ഇന്ത്യ നടന്നുകൊണ്ടേയിരിക്കുന്നു….!

34

Murali Thonnakkal

ഇന്ത്യ നടന്നുകൊണ്ടേയിരിക്കുന്നു….!

ലോക് ഡൗൺ തെറ്റായ ആശയമേയല്ല. ശരിയായ ആശയത്തെ ഏറ്റവും മോശമായി പ്രയോഗിച്ചതിനാൽ അത് കൊറോണയേക്കാൾ വലിയ ദുരന്തമായി. വേണ്ടത്ര മുന്നൊരുക്കമില്ലാതെ, പ്രത്യാഘാതങ്ങൾ നേരിടാൻ സംവിധാനം ഒരുക്കാതെ, ചർച്ചയില്ലാതെ, കൂടിയാലോചനയില്ലാതെ അപ്രതീക്ഷിതമായി വന്ന ദുരന്തമായിരുന്നു ലോക്ഡൗൺ. പലർക്കും അപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ടു. ഒത്തിരിപ്പേർ പട്ടിണിയിൽ മരിച്ചു.അതിലേറെപ്പേർ ആത്മഹത്യ ചെയ്തു.ലോക് ഡൗൺ പ്രഖ്യാപിച്ചിട്ട് 40 ദിനങ്ങൾ പിന്നിട്ടെങ്കിലും ഇപ്പോഴും കാൽനടയായും സൈക്കിൾകളിലും നിരാലംബർ അനന്തമായി പാലായനം തുടരുന്നു… 100 കണക്കിനാളുകൾക്ക് പാതിവഴിയിൽ ജീവൻ നഷ്ടപ്പെടുന്നു. കുട്ടികൾ വരെ നൂറു കണക്കിന് കിലോമീറ്ററുകൾ നഗ്നപാദരായി നടന്നു നീങ്ങാൻ വിധിക്കപ്പെടുന്നു. പൊള്ളിയടർന്ന, വിണ്ടു കീറിയ കാലുകളുടെ കഠിന വേദനയിൽ കുരുന്നു മക്കളുടെ രോദനം ഏറെ ഹൃദയഭേദകമാണ്. 5 ട്രില്യൺ കോടിയുടെ ഇക്കോണമി എന്നത് ഒരു പെരും നുണയാണ്. ഇത്തരം ദാരുണ ജീവിതചിത്രങ്ങളുടെ, ദുരന്തഭൂമികയുടെ പരിച്ഛേദനമാണ് ഇന്ത്യ. മതിലുകളാൽ കെട്ടി മറയ്ക്കാവുന്നതല്ല യഥാർഥ ഇന്ത്യയെ ! എത്രമറച്ചാലും ഔറംഗബാദിലെ റെയിൽവേ ട്രാക്കിൽ ചിന്നിച്ചിതറിയ ചോരത്തുള്ളികളാൽ കോറിയിട്ടുണ്ട് ഇന്ത്യയുടെ നേർ പടം !

Advertisements