വേട്ടക്കാരുടെ ഇടയിലൂടെ എന്റെ യാത്ര

97

Yasar Arafath Nadapuram

വേട്ടക്കാരുടെ ഇടയിലൂടെ എന്റെ യാത്ര

നമ്മൾ എല്ലാം ഒരു കാലം വരെ മനസിലാക്കിയത് ഇന്ത്യയുടെ തെക്ക്. എന്നാൽ കന്യാകുമാരി എന്നായിരുന്നു നമ്മുടെ നാട്ടിലെ രാഷ്ട്രീയ പാർട്ടികളുടെ മുദ്രാവാക്യം വരെ അങ്ങനെ ആയിരുന്നു. കാശ്മീർ മുതൽ കന്യാകുമാരി വരെ പക്ഷെ സത്യം അത് ആയിരുന്നു ഇല്ല. ഈ ഒരു തെറ്റ് എനിക്കും പറ്റിയിട്ട് ഉണ്ട് സ്കൂളിൽ പഠിക്കുമ്പോൾ സാമൂഹിക ശാസ്ത്ര അദ്ധ്യാപകൻ ചോദിച്ചത് ഓർമ ഉണ്ട് .ചോദ്യം ഇങ്ങനെയാണ് ഇന്ത്യയുടെ ഏറ്റവും ലാസ്റ്റ് ഉള്ള പ്രതേശം എവിടെയാണ് ക്ലാസ്സിൽ ഉള്ള എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു. അത് എന്ത് ചോദിക്കാനാണ് ഉള്ളത് കന്യാകുമാരി എല്ലാതെ വേറെ എന്ത് എന്നാ വിജയ ഭാവത്തോടെ ഞങ്ങൾ അദ്ധ്യാപകനെ നോക്കി. പക്ഷെ ഉത്തരം അത് എല്ലാ എന്ന് പറഞ്ഞതോടെ ഞങൾ ഞെട്ടി മാഷെ പറ്റിക്കാതെ ഇങ്ങള് കാര്യം പറ അതുപിന്നെ എവിടെയാ എന്ന്.നമ്മുടെ ബാക്‌ബെഞ്ചേഴ്‌സ് ചിലപ്പോൾ നമ്മുടെ അബ്ദുൽ കലാം പറഞ്ഞ രാമേശ്വരം ആയിരിക്കുമോ എന്ന് കരുതി അതും പറഞ്ഞു നോക്കി. പക്ഷെ മാഷിന് ഒരു കുലുക്കവും ഇല്ല അങ്ങനെ ഞങൾ എല്ലാം അടിയറവ് പറഞ്ഞു അദ്ദേഹം ഞങ്ങളോട് പറഞ്ഞു ഇന്തോനേഷ്യക്കും മലേഷ്യക്കും തായ്‌ലണ്ടിനും മയ്യൻമാർ (ബർമക്കും ) തൊട്ട് കിടക്കുന്ന ഇന്ദിര പോയിന്റ്ണ് എന്ന്
നമ്മുടെ പ്രഭാകരന്റെ ശ്രീലങ്കക്കും ശേഷം മുൻ പ്രധാനമന്ദ്രിയുടെ പേര് ആയത് കാരണം ആ പോയിന്റ് ജീവിതത്തിൽ നിന്ന് മറന്ന് ഇല്ല .സ്കൂൾ കാലം എല്ലാം കഴിഞ്ഞു വേനൽ അവധിക്ക് നാട്ടിൽ ഉള്ള എല്ലാ കൊപ്രയങ്ങളും കാണിച്ചു നടക്കുമ്പോൾ. ഏത് ഒരു രക്ഷിതാവിനെയും പോലെ എന്റെ ഉപ്പക്കും തോന്നി ഇവനെ ഇങ്ങനെ വിട്ടാൽ നാട് മൊത്തം ഇവൻ പറയിക്കും എന്ന്. കിട്ടിയ ഫ്ലൈറ്റിന് എന്നേ ആൻഡമാൻ നിക്കോബാറിലേക് താല്കാകാലികംആയി നാടുകടത്തി അവിടെ എത്തിയാലും നമ്മൾ ഉണ്ടോ മാറുന്നു. പൊട്ടക്കിണറ്റിൽ പിടിച്ചു ഇട്ടാൽ അവിടെ ഉള്ള തവളയുടെ കണ്ണിൽ ഈർക്കിൽ കമ്പുകൊണ്ട് കുത്തുന്ന ടീം ആണ് .അങ്ങനെ പോർട്ട് ബ്ലൈറിൽ ദിവസങ്ങൾ കഴിഞ്ഞു പോയി കൊണ്ടിരുന്നു.

