന്നവരുടെ എണ്ണം കൂടുകയാണ്. അതിൽ അധികം പേരും പങ്കാളിയോട് ‘വിശ്വസ്തത’ കാത്തുസൂക്ഷിക്കണം എന്ന് ചിന്തയുള്ളവരാണ്. വദനസുരതമാകുമ്പോൾ കന്യകാത്വത്തിനും വിശ്വസ്തതക്കും പോറലേൽക്കുന്നില്ല എന്നാണ് പുതിയ ലോകത്തെ സദാചാരം.

“I didnot have sexual relationaship with that woman” എന്ന് ബിൽ ക്ലിന്റണ് (https://www.youtube.com/watch?v=KiIP_KDQmXs) ‘സത്യസന്ധമായി’ പറയാൻ സാധിച്ചത് പുള്ളി വദനസുരതത്തിൽ നിർത്തിയതുകൊണ്ടാണ്. വദനസുരതം ലൈംഗികരോഗങ്ങൾ വരുത്തുന്നില്ലെന്ന ഒരു തെറ്റായ ധാരണ മനുഷ്യർക്കുണ്ട്. എയ്‌ഡ്‌സ്‌ പകരാനൊക്കെ അല്പം സാധ്യത കുറവാണെന്നത് ശരിയാണെങ്കിലും സുരക്ഷ ഉറപ്പില്ലാത്ത പങ്കാളിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ പാലിക്കേണ്ട എല്ലാ മുൻകരുതലുകളും ഇക്കാര്യത്തിലും എടുത്തില്ലെങ്കിൽ പണി പാലുംവെള്ളത്തിൽ കിട്ടും. ഇനിയൊരു ഭീഷണിയാണ്. നാട്ടിലെ ‘ആസേതു’ സംസ്‌കാരത്തിന് ചേരാത്ത വിഷയമാണ് ഞാനിപ്പോൾ എഴുതിയത് എന്നെനിക്കറിയാം. ആയതിനാൽ ലൈക്കും ഷെയറും കുറയാറാണ് പതിവ്. പക്ഷെ ഇത്തവണ അങ്ങനെ സംഭവിച്ചാൽ അത് വലിയ നഷ്ടമാകും. ലൈംഗികതയെയും ലൈംഗിക വിദ്യാഭ്യാസത്തെയും പറ്റി ഒരു സീരീസ് എഴുതണമെന്ന് പണ്ടേയുള്ള പ്ലാനാണ്.

“അതേയ്, നമ്മുടെ കുട്ടികൾക്ക് ഇക്കാര്യത്തിൽ വലിയ വിവരമൊന്നുമില്ല, പറഞ്ഞുകൊടുക്കാനും ആരുമില്ല” എന്നാണ് ഞാൻ ഇക്കാര്യം പറയുമ്പോൾ കിട്ടുന്ന മറുപടി. എന്നാൽ എന്റെ അഭിപ്രായത്തിൽ ആദ്യം ലൈംഗികവിദ്യാഭ്യാസം കിട്ടേണ്ടത് മുതിർന്നവർക്കാണ്. ലൈംഗികത ഒരു തെറ്റല്ല എന്നും ആസ്വദിക്കേണ്ടതും ആഘോഷിക്കപ്പെടേണ്ടതും ആണെന്നുമുള്ള ബോധം സമൂഹത്തിലുള്ളവർക്കുണ്ടാകണം. അതിന് നാണിക്കേണ്ട കാര്യമൊന്നുമില്ല. വിവാഹത്തിന് മുൻപും ശേഷവും, ഭാര്യ വരുന്നതിന് മുൻപും ഭർത്താവില്ലാതായതിനു ശേഷവും മനുഷ്യജീവിതത്തിൽ ലൈംഗികതക്ക് സ്ഥാനമുണ്ട്. അതിനെപ്പറ്റിയാണ് ഞാൻ എഴുതാൻ ഉദ്ദേശിക്കുന്നത്. കരിയർ സീരീസും യാത്ര സീരീസും പോലെ, വായിക്കുന്നവരുടെ ചിന്താഗതി മാറ്റിയെടുക്കുന്ന ഒന്നായിരിക്കും അത്. പക്ഷെ, വായനക്കാർ ലൈക്കടിക്കാതെ ചമ്മി മാറിനിന്നാൽ ഞാനെന്റെ വഴിക്ക് പോകും. രണ്ടുമണിക്കൂറെടുത്ത് എഴുതിയതാണ്, ചുരുങ്ങിയത് രണ്ടായിരം ലൈക്കെങ്കിലും ഈ പോസ്റ്റിന് വീണില്ലെങ്കിൽ ശേഷം ചിന്ത്യം!
(കൊറിയയിൽ ഹണിമൂൺ ദ്വീപ് എന്ന് പേരുകേട്ട ജേജുവിലെ ലവ് ലാൻഡ് എന്ന പാർക്കിൽ നിന്നുള്ള ദൃശ്യം. പാർക്കിന്റെ കഥ മുൻപ് http://english.visitkorea.or.kr/enu/ATR/SI_EN_3_1_1_1.jsp… പറഞ്ഞിട്ടുണ്ട് )

