ലജ്ജാകരം, അപമാനം …ഇത് കേരളംതന്നെയാണോ ?

  96

  പയ്യന്നൂർ, മല്യോട്ട് അമ്പലത്തിൽ ഉത്സവത്തോട് അനുബന്ധിച്ചു സ്ഥാപിച്ച ബോർഡ്‌ ആണിത്. മൊട്ടമ്പള്ളി എന്ന മുസ്ലീം കൂട്ടുകാരനുള്ള തൊണ്ടച്ഛനെ (വയനാട്ടുകുലവൻ തെയ്യം) കുലദൈവമായി ആരാധിക്കുന്ന തീയ്യ സമുദായത്തിന്റെ കാവിന്റെ നടയിലാണ് ഈ ബോർഡ്. അവിടുത്തെ ക്ഷേത്രഭാരവാഹികളെ മുൻകൂട്ടി അറിയിച്ച് അഹിന്ദുക്കളായ വിശ്വാസികളെ നടയിലേക്ക് കയറ്റണം.. എന്ത് സംഭവിക്കും എന്ന് കാണട്ടെ. ആ നാട്ടിൽ ഒരു പുരോഗമന വാദിയെങ്കിലും ഉണ്ടെങ്കിൽ ആ ബോഡ് കീറി എറിയണം.തെയ്യം നടത്തിപ്പുകാർക്കും തെയ്യം കാണുന്ന പലർക്കും തെയ്യത്തിൻ്റെ ഐതിഹ്യമോ സന്ദേശമോ അറിയില്ല!

  നാം സഞ്ചരിക്കുന്നത് മുന്നോട്ടോ..പിന്നോട്ടോ…?? ഇടതുപക്ഷ പ്രസ്ഥാനത്തിന് ഏറ്റവും സ്വാധീനമുള്ള മണ്ണിലാണ്, പ്രദേശത്താണ് ഈ ബോർഡ് സ്ഥാപിച്ചിട്ടുള്ളത് എന്ന് മനസ്സിലാക്കണം. മാത്രമല്ല ഇത് ഇന്ന് പുതുതായി എടുത്ത തീരുമാനമല്ല എന്നും വർഷങ്ങളായി മുസ്ലിം വിഭാഗത്തിന് ഇത്തരം ഒരു വിലക്ക് അവിടെ നിലനിൽക്കുന്നുണ്ട് എന്നും അതിന് ചില കാരണങ്ങൾ ഉണ്ട് എന്നും അത് മതപരമായ വിവേചനമല്ലാ എന്നുമാണ് ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടവരിൽ നിന്ന് മനസ്സിലിക്കാൻ കഴിഞ്ഞത്. എങ്കിലും അതൊരു നീതികരണമല്ല.

  ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് ഏറെ സ്വാധീനമുള്ള സ്ഥലങ്ങളിൽ അവരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഉത്സവങ്ങളിൽ ഇത്തരം ഒരു ബോർഡ് പ്രദർശിപ്പിക്കാൻ പാടില്ലാത്തത് തന്നെയാണ്. അത് തിരുത്തപ്പെടേണ്ടുന്നതാണ്. ഇത്തരം ഇടങ്ങളിൽ പ്രവേശനം നേടാൻ സമര പ്രക്ഷോഭങ്ങൾ നടത്തി അത് നേടിയെടുക്കാൻ നേതൃത്വം കൊടുത്ത മഹാന്മാരായ സഖാക്കൾ കൃഷ്ണപിള്ളയും AKG യും EMS മൊക്കെ പടുത്തുയർത്തിയ പ്രസ്ഥാനമാണിത് എന്ന് നാം ഓർക്കണം.ചരിത്രത്തെ മുന്നോട്ട് നയിക്കലാണ് പിന്നോട്ട് സഞ്ചരിപ്പിക്കലല്ല നമ്മുടെ കടമ.

  ജാതിമതഭേദമന്യേ എല്ലാവര്ക്കും അമ്പലങ്ങളിൽ പ്രേവേശനം അനുവദിക്കണം ..എല്ലാ ക്ഷേത്രങ്ങളിലും അന്യ മതസ്ഥർ കയറുന്നുണ്ട് ..അത് ഔദ്യോഗികമായി അംഗീകരിക്കുന്നതുകൊണ്ടു ഹിന്ദു മതത്തിനു ഗുണമേയുള്ളൂ ..പല സ്റ്റേറ്റുകളിലും എങ്ങനെ നിയന്ത്രണമില്ല.