ഒരു ദിവസം വയനാട്ടിൽ നിന്ന് ഉള്ള ഒരു എയർ ഫോഴ്സ് ഉദ്യോഗസ്ഥനെ പരിചയപ്പെട്ടു. അദ്ദേഹത്തിന് ഒരു മലയാളിയെ കിട്ടിയ സന്തോഷം അങ്ങനെ പട്ടാളത്തിലെ തള്ളും ( ചുമ്മാ ) നാട്ടിലെ വിശേഷങ്ങളും എല്ലാം മനസിലാക്കി. അതിൽ അദ്ദേഹം ഇപ്പോൾ ജോലി ചെയുന്ന സ്ഥലത്തെ പറ്റി പറഞ്ഞപ്പോൾ നമ്മുടെ കിളി പിന്നെയും പോയി. ഇത് നമ്മുടെ മാഷ് പണ്ട് പഠിപ്പിച്ച സ്ഥലം അല്ലേ ഇയാൾ പറയുന്നത്. എങ്ങനെ എങ്കിലും അവിടെ എത്താൻ വഴിയുണ്ടോ എന്ന് അയാളോട് ചോദിച്ചു. പക്ഷെ അയാളുടെ ഉത്തരം വളരെ വിഷമിപ്പിച്ചു. പിന്നീട് ഉള്ള ചിന്ത എവിടെ എങ്ങനെ എത്തും എന്ന് ഉള്ളതായി ദിവസങ്ങൾ കഴിഞ്ഞുപോയികൊണ്ട് ഇരുന്നു പോർട്ട് ബ്ലയറിൽ ലോക്കൽ പത്രം നടത്തുന്ന എന്റെ ഒരു സുഹൃത്തുണ്ടായിരുന്നു അവൻ അവിടെ പോയത് എന്നോട് പറഞ്ഞ ഓർമ എനിക്ക് ഉണ്ട് അവനെ പോയികണ്ടു ഡയറക്റ്റ് കാര്യം പറഞ്ഞു .അവൻ ചരിച്ചു കൊണ്ട് എന്നോട് പറഞ്ഞു നടക്കില്ല എന്ന് .ഞാൻ ചോദിച്ചു, അത് എന്താ ?. അവന്റെ മറുപടി ഇങ്ങനെ ആയിരുന്നു.

