Lageet John
വിജി തമ്പിയുടെ ഒരു സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നു മുരളിയും മുകേഷും ഒക്കെയാണ് അഭിനേതാക്കൾ തകൃതിയായി ഷൂട്ടിംഗ് നടക്കുന്നതിനിടയിൽ വിജി തമ്പിക്കു ഫിറ്റ്സ് വന്ന് നിലത്തുവീണു. സെറ്റിലുള്ളവർ എല്ലാം ഓടിക്കൂടി ആകെ ബഹളമായി !! മുകേഷും മുരളിയും ഒക്കെ ഓടി എത്തി ..അദ്ദേഹത്തിന് ഇങ്ങനെ ഇടക്കൊക്കെ ഉണ്ടാകുന്നതാണെന്നും താക്കോലോ ഇരുമ്പിന്റെ എന്തെങ്കിലുമോ കയ്യിൽ പിടിപ്പിച്ചാൽ ശെരിയായിക്കോളും എന്നൊക്കെ ആളുകൾ പറയുന്നുണ്ട് .
മുകേഷ് :”മുരളിചേട്ടാ അദ്ദേഹത്തിന് ഫിറ്റ്സ് വന്നതാ മുരളി ചേട്ടൻ കൈ കൊട് കൈ കൊട് “!!
വിജി തമ്പിക്ക് കൈ കൊടുക്കാനായി മുന്നോട്ടാഞ്ഞ മുരളിയെ അടുത്ത് നിന്നവർ “കൈ കൊടുക്കരുതേ” എന്ന് പറഞ്ഞു തടഞ്ഞു മുരളിചേട്ടൻ ആകെ കൺഫ്യൂഷനിൽ ആയി.ഇതിനിടയിൽ മറ്റാരോ താക്കോലോ ഇരുമ്പോ എന്തോ കയ്യിൽ പിടിപ്പിച്ചു വിജി തമ്പിയെ നോർമൽ ആക്കി.രംഗം ശാന്തമായപ്പോൾ മുരളിച്ചേട്ടൻ മുകേഷിനോട് ചോദിച്ചു “നീ എന്നോട് കൈ കൊടുക്കാൻ പറഞ്ഞത് എന്ത് കാര്യത്തിനാ !? എന്റെ കൈ പിടിച്ചു തിരിച്ചു ഒടിച്ചിരുന്നെങ്കിലോ “..!!
മുകേഷ് : “ചേട്ടാ അത് പിന്നെ.. ഞാൻ വിശ്വസിച്ചു അങ്ങനെ”!!!
മുരളി: “എന്ത് വിശ്വസിച്ചു ഒരാൾ ജെന്നി ആയിട്ട് കിടക്കുമ്പോൾ താക്കോൽ കൊടുക്കേണ്ടതിനു പകരം എന്റെ കൈ കൊടുക്കാൻ പറഞ്ഞാൽ അതെന്തൊരു കോമഡിയാ”??
ദേഷ്യപ്പെട്ട് നിൽക്കുന്ന മുരളിചേട്ടന്റെ കൈ അകലത്തു നിന്ന് മാറിയിട്ട് ….
മുകേഷ് :”ചേട്ടാ ഒന്നും വിചാരിക്കരുത് എല്ലാരും പറയാറുണ്ടല്ലോ കാരിരുമ്പിന്റെ കരുത്താണ് കാരിരുമ്പിന്റെ കരുത്താണെന്നു .ഞാൻ വിചാരിച്ചു ആ കാരിരുമ്പു കയ്യിലേക്ക് കൊടുക്കുമ്പോ ശെരിയാകുമെന്നു “!!!
ഇത് കേട്ട് കുറച്ചു നേരം നിന്ന മുരളിച്ചേട്ടൻ ചിരിയോടെ
“എന്താ ചെയ്യുന്നേ കൊല്ലംകാരൻ ആയിപ്പോയി അല്ലായിരുന്നേൽ ഞാൻ ഇവനെ”🫤
⭕️മുകേഷ് സ്പീക്കിങ്ങിൽ നിന്നും