  അടിക്കുറിപ്പ് : ഓണത്തിനും വിഷുവിനും ഉത്സവത്തിനൊന്നും പോകരുത് അത് ഹറാം ആണെന്ന് പറഞ്ഞവരോട് യുദ്ധം ചെയ്ത് ഒരു വിധം അവരെയൊക്കെ ഒതുക്കി വരുമ്പോഴാ വേറൊരു കൂട്ടർ നിങ്ങളൊന്നും ഉത്സവ പറമ്പിൽ വരരുത് എന്ന് ബോർഡ് വക്കുന്നത്. ദൈവത്തിന്റെ സ്വന്തം നാട് എങ്ങോട്ടേക്കാണ് പോകുന്നത്. ഇങ്ങനെയാണ് കാര്യങ്ങൾ പോകുന്നതെങ്കിൽ ഇവിടം സാത്താന്റെ സ്വന്തം നാട് ആകാൻ വലിയ സമയം വേണ്ടി വരില്ല


  May be an image of outdoors

  Bibith Kozhikkalathil ന്റെ കുറിപ്പ് വായിക്കാം

  വീടിനടുത്ത് ഒരു അമ്പലമുണ്ട്. കളരിയുള്ളതിൽ എന്നു പറയും. കുട്ടിച്ചാത്തൻ ആണ് പ്രതിഷ്ഠ. ജാതിമതഭേദമെന്യേ അവിടെ ആളുകൾ വന്നു പോകുന്നു. മുസ്ലീങ്ങൾ വള കൊടുക്കുന്ന ഒരു ചടങ്ങുപോലും ഉണ്ട് അവിടെ. കേരളത്തിൽ സംഘപരിവാരത്തിനെ ചെറുത്തു നിൽക്കുന്ന സ്ഥലം കണ്ണൂർ ആണെന്ന് പറയാറുണ്ട്. അതേ കണ്ണൂരിലെ കുഞ്ഞിമംഗലം പോലൊരു സ്ഥലത്ത് ഇങ്ങിനെ ഒരു ബോർഡ് പ്രത്യക്ഷപ്പെടുക എന്നാൽ കേരളത്തിൽ മറ്റെവിടെയും പ്രത്യക്ഷപ്പെടാം എന്നർത്ഥം. മനുഷ്യവിരുദ്ധവും ഭരണഘടനാ വിരുദ്ധമായ ഇത്തരം ഒരു ബോർഡ് ഇപ്പോഴും അവിടെ നിലനിൽക്കുന്നുണ്ടെങ്കിൽ അപമാനകരം എന്ന് മാത്രമേ പറയാനുള്ളൂ. നിരപരാധികളുടെ തലയറുത്തല്ല ധീരത കാണിക്കേണ്ടത്. നിലയ്ക്കുനിർത്തേണ്ടവരെ നിലയ്ക്ക് നിർത്തുക തന്നെ വേണം. സംഘർഷമില്ലാത്ത കിണാശ്ശേരിയെ ഒരുകാലത്തും സ്വപ്നം കണ്ടിട്ടില്ല.
  “എല്ലാ പോരാട്ടങ്ങളും അവസാനിപ്പിക്കാനുള്ള ഒരു പോരാട്ടമല്ലാതെ മറ്റൊന്നും എനിക്ക് മനസ്സിലായിട്ടില്ല. എല്ലാ കടുംകൈകളും അവസാനിപ്പിക്കാനുള്ള ചില കടുംകൈകളല്ലാതെ മറ്റൊന്നും എനിക്ക് മനസ്സിലായിട്ടില്ല. ഞാൻ ഒരു പാത തിരഞ്ഞെടുത്തിരിക്കുന്നത്, അത് എന്നന്നേക്കുമായുള്ള സാഹോദര്യത്തിലേക്കു നമ്മെ ഏവരേയും നയിക്കും എന്നുള്ളതുകൊണ്ടാണ്. ആ അപരിമേയവും അതലസ്പർശിയും അനന്തവുമായ നന്മക്കുവേണ്ടി ഞാൻ പൊരുതുന്നു.” പാബ്ലോ നെരൂദ ഇങ്ങനെയും പാടുന്നുണ്ട്, ചെറി മരത്തെക്കുറിച്ചു മാത്രമല്ല