Connect with us

ഈ മാന്യയും വിദ്യാസമ്പന്നയും ഐ റ്റി പ്രൊഫഷനലുമായ സ്ത്രീ എന്തെങ്കിലും തെറ്റു ചെയ്തിട്ടല്ല ഇത്തരം വേട്ടയാടലിനു വിധേയയാവുന്നത്

വീണാവിജയൻ എന്ന പേര് ഇന്ന് മലയാളിക്ക് അപരിചിതമല്ല. കേരള രാഷ്ട്രീയത്തിന്റെ സദ്യവട്ടങ്ങളിലൊന്നും അവരില്ല. ഓൺലൈൻ മാധ്യമങ്ങൾ, മഞ്ഞപത്രങ്ങൾ എല്ലാവരും കൂടിച്ചേർന്ന് ഒരുക്കിയെടുത്ത പല വ്യാജനിർമിതികളുടെ ഇരയാണ് വീണയും.

 49 total views

Published

on

Muraleedharan Pillai

വീണാവിജയൻ എന്ന പേര് ഇന്ന് മലയാളിക്ക് അപരിചിതമല്ല. കേരള രാഷ്ട്രീയത്തിന്റെ സദ്യവട്ടങ്ങളിലൊന്നും അവരില്ല. ഓൺലൈൻ മാധ്യമങ്ങൾ, മഞ്ഞപത്രങ്ങൾ എല്ലാവരും കൂടിച്ചേർന്ന് ഒരുക്കിയെടുത്ത പല വ്യാജനിർമിതികളുടെ ഇരയാണ് വീണയും.

*ഈ മാന്യയും വിദ്യാസമ്പന്നയും ഐ റ്റി പ്രൊഫഷനലുമായ സ്ത്രീ എന്തെങ്കിലും തെറ്റു ചെയ്തിട്ടല്ല ഇത്തരം വേട്ടയാടലിനു വിധേയയാവുന്നത്. പിണറായി വിജയൻ എന്ന അപ്രതിരോധ്യനായ നേതാവിന്റെ മകളായതുകൊണ്ടും.സ്ത്രീയായതുകൊണ്ടുമാണ്.

*എത്ര വേട്ടയാടിയിട്ടും കള്ളക്കഥകൾ ചമച്ച് ഇല്ലാതാക്കാൻ നോക്കിയിട്ടും കീഴടക്കാനാവാത്തത്ര കാരിരുമ്പിന്റെ ആ ഉരുക്കുകോട്ടയെ ഉലയ്ക്കാൻ തന്റെ മകളെ ആക്ഷേപിച്ചാൽ കഴിയുമെന്ന് ഇവർ കണ്ടെത്തുന്നു. അധമമായ അവരുടെ മനസ്സുകൾക്ക് നേരിയൊരു സൗഖ്യം അത്രതന്നെ.

*പ്രതിപക്ഷ നിരയിലെ നേതാക്കന്മാരുടെ മക്കളും അനേകം പദവികളിൽ ലോകത്തെമ്പാടുമുണ്ട്. അവരെയൊന്നും ആരും വേട്ടയാടാറില്ല. അത്തരം അന്തസ്സുകെട്ട രാഷ്ട്രീയം ഇടതുപക്ഷ രാഷ്ട്രീയക്കാർ ഒരിക്കലും സ്വീകരിക്കാറില്ല. എന്നാൽ ഈ അന്തസ്സ് വലതുപക്ഷക്കാർ ഒരിക്കലും പുലർത്താറില്ല. അവർ ഇടതുപക്ഷ നേതാക്കന്മാരുടെ മക്കളുടെ പുറകേ പോകും.

