ഇളയവരശൻ :ദുരഭിമാനത്തിന്റെ ഇര; ജാതി മാലിന്യം നീക്കാതെ സ്വച്ഛ ഭാരതം സാധ്യമോ?

47

Murali Thonnakkal

ഇളയവരശൻ : ദുരഭിമാനത്തിന്റെ ഇര !

ബോധാനന്ദ സ്വാമികളുടെ പ്രതിജ്ഞ ഏറെ പ്രസിദ്ധമാണ് :”ജാതിയിൽ ഞാൻ ആരിലും താഴെയല്ല,മീതെയുമല്ല. ജാതിയുടെ പേരിൽ ഞാൻ ആർക്കും വഴിമാറുകയില്ല,ആരേയും വഴി മാറ്റുകയുമില്ല. ജാതിയുടെ പേരിൽ വഴി മാറ്റുന്നതു കണ്ട് ഞാൻ സഹിച്ചിരിക്കില്ല, ജീവൻ വെടിഞ്ഞും ഞാൻ അതിനെ എതിർക്കും.ഇത് സത്യം…. സത്യം …. സത്യം”നമ്മുടെ രാജ്യത്തിൻ്റെ എക്കാലത്തേയും വലിയ നാണക്കേടായ ജാതീയതയ്ക്കെതിരെ ഇതുപോലെ ആത്മാർത്ഥതയോടുംഇച്ഛാശക്തിയോടും നിലപാട് സ്വീകരിക്കുന്ന എത്ര രാജ്യസ്നേഹികളുണ്ട് ? ജാതി-മത ബോധത്തിനപ്പുറം വളരാത്ത രാജ്യസ്നേഹം !!!രാജ്യത്തിന് അപമാനമായ ഈ ജാതി മാലിന്യം ആര് നീക്കും? എത്ര വൃത്തികെട്ട ശുചിമുറിയും നല്ലൊരു ബ്രഷും ഫിനോയിലും ഉപയോഗിച്ച് വൃത്തിയാക്കിയെടുക്കാം. പക്ഷേ, ജാതീയതയുടെ പുഴുവരിക്കുന്ന മനസ്സുകൾ വൃത്തിയാക്കാൻ ആ അധ്വാനമൊന്നും മതിയാവില്ല.അതു നീക്കാതെ, എത്ര ശോച്യാലയങ്ങൾ പണിതാലും വർണ്ണ തോരണങ്ങൾ തൂക്കിയാലും ഭാരതം സ്വച്ഛമാവില്ല,

Will Ilavarasan ever get justice? CB-CID says he killed himself ...ജാതി മാലിന്യം നീക്കാതെ സ്വച്ഛ ഭാരതം സാധ്യമോ?
ഇന്ത്യയിൽ ഓരോ വർഷവും നടക്കുന്ന ദുരഭിമാനക്കൊലകൾ രാജ്യം ഇന്നും ഇരുട്ടിൽ തന്നെയെന്ന് ഉറപ്പിക്കുന്നു. മൂന്ന് കൊല്ലത്തിനിടയിൽ തമിഴ്നാട്ടിൽ നടന്നത് എൻപതിലേറെ ദുരഭിമാനക്കൊലകൾ !!കേരളമോഡലിലും നമ്മുടെ പ്രബുദ്ധതയെ വെല്ലുവിളിക്കുന്ന ദുരഭിമാനക്കൊലകൾ സർവ്വസാധാരണമായി തുടങ്ങിയിട്ടുണ്ട്. 2013 ല്‍ (July 4)ദുരഭിമാനക്കൊലയ്ക്ക് ഇരയായ ഇളവരശനെ ആരും മറന്നു കാണില്ല. ദളിത് വിഭാഗത്തില്‍ പെട്ട ഇളവരശന്‍ വണ്ണിയാര്‍ യുവതിയെ വിവാഹം ചെയ്തതിന്റെ പേരില്‍ നിരവധി പീഡനങ്ങള്‍ക്കിരയായിരുന്നു. ഒടുവില്‍ ധര്‍മപുരിക്ക് സമീപമുള്ള റെയില്‍വേ ട്രാക്കില്‍ ഇളവരശന്റെ മൃതദേഹം കാണപ്പെട്ടു. ഇളയവരശൻ ഇന്നും രാജ്യത്തിന്റെ നൊമ്പരമാണ്.