 

Leave a Reply

Your email address will not be published. Required fields are marked *

LATEST

അനുരാഗ് കശ്യപ് ന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ – 22 കാരിയായ മകൾ പറയുന്നു, ഞാൻ എങ്ങനെ സമ്പാദിച്ചാലും നിങ്ങൾക്ക് എന്ത് പ്രശ്‌നമാണ്?

അനുരാഗ് കശ്യപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ – 22 കാരിയായ മകൾ പറയുന്നു, ഞാൻ

അനുരാഗ് കശ്യപ് ന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ – 22 കാരിയായ മകൾ പറയുന്നു, ഞാൻ എങ്ങനെ സമ്പാദിച്ചാലും നിങ്ങൾക്ക് എന്ത് പ്രശ്‌നമാണ്?

അനുരാഗ് കശ്യപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ – 22 കാരിയായ മകൾ പറയുന്നു, ഞാൻ

വിഘ്നേഷ് ശിവനെ മാറ്റി, പകരം വന്ന മഗിഴ് തിരുമേനി ഏകെ 62 സംവിധാനം ചെയ്യും, കഥ അജിത്തിന് പെരുത്ത് ഇഷ്ടമായി

മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന അജിത്തിന്റെ വരാനിരിക്കുന്ന ചിത്രം 220 കോടി ബജറ്റിൽ

“അഡ്ജസ്റ്റ്മെന്റ് ചെയ്താൽ അവസരം”, സിനിമാ മേഖലയിൽ തനിക്ക് നേരിടേണ്ടി വന്ന കയ്പേറിയ അനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നയൻതാര

ലേഡി സൂപ്പർ സ്റ്റാർ നയൻതാര, സിനിമാ മേഖലയിൽ തനിക്കുണ്ടായ കയ്പേറിയ അനുഭവം തുറന്നുപറഞ്ഞു.

അശ്വാരൂഢൻ – യുദ്ധക്കളത്തിലേക്കൊരു കുതിരയോട്ടം, കൾട്ട് ക്ലാസിക്ക് വിഭാഗത്തിൽ അഭിമാന പുരസ്സരം ചേർത്ത് വെക്കാവുന്ന ഒരു ചിത്രം

അശ്വാരൂഢൻ – യുദ്ധക്കളത്തിലേക്കൊരു കുതിരയോട്ടം Jagath Jayaram “നിൻ്റെ ശത്രു നീ തന്നെയാണ്.കണ്ണടച്ചു

രോഹിത് – സുമിത്ര വിവാഹം ഇന്ന്, കുടുംബവിളക്ക് സീരിയലിന്റെ പരസ്യം വൈറലാകുന്നു

ജനപ്രിയ സീരിയല്‍ ആയ കുടുംബവിളക്ക് അതിന്‍റെ ഏറ്റവും നാടകീയമായ മുഹൂര്‍ത്തത്തിലേക്ക് കടക്കുകയാണ്. പ്രേക്ഷകരെ

