Bibith Kozhikkalathil

അമൃതാനന്ദമയി മഠത്തിന്റെ കീഴിലുള്ള ബാംഗ്ലൂരുള്ള അമൃത കോളേജിന്റെ ആറാം നിലയിൽ നിന്നും ഒരു വിദ്യാർത്ഥി ചാടി ആത്മഹത്യ ചെയ്തിരുന്നു. നാലാം വർഷ ഇലക്ട്രോണിക്സ്, കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ ഹർഷയാണ് ആത്മഹത്യ ചെയ്തത്.

ഹോസ്റ്റൽ മെസ്സിൽ മാന്യമായ ഭക്ഷണവും കുടിവെള്ള സൗകര്യങ്ങളും ഇല്ലെന്നാരോപിച്ച് സമരം ചെയ്ത 15 വിദ്യാർത്ഥികളെ കോളേജ് മാനേജ്മെൻറ് (ഹർഷയടക്കം) പുറത്താക്കുകയും 45 പേരെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. മാത്രമല്ല ക്യാമ്പസ് ഇന്റർവ്യൂ മുഖേന മുൻ നിര എം എൻ സിയിൽ ശരിയായ ജോലിയുടെ ഓഫർലെറ്ററും കോളേജ് അധികൃതർ വലിച്ചുകീറുകയുണ്ടായി.

കഴിഞ്ഞ രണ്ടുദിവസമായി കോളേജിന് മുന്നിൽ സമരത്തിലാണ് കോളേജിലെ വിദ്യാർഥികൾ. കേരളത്തിലാണെങ്കിൽ ഇത്തരമൊരു സമരംപോലും നടക്കില്ലായിരുന്നു. ഇനിയും ജീവനുകൾ പൊലിയാൻപാടില്ലെന്ന ജാഗ്രതപ്പെടലിൽ സമൂഹം ഒന്നിക്കേണ്ടതാണ്.

കേരളത്തിലെ അമൃതാനന്ദമയിയുടെ ആശ്രമത്തിൽ നിരവധി കൊലപാതകങ്ങൾ നേരത്തേയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒന്നിൽപ്പോലും പിന്തിരിപ്പൻ സർക്കാരുകളോ വിപ്ലവ സർക്കാരുകളോ നടപടി പ്രഖ്യാപിക്കുകയോ അന്വേഷണം നടത്തുകയോ ചെയ്തിട്ടില്ല.സ്വയംപ്രഖ്യാപിത ടെറിട്ടറികളായി ഇത്തരം ആൾദൈവ-സ്വകാര്യ സ്ഥാപനങ്ങൾ മാറിക്കൊണ്ടിരിക്കുന്പോൾ, ഇവർക്കുമുന്പിൽ മുട്ടിട്ടുനിരങ്ങുന്ന ഭരണകൂടങ്ങളിൽനിന്നും നീതി ലഭിക്കുമോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.ഇത്തരം വാർത്തകൾ നമ്മുടെ മുഖ്യധാരയിൽപ്പെട്ടതും അല്ലാത്തതുമായ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നില്ലെന്നതും പണാധിപത്യത്തിന്റെ ശക്തികൊണ്ടുകൂടിയാണ്.

കാന്പസുകൾ അരാഷ്ട്രീയവൽക്കരിക്കപ്പെടുന്നതിന്റെ കെടുതികൾ തന്നെയാണിതെന്ന തിരിച്ചറിവുകൾ രക്ഷിതാക്കൾക്കും ഉണ്ടാകേണ്ടിയിരിക്കുന്നു.കൂലിയടിമപ്പണിയെടുക്കാനുള്ള പരിശീലനകേന്ദ്രങ്ങളായി നമ്മുടെ വിദ്യാഭ്യാസ മേഖല മാറിയിരിക്കുന്നു.കൊലപാതകത്തിനാണ് കേസെടുക്കേണ്ടത്.

Advertisements
ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.