Murali Krishnan Vamanan

ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളിൽ വിരലിലെണ്ണാവുന്ന അത്രയും മാത്രമേ ഞാൻ തീയറ്ററിൽ കണ്ടിട്ടുള്ളൂ.. ബാക്കിയെല്ലാം ടൊറൻ്റ്സിലും എംസോണിലുമൊക്കെയാണ് കണ്ടിട്ടുള്ളത്.. തീയറ്റർ എക്സ്പീരിയൻസ് കിട്ടിയ ഇഷ്ടപ്പെട്ട സിനിമകളുടെ കൂട്ടത്തിൽ ഒരെണ്ണം കൂടി.. മലൈകോട്ട വാലിബൻ

   വാലിബൻ മല്ലയുദ്ധം നടത്തി വിജയിച്ച് വിജയിച്ച് ദേശാന്തരങ്ങൾ സഞ്ചരിക്കുന്നതിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്.. ലിജോ ജോസ് പല്ലിശ്ശേരിയുടെ ഓരോ സിനിമയിലും പുതുമ ഉള്ളത് പോലെ തന്നെ ഈ സിനിമയിലും പുതുമയുണ്ട്. അദ്ദേഹത്തിൻ്റെ റോൾ മോഡൽ KG ജോർജാണ് ഇതിൽ ഇൻസ്പിരേഷൻ എന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുള്ളതുമാണ്. മലൈ കോട്ട വാലിബനിലെ പുതുമ എന്നു പായുന്നത് സ്റ്റോറി ടെല്ലിംഗ് രീതിയാണ്. സിമ്പിൾ കഥ, അമേന് ശേഷം എടുത്ത ഏറ്റവും സിമ്പിൾ LJP സിനിമ.. ഇത്രയും നഗറ്റിവ് റിവ്യൂ വന്നതിൽ അതിയായ ദുഖമുണ്ട്. ഫാൻസ് എന്ന് പറഞ്ഞു നടക്കുന്ന ബോധമില്ലാത്തവൻമാരെ ചുമന്നു നടക്കുന്നത് കൊണ്ട് ഈ സിനിമക്ക് കിട്ടേട്ട അർഹമായ കളക്ഷൻ ഇല്ലാതാകും എന്നതാണ് ഈ സിനിമയെ സംബന്ധിച്ച് ഏറ്റവും ദൗർഭാഗ്യകരമായ കാര്യം..

എനിക്ക് തോന്നിയ സിനിമയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങൾ ഛായാഗ്രഹണം, ഒറിജിനൽ സ്കോറിംഗ്, പിന്നെ മോഹൻലാൽ. മരുഭൂമിയുടെ വിശാല ഫ്രയിമുകൾ കാണിച്ച് ലോക സിനിമാ പ്രേമികളെ അമ്പരപ്പിച്ച ഒരു സിനിമയുണ്ട്..1962 ൽ റിലീസായ ദി ലോറൻസ് ഓഫ് അറേബ്യ. ആ സിനിമയോട് കിടപിടിക്കുന്ന ഫ്രയിമുകളാണ് വാലിബൻ സഞ്ചരിക്കുന്ന വരണ്ട ദേശങ്ങൾക്ക് മധു നീലകണ്ഠൻ ഒരുക്കിയിരിക്കുന്നത്..

പലരും പറയുന്ന ഒരു കാര്യം ട്രെയിലറിലെ ട്യൂൺ എല്ലായിടത്തും ഉപയോഗിച്ചിരിക്കുന്നു എന്നതാണ്. ദി ഗുഡ് , ദി ബാഡ് & ദി അഗ്ലി എന്ന സിനിമക്ക് വേണ്ടി എനിയൊ മോറക്കോണി ചെയ്ത ട്യൂൺ അടിച്ചുമാറ്റി വച്ചതാണെങ്കിലും ആ ട്യൂൺ ഈ സിനിമയിലെ ഒരു കഥാപാത്രമാണ്.. അത്രക്കുണ്ട് ആ ട്യൂണിൻ്റെ ഒരു പഞ്ച്.. കൃത്യ സ്ഥലങ്ങളിൽ തന്നെ ഉപയോഗിച്ചിട്ടുമുണ്ട്. കൂടാതെ ചിന്നപ്പയ്യൻ്റെ ഫ്ലൂട്ടിൻ്റെ ട്യൂൺ.. സ്കോറിംഗിൽ ഉടനീളം ഈ രണ്ട് ട്യൂണുകളാണ് ഉപയോഗിച്ചിരിക്കുന്നത്.. പാട്ടുകളും മനോഹരം.. മദഭരമിഴിയോരം വസന്തത്തിൽ കാലം..

