മുഷ്ടി ചുരുട്ടുന്ന മുസ്ലിം സ്ത്രീകൾ

286
പാത്തു
മുഷ്ടി ചുരുട്ടുന്ന മുസ്ലിം സ്ത്രീകൾ
മുസ്ലിം സ്ത്രീകൾ മുഷ്ടി ചുരുട്ടരുതെന്ന് എ. പി ഉസ്താദ്.
മുസ്ളീം സ്ത്രീകൾ ‘അതിര് ‘ കടക്കരുതെന്ന് സമസ്ത.
മുസ്ലിം സ്ത്രീകൾക്കായി ഇവരൊക്കെ നിശ്ചയിച്ച അതിരുകൾ ഏകദേശം എവിടെയായിട്ടു വരുമാവോ, എന്തായാലും പർദ്ദയുടെയും മുഖമക്കനയുടെയും വാതിൽ പാളിയുടെയും മറകൾക്ക് അപ്പുറത്തേക്ക് നീളാൻ ഒരു സാദ്ധ്യതയുമില്ല.പെറ്റു കൂട്ടാൻ മാത്രമാണ് സത്യത്തിൽ ഈ താടി- തലേക്കെട്ടുകാർ മുസ്ളീം സ്ത്രീകൾക്ക് അനുവാദം കൊടുത്തിട്ടുള്ളത്.അതിനപ്പുറമുള്ളതെല്ലാം – വിദ്യാഭ്യാസവും,സ്വാതന്ത്ര്യവും, പൗരത്വവും , പ്രതിഷേധവും സമരവും, പുറം ലോകവും, ആകാശവും വെളിച്ചവും – ഒക്കെ അവർക്കായി മതാധികാരികൾ വരച്ചിട്ട ലക്ഷ്മണ രേഖയുടെ അതിരിനും പുറത്താണ്.അല്ലെങ്കിൽ തന്നെ
പൂച്ചയ്ക്കെന്താ പൊന്നുരുക്കുന്നിടത്തു കാര്യം,ഈ മുസ്ലിം പെണ്ണുങ്ങൾക്കെന്തിനാ പൗരത്വം,
പുഴുങ്ങി തിന്നാനോ?രാജ്യവും ഇവിടുത്തെ ജനങ്ങളുമൊന്നടങ്കം നിൽനില്പിനായുള്ള അവസാനത്തെ പോരാട്ടത്തിനായി കൈകോർത്തു തെരുവിലിറങ്ങുമ്പോൾ ഇത്തരം regressive ആയ പ്രസ്താവനകൾ മാത്രമല്ല അതിനെ കുറിച്ചുള്ള ചർച്ചകളും എല്ലാം വെറും distractions മാത്രമായാണ് work ചെയ്യുക. തെരുവിൽക്കാണുന്ന അതിരുകളില്ലാത്ത ഐക്യത്തിന്റെ മഹാമതിലുകളിൽ വേര്തിരിവുകളുടെ, വിഭാഗീയതയുടെ, വിഭജനത്തിന്റെ വിള്ളലുകളുണ്ടാക്കാൻ മാത്രമേ ഇതൊക്കെ ഇപ്പോൾ , ഈ സമയത്ത് ഉപകരിയ്ക്കുകയുള്ളൂ.
