മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ

പ്രശസ്ത സംഗീതസംവിധായകൻ കെ ജെ ജോയ് എന്ന കുഞ്ഞാപ്പു ജോസഫ് ജോയ് അന്തരിച്ചു. ചെന്നൈയിലെ വസതിയിൽ ഇന്ന് 2024 ജനുവരി 15 ആം തിയതി തിങ്കളാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. 77 വയസുണ്ടായിരുന്ന ഇദ്ദേഹം പക്ഷാഘാതത്തെതുടർന്ന് കിടപ്പിലായിരുന്നു. മലയാളികളെ ഹരം കൊള്ളിച്ച, ഒപ്പം ചുവടു വെപ്പിച്ച നിരവധി ഗാനങ്ങളുടെ ശിൽപിയും മലയാള ചലച്ചിത്ര​ ഗാനലോകത്തെ ആദ്യത്തെ ടെക്നോ മ്യൂസീഷ്യനുമായ ഇദ്ദേഹം തൃശൂർ നെല്ലിക്കുന്നിൽ 1946 ജൂൺ 14 ആം തിയതിയാണ് ജനിച്ചത്.

നൂറോളം സംഗീത സംവിധായകർക്കു വേണ്ടി അക്കോർഡിയനും കീബോർഡും വായിച്ച ബഹുമതി ഒരേയൊരു സംഗീതജ്ഞനേ ഉണ്ടാവൂ. ഒരു കാലത്ത് ഒരു പിടി മലയാളം ഹിറ്റ് ഗാനങ്ങളുമൊരുക്കിയ കെ ജെ ജോയിക്കാണ് ഇത്തരമൊരു സവിശേഷത അവകാശപ്പെടാനാവുന്നത്. പള്ളികളിലെ ക്വയർ സംഘത്തിന് വയലിൻ വായിച്ച് കൊണ്ട് സംഗീതജീവിതത്തിന് തുടക്കം കുറിച്ച ഇദ്ദേഹം അക്കോർഡിയൻ എന്ന സംഗീതോപകരണം ഏറ്റവും വിദഗ്ദമായി കൈകാര്യം ചെയ്യാനറിയാവുന്ന ചുരുക്കം ചില സംഗീതജ്ഞരിലൊരാൾ ആയിരുന്നു.

18 ആം വയസ്സിൽ പ്രശസ്ത സംഗീത സംവിധായകനായ എം എസ് വിശ്വനാഥന്റെ ഓർക്കസ്ട്രയിൽ ചേർന്ന ഇദ്ദേഹം സംഗീത നൊട്ടേഷനുകൾ നോക്കാതെ പാട്ടുകൾ കേൾക്കുമ്പോൾത്തന്നെ അത് വായിച്ചു കേൾപ്പിച്ചിക്കുമായിരുന്നു. എം എസ് വിശ്വനാഥനുവേണ്ടി മാത്രം 500 ലധികം സിനിമകൾക്ക് സഹായി പ്രവർത്തിച്ച ഇദ്ദേഹം അക്കാലത്തെ പ്രമുഖ സംഗീത സംവിധായകനായ കെ വി മഹാദേവന്റെയും സംഗീത സംവിധാന സഹായിയായും പ്രവർത്തിച്ചിട്ടുണ്ട്.1969 ൽ ദക്ഷിണേന്ത്യൻ സിനിമാസംഗീതത്തിൽ കീബോർഡ് ആദ്യമായി അവതരിപ്പിച്ച ഇദ്ദേഹം അക്കാലത്ത് വിവിധ ഭാഷകളിൽ ദിവസത്തിൽ 12 ലധികം പാട്ടുകൾക്ക് വേണ്ടി കീബോർഡ് വായിക്കുമായിരുന്നു.

1975 ൽ ഇറങ്ങിയ ലവ് ലെറ്റർ ആയിരുന്നു ഇദ്ദേഹം ആദ്യമായി സംഗീതസംവിധാനം നിർവ്വഹിച്ച ചിത്രം. ലിസ, സർപ്പം, മുത്തുച്ചിപ്പി തുടങ്ങി ഏകദേശം 65 ഓളം മലയാളചലച്ചിത്രങ്ങൾക്ക് സംഗീതം പകർന്ന ഇദ്ദേഹം 1994 വരെ മലയാള ചലച്ചിത്ര ഗാനരംഗത്ത് സജീവമായിരുന്നു. ഒരു പറ്റം കഴിവുള്ള ഗായകരേയും ഗാനരചയിതാക്കളേയും പരിചയപ്പെടുത്തിയ ഇദ്ദേഹം അവസാനം ചെയ്ത ചിത്രം പി ജെ വിശ്വംഭരൻ സംവിധാനം ചെയ്ത ദാദ എന്ന ബാബു ആന്റണി ചിത്രമായിരുന്നു. നൗഷാദ്, ലക്ഷ്മികാന്ത് പ്യാരിലാൽ, മദന്മോഹൻ, ബാപ്പി ലഹരി, ആർ ഡി ബർമ്മൻ തുടങ്ങിയ സംഗീത ഇതിഹാസങ്ങളോടൊത്ത് ജോലി ചെയ്തിട്ടുള്ള ഇദ്ദേഹം ഏകദേശം 12 ഓളം ഹിന്ദി ചലച്ചിത്രങ്ങൾക്ക് പശ്ചാത്തല സംഗീതമൊരുക്കിയീട്ടുണ്ട്.

You May Also Like

പ്രകടനകല അബോധത്തിന്റെ ആഴങ്ങളെ തട്ടുമ്പോൾ …

Jyothish Mg പ്രകടനകല അബോധത്തിന്റെ ആഴങ്ങളെ തട്ടുമ്പോൾ … എന്താണ് സ്വാഭാവികം [ Natural ]…

നിഗൂഢതകളുടെ മറ നീക്കി ‘കർട്ടൻ’ ഉടൻ തീയറ്ററുകളിലേക്ക്

നിഗൂഢതകളുടെ മറ നീക്കി ‘കർട്ടൻ’ ഉടൻ തീയറ്ററുകളിലേക്ക്; ചിത്രീകരണം പൂർത്തിയായി തെന്നിന്ത്യൻ താരം സോണിയ അഗർവാൾ,…

ശവപ്പെട്ടി ചുമക്കുമ്പോള്‍ ഡാന്‍സ് ചെയ്യുന്ന വീഡിയോയും, ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പലയിടത്തും കണ്ടിട്ടുണ്ടാകും, ആരാണ് ഇവർ ?

അറിവ് തേടുന്ന പാവം പ്രവാസി ശവപ്പെട്ടി ചുമക്കുമ്പോള്‍ ഡാന്‍സ് ചെയ്യുന്ന വീഡിയോയും, ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍…

30 കഴിഞ്ഞിട്ടും മിൽക്കി ബ്യൂട്ടി പയ്യന്മാരുടെ ജോഡിയാകുന്നത് വെറുതെയല്ല

വളരെ വര്ഷങ്ങളായി ദക്ഷിണേന്ത്യൻ സിനിമാ ഇൻഡസ്ട്രിയിൽ സജീവ സാന്നിധ്യമാണ് തമന്ന ഭാട്ടിയ. ഇപ്പോൾ താരം മാലിദ്വീപിൽ…