കടലിനു നടുവിലെ കോട്ടയും കോട്ടയ്ക്കുള്ളിലെ കടൽക്കുഴിച്ച കുളവും

Sreekala Prasad

മുംബൈയിൽ നിന്ന് 165 കിലോമീറ്റർ തെക്ക് തുറമുഖ പട്ടണമായ മുറൂഡിന് സമീപം ഓവൽ ആകൃതിയിലുള്ള ഒരു പാറയിൽ സ്ഥിതി ചെയ്യുന്ന ജൻ‌ജിറ ഇന്ത്യയിലെ ഏറ്റവും ശക്തമായ സമുദ്ര കോട്ടകളിലൊന്നാണ് . ആദ്യ നോട്ടത്തിൽ കടലിനു നടുവിൽ ഉയർന്നുവന്ന ഒരു കോട്ടയാണെന്നേ തോന്നുകയുള്ളൂ.കരയിൽ നിന്നും അരക്കിലോമീറ്റർ അകലെ കടലിലെ ഒരു ദ്വീപിലായി സ്ഥിതി ചെയ്യുന്ന ഈ കോട്ടയുടെ വിശേഷങ്ങള്‍ വായിക്കാം.

     അറബിയിലെ ദ്വീപ് എന്നർഥമുള്ള ജസീറ എന്ന വാക്കിൽ നിന്നുമാണ് ജന്‍ജീര എന്ന വാക്കു രൂപപ്പെട്ടത് എന്നാണ് കരുതുന്നത്. കൊങ്കണി ഭാഷയുമായും ഈ കോട്ടയുടെ പേരിന് ചില ബന്ധങ്ങളുണ്ട്. ഇന്ന് ഇന്ത്യയിലുള്ളതിൽ ഏറ്റവും കരുത്തുററ കോട്ട എന്നാണ് ചരിത്രവും രേഖകളും പറയുന്നത്. പതിനഞ്ചാം നൂറ്റാണ്ടിൽ മത്സ്യബന്ധനക്കാരായ ആളുകളാണ് ദ്വീപിൽ ആദ്യം കോട്ട നിർമ്മിച്ചത്. പിന്നീടത് അഹമ്മദാബാദ് ഭരണാധികാരിയായ നൈസാം കോട്ട പിടിച്ചടക്കുകയും അതിൽ തന്നെ സഹായിച്ച അറബികൾത്തും സിദ്ധികൾക്കുമായി കോട്ടയുടെ ചുമതല നല്കുകയും ചെയ്തു. പിന്നീട് അവരുടെ നേതൃത്വത്തിൽ ഒരു കരുത്തുറ്റ കോട്ടയായി ഇതിനെ കല്ലുപയോഗിച്ച് മാറ്റിയെടുക്കുകയായിരുന്നു. .

മറാത്തികളും ബ്രിട്ടീഷുകാരും ഉൾപ്പെടെയുള്ള ഭരണാധികാരികളുടെ കീഴിലായിരുന്നു കോട്ട കാലങ്ങളോളം. ചരിത്രത്തിലെ തന്നെ വലിയ പോരാളിയായ ഛത്രപതി ശിവജിക്ക് മുന്നിൽ പോലും തലയുയർത്തി കീഴടങ്ങാതെ നിന്ന ചരിത്രം ഈ കോട്ടയ്ക്കുണ്ട്. ഏഴു തവണ എല്ലാ സന്നാഹങ്ങളോടെയും ശിവജി കോട്ട കീഴടക്കാനായി എത്തിയെങ്കിലും ഓരോ തവണയും അദ്ദേഹം പരാജയപ്പെട്ട് മടങ്ങി. പിന്നീട് മകൻ സംബാജിയും കോട്ട കീഴടക്കാനുള്ള ശ്രമത്തിൽ പരാജയപ്പെടുകയുണ്ടായി. ഒടുവിൽ 1736 ഏപ്രിൽ 19 ന് മറാത്ത പേഷ്വ ബാജി റാവുവിന്റെ സൈന്യം സൈന്യാധിപനായ ചിമ്നാജി അപ്പയുടെ നേതൃത്വത്തിൽ റിവാസ് യുദ്ധത്തിൽ സിദ്ദികളെ പരാജയപ്പെടുത്തി കോട്ട കീഴടക്കി. പിന്നീട് 1818 ൽ ഇംഗ്ലീഷുകാർ ബാജി റാവു രണ്ടാമനെ യുദ്ധത്തിൽ പരാജപ്പെടുത്തുന്നത് വരെയ്ക്കും കോട്ട മറാത്തികളുടെ ആധിപത്യത്തിലായിരുന്നു.

