Narmam
മൈ എക്സ്പീരിയന്‍സസ് വിത്ത് പെണ്ണുകാണല്‍
മഹാത്മാ ഗാന്ധിയുടെ സത്യാന്വേഷണങ്ങള്‍ക്ക് ശേഷം വളരെ കാലം കഴിഞ്ഞിട്ടാണ് ഞാന്‍ പെണ്ണ് അന്വേഷണങ്ങള്‍ക്ക് ഇറങ്ങിയതെങ്ങിലും
139 total views

മഹാത്മാ ഗാന്ധിയുടെ സത്യാന്വേഷണങ്ങള്‍ക്ക് ശേഷം വളരെ കാലം കഴിഞ്ഞിട്ടാണ് ഞാന്‍ പെണ്ണ് അന്വേഷണങ്ങള്‍ക്ക് ഇറങ്ങിയതെങ്ങിലും, ബ്രിട്ടീഷുകാര്‍ ഗാന്ധിജിക്ക് ഇട്ടു പണി കൊടുത്തത് പോലെ, പെണ്ണ് അന്വേഷണങ്ങള്‍ക്ക് ഇടയില്‍ പലരും എന്റെ നെഞ്ചത്ത് കേറി പൊങ്കാല ഇട്ടിരുന്ന ഒരു കാലമായിരുന്നു അത്. മുട്ടുവിന്‍ തുറക്കെപ്പെടും എന്നാണല്ലോ പ്രമാണം. ഞാന്‍ മുട്ടി, പക്ഷെ….
സംഭവം നടക്കുന്നത് 2009 ഇല്. അന്ന് ഞാന്‍ ചെന്നൈയില്‍ തടിയന്റെയും (പേര് നിതിന്‍) അനുമാടി (പേര് : അനുമോദ്, അവന് സ്വയം ഇട്ട പേരാണ് അനുമാടി, ഒരു ഇംഗ്ലീഷ് ചുവ കിട്ടാന്‍, മണ്ടന്‍ ) യുടേം കൂടെ കഴിഞ്ഞു കൂടുന്ന കാലം. ജോലികള്‍ ഒക്കെ കഴിഞ്ഞു ക്ഷീണിച്ചു സോഫയില്‍ കാലും പൊക്കി വച്ച് വിശ്രമിക്കുന്ന സമയം. തടിയന് പിയാനോയില്‍ ‘ടൈറ്റാന്‍ വാച്ച് പരസ്യത്തിന്റെ’ ടോണ്‍ വായിക്കാനുള്ള ശ്രമത്തിലായിരുന്നു. കഷ്ടം, ആ പിയാനോ കൊണ്ട് വന്ന ദിവസോം തൊട്ടു ആ ഒരു ടോണ്‍ അല്ലാതെ വെറും ഒന്നും വായിക്കപെടാന്‍ അതിനു വിധിയില്ല. അതിനു കൈയും കാലും ഉണ്ടായിരുന്നെങ്ങില്‍ തടിയനെ കുനിച്ചു നിര്‍ത്തി അവന്റെ പള്ളയില്‍ മൃദംഗം വായിചേനെ. എന്റെ നെഞ്ചത്ത് തല ചായ്ച്ചു ഉറങ്ങുഗയായിരുന്ന എന്റെ ഫോണിന്റെ മണിനാദം കേട്ടാണ് ഞാന്‍ ഞെട്ടി എഴുന്നെറ്റത്. പതിവില്ലാതെ രാത്രി 10.30 ക്ക് വീട്ടീന്നു കാള്‍. എന്താണാവോ?
‘അമ്മേ…ക്യാ ഹുവാ, എന്താണ് പ്രശ്നം’.
‘ഞങ്ങള്‍ നാളെ അങ്ങോട്ട് വരുന്നുണ്ട് ‘
‘ആഹാ, എന്താണാവോ ചെന്നൈയില്‍ കാര്യം, ഇനി ബീച്ച് കാണാനോ മറ്റോ ആണെങ്ങില്‍ പറ്റിയ ടൈം ആണ്. നട്ടുച്ചയ്ക്ക് ആണ് പറ്റിയ സമയം..’
‘@#$%ഫ&, എന്റെ കൂടെ പഠിച്ച ഹസീന എന്നെ വിളിച്ചിരുന്നു. നമുക്ക് മറ്റന്നാള്‍ പെണ്ണ് കാണാന്‍ പോഗണം. അവളുടെ മകളാണ് പെങ്കൊച്ചു’
‘ഇമ്പോസ്സിള്.. സാധ്യമല്ല.. നിങ്ങള്‍ പൊയ് കാണ്..അത് കഴിഞ്ഞു നോക്കാം..’