ജമന്തിപ്പൂവിൻ്റേയും ചിന്നപ്പയ്യൻ്റേയും പ്രണയ രംഗങ്ങൾ വേറൊരു എക്സ്പീരിയൻസാണ്.. വാലിബൻ തോറ്റാൽ ചിന്നപ്പയ്യൻ്റെ മാല ജമന്തിപ്പൂവിനു കൊടുക്കണമെന്ന് അവൾ ആവശ്യപ്പെടുന്നു. പകരം വാലിബൻ ജയിച്ചാൽ ചക്കര ഉമ്മ തരണമെന്ന് ചിന്നപ്പയ്യൻ പറയുമ്പോൾ അവൾ കുടിലിൻ്റെ അകത്ത് കയറി കതകടക്കുന്നു.. ചിന്നപ്പയ്യൻ നടന്ന് നീങ്ങിക്കഴിയുമ്പോൾ കുടിലിൻ്റെ കതക് തുറന്ന് ചക്കരഉമ്മ തരാം എന്ന് ഉച്ചത്തിൽ വിളിച്ചു പറയുമ്പോൾ ആ നിലാവുള്ള രാത്രിയിൽ ചിന്നപ്പച്ചൻ അവൻ്റെ ഡോൽ താഴെ വച്ച് ഒരു ബാക് ഫ്ലിപ് ചെയ്തിട്ട് രണ്ടു പേരും ഉറക്കെ പൊട്ടിച്ചിരിക്കുന്ന സീൻ.❤️ ഇരുവരുടേയും തനിച്ചുള്ള നിമിഷങ്ങളിൽ ജമന്തിപൂവേ എന്ന് ദൂരെ നിന്നും ആരോ വിളിക്കുന്നതും അവസാന കൂടിക്കാഴ്ച്ചയിൽ ചിന്നപ്പയ്യോ എന്ന് അയ്യനാർ വിളിക്കുന്നതും.. ദാ വരുന്നേ എന്ന് പറഞ്ഞ് ചിന്നപ്പയ്യൻ ഓടുന്നതും.. അയ്യനാരേ എന്ന് ചമതകൻ വിളിക്കുന്നതും.. ദൂരെ നിന്നുള്ള ഉച്ചത്തിലുള്ള ഈ വിളികൾക്കെല്ലാം ഒരു ഗൃഹാതുരത്വം അനുഭവപ്പെടുന്നുണ്ട്.

വാലിബൻ്റെ എൻ‌ട്രി സീൻ,അമ്പത്തൂർ തലൈക്കോട്ടയിൽ എത്തുമ്പോഴുള്ള ഇൻട്രോ സീൻ.. അവിടെ വച്ച് പറങ്കിയെ വെല്ലുവിളിക്കുമ്പോഴുള്ള ഇടവേള സീൻ.. എല്ലാം🔥 … അവിടെ വച്ചുള്ള യുദ്ധത്തിൽ ചമതകൻ ഒരു റയിൻബോ കളർ പാവാടയിട്ട് ഒരു വിളയാട്ടമുണ്ട്.. ചമതകൻ ക്യാരക്റ്റർ ഒരു രക്ഷയുമില്ല..
പിന്നെ സംഭാഷണം എടുത്ത് പറയേണ്ട ഒന്നാണ്.. രംഗറാണിയും വാലിബനും തമ്മിലുള്ള സംഭാഷണ രംഗങ്ങൾ.. അകത്താര് ? റാണി.. എങ്കിൽ പുറത്ത് ദാസൻ.. ചൂതാട്ടത്തിനോ വന്നത്? അകത്ത് പിച്ചാത്തി രാകി കൊടുക്കുന്നു എന്നു കേട്ടു..

