. ഇത് ദുൽക്കറിന്റെ ചാർളിയുടെ കോപ്പി അല്ല, ഇത് മാധവന്റെ മാരാ ആണ്

0
293

Muraleedharan Rajagopalan

Maara – മാരാ – மாறா

മാരാ ട്രൈലെർ കണ്ടപ്പോൾ തന്നെ തീരുമാനിച്ചത് ഫസ്റ്റ് ഡേ തന്നെ സിനിമ കാണണം ന്നു. ട്രൈലെർ കണ്ടപ്പോൾ ചാർളിയിൽ നിന്നും വ്യത്യസ്തമായി ഒരൽപം സ്ലോ ആണെന്ന് തോന്നിയിരുന്നു. പക്ഷെ സിനിമ തുടങ്ങി രണ്ടു മിനിറ്റു കഴിഞ്ഞപ്പോൾ തന്നെ മനസ്സിലായി , ചാർളിയുടെ ഒരു കോപ്പിക്കാറ്റ് റീമേക്ക് അല്ല ഇത് എന്ന്. ഒരു വിധത്തിൽ പറയുകയാണെങ്കിൽ ഒരു അടാപ്ഷ്യൻ എന്നും പറയാം.
ചാർലി തമിഴ് പതിപ്പിന്റെ 50 ശതമാനം ചിത്രീകരണവും പൂർത്തിയായി | Charlie movie|  Madhavan| Maara movie| Dulquer Salman| Parvathyസംവിധായകൻ തന്നെ ആണ് ഈ സിനിമ ഇത്രയും മികച്ചതാക്കാൻ കാരണം. തമിഴിൽ ഇഴുകി ചേരുന്ന വിധത്തിൽ, കഥയെയും, കഥാപാത്രങ്ങളെയും മാറ്റി എഴുതിയ തീരുമാനം. ഒരു പക്ഷെ സിനിമക്ക് നെഗറ്റിവ് അഭിപ്രായമാണ് കിട്ടിയത് എങ്കിൽ ആദ്യം ക്രൂശിക്കപ്പെടുന്നതും അദ്ദേഹം തന്നെ ആകുമായിരുന്നു. കഥയെ മൊത്തമായി ഒരു തമിഴ് സിനിമ ആക്കാതെ, ചാര്ളിയിലെ മായിക ലോകത്തെയും, നിറങ്ങളെയും അൽപ്പം സാധാരണ നിലയിലാക്കി, കൊച്ചിയിൽ തന്നെ കഥ കേന്ദ്രികരിച്ച തീരുമാനം ആശംസയര്ഹിക്കുന്നു.

Maara trailer: R Madhavan and Shraddha Srinath star in romantic dramaചാർളി കാണുമ്പോൾ നമുക്ക് ഒരു മായാലോകത്തെന്ന പോലെ പല അമാനുഷികങ്ങളും കാണും. ചാർളിയിൽ ദുൽക്കർ ഒരു ഗന്ധർവ്വനെ പോലെയാണ് എന്ന് പറഞ്ഞാലും തെറ്റില്ല. ചാർളിയിൽ നിന്നും മണിമാരനിലേക്കു വരുമ്പോൾ ഒരൽപം പ്രായം കൂടിയ, ജീവിതത്തിൽ ഏറ്റെടുത്ത ഒരു ദൗത്യം നിറവേറ്റാനാകാതെ, ഉള്ളിന്റെ ഉള്ളിൽ നിരാശയോടെ ജീവിക്കുന്ന ഒരു വ്യക്തിയെ ആണ് നമ്മൾ കാണുന്നത്. അത് തന്നെ ആണ് ചാർളിയും മാരനും തമ്മിൽ ഉള്ള വ്യത്യാസം. ഒരാൾ ഒരു മായാലോകത്തു ജീവിക്കുമ്പോൾ, മറ്റെയാൾ നമുക്കിടയിൽ ജീവിക്കുന്ന ആളാകുന്നു. ആ സാധാരണ നമ്മൾ കാണാറുള്ള മാരനായി മാധവൻ നമ്മുടെ മനസ്സിൽ നിൽക്കുകയും ചെയ്യും.

Maara trailer: R Madhavan, Shraddha Srinath star in reinterpretation of  Dulquer Salmaan's Charlie - Entertainment News , Firstpostചാർളിയിൽ പാർവതി അവതരിപ്പിച്ച ടെസ്സയെക്കാൾ കഥയിൽ കൂടുതൽ സ്വാധീനം ചെലുത്തുന്ന പാറു ആയിട്ടാണ് ശ്രദ്ധ ശ്രീനാഥ് മാരയിൽ വരുന്നത്. കഥയിൽ കൊണ്ട് വന്ന മാറ്റങ്ങൾ കാരണം ഒരു വിധത്തിൽ പറയുക ആണ് എങ്കിൽ ഈ സിനിമയിലെ കേന്ദ്ര കഥാപാത്രം പാറു ആണ്. കഥയുടെ തുടക്കം മുതൽ ഒടുക്കം വരെ കഥയെ മുന്നോട്ടു കൊണ്ട് പോകുന്ന, തകർന്നു പോയ പലതിനെയും ഒന്നിച്ചു ചേർക്കുന്ന പാറു തന്നെ ആണ്, അവസാനം മാരന്റെ തകർന്നു പോയ മനസ്സിനെയും ഒന്നിച്ചു ചേർക്കുന്നത്.
ശിവദയും, മൗലിയും, സ്റ്റാൻഡ് അപ്പ് കോമെടിയിലൂടെ പരിചിതനായ അലക്സൻഡർ ബാബുവും, അഭിരാമിയും, എല്ലാവരും തങ്ങളുടെ റോൾ വളരെ മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചു.

Madhavan Starrer Prime Video's 'Maara' Trailer Is Outപാട്ടുകളും ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും കഥയുടെ ചേർന്ന് നിൽക്കുന്ന തരത്തിൽ തന്നെ ആണ്.
എല്ലാം കൊണ്ടും ചാർളിയുടെ ഒരു നിഴലും ഇല്ലാത്ത വളരെ മികച്ച ഒരു സിനിമ തന്നെ ആണ് മാര.
നാളെ മുതൽ നമ്മൾ ഓരോ റീമേക്ക്കളെയും വിലയിരുത്താൻ പോകുന്നത് ചാർളി-മാരാ തട്ട് ഉപയോഗിച്ചായിരിക്കും. ഒരു നല്ല ഫീൽ ഗുഡ് സിനിമ കാണാൻ ധൈര്യമായി മാരാ-ക്കു മുൻപിൽ ഇരിക്കാം. ഇത് ഒരിക്കലും ദുൽക്കറിന്റെ ചാർളിയുടെ കോപ്പി അല്ല. ഇത് മാധവന്റെ മാരാ ആണ്.

റേറ്റിംഗ് – നക്ഷത്രങ്ങൾ ഇടാറില്ല,
അഭിപ്രായം – വളരെ നല്ല ഒരു സിനിമ.