സൗത്ത് സിനിമകൾ റീമേക് ചെയ്തു ബോളിവുഡ് വിജയം നേടുന്നു, എന്നാൽ ബോളിവുഡിൽ നിന്നും സൗത്ത് ഇൻഡസ്ട്രി റീമേക് ചെയ്തു വിജയിപ്പിച്ച സിനിമകളുണ്ട്

സാൻഡൽവുഡ്, ഹോളിവുഡ്, കോളിവുഡ്, മോളിവുഡ് തുടങ്ങി ദക്ഷിണേന്ത്യൻ സിനിമാ വ്യവസായം ഒന്നിനുപുറകെ ഒന്നായി

എത്ര തന്നെ വ്യത്യസ്തർ ആണെങ്കിലും മനുഷ്യർ എല്ലാരും ഒന്നാണ് എന്നുകൂടി ലിജോ മനോഹരമായി പറഞ്ഞുവയ്ക്കുന്നുണ്ട്

ലിജോ ജോസിന്റെ സിനിമകൾ വ്യാഖ്യാനങ്ങളുടെ ചാകരയാണ് ഒരുക്കുന്നത്. ഓരോ പ്രേക്ഷകനും സിനിമ ഓരോ

‘പോക്കിരി’ ഷൂട്ടിങ്ങിനിടയിൽ വിജയ്‌ യും നെപോളിയനും തമ്മിലുണ്ടായ പ്രശ്നമെന്ത് ?

തമിഴ് ചലച്ചിത്രമേഖലയിലെ മുൻനിര നടനാണ് നെപ്പോളിയൻ. അദ്ദേഹം ഇപ്പോൾ അമേരിക്കയിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ്. അവിടെ

അജിത്തിന്റെ സിനിമയിൽ നിന്ന് വിഘ്‌നേശ് ശിവനെ മാറ്റി, നയൻതാരയുടെ ഒത്തുതീർപ്പ് സംസാരം ലൈക്ക കേട്ടില്ല..?

സിമ്പുവിന്റെ പോടാ പോടീ എന്ന ചിത്രത്തിലൂടെയാണ് വിഘ്‌നേഷ് ശിവൻ തമിഴ് സിനിമാലോകത്തേക്ക് ചുവടുവെച്ചത്.

സ്‌കൂൾ സുഹൃത്തുമായി കീർത്തി സുരേഷ് 13 വർഷമായി പ്രണയത്തിലാണെന്ന വാർത്ത, വിശദീകരണവുമായി കീർത്തിയുടെ അമ്മ മേനക

വൈറലായ കീർത്തി സുരേഷിന്റെ 13 വർഷത്തെ പ്രണയകഥ…അമ്മ മേനക സത്യം തുറന്നുപറഞ്ഞു. സ്‌കൂൾ

തമിഴിലും മലയാളത്തിലും മുൻനിര നായകന്മാരുടെ മാത്രം നായികയായിട്ടുള്ള രൂപിണി ജഗദീഷിന്റെ നായികയാവാൻ തയ്യാറായത് അക്കാലത്ത് പലരും അദ്ഭുതത്തോടെയാണ് വീക്ഷിച്ചത്

Bineesh K Achuthan 1989 – ലെ ഓണ സീസണിന് തൊട്ട് മുമ്പാണ്

അപകടം പറ്റിക്കിടക്കുന്ന പത്തുമുപ്പത് ജീവനുകളെ നോക്കി, ദുര നിറഞ്ഞ കണ്ണുകളോടെ, ഒരു രണ്ടുരണ്ടരക്കോടിയുടെ മുതലുണ്ടല്ലേ എന്ന് ചോദിച്ചവൾ

അഭിനവ് സുന്ദർ നായക് വിനീത് ശ്രീനിവാസനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് ‘മുകുന്ദനുണ്ണി