പിന്നെ ആശാനും വാലിബനും സംഭാഷണം. “പുതിയ ഗദകൾ നിന്നെ വെല്ലുവിളിക്കുന്നു വലിബാ..” പിന്നെ അയ്യനാരെ മലർത്തിയടിച്ച മല്ലൻ തൻ്റെ ഭാര്യയോടൊപ്പം രതിയിലേർപ്പെടുമ്പോൾ തൊട്ടടുത്ത മുറിയിൽ ശീൽക്കാരങ്ങൾ കേട്ട് കിടന്ന് രേതസ് പറ്റിയ തുണികൾ കഴുകി അടിമയെപ്പോലെ കഴിഞ്ഞ തൻ്റെ ഭൂതകാല കഥ പകയോടെ പറയുന്ന അയ്യനാർ.

ചമതകനോട് അയ്യനാർ ഇടക്കെവിടെയോ പറയുന്നുണ്ട് നീ മരിക്കുന്നതിനു മുമ്പ് അവസാനം കാണുന്നത് എൻ്റെ മുഖമായിരിക്കുമെന്ന്.. അവസാനം അയ്യനാരോട് ചമതകൻ ചോദിക്കുന്നുണ്ട് നമ്മളിലാർക്കാ കടുതൽ വിഷമെന്ന്.. തൊട്ടടുത്ത സീനിൽ അയ്യനാർ നടന്നു നീങ്ങുന്നു “തേളിന് വാലിൽ, പാമ്പിന് പല്ലിൽ, അയ്യനാർക്ക് മുടിനാരിലും വിഷം”
എന്താ സീൻ..
മോഹൻലാൽ അതി ഗംഭീരം..ഇരുവിലെ ആനന്ദനെ അനുസ്മരിപ്പിക്കും വിധമുള്ള പ്രകടനം.ലിജോ ജോസ് പല്ലിശ്ശേരി.. ഇൻഡ്യൻ സിനിമക്ക് കിട്ടിയ മുത്തുമണിയാണ്..ഒന്നാം ഭാഗം പൊയ് രണ്ടാം ഭാഗം നിജം..
കട്ട വെയിറ്റിംഗ് ഫോർ പാർട്ട് 2

You May Also Like

വിജയ് ദേവരകൊണ്ടയും സാമന്തയും ഒന്നിക്കുന്ന ‘ഖുഷി’ യുടെ ട്രെയിലര്‍ പുറത്തിറങ്ങി

വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം സാമന്ത അഭിനയിച്ച ചിത്രമാണ് ഖുഷി. ശിവ നിർവാണ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയറാം,…

മുകുന്ദനുണ്ണി എന്ന ഒരു കേസില്ലാ വക്കീലിൻ്റെ കഥയാണ് സിനിമയുടെ ഇതിവൃത്തം

മുകുന്ദൻ ഉണ്ണി അസ്സോസ്സിയേറ്റ്സ്… Faisal K Abu ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കും എന്നതിനെ തൻ്റെ ലക്ഷ്യം…

റായ് ലക്ഷ്മിയുടെ ഏറ്റവും പുതിയ ബിക്കിനി സ്റ്റിൽസ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

സോഷ്യൽ മീഡിയയിൽ നായികമാരുടെ സൗന്ദര്യത്തിന് പരിധിയില്ല. സീനിയറും ജൂനിയറും ഒരുപോലെ എല്ലാ സൗന്ദര്യ റാണികളും ഓൺലൈൻ…

‘രോഷാക്ക്’ എന്ന പടം ബിന്ദു പണിക്കർ ഇല്ലാതെ അപൂർണം ആണ്

തന്റെ അഭിനയസിദ്ധികൊണ്ട് മലയാളചലച്ചിത്രലോകത്തെ പ്രശസ്തയായി തീർന്ന നടിയാണ് ബിന്ദു പണിക്കർ. 1992ൽ സിബി മലയിൽ സംവിധാനംചെയ്ത…