Image result for muslim ladies against caaഅവസാനത്തെ പോരാട്ടത്തിലേയ്ക്കായി കരുതി വയ്‌ക്കേണ്ട ഊർജ്ജവും സമയവും ഇത്തരമൊരു ‘വഴിപിഴച്ച’ വിഷയത്തിൽ waste ആക്കി കളയുന്നത് ആത്മഹത്യാ പരമായിരിയ്ക്കുമെന്നുള്ള മുന്നറിവോട് കൂടി തന്നെ വായനയ്ക്കായി നിങ്ങൾക്ക് മുന്നിൽ വെയ്ക്കുന്നു,
സീനിയർ ടെലിവിഷൻ ജേർണലിസ്റ്റ് @sofia bind എഴുതിയ post
കാന്തപുരം മുസ്ല്യാർ സ്ത്രീകളെക്കുറിച്ച് വേറെങ്ങനെ ചിന്തിക്കും, പറയും , എന്നൊക്കെയാണ് നിങ്ങൾ ധരിച്ചു വച്ചിരിക്കുന്നത്? ഇതിലും വലുത് മൂപ്പര് വർഷങ്ങൾക്ക് മുമ്പ് പറഞ്ഞു വച്ചിട്ടുണ്ട്. സ്ത്രീകൾക്ക് മാസത്തിൽ കുറച്ച് ദിവസം പുരുഷൻമാരെ തൃപ്തിപ്പെടുത്താൻ സാധിക്കില്ല. ആ ദിവസങ്ങളിൽ പുരുഷൻ എന്തുചെയ്യും? അതുകൊണ്ടാണ് ഒന്നിലധികം വിവാഹം മുസ്ലിം പുരുഷന്മാർ ചെയ്യുന്നത്.( എല്ലാ പുരുഷന്മാരും ഈ ഗണത്തിൽ പെടുമെന്ന് എനിക്ക് അഭിപ്രായമില്ല ) .
മുസ്ല്യാർ ഈ അഭിപ്രായപ്രകടനം നടത്തിയത് ഞാൻ മനോരമ ന്യൂസിൽ കോഴിക്കോട് ബ്യൂറോയിലുള്ളപ്പോളാണ്. എന്റെ കൂടെ കാമറമാൻ രജീഷ് ആയിരുന്നു. അന്യ സ്ത്രീയെ നോക്കിയാൽ കണ്ണ് പൊട്ടി പോകുമെന്നതു കൊണ്ട് ചോദ്യം ചോദിക്കുന്ന എന്ന നോക്കാതെ കാമറയിലും രജീഷിലേയ്ക്കു മാ യി രു ന്നു നോക്കി കൊണ്ടിരുന്നത്.ബഹുഭാര്യാത്വവുമായി ബന്ധപ്പെട്ടായിരുന്നു ഈ അഭിപ്രായം പറഞ്ഞത്.Image result for muslim ladies against caa അന്ന് കണ്ടർ പോയന്റ് ഈ വിഷയം ചർച്ചയ്ക്കെടുത്തു. കാരശ്ശേരി മാഷ് അന്നും ഇന്നത്തേതുപോലെ തുറന്നെതിർത്തു. മുസ്ല്യാര് പറയാത്തത് ഞാൻ എഡിറ്റ് ചെയ്തുണ്ടാക്കിയതാണെന്നും പറഞ്ഞ് അനുയായികൾ ബ്യൂറോയിൽ അന്വേഷിച്ചെത്തി. ഞാൻ അപ്പോൾ ഓഫീസിൽ നിന്ന് ഇറങ്ങുകയും ചെയ്തിരുന്നു.പിറ്റേന്ന് മുസ്ല്യാർ മർക്കസിൽ പത്ര സമ്മേളനം വിളിച്ചു. ഇങ്ങനെയൊന്നും പറഞ്ഞില്ല, ഉദ്ദേശിച്ചില്ല എന്നൊക്കെ വിശദീകരണം.
പൊന്നു ചങ്ങാതിമാരേ , അതു കൊണ്ട് അദ്ദേഹം പറയുന്നതൊന്നും കാര്യമാക്കേണ്ട. മുദ്രാവാക്യവും മുഷ്ടി ചുരുട്ടലുമൊക്കെ ആണിന്റെ പണിയാണെന്നും, പെണ്ണിന്റെ പണി മൂപ്പര് ഉദ്ദേശിച്ചതുമാണെന്നും ധരിച്ച ങ്ങിനെ ഇരുന്നോട്ടെ. വെറുതെ ചർച്ച ചെയ്ത് സമയം കളയേണ്ട.
പെണ്ണുങ്ങളിനിയും തെരുവിൽ പുരുഷനൊപ്പം മുഷ്ടി ചുരുട്ടും , മുദാ വാക്യവും വിളിക്കും.
അവൾ ഈ രാജ്യത്തെ സ്വതന്ത്ര പൗരനാണെന്ന ബോധ്യത്തോടെ തന്നെ