*ഇവിടെ വീണ എന്നത് ഒരു സ്ത്രീയാണ് അതാണ് സൗകര്യം. അരുത് എന്ന് അവരുടെ മനസ്സാക്ഷി അവരെ വിലക്കാറില്ല. കേരളത്തിൽ പിണറായി വിജയനെ തോൽപ്പിക്കാൻ അവർക്കാവില്ല എന്ന് ഏതാണ്ട് ബോധ്യമായിക്കഴിഞ്ഞു. അദ്ദേഹത്തെ ഒടുങ്ങാത്ത പകയോടെ വേട്ടയാടാനുള്ള കാരണവും അതാണ്. അതൊന്നും അദ്ദേഹത്തെ തെല്ലും അലട്ടുന്നില്ല എന്നുമാത്രമല്ല ആവേശഭരിതനാക്കുകയേയുള്ളു. ജനമനസ്സിൽ അദ്ദേഹം കരുത്താനാവാനേ അതൊക്ക ഉപകരിക്കു. അഥവാ പകരം നിൽക്കാനുള്ള തലയെടുപ്പ് മറ്റാർക്കും ഇല്ല എന്ന് അവർതന്നെ പ്രഖ്യാപിക്കുകയുയാണ്.

*ആ മനുഷ്യന്റെ മകളായി എന്നതാണ് വീണ എന്ന കഴിഞ്ഞ 16 വർഷമായി ഐ റ്റി രംഗത്ത് നിലകൊള്ളുന്ന ഈ പ്രൊഫഷനലിനെ വേട്ടയാടാൻ കാരണം. അഞ്ചു വർഷംമുമ്പ് അവർ സ്വന്തമായി ഒരു ഐ റ്റി സ്റ്റാർട്ട്‌ അപ് തുടങ്ങി കേവലം അഞ്ച് പേരെ വെച്ചുകൊണ്ട്. ഇന്ന് അത് 20 പേർ ജോലിചെയ്യുന്ന ഒരു സ്ഥാപനമാണ്.

*വീണയുടെ വിവാഹവും വ്യവസായവും അവരുടെ സ്വകാര്യമാണ്. എന്നാൽ നിങ്ങളുടെ യഥാർത്ഥ പ്രശ്നം അവരുടെ ജെൻഡർ ആണ്. അവരുടെ അച്ഛന്റെ രാഷ്ട്രീയമാണ്. നിങ്ങൾ മനസ്സിലാക്കേണ്ടത് വീണ നിങ്ങളെക്കാൾ ഏറെ വളർന്നിരിക്കുന്നു എന്നതാണ്. കാരണം അവർ പിണറായിയുടെ മകളാണ്. ആ രീതിയിലുള്ള ഗുണങ്ങൾ അവരിൽ കാണുകതന്നെ ചെയ്യും. തോൽപ്പിക്കാൻ നോക്കുന്നവർ സ്വയം തോൽക്കുകയേയുള്ളു

Advertisement

*വീട്ടിൽ ചടഞ്ഞുകൂടുന്ന അടുക്കള കിളികൾക്കാണ് ഇതൊക്ക പ്രശ്നമാവുക.
സ്ത്രീ ആധുനിക കാലത്ത് വിദ്യാഭ്യാസം നേടി വളരുകയാണ്. അതൊന്നും പഴമൂടുകളായ നിങ്ങൾക്ക് മനസ്സിലാകുന്നില്ല എന്നുമാത്രം. അതുകൊണ്ട് നിങ്ങൾ കണ്ടെത്തുന്ന സമവാക്യങ്ങളൊന്നും ഐ റ്റി പ്രൊഫഷണലുകൾക്ക് ബാധകമല്ല. അതൊന്നും ശ്രദ്ധിക്കാൻ അവർക്കൊട്ടു നേരവുമില്ല.

*ഇതൊക്ക കണ്ട് കുരുപൊട്ടുന്ന ജന്മി മാടമ്പി സവർണ്ണ പീറരാഷ്ട്രീയക്കാർക്ക് കുരു പൊട്ടുകതന്നെ ചെയ്യും. അവർ കമ്മ്യൂണിസ്റ്റുകാരെപ്പറ്റി പണ്ടുതൊട്ടേ പറഞ്ഞു പ്രചരിപ്പിച്ച ബോധ്യങ്ങൾ ഇവിടെ തകിടം മറിയുന്നതുകൊണ്ടാണ്. അതുകൊണ്ട് അത്തരക്കാർക്ക് ചൊറിയാതെ വയ്യ.

 50 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment3 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment1 month ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam1 month ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment2 months ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment2 months ago

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam1 month ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment3 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment1 month ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment3 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment3 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Advertisement