‘@$%ഫ&*())&ഫ%#$%ഫ&*()ഫ%$##$%ഫ&*(&ഫ%%ഫ’
‘സധാമാനമായി അമ്മെ സധാമാനമായി.. നല്ല സ്റ്റാന്‍ഡേര്‍ഡ്.. ഇതിലും ഭേദം പെണ്ണുകാണല തന്നെ.. അപോ നമുക്ക മറ്റന്നാള്‍ പാക്കലാം’…
കിട്ടി, പണി കിട്ടി.. പേടിച്ചിരുന്ന ആ ദുര്‍ഗാഷ്ടമി രാത്രി വന്നെത്തി.. ഐസ് ക്രീം കഴിച്ച കുഞ്ഞാലിക്കുട്ടി പോലായി എന്റെ അവസ്ഥ.. ഞാന്‍ പാട് പെടും..
‘തടിയാ, അനുമാടി.. പണി പാളി.. മറ്റന്നാള്‍ പെണ്ണുകാണല്‍! എന്ത് ചെയ്യുമെടാ?എനിക്കാകെ ടെന്‍ഷന്‍ ആവുന്നു..’
‘പേടിക്കണ്ട ധരവു.. നമ്മള് പോകുന്നു.. അവള് നിന്നെ കാണുന്നു.. അവള് വേണ്ട എന്ന് പറയുന്നു… സംഭവം സിമ്പിള്‍..’ ‘!@#$%ഫ&ഫ$#@$$ഫ%$#’
രംഗം 2 പെണ് വീട്
ഗേറ്റ് തുറന്നു അവളുടെ വീടിന്റെ അകത്തേക്ക് കടക്കുമ്പോള്‍ മനസ്സിനകത്തും വയരിനകത്തും ആകെ ഒരു ന്യൂനമര്‍ദ്ദം രൂപപെട്ടു കൊണ്ടേ ഇരുന്നു. അവള്‍ക്കു എന്നെ ഇഷ്ടപ്പെടോ? ഞാന്‍ വല്ല പൊട്ടത്തരം വിളിച്ചു പറയോ?
ഞാന്‍ ഇനി ടെന്‍ഷന്‍ കേറി തല കറങ്ങി വീഴോ? ബാത്റൂമില്‍ പോകേണ്ടി വരോ? വിയര്‍പ്പു കാരണം ഞാനിട്ട റോസ് പൌഡര്‍ ഇളകി വരുമോ?മുടിയില്‍ ഇട്ട ജെല്ലിന്റെ ശക്തി കുറഞ്ഞു സ്പൈക്സ് കുഴഞ്ഞു വീഴോ? ഒന്നാമത് അമ്മയുടെ ക്ലോസ് ഫ്രെണ്ടിന്റെ മകള്‍. അവര്‍ എന്നെ ഇത് വരെ കണ്ടിട്ടില്ല. സലിം കുമാര്‍ പണ്ട് പറഞ്ഞ ഡയലോഗ് എന്റെ മനസ്സില്‍ മുഴുങ്ങി. ‘ദി ഹോം അപ്പ്ലൈന്സിസ് ഓഫ് ദി ടു ഫാമിലീസ് യു ആര് ദി ലിങ്ക്… നോ… നോ…യു ആര് ദി ലിങ്ക് ഓഫ് ദി ലിങ്ക് ദി ടു ഫാമിലീസ് അറ്റാച്ച്ട് ടു ദി ബാത്രൂം യുവര്‍ ഫാമിലീസ് ഫുഡ് ആന്‍ഡ് അക്കൊമോടെഷന്’
പിന്നെ അങ്ങോട്ട് അവളോട് െ്രെപവറ്റ് ആയി സംസാരിക്കാന്‍ അവസരം കിട്ടുന്ന വരെ ഞാന്‍ എങ്ങനെയാണ് സമയം തള്ളി നീക്കിയത് എന്ന് എനിക്ക് അറിയാന്‍ മേലേ. കുറെ പേര് എന്നെ നോക്കി ചിരിച്ചു. ഞാന്‍ കുറെ പേരെ നോക്കി ഇളിച്ചു. അവസാനം ടൈം എത്തി. െ്രെപവറ്റ് ടോക്ക്.. ആഹാ.. എന്തോരോ വരട്ടു.. ഇനി എന്തോരോ വരാനാ..