‘തങ്കം’, പോസിറ്റിവ് റിവ്യൂസുമായി ജൈത്രയാത്ര തുടരുന്നു, കണ്ടിരിക്കേണ്ട ചിത്രമെന്ന് നെറ്റിസണ്സ്

Prem Mohan മറ്റ് ഇൻഡസ്ട്രിയിൽ ഉള്ളവര്‍ എപ്പോഴും വാചാലരവുന്നത് കേട്ടിട്ടുള്ളത് മലയാള സിനിമയിലെ

മികച്ച ചിത്രത്തിനുൾപ്പെടെ എട്ട് ഓസ്‌കാർ അവാർഡുകൾ കരസ്ഥമാക്കിയ ‘ഗാന്ധി’ ഇന്ന് ഈ രക്തസാക്ഷിദിനത്തിൽ ഓരോ ഇന്ത്യക്കാരും കാണേണ്ടതുണ്ട്

Muhammed Sageer Pandarathil 1982 ൽ ഇറങ്ങിയ ഗാന്ധി എന്ന ചിത്രത്തിന്റെ നല്ല

പല സംഗീത സംവിധായകർക്കും ഭാവിയിൽ ഭീഷണി ആകുന്ന മ്യൂസിക്‌ എൽഎം ഗൂഗിൾ അവതരിപ്പിക്കാൻ പോകുന്നു, ഇനി ആർക്കും സ്വന്തം വരികൾക്ക് സംഗീതം നൽകാം

Jishnu Girija സിനിമയുടെ ഭാവി എന്താണ് എന്ന് ഒരിക്കൽ ഒരു ഇന്റർവ്യൂവിൽ കമൽ

എന്തുമനോഹരമാണ് നാടോടിക്കാറ്റ് ലെ ആ ചായകുടി സീൻ, പാർട്ണറെ ചായക്കടയിൽ കൊണ്ട് പോകാൻ മനസ്സുള്ള എല്ലാ പ്രണയിതാക്കൾക്കും സ്നേഹം നേരുന്നു

Theju P Thankachan വൈകുന്നേരത്തെ ചായകുടി ഒരിന്ത്യൻ ശീലമാണ്. വീട്ടിലെത്തിയിട്ട് കുടിക്കാൻ സാധിച്ചില്ലായെങ്കിൽ

മലേഷ്യയിൽ ക്രിമിനലായിരുന്ന മലായ കുഞ്ഞിമോൻ സ്വന്തം നാടായ കുരഞ്ഞിയൂരിലെത്തി കാട്ടിക്കൂട്ടിയ വിക്രിയകളും അദ്ദേഹത്തിന്റെ കൊലപാതകവും

ഇന്ന് മലായ കുഞ്ഞിമോൻ കൊല്ലപ്പെട്ടദിനം Muhammed Sageer Pandarathil മലേഷ്യയിൽ ഹോട്ടൽ നടത്തിയിരുന്ന

ഇന്ന് ലോക സിനിമയ്ക്ക് മലയാളം സമ്മാനിച്ച അഭിനയത്തികവിന്റെ ഇന്ത്യൻ ഇതിഹാസമായ ഭരത് ഗോപിയുടെ ഓർമദിനം

മുഹമ്മദ് സഗീർ പണ്ടാരത്തിൽ ഇന്ന് ലോക സിനിമയ്ക്ക് മലയാളം സമ്മാനിച്ച അഭിനയത്തികവിന്റെ ഇന്ത്യൻ

“ശംഖുമുഖി വായിച്ച സമയം തന്നെ ഇതൊരു സിനിമ മെറ്റീരിയൽ അല്ലന്ന് ഞാൻ പറഞ്ഞിരുന്നു, വിലായദ് ബുദ്ധ ആണ് അടുത്ത പണി കിട്ടാൻ ഉള്ള ഐറ്റം” – കുറിപ്പ്