ആൻഡമാൻ അഡ്മിനിസ്ട്രേഷൻ അത് പോലെ മിലിട്രിയുടെ പെർമിഷനും വേണം എന്ന് ഞാൻ അത് എവിടെ കിട്ടും എന്ന് അവൻ പറഞ്ഞത് അനുസരിച്ചു പല ഓഫീസുകളിലും കയറി ഇറങ്ങി പുതിയ ബാറ്റ ചെരുപ്പ് പകുതി തഴഞ്ഞു ഇനി ആറു മാസം കഴിഞ്ഞാൽ മാത്രമേ പുതിയ ചെരുപ്പിന്റെ കോട്ട ഉള്ളു ഒരു രക്ഷയും ഇല്ലാതെ ആയപ്പോൾ എന്റെ കേന്ദ്രഗവണ്മെന്റ് ആയ ഉപ്പാനെ സോപ്പിടാൻ തുടങ്ങി പകുതി വർക്ക് ഞാൻ റെഡിയാക്കി വെച്ചിരുന്നു അങ്ങനെ രാജ് ഭവനിലെ ഉപ്പാന്റെ സുഹൃത് മുകേന പെർമിഷൻ കിട്ടി.പെർമിഷൻ കിട്ടിയപ്പോൾ ആണ് അറിയുന്ന് ഒരു ഭാഗത്തേക്കു മാത്രം രണ്ട് അര ദിവസത്തെ യാത്ര ഉണ്ട് എന്നുള്ളത് അങ്ങനെ പിറ്റേ ദിവസം പോകുന്ന നങ്ക്ഹോറി എന്ന കപ്പലിന് ടിക്കറ്റ് എടുത്തു യാത്രക് ആവിശ്യം ഉള്ള സാധനങ്ങൾ വാങ്ങിയും ഭക്ഷണസാധനങ്ങൾ ശേഖരിച്ചും യാത്രയ്ക്ക് തയ്യാറായി പിറ്റേ ദിവസം രാവിലെ പോർട്ടിൽ എത്തിയതോടു കുടി കപ്പലിനെ കണ്ടതും കിളി രണ്ട് വട്ടം പറന്നു പോയി. അത്രയും പരിതാപകരം ആയിരുന്നു കപ്പലിന്റെ പുറത്തു നിന്ന് ഉള്ള അവസ്ഥ പൊട്ടിപ്പൊളിയാറായ വളരെ പഴക്കം ചെന്ന ഒരു കപ്പൽ. .അതിന്റെ മുകളിൽ കൂടി തുരുമ്പ് ഒലിച്ചു ഇറങ്ങിയിരിക്കുന്നു അങ്ങനെ തോളിൽ ഉള്ള ബാഗും ആയി മെല്ലെ മെല്ലെ കപ്പലിൽ കയറി. എന്റെ സീറ്റ് നമ്പർ നോക്കി കപ്പലിലെ ബങ്ക് ക്ലാസിൽ എത്തി ( ട്രെയ്നിലെ സ്ലീപ്പർ ക്ലാസ്ന് സാമാനം )
സയറൻ മുഴങ്ങി കപ്പൽ യാത്ര തിരിച്ചു ചെറു ദീപുകൾ കണ്ണ് എത്താദൂരത്തു പോയി മറഞ്ഞു കൊണ്ടിരുന്നു.

രണ്ടര ദിവസത്തെ യാത്രയ്ക്ക് ഒടുവിൽ ക്യാമ്പ്ബെൽ ബേ എന്ന സ്ഥലത്തെ പോർട്ടിൽ എത്തി അധികം ആരും കാൽഎടുത്ത് വെക്കാത്ത അതിനിഗുഢമായ സ്ഥലം ഒരു കേരളത്തിലെ ഒരു ചെറു ഉൾനാടൻ ഗ്രാമതെ തോന്നിപ്പിക്കുന്ന സ്ഥലം അവിടെ എന്നെയും കാത്തു ഒരു ലോക്കൽ വെക്തി ഉണ്ടായിരുന്നു അദ്ദേഹത്ത ഞാൻ വളരെ വെക്തമായി നോക്കി രൂപഘടനയിൽ വലിയ മാറ്റം
സാധാരണ ഇന്ത്യക്കാരുടെ പോലെ എല്ലാ മൊത്തം ഒരു മാറ്റം ഇത് എന്താ പടച്ചോനെ ഇങ്ങനെ എന്ന് ആലോചിക്കിമ്പോൾ മറ്റുള്ളവരും അയാളെ പോലെ ഞാൻ വല്ല സൗത്ത് ഏഷ്യൻരാജ്യങ്ങളിലും എത്തിയോ എന്ന് സംശയിച്ചു പോയി അപ്പോഴാണ് സ്കൂളിൽ പഠിച്ച കാര്യം ഓർമ വന്നത് .സംഗതി ഇന്ത്യൽ ആണെങ്കിലും ഞാൻ ഇപ്പോൾ ഉള്ളത് സൗത്ത് ഏഷ്യയിൽ ആണ് എന്നത് അവിടെ ഉള്ള കാര്യങ്ങൾ എന്നെ അത്ഭുതപ്പെടുത്തി ചുണ്ണാമ്പ് ((അബ്രാം) കല്ലുകൾ നിറഞ്ഞ സ്ഥലം വളരെ മനോഹരം ആയ സ്ഥലം അങ്ങനെ ഒരു സൈക്കിളിന്റെ സഹായത്തോടെ ദീപ് ചുറ്റിക്കറങ്ങാൻ ആരംഭിച്ചു .

