ജീത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടിലെ ഏറ്റവും പുതിയ ചിത്രമാണ് നേര് . നേരിന്റെ ലൊക്കേഷനിൽ രംഗം ചിത്രീകരിക്കുന്നതിന് മുമ്പ് ജീത്തു ജോസഫും മോഹൻലാലും കാര്യങ്ങൾ സംസാരിക്കുകയാണ്. മിക്കവാറും താനായിരിക്കും ക്യാമറയ്ക്ക് പിന്നിലെന്ന് ജിത്തു പറയുന്നു. താൻ ക്യാമറയുടെ പുറകെ പോകാറില്ലെന്നും മോഹൻലാൽ പറഞ്ഞു. ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘രംഗം ചിത്രീകരിക്കുന്നതിന് മുമ്പ് പ്രത്യേകിച്ചൊന്നുമില്ല. ഞാൻ മിക്കവാറും ക്യാമറയുടെ പുറകിലായിരിക്കും. ചിത്രീകരണത്തിന് തയ്യാറായി നിൽക്കുമ്പോൾ ലാൽ സാറും ശാന്തിയും(നേരിന്റെ സഹ രചയിതാവ് ) തമ്മിൽ ആശയവിനിമയം നടക്കുന്നു. “ലൈറ്റ് അപ്പ് സമയത്ത് ഞങ്ങൾ ഇരുന്നു തമാശകൾ പറയും,” ജിത്തു ജോസഫ് പറഞ്ഞു.

എല്ലാം സാഹചര്യങ്ങൾക്കനുസരിച്ചാണെന്നും പ്രിയദർശൻ ആണെങ്കിൽ ഷൂട്ടിന് മുമ്പ് സംസാരിക്കുന്നതിനോ തമാശ പറയുന്നതിനോ പ്രശ്നമില്ലെന്നും മോഹൻലാൽ പറഞ്ഞു. ഓരോ സംവിധായകരും വ്യത്യസ്തരാണെന്നും ജീത്തു സിനിമ ചെയ്യുമ്പോൾ വളരെ സീരിയസ് ആണെന്നും മോഹൻലാൽ പറയുന്നു. മാത്രമല്ല താൻ ഗൗരവമുള്ള ആളല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഭിമുഖത്തിൽ മണിരത്നത്തെക്കുറിച്ചും മോഹൻലാൽ സംസാരിച്ചു.

‘ജിത്തു ക്യാമറയ്ക്ക് പുറകിലായിരിക്കുമ്പോൾ ഞാൻ അവിടെ അധികം പോകാറില്ല. എല്ലാം ഓരോ സാഹചര്യത്തെയും ആശ്രയിച്ചിരിക്കുന്നു. ഇപ്പോൾ പ്രിയദർശൻ ആണെങ്കിൽ, ഞാൻ ഷൂട്ടിന് മുമ്പ് പോയി സംസാരിച്ചാലും തമാശ പറഞ്ഞാലും എനിക്ക് പ്രശ്നമില്ല. പക്ഷേ ജിത്തുവിന് എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഇവിടെ വന്ന് ഞങ്ങളോട് സംസാരിക്കും. എല്ലാവരും വ്യത്യസ്തരാണ്. സിനിമയുടെ മേക്കിങ് വേളയിൽ ജിത്തു കുറച്ചുകൂടി ഗൗരവത്തിലാണ്. ഞാൻ അത്ര സീരിയസ് അല്ല.

മണിരത്‌നം സാറാണെങ്കിൽ പോലും ഞാൻ ഇടക്ക് പോയി തമാശ പറയാറുണ്ട്. ആദ്യം അത് അദ്ദേഹത്തിന് ബുദ്ധിമുട്ടായിരുന്നു .പിന്നീട് അദ്ദേഹം എന്റെ അടുത്തേക്ക് വന്നു,’ മോഹൻലാൽ ചിരിച്ചു കൊണ്ട് പറഞ്ഞു.

നേര് ഡിസംബർ 21ന് തിയേറ്ററുകളിലെത്തും. ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. മോഹൻലാലും പ്രിയാമണിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വിജയമോഹൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

You May Also Like

രാധിക ആപ്‌തെയുടെ നല്ല ‘ചൂടൻ ‘ ഷോർട്ട് ഫിലിം കാണാം

മെൽവിൻ പോൾ ഈ വാരാന്ത്യത്തിൽ നിങ്ങൾക്ക് കണ്ടാസ്വദിക്കാൻ ഒരു ‘ചൂടൻ’ ഹ്രസ്വചിത്രം (A ‘hot’ film,…

കിംഗ് ഓഫ് കൊത്തയെക്കുറിച്ചു ദുൽഖർ സൽമാൻ വെളിപ്പെടുത്തുന്ന കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ

പി ആർ ഓ: പ്രതീഷ് ശേഖർ പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാൻ തന്റെ…

റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത് നിവിൻ പോളി നായകനായ ‘സാറ്റർഡെ നൈറ്റ്’ അതീവ രസകരമായ ട്രെയിലർ

റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത് നിവിൻ പോളി നായകനായ ‘സാറ്റർഡെ നൈറ്റ്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറക്കി.…

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

ഹാരിസൺ സംവിധാനം ചെയ്ത് ,ഡോകട്ർ ജെയിംസ് ബ്രൈറ്റ് രചന നിർവഹിച്ച ‘ഐ മിസ് യു ‘…