Abhijith Gopakumar S കാപ്പ എന്ന സിനിമ സകല ഇടത്തും ട്രോൾ ഏറ്റു

കെ.ജി.എഫ്.സിനിമ കണ്ടവരിൽ ഭൂരിഭാഗവും ഇതൊരു സാങ്കൽപ്പിക സൃഷിയാണെന്നാണ് വിചാരിച്ചിരുന്നത്. എന്നാൽ അറിഞ്ഞുകൊള്ളൂ…

കെ.ജി.എഫ് – ഒരുകാലത്ത് ഇന്ത്യയുടെ അഭിമാനമായിരുന്ന സ്വർണ്ണഖനി ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം

“ബിനു ത്രിവിക്രമനായി അന്ന ബെൻ മിസ്‌കാസ്റ്റ് അല്ല, കാരണം വാണി വിശ്വനാഥിനെപ്പോലെ ആയിരുന്നെങ്കിൽ പ്രേക്ഷകർക്ക് ആദ്യമേ മനസിലാകുമായിരുന്നു” കുറിപ്പ്

Spoiler Alert Maria Rose ഞങ്ങള്‍ എടുക്കുന്നത് കൊമേര്‍ഷ്യല്‍ എന്‍റര്‍ടെയിനര്‍ ആണെന്നും അത്

“പ്രഖ്യാപിച്ച പടങ്ങൾ മുടങ്ങിപ്പോയതിൽ സുരേഷ്‌ ഗോപിക്കുള്ള റെക്കോർഡ് മറ്റാർക്കും ഇല്ല”, കുറിപ്പ്

Ashish J അത്യാവശ്യം നല്ലൊരു തിരിച്ചുവരവ് കിട്ടിയിട്ടുണ്ട്. പരാജയം ഉണ്ടെങ്കിൽപോലും പ്രൊഡ്യൂസറെ കുത്തുപാള

മാംസം, സിഗരറ്റ്, മദ്യം ഇവ മൂന്നിനും അടിമയായിരുന്ന തന്നെ ഭാര്യയാണ് മാറ്റിയെടുത്തതെന്ന് രജനികാന്ത്

തെന്നിന്ത്യൻ സിനിമയുടെ ദൈവം എന്ന് വിളിക്കുന്ന രജനികാന്തിന്റെ പ്രസ്താവന ചർച്ചയാകുകയാണ്. താൻ ദിവസവും

ശരീരത്തിലെ രക്തസമ്മർദ്ദ പ്രശ്‌നങ്ങൾ കുറയ്ക്കുന്നത് മുതൽ വ്യായാമത്തിന്റെ നേട്ടങ്ങൾ കൊയ്യുന്നതിന് വരെ സെക്‌സ് ഗുണകരമാണ്.

ദമ്പതികള്‍ക്കിടയില്‍ എപ്പോഴും ആശയക്കുഴപ്പമുണ്ടാക്കുന്ന കാര്യമാണിത്. രണ്ടുപേര്‍ക്കും ഇഷ്ടപ്പെട്ട പൊസിഷന്‍ ഏതാണെന്ന് എപ്പോഴും ദമ്പതികള്‍

കടലിൽ അകപ്പെട്ട് മരണപ്പെട്ടാൽ ‘മൂന്നാംപക്കം’ മൃതശരീരം കരയിൽ അടിയും എന്നാണ് നാട്ടു ചൊല്ല്

രാഗനാഥൻ വയക്കാട്ടിൽ മൂന്നാംപക്കം:പി.പത്മരാജൻ രചനയും സംവിധാനവും നിർവ്വഹിച്ച് 1988 ൽ തിയേറ്ററുകളിൽ എത്തിയ

ജോലി കെട്ടിപ്പിടിത്തം; ശമ്പളം മണിക്കൂറിന് 5,700 രൂപ, നിബന്ധന: ലൈംഗിക അവയവങ്ങളിലേക്ക് കൈകൾ നീളാൻ പാടില്ല

ജോലി കെട്ടിപ്പിടിത്തം; ശമ്പളം മണിക്കൂറിന് 5,700 രൂപ, നിബന്ധന: ലൈംഗിക അവയവങ്ങളിലേക്ക് കൈകൾ