2014 അവർ ആദ്യമായി വോട്ട് ചെയ്യാൻ വന്നപ്പോൾ
2014 അവർ ആദ്യമായി വോട്ട് ചെയ്യാൻ വന്നപ്പോൾ

ചൂരൽ കൈതച്ചേടി എന്നിവ എല്ലാം അവരുടെ കൈകളിൽ കിട്ടിയാൽ വിസ്മയങ്ങൾ ആയി മാറുന്നത് ആയി തോന്നി എന്ത് മനോഹരമായിട്ടണ് അവർ അതിനെ ചെയുന്നത് ചൂരൽ കസേരയും പായയും ടേബിൾ കസേര എല്ലാം വിസ്മയങ്ങളായി തോന്നി പുല്ല് കൊണ്ട് ഉള്ള ചെറുകുടിൽ വീടുകൾ അതി മനോഹരമാണ് കുറച്ചുദൂരം പിന്നിട്ടപ്പോൾ ഇന്ത്യയുടെ എയർ ഫോഴ്‌സിന്റെ മുപ്പത്തി രണ്ടാം സ്കോഡ്രൻ സ്ഥിതി ചെയുന്ന എയർബേസ് കണ്ടു ഇന്ത്യയുടെ വജ്രആയുധങ്ങൾ ആയ ജാഗ്വാർ, സുകോയി എംകെ 32 ഐ. എന്നിവ ഒരു കഴുകനെ പോലെ കണ്ണിന്റെ മുന്നിൽ നിക്കുന്നത് കണ്ടു. വെറും ഒരു കമ്പി വേലിയുടെ അകലത്തിൽ .നാട്ടിലുള്ളത് പോലെ ചുറ്റുമതിൽ ഒന്നും ഇല്ല .അവിടെ എത്തുന്നത് വരെ എനിക്ക് രഹസ്യമായിരുന്നു ഇന്ത്യയുടെ എയർപോർട്ട് വർഷങ്ങളായി ഇന്ത്യയും അമേരിക്കയും ജപ്പാനും സംയുകതമായി നടത്തുന്ന മലബാർ കോസ്റ്റൽ എക്‌സസൈസ്‌ എന്ന നാവിക അഭ്യാസവും ആ പുറംകടലിലാണ്.

ഞാൻ ഇത് എഴുതുമ്പോൾ ആണ് നിങ്ങൾ പോലും ചിലപ്പോൾ ഇത് അറിയുന്നത് ഉണ്ടാവുക. അത്രയും രഹസ്യം ആയി ഇന്ത്യ സൂക്ഷിക്കുന്ന ഇന്ത്യയുടെ തന്ത്രപ്രധാന സ്ഥലം. പിറ്റേദിവസം അവിടെ ഉള്ള ആദിവാസി ഗോത്ര വിഭാഗമായ ഷൊമ്പെന് (shopen ) വിഭാഗത്തെ കാണാൻ പോയി .അവിടെ ഉള്ള മൽസ്യം, പന്നി എന്നിവയെ വേട്ട ചാടി ജീവിക്കുന്ന അപൂർവ മനുഷ്യർ ലവലേശം താടി ഇല്ലാതെ ചൈനീസ് മുഖസാദൃശ്യം ഉള്ള അൽപ്പ വസ്ത്രധാരികൾ ആയ മനുഷ്യർ പുറത്തു നിന്ന് വരുന്നവരോട് വളരെ സ്നേഹത്തോടെ മാത്രം സംസാരിക്കുന്ന ജനങ്ങൾ നമ്മൾ മൗഗ്ലിയെ കഥകളിൽ വായിച്ചിട്ടില്ലേ യഥാർത്ഥ ഒരു കൂട്ടം മൗഗ്ലികൾ ആണ് എന്റെ മുന്നിൽ നിൽക്കുന