മീശ എന്റെ മുഖത്തല്ലേ അതിനു നിങ്ങൾക്കെന്താണ് കുഴപ്പം ?

0
138

സൗന്ദര്യത്തിന്റെ കാര്യത്തിൽ വളരെയധികം ശ്രദ്ധിക്കുന്നവരാണ് സ്ത്രീകൾ. മിക്ക സ്ത്രീജനങ്ങൾക്കും ഹോർമോൺ വ്യതിയാനം കൊണ്ട് മീശ പോലെ രോമം വളരാറുണ്ട്. ഇത് സൂക്ഷിച്ചു നോക്കിയാലല്ലാതെ പലരിലും വ്യക്തമാകില്ല. അഥവാ മീശ ഉണ്ടെങ്കിലും പലരും കിളുത്തു തുടങ്ങുമ്പോഴേ ത്രെഡ് ചെയ്ത കളയുന്നു.പക്ഷെ ഒരു കൗമാരക്കാരനെ പോലെ മീശ ഉള്ള ഒരു സ്ട്രീയെ സങ്കല്പിച്ചു നോക്കാൻ ആകുമോ?എന്നാൽ അങ്ങനെ ഒരു സ്ത്രീ ഉണ്ട്. അതും നമ്മുടെ കേരള കരയിൽ.മീശയിൽ നാണിക്കാനോ ഷേവ് ചെയ്ത് കളയാനോ മെനക്കെടാതെ അന്തസായി വളർത്തി നടക്കുകയാണ്. ആരാണത് എന്നറിയണ്ടേ? താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. ആരെയും ഒന്ന് അമ്പരിപ്പിക്കുന്നതാണ് ഷൈജയുടെ കഥ.സോഷ്യൽ മീഡിയയിൽ ഫോട്ടോ പങ്കു വെച്ചതോടെയാണ് ഷൈജ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്.കണ്ണൂർ കൂത്തുപറമ്പ് സ്വദേശിയാണ് ഈ മീശക്കാരി. യവ്വനത്തിലേക് കടന്നപ്പോഴാണ് ഷൈജയ്ക്ക് മീശ വളർന്നു തുടങ്ങിയത്.

അന്നേ തുടങ്ങി കൂട്ടുകാരുടെയും ബന്ധുക്കാരുടെയും കളിയാക്കൽ.എന്നാൽ മൈൻഡ് ചെയ്യാതിരുന്നതോടെ അതെല്ലാം അവസാനിച്ചു. എങ്കിലും ചടങ്ങുകളിലും പൊതു ഇടങ്ങളിലും പോകുമ്പോൾ ആൾകാർ മീശയിലേക് തുറിച്ചു നോക്കും. ദേ മീശ നോക്ക്, പെണ്ണിന് മീശ.അയ്യേ ഇതെന്താ ആണാണോ? എന്നിങ്ങനെ പറഞ്ഞു കൊണ്ടേ ഇരിക്കും.എന്നാൽ ഷൈജയുടെ മറുപടി ഇതാണ് .ഒരു മീശ അല്ലെ ചേട്ടാ, മൂക്കിന് താഴെ ഉള്ള കുറച്ചു രോമങ്ങൾ.അതിന്റെ പേരിൽ എന്തിനാണ് ഈ പുകില്. മീശ എനിക്ക് പ്രിയപ്പെട്ടതാണ്.എന്റെ മറ്റെല്ലാ ശരീര ഭാഗങ്ങളോടും ഉള്ള ഇഷ്ടമാണ് മീശയൊടും.അത് കൊണ്ട് തന്നെ അതിന്മേൽ കത്തി വെക്കുന്നില്ല.അതുകൊണ്ട് തന്നെ മറ്റുള്ളവരുടെ കുറ്റപ്പെടുത്തലുകൾ ശ്രദ്ധിക്കാറുമില്ല. മീശ എന്റെ മുഖത്തല്ലേ അതിനു നിങ്ങൾക്കെന്താണ് കുഴപ്പമെന്നും ഷൈജ ചോദിക്കുന്നു.