എന്താ മുരളിച്ചേട്ടാ കർഷകസമരത്തെ കുറിച്ച് ചോദിച്ചാൽ ലാലേട്ടനെ പോലെ ജബജാബാന്നു പറഞ്ഞാൽ മതിയോ ?

79

റിപ്പോർട്ടർ : അരാഷ്ട്രീയവാദി യാണോ? രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമോ? കർഷക സമരത്തെ കുറിച്ച് എന്താണ് പറയുവാൻ ഉള്ളത്

മുരളി ഗോപി : അരാഷ്ട്രീയവാദി യോ, ഒരിക്കലുമല്ല പൂർണ്ണമായും പൊളിറ്റിക്കൽ ആയിട്ട് ഉള്ള ഒരാളാണ് ഞാൻ…എനിക്ക് ഒബ്സർവ് ചെയ്യാൻ താല്പര്യം ഉള്ള മേഖല ആണ് രാഷ്ട്രീയം.. ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഭാഗമാകാൻ താല്പര്യമില്ല… ഇലക്ട്‌റൽ പൊളിറ്റിക്സിനോട് താല്പര്യമില്ല.. ഒരു ആർട്ടിസ്റ് എന്നു പറഞ്ഞാൽ ഇൻഡിപെൻഡന്റ് ഒബ്സർവേർ ആണ്.. ഇലക്ട്‌റൽ പൊളിറ്റിക്സിനെ കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്… അതിൽ ഇടപെടാൻ താല്പര്യം ഇല്ല.

ഇലക്ട്‌റൽ പൊളിറ്റിക്‌സിൽ ഏതെങ്കിലും ഒരു പാർട്ടിയുടെ വക്താക്കൾ ആയിട്ടുള്ളവർ രാഷ്ട്രീയ വാദികളും അതിന് പുറത്തുള്ളവർ അരാഷ്ട്രീയ വാദികളും ആണെന്ന് ഒരു ധാരണയുണ്ട്.. ആ ധാരണ സത്യത്തിൽ രാഷ്ട്രീയ ബോധം ഇല്ലാത്തതുകൊണ്ട് ഉണ്ടാവുന്നതാണ് ..കരണം ഇലക്ട്‌റൽ പൊളിറ്റീസിസ് അതിന്റെ ഒരു അഞ്ച് ശതമാനം മാത്രമേ ആകുന്നുള്ളു.. ശരിക്കുള്ള രാഷ്ട്രീയം അതിനു പുറത്താണ് ഉള്ളത്.. ഇന്ത്യ പോലൊരു രാഷ്രത്തിൽ ആയിരം ദേശത്ത് ആയിരം ഐഡന്റിറ്റി ഉള്ളവർ ഒരുമിച്ച് ജീവിക്കാൻ ശ്രമിക്കുന്ന നാടാണിത് അത്.. അവരെ റെപ്രസന്റ് ചെയ്യാത്തവർ ആണ് പലപ്പോഴും രാഷ്ട്രീയം കളിക്കുന്നത്..ആരും ഇടപെടാത്ത ഒരുപാട് ഏരിയ ഉണ്ട് രാഷ്ട്രീയത്തിൽ.. സീറ്റ് തർക്കവും അതുപോലത്തെ കാര്യങ്ങളും ഒക്കെ ഇലക്ട്‌റൽ പൊളിറ്റീസിന്റെ ഭാഗം ആണ്.. അതിനു പുറത്തേക്ക് നമ്മുടെ രാഷ്ട്രീയം കടക്കുന്നില്ല എന്നുള്ളതാണ് പ്രശ്നം..

എന്റെ അഭിപ്രായത്തിൽ ഒരു ആർട്ടിസ്റ്റ് ഒരിക്കലും ഒരു ഇലക്ട്‌റൽ പാർട്ടിയിൽ ചേരാൻ പാടില്ല എന്നുള്ളതാണ്…. ഒരു പാർട്ടിയിൽ മെമ്പർഷിപ്പ് നേടിയാൽ ജീവിതകാലം മുഴുവൻ ആ പാർട്ടി പറയുന്നത് എന്തും നമ്മുടെ അഭിപ്രായമാക്കേണ്ടി വരും…പാർട്ടിയും മനുഷ്യരെ പോലെ ആണ്, എക്കാലവും ശരി ആയൊരു പാർട്ടി ഇല്ല, എക്കാലവും തെറ്റ് പറയുന്നൊരു പാർട്ടിയും ഇല്ല.. അങ്ങനെ ആണത്… അതു തുറന്ന് പറയാൻ അവകാശം ഉള്ളവരാണ് ആർട്ടിസ്റ്റുകൾ.. പുറത്തു നിന്നു അത് നിരീക്ഷിക്കുവാനും അഭിപ്രായം പറയുവാനും ഉള്ള സ്വാതന്ത്ര്യം നമ്മൾ നഷ്ടപ്പെടുതുകയാണ് ഒരു രാഷ്ട്രീയ പാർട്ടിയുടെ ഭാഗമാകുന്നതിലൂടെ ചെയ്യുന്നത്…

അടിസ്ഥാനപരമായി എല്ലാ സമരത്തിനും ഒരു കാരണം ഉണ്ടാവും… അതിന്റെ കാരണം കണ്ടെത്തുകയും അതിനെ അഭിമുഖീകരിക്കുകയും ആണ് ഒരു ഭരണകൂടം ചെയ്യേണ്ടത്… ഭരണകൂടം അതു ചെയ്യുന്നുണ്ടോ ഇല്ലയോ എന്ന് അവർ സ്വയം ചോദിക്കേണ്ട ചോദ്യം ആണ് .