തലൈവാസൽ വിജയ് പ്രധാന വേഷത്തിൽ .” മൈ 3 ” ജനുവരി 19-ന് തീയേറ്ററിൽ

സൗഹൃദത്തിൻ്റെ പുതിയ തലങ്ങൾ അവതരിപ്പിക്കുന്ന ചിത്രമാണ്” മൈ 3 “. സ്റ്റാർ ഏയ്റ്റ് മൂവീസ്സിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം രാജൻ കുടവൻ സംവിധാനം ചെയ്യുന്നു. ജനുവരി 19-ന് തന്ത്രമീഡിയ ഈ ചിത്രം തീയേറ്ററിൽ എത്തിക്കും.പുതിയ തലമുറയിലെ സൗഹൃദത്തിൻ്റെ ശക്തി വലുതാണ്.സമൂഹത്തിൻ്റെ എല്ലാ പ്രശ്നങ്ങളിലും സൗഹൃദങ്ങൾ ആത്മാർത്ഥമായി ഇടപെടുന്നു. ക്യാൻസറിന് എതിരെ പോരാടുന്ന മനുഷ്യരുടെ കഥ പറയുന്നതോടൊപ്പം, നല്ല സൗഹൃദങ്ങളുടെയും കഥ അവതരിപ്പിക്കുകയാണ് ഈ ചിത്രം.

സ്റ്റാർ ഏയ്റ്റ് മൂവീസിൻ്റെ ബാനറിൽ നിർമ്മിയ്ക്കുന്ന “മൈ 3 “രാജൻ കുടവൻ സംവിധാനം ചെയ്യുന്നു. തിരക്കഥ -ഗിരീഷ് കണ്ണാടിപറമ്പ് ,ക്യാമറ – രാജേഷ് രാജു, ഗാനരചന – രാജൻ കടക്കാട്, സംഗീതം – സിബി കുരുവിള, എഡിറ്റിംഗ് – സതീഷ് ബി. കോട്ടായി, പ്രൊഡക്ഷൻ കൺട്രോളർ- ഷജിത്ത്തിക്കൊടി, സഹ സംവിധാനം – സമജ് പത്മനാഭൻ, ഡിജിറ്റൽ മാർക്കറ്റിംഗ് – അമൽ കാനത്തൂർ, പി.ആർ.ഒ- അയ്മനം സാജൻ, വിതരണം -തന്ത്ര മീഡിയ. തലൈവാസൽ വിജയ്, സബിത ആനന്ദ്, ഷോബി തിലകൻ, രാജേഷ് ഹെബ്ബാർ, സുബ്രഹ്മണ്യൻ, മട്ടന്നൂർ ശിവദാസൻ, കലാഭവൻ നന്ദന,അബ്‌സർ അബു, അനാജ്, അജയ്, ജിത്തു, രേവതി,നിധിഷ,അനുശ്രീ പോത്തൻ,ഗംഗാധരൻ പയ്യന്നൂർ എന്നിവർ അഭിനയിക്കുന്നു.
അയ്മനം സാജൻ

You May Also Like

ബ്ലാക്ക് സ്യൂട്ടിൽ ഹോട്ട് ലുക്കിൽ നടി ശ്രിന്ദ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ശ്രിന്ദ. വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളികളുടെ മനസ്സ് കീഴടക്കുമ്പോൾ…

മുല്ലപ്പൂ ചൂടി നാടൻ ലുക്കിൽ എസ്തർ

ബാലതാരമായി വന്ന് പിന്നീട് മലയാളത്തിലെ മികച്ച യുവനടിമാരിൽ ഒരാളായി മാറിക്കൊണ്ടിരിക്കുകയാണ് എസ്തർ അനിൽ. ജിത്തു ജോസഫ്…

സുമേഷ് ചന്ദ്രനും, ശിവദയും ഒന്നിക്കുന്ന ‘ജവാനും മുല്ലപ്പൂവും’ ! ട്രെയിലർ റിലീസായി

സുമേഷ് ചന്ദ്രനും, ശിവദയും ഒന്നിക്കുന്ന ‘ജവാനും മുല്ലപ്പൂവും’ ! ട്രെയിലർ റിലീസായി ചിത്രം മാർച്ച് 31ന്…

“പുരുഷന്മാർക്കും മാഗി നൂഡിൽസിനും 2 മിനിറ്റ് നേരത്തെ ആയുസ്സേയുള്ളൂ”, നടി റെജീന കാസന്ദ്ര വിവാദത്തിൽ

എവരു, സുബ്രഹ്മണ്യം ഫോർ സെയിൽ, ഷൂർവീർ, നെഞ്ചം മരപ്പില്ലൈ തുടങ്ങിയ ശ്രദ്ധേയമായ ചില ചിത്രങ്ങളിൽ അഭിനയിച്ച…