22ഏക്കർ സ്ഥലത്തായി പരന്നു കിടക്കുന്ന കോട്ടയുടെ നിര്‍മ്മാണം തന്നെയാണ് പ്രധാന അത്ഭുതം. . കടലിനു നടുവിൽ ഇങ്ങനെയൊരു അത്ഭുതം പണിതുയർത്തി എന്നു മാത്രമല്ല, ഒന്നാന്തരം സൈനിക കോട്ടയായി ഇതിനെ മാറ്റിയെടുക്കുകയും ചെയ്തു എന്നതാണ് എടുത്തു പറയേണ്ടത്. 40 അടി ഉയരത്തിലുള്ള ചുവരുകളും 19 വൃത്താകൃതിയിലുള്ള കൊത്തളങ്ങളുണ്ട്. അക്കാലത്ത് 572 പീരങ്കികൾ ഇവിടെ ഉണ്ടായിരുന്നുവെങ്കിലും ഇന്ന് മൂന്നെണ്ണം മാത്രമേ കാണുവാനുള്ളൂ. കലാഭാംഗ്ഡി, ചാവ്രി, ലാൻഡാ കാസം എന്നിങ്ങനെയാണ് ഇവയുടെ പേര്.കോട്ടയുടെ പ്രധാന കവാടം രാജപുരിയെ കരയിൽ അഭിമുഖീകരിക്കുന്നു, അതിനടുത്തായിരിക്കുമ്പോൾ മാത്രമേ കാണാൻ കഴിയൂ. രക്ഷപ്പെടാനായി കടലിലേക്ക് തുറന്നഒരു ചെറിയ പോസ്റ്റർ‌ ഗേറ്റുണ്ട്. ഇപ്പോൾ തകർന്നുകിടക്കുന്ന ഈ കോട്ടയ്ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉണ്ടായിരുന്നു, ഉദാ. കൊട്ടാരങ്ങൾ, ഉദ്യോഗസ്ഥരുടെ ക്വാർട്ടേഴ്സ്, പള്ളി, ഒരു വലിയ ശുദ്ധജല ടാങ്ക് തുടങ്ങിയവ. കടലിനു നടുവിലെ കോട്ടയ്ക്കുള്ളിൽ ശുദ്ധജലം തരുന്ന രണ്ട് കുളങ്ങളുണ്ട് കടലിനു നടുവിൽ കുഴിച്ച കുളത്തിൽ എങ്ങനെ ശുദ്ധജലം കിട്ടുന്നു ….. ഇതിനു പിന്നിലെ രഹസ്യം ഇനിയും പിടികിട്ടിയിട്ടില്ല.

**

You May Also Like

സഹാറയുടെ ഹൃദയത്തിലൂടെ വന്യമായ 14 മണിക്കൂർ 700 km നിയമവിരുദ്ധ യാത്ര 

മൗറിട്ടാനിയ എന്ന പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യത്ത് നിന്നും ഇരുമ്പയിര് സഹാറ മരുഭൂമിയിലൂടെ ഒരു തുറമുഖത്തേക്ക് കൊണ്ട് പോകുന്ന ഈ 700 km യാത്രയിൽ നിങ്ങൾക്ക് തുടക്കത്തിൽ ചാടികയറാം.എല്ലാം നേരിടാൻ തയ്യാറാണ് എങ്കിൽ ഇത് ഫ്രീ ടിക്കറ്റ് ആണ്.

തിലകൻ എന്ന നടന്റെ ഏറ്റവും മികച്ചവേഷങ്ങളുടെ കൂട്ടത്തിൽ പലപ്പോഴും എണ്ണപ്പെടാതെപോകുന്ന ഒരു ഉജ്ജ്വലപ്രകടനം, കുടമൺ പിള്ള

തിലകൻ എന്നനടന്റെ ഏറ്റവും മികച്ചവേഷങ്ങളുടെ കൂട്ടത്തിൽ പലപ്പോഴും എണ്ണപ്പെടാതെപോകുന്ന ഒരു ഉജ്ജ്വലപ്രകടനം. കുടമൺ പിള്ള/കുലം. തിരുവിതാംകൂർചരിത്രത്തെയും…

കാനറി ഗേൾസ് : രണ്ട് ലോകമഹായുദ്ധങ്ങളിലും സ്ത്രീകൾ വഹിച്ച പങ്ക് അത്ഭുതകരമാണ്

Sreekala Prasad കാനറി ഗേൾസ്: രണ്ട് ലോകമഹായുദ്ധങ്ങളിലും സ്ത്രീകൾ വഹിച്ച പങ്ക് പ്രശസ്തവും വളരെ അംഗീകരിക്കപ്പെട്ടതുമാണ്…

ബ്രായെ കുറിച്ച് നിങ്ങൾ അറിഞ്ഞതും അറിയാത്തതും

കടപ്പാട് : Beena Antony ബ്രാ. ???? സ്തനങ്ങൾ മറയ്ക്കുന്നതിനും താങ്ങുകൊടുക്കുന്നതിനും വേണ്ടി ധരിക്കുന്ന അടിവസ്ത്രമാണ്…