കൊച്ചു കള്ളി, നീയും റോസ് പൌഡര്‍ ഇട്ടിടുണ്ടല്ലേ.. ഞാനും ഇട്ടിടുണ്ട്…സെയിം പിച്ച്..
‘ഹലോ..’
‘മ്മ്മ..ഹലോ…’
‘ഇതെന്റെ ഫസ്റ്റ് എക്സ്പീരിയന്‍സ് ആണ്.. അതിന്റെ ഒരു ടെന്‍ഷന്‍ ഇല്ലാതില..’
‘എന്നെ പലരും വന്നു കണ്ടു പൊയിട്ടുണ്ട്..’ എന്നാ ഡയലോഗ് പുച്ച ഭാവത്തോടെ എന്നെ നോട്ടവും..
ഛെ ഞാനത് ചോദിയ്ക്കാന്‍ പാടില്ലായിരുന്നു. ഫസ്റ്റ് ബോള്‍ തന്നെ അടി കിട്ടി, സാരമില്ല.
‘കേരളത്തിലേക്ക് വന്നിട്ടുണ്ടോ? ‘
‘യാ യാ.. ഐ ഹാട് കം വണ്‍സ്.. പേര് മറന്നു പൊയ്.. ദാറ്റ് പ്ലേസ് സ്റാര്തസ് വിത്ത് ലെറ്റര്‍ ‘ങ’
അത് ശരി..
‘മുതലമട? മഞ്ഞളാംകുഴി ? മാപ്രാണം?’
‘നോ ..നോ.. മുന്‍..യാ..മുന്നാര്‍.. മുന്നാര്‍, വോണ്ടെര്ഫുല് പ്ലേസ്.’
അമ്പടി കള്ളി.. നീ ആളു പുലിയാണല്ലേ.. സത്യം പറഞ്ഞാല്‍ ഞാന്‍ മുന്നാര്‍ പൊയ്ടില്ല.. എങ്കിലും ഞാന്‍ തല കുലുക്കി.. മുന്നാര്‍ ഭയങ്കരം തന്നെ..
‘ബട്ട്, അവടെ നിറച്ചും ലീചെസ് ആണ്..ഹുഹ് ..ഡിസ്ഗസ്റ്റിംഗ്’
‘ലീചെസ്? ഓഒ.. അട്ട.. .’
ലീചെസ് അല്ലേടി.. നിന്നെ മുതല പിടികാത്തത് ഭാഗ്യം.. എന്നെ അങ്ങ് കൊല്ലു.. പെണ്ണ് കാണാന്‍ വന്നിട്ട് മുന്നാറിലെ ലീചെസിനെ കുറിച്ച സംസാരികേണ്ട ഒരുവന്റെ ഗതികേട്..
…..
…..
മൌനം..
…..
…..
‘വിപ്രോയില്‍ പേ സ്കെയില്‍ ഒക്കെ എങ്ങനെ?’
എദീ ഭയങ്കരീ.. എന്റെ ശമ്പളം വരെ ചോദിക്കുന്നോ? ഞാന്‍ ഇങ്ങനെ കറുത്ത് ഇരിക്കുന്നത് എങ്ങനെ ആണെന്ന് നിനക്കറിയോ? എലാ മാസവും എന്റെ പേ സ്ലിപ് കണ്ടു ഷോക്ക് അടിച്ചു ഷോക്ക് അടിച്ചു ആണ് ഈ ഗതിയായത്..
‘കുഴപ്പം ഇല്ല’..
അങ്ങനെ അത് കുളമായി… ലഡ്ഡുവും ജിലേബിയും തിന്നു ഞാന്‍ ഇങ്ങു പോന്നു..
വാല്‍കഷ്ണം: വെറുതെ അല്ല ലാദന് പിടി കൊടുത്തത്.. അകത്തു 3 ഭാര്യമാര്‍.. പുറത്തു അമേരിക്ക.. അമേരിക്കയില്‍ ബോംബ് ഇടണ്ട കാര്യം ഡിസ്കസ് ചെയ്യുമ്പോള്‍ ടാറ്റാ സ്കൈയില്ഏഷ്യാനെറ്റ് കിട്ടുന്നില്ല എന്ന് ഭാര്യ പറഞ്ഞു കാണും.
ആ സമയത്ത് ആരായാലും നാവി സീല്‍സിനെ വിളിച്ചു പോഗും.. ബൈ ദി ബൈ, അവള് വേറെ കെട്ടി.. സുഖമായി ജീവിച്ചു പോകുന്നു.. അവള്‍ക്കു നന്മ വരട്ടെ..
140 total views, 1 views today