നമ്മുടെ നാട്ടിലെ, മലയാളിയായ മമ്മൂട്ടി ചെയ്യുന്നത് കൊണ്ടായിരിക്കാം ഇതൊന്നും വേണ്ട രീതിയിൽ ഗൗനിക്കാറില്ല നമ്മൾ

Ashique Ajmal ഇതൊരു താരതമ്യം അല്ല. ലിയനാർഡോ ഡാവിഞ്ചിയുടെ മൊണാലിസയാണ് ഏറ്റവും കൂടുതൽ

പത്മവിഭൂഷൺ, ദക്ഷിണേന്ത്യയുടെ “വാനമ്പാടി” ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദേശിയ അവാർഡുകൾ വാങ്ങിയ ഡോ. കെ.എസ് ചിത്ര

പത്മവിഭൂഷൺ, ദക്ഷിണേന്ത്യയുടെ “വാനമ്പാടി” ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദേശിയ അവാർഡുകൾ വാങ്ങിയ ഡോ.കെ.എസ്

“കിംഗ് ഖാൻ ന് പകരം സല്ലു ഭായ് ആയിരുന്നു നായകനെങ്കിൽ ഇപ്പോ നെഗറ്റീവ് റിവ്യൂകളുടെ കൂമ്പരമായി മാറിയേനെ സോഷ്യൽ മീഡിയ ” കുറിപ്പ്

പത്താൻ. സത്യം പറഞ്ഞാൽ നെഗറ്റീവ് റിവ്യൂ. Akbar Aariyan 4 വർഷങ്ങൾക്ക് ശേഷം

വിജയ്‌യുടെയും സംഗീതയുടെയും ബന്ധത്തിനിടയിലേക്ക് കീർത്തി സുരേഷ് ൻറെ പേര്, #JusticeForSangeetha ടാഗ് ട്രെൻഡിംഗാകുന്നു

ദളപതി വിജയുടെ വിവാഹത്തിൽ ‘മഹാനടി’ കൊടുങ്കാറ്റ് ? ദളപതി വിജയ്‌യുടെയും സംഗീതയുടെയും ബന്ധത്തിനിടയിലേക്ക്

‘ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ തമിഴ് റീമേക്കിന്റെ വാർത്താ സമ്മേളനത്തിൽ പങ്കെടുക്കവെ ആർത്തവത്തെ കുറിച്ച് പറഞ്ഞു ഐശ്വര്യ രാജേഷ്

ആർത്തവം സ്വാഭാവികമാണ്. ഒരു സ്ത്രീ അമ്മയാകാനുള്ള ഘട്ടത്തിൽ എത്തിയിരിക്കുന്നുവെന്ന് കാണിക്കുന്ന അഭിമാനപ്രകടനമാണിത്. എന്നാൽ

ഇന്ത്യൻ സിനിമ അന്നുവരെ കണ്ട് ശീലിച്ചിട്ടില്ലാത്ത വി.എഫ്.എക്സ് രംഗങ്ങളുടെ സഹായത്തോടെ ചിത്രീകരിച്ച ചിത്രം വൻ പരാജയമായിരുന്നു

മുഹമ്മദ് സഗീർ പണ്ടാരത്തിൽ ഷാറൂഖ് ഖാന്റെ പത്നി ഗൗരി ഖാന്റെ ഉടമസ്ഥതയിലുള്ള റെഡ്

കഥാപാത്രത്തെ സ്വന്തം പേരിനോടൊപ്പം കൊണ്ടു നടക്കാൻ യോഗമുണ്ടായ അഭിനേതാക്കളിൽ പ്രധാനിയായിരുന്നു മണവാളൻ ജോസഫ്

Gopala Krishnan ഒരു കഥാപാത്രത്തെ തന്റെ സ്വന്തം പേരിനോടൊപ്പം കൊണ്ടു നടക്കാൻ യോഗമുണ്ടായ

