മോഹൻലാൽ മീശചുരുട്ടിയത് എന്തിന്, ആർക്ക് വേണ്ടി ?

46

Murali Thonnakkal

മോഹൻലാൽ മീശചുരുട്ടിയത് എന്തിന്, ആർക്ക് വേണ്ടി ?

വിപ്ളവാത്മകവും ബഹുസ്വരമായ കലാ- സാംസ്കാരിക തനിമ വാർത്തെടുക്കും വിധം യുവതയ്ക്ക് മാതൃകയായ നായക സങ്കല്പമാണോ മോഹൻലാൽ വിനിമയം ചെയ്തത് ? മലയാള സിനിമയിൽ അഭിലഷണീയ എന്തു മാറ്റമാണ് മോഹൻലാലിലൂടെ കേരളം തൊട്ടറിഞ്ഞത് ?

നവോത്ഥാനം കുഴിച്ചുമൂടാൻ ശ്രമിച്ച വരേണ്യ സംസ്കൃതിയും ജാതി ജീർണ്ണ- ഫ്യൂഡൽ മൂല്യങ്ങളും തോണ്ടിയെടുക്കാൻ മുണ്ട് മടക്കി കുത്താൻ നിയോഗിക്കപ്പെട്ടവനായിരുന്നു മോഹൻലാൽ. ശൂദ്ര തറവാട്ടിലും നാലുകെട്ടിലും മാത്രമേ മനുഷ്യ ജീവിതമുള്ളുവെന്ന് വിശ്വസിപ്പിക്കുകയും അത് മലയാളിയുടെ പൊതുബോധത്തിൽ ഉറപ്പിക്കുകയും ചെയ്ത പ്രതിവിപ്ളവ പ്രവർത്തനത്തിന്റെ നായകസ്ഥാനത്ത് മോഹൻലാൽ അക്ഷരാർത്ഥത്തിൽ ജീവിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ പല കഥാപാത്രങ്ങളും കാപ്പിറ്റോൾ തിയേറ്റർ കത്തിച്ച് ആദ്യ നായിക പി കെ. റോസിയെ അടിച്ചോടിച്ച് നാടു കടത്തിയ മാടമ്പിമാരെ അനുസ്മരിപ്പിക്കുന്നതായിരുന്നു !

Aaram Thamburan (1997) — The Movie Database (TMDb)അമാനുഷിക കോമാളി വേഷങ്ങളിലൂടെ എത്രവട്ടമാണ് മലയാളിയുടെ ആസ്വാദനക്ഷമതയെ വെല്ലുവിളിച്ചത്. നായർ – നമ്പൂതിരി പട്ടിണിയുടെ “ഭീകരത” അതിവിദഗ്ധമായി ഒഴിച്ചുകടത്തുക വഴി പാർശ്വവൽകൃത ജീവിതങ്ങളും ക്യാമറക്ക് അപ്രാപ്യമാക്കി യഥാർത്ഥ പട്ടിണിയെ കാണാമറയത്താക്കി. മലയാള സിനിമയുടെ എന്തെങ്കിലും ഗുണപരമായ ദിശാമാറ്റത്തിന് ചുക്കാൻ പിടിക്കാൻ ഈ മഹാനടനു കഴിഞ്ഞുവോ? മുഖ്യധാരയെന്നാൽ വരേണ്യ – മധ്യവർഗ്ഗ ധാരയാണെന്ന് ഉറപ്പിക്കാനാണ് ഇക്കാലമത്രയും മലയാള സിനിമ അത്യദ്ധ്വാനം ചെയ്തത്. സവർണ്ണ ജീവിത പരിസരങ്ങളിലും അടുക്കളയിലും കുടുങ്ങിക്കിടന്ന മലയാള സിനിമയുടെ സുപ്രധാന റോൾ സവർണ്ണ പൊതു നിർമ്മിതി മാത്രമായിരുന്നു. അതിനപ്പുറം ജീവിതമില്ലെന്ന് ഒൻപത് ദശാബ്ദങ്ങളായി മലയാള സിനിമ വിശ്വസിച്ചു പോരുന്നു. ന്യു ജനറേഷൻ സിനിമകൾ ആശാവഹമായ തിരുത്തലിന് ഇന്ന് മുന്നിലുണ്ട് എന്നത് വിസ്മരിക്കുന്നില്ല.

Sree Prasad Nair | Page 20നവോത്ഥാന കേരളത്തിന്റെ ജാതിരഹിതവും മതേതരവുമായ മാനവികതാ സങ്കല്പത്തിന് എതിർ നിൽക്കുന്ന പ്രതിലോമകരമായ ആശയധാരയ്ക്ക് അരുനിൽക്കുക വഴി സിനിമയിലും ജീവിതത്തിലും താൻ ഒരു നടന വിസ്മയമാണെന്ന് ലാൽ എന്നേ തെളിയിച്ചു കഴിഞ്ഞു. അതിർത്തിയും പട്ടാളവും കോച്ചുന്ന തണുപ്പും മോഹൻലാൽ എന്ന ബ്ളോഗർക്ക് എന്നും ദൗർബല്യമാണ്. എന്നാൽ, ഇന്ത്യ തന്നെ കെട്ടിയുയർത്താൽ വിയർപ്പൊഴുക്കിയ അന്യസംസ്ഥാന തൊഴിലാളികൾ കൈക്കുഞ്ഞുങ്ങളുമായി നടന്നു തളരുന്നതോ അവരുടെ ചോര പുരണ്ട കാൽപ്പാടുകളാൽ തെരുവുകൾ നിറയുന്നതോ ബ്ളോഗിന് വിഷയമാകുന്നില്ല! മോഹൻലാൽ മീശ പിരിച്ചതും മുണ്ട് മടക്കി കുത്തിയതും ആർക്ക് വേണ്ടി, എന്തിന് വേണ്ടി എന്ന ചോദ്യത്തിന് ഇനി നിങ്ങൾ തന്നെ ഉത്തരം കണ്ടെത്തുക.

A HD photo of Mohanlal from the blockbuster Narasimham (Malayalam ...