“കണ്ണ് തുറന്നപ്പോൾ എന്റെ സ്വന്തം അമ്മാവൻ എന്റെ ശരീരത്തിന് മുകളിലാണ്, എന്നെ അയാൾ ബലാത്സംഗം ചെയ്യുകയായിരുന്നു” വൈറലാകുന്ന കുറിപ്പ്

യഥാർത്ഥ ജീവിത കഥകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ഹ്യൂമൻസ് ഓഫ് ബോംബൈ എന്ന

കേരളാ പൊലീസ് നെ സ്വകാര്യ ആവശ്യങ്ങൾക്ക് വാടകയ്ക്ക് ലഭിക്കുമോ ? സി.ഐ, എസ്‌ഐ റാങ്കിലുള്ളവരെ വരെ നമുക്ക് വാടകയ്ക്ക് എടുക്കാൻ സാധിക്കുമോ ?

കേരളാ പൊലീസിനെ സ്വകാര്യ ആവശ്യങ്ങൾക്ക് വാടകയ്ക്ക് ലഭിക്കുമോ ? പണമടച്ചാല്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക്

ഫ്രഞ്ച് ‘അവിഹിത’ ഡേറ്റിംഗ് ആപ്പിൽ അക്കൗണ്ട് തുറന്നിട്ടുള്ള 20% പേരും ഇന്ത്യക്കാരെന്ന്

ഇന്ത്യയിൽ ലൈംഗികത നിഷിദ്ധമായ വിഷയമാണ്. ഇന്ത്യയിൽ, വിവാഹത്തിന് മുമ്പ് മറ്റൊരാളുമായി ലൈംഗിക ബന്ധത്തിൽ

രാജമൗലിക്ക് അഭിനന്ദനപ്രവാഹം, ‘കാശ്മീർ ഫയൽസ്’ കാണാനില്ലെന്ന് വിവേക് അഗ്നിഹോത്രിക്ക് പരിഹാസം

95-ാമത് അക്കാദമി അവാർഡുകൾക്കുള്ള അന്തിമ നോമിനേഷനുകൾ പ്രഖ്യാപിച്ചു. ഇതിൽ ഇന്ത്യൻ ചിത്രമായ RRR-ലെ

തന്റെ വസ്ത്രധാരണത്തിന്റെ പേരിൽ മുസ്ലീങ്ങളും താനൊരു മുസ്ലീമായതിനാൽ ഹിന്ദുക്കളും വീട് തരുന്നില്ലെന്ന് ഉർഫി ജാവേദ്

ടി ഉര്‍ഫി ജാവേദ് പലപ്പോഴും വസ്ത്രധാരണം കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമാകുന്ന താരമാണ്.

“ദുബായിൽ ഇന്നലെയും മഴ പെയ്തു. ഷവർമയുടെ ……..”, വിവാഹമോചന വാർത്തകൾക്കിടെ ഭാമയുടെ ഭർത്താവിന്റെ കുറിപ്പ് ശ്രദ്ധിക്കപ്പെടുന്നു

2007 ലെ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.

ദുബായ് യിൽ ജോലിതേടുന്നവരുടെ ശ്രദ്ധയ്ക്ക് ! ദുബായിൽ പോകുന്നവർ ചെയ്യാതിരിക്കുവാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ദുബായിൽ പോകുന്നവർ ചെയ്യാതിരിക്കുവാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി

ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം കാട്ടി തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിയുമോ?

കൈപ്പത്തിക്കു കുത്തിയാല്‍ താമരയ്ക്ക് വീഴുമോ?  ഇല്ലെന്ന് കമ്മിഷന്‍; ഹാക്കിങ്ങില്‍ അറിയേണ്ടതെല്ലാം ? ചിട്ടപ്പെടുത്തിയത്:

ചെറുപ്പത്തിൽ നമ്മൾ വിശ്വസിച്ചിരുന്ന “ശാസ്ത്രീയ മണ്ടത്തരങ്ങൾ” എന്തൊക്കെയാണ് ?

ചെറുപ്പത്തിൽ നമ്മൾ വിശ്വസിച്ചിരുന്ന “ശാസ്ത്രീയ മണ്ടത്തരങ്ങൾ” എന്തൊക്കെയാണ്? ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം

അശ്ലീല വീഡിയോ പ്രചരിപ്പിച്ച കേസിൽ അറസ്റ്റിൽ നിന്ന് രാഖി സാവന്തിന് ഒരു ദിവസത്തെ ഇളവ്, കോടതി ഉത്തരവ്

ഡ്രാമ ക്വീൻ എന്നറിയപ്പെടുന്ന രാഖി സാവന്ത് ഈ ദിവസങ്ങളിൽ വാർത്തകളിൽ ഇടം പിടിക്കുകയാണ്.

അവതാർ എന്ന ചിത്രത്തിൽ കാണുന്ന സാങ്കൽപിക ലോകം സംവിധായകൻ ജെയിംസ് കാമറൂണിന്റെ ഭാവനയിൽ വിരിഞ്ഞത് ആണ് , യഥാർഥത്തിൽ അങ്ങനെ ഒരു സ്ഥലം ഭൂമിയിലുണ്ടോ ?

അവതാർ എന്ന ചിത്രത്തിൽ കാണുന്ന സാങ്കൽപിക ലോകം സംവിധായകൻ ജെയിംസ് കാമറൂണിന്റെ ഭാവനയിൽ

കുട്ടിക്കാലത്ത് മുറിയടച്ചിരുന്നു മണിക്കൂറുകളോളം കരഞ്ഞിട്ടുണ്ട് എന്ന് രശ്മിക മന്ദാന

കുട്ടിക്കാലത്ത്, രശ്മിക മന്ദാന മുറിയിൽ പൂട്ടിയിട്ട് മണിക്കൂറുകളോളം കരയുമായിരുന്നു ദക്ഷിണേന്ത്യയ്‌ക്കൊപ്പം, ബോളിവുഡിലും തന്റേതായ

‘ബീസ്റ്റി’ന്റെ ‘ഏപ്രിൽ ദുരന്തം’ രജനികാന്തിന്റെ ‘ജയിലർ’ നൈസായി ഏപ്രിൽ റിലീസിൽ നിന്ന് പിന്മാറുമോ ?

നെൽസൺ സംവിധാനം ചെയ്ത രജനികാന്തിന്റെ ജയിലർ തമിഴ് പുതുവർഷത്തിൽ റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും

കൗമാരക്കാരനും യുവതിയും തമ്മിലുള്ള പ്രണയം പ്രമേയമായ ‘ക്രിസ്റ്റി’യിൽ ചുംബന രംഗത്തില്‍ മാത്യുസിന്റെ ചമ്മലിനെ കുറിച്ച് മാളവിക

മാളവിക മോഹനൻ, മാത്യു തോമസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന, നവാഗതനായ ആൽവിൻ ഹെൻറി

കള്ളിച്ചെല്ലമ്മ സിനിമയിൽ സൈക്കിളുമായി നിൽക്കുന്ന, 20 സെക്കന്റിൽ മാത്രം വന്നുപോയ ആ ചെറുപ്പക്കാരൻ പിന്നീട് പ്രശസ്തനായി, മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവനായി

മലയാളികളുടെ സ്വന്തം പപ്പേട്ടൻ പി പത്മരാജന്റെ മുപ്പത്തി രണ്ടാമത് ചർമവാർഷികമാണിന്ന്. അത്രമാത്രം ഹൃദ്യമായ

“ശംഖുമുഖിയിൽ ഇന്ദുഗോപൻ ഇത്രയും മനോഹരമായി എഴുതിയ ഒരു സീൻ അതെ നിലവാരത്തിൽ എക്സിക്യൂട്ട് ചെയ്യാൻ പറ്റിയില്ല ഷാജികൈലാസിന്”

Ansil Rahim ‘കോടതിയിലേക്കുള്ള വളവ് തിരിഞ്ഞ് താഴെക്കൊരു ചെറിയ ഇറക്കമാണ്. പയ്യന് പിന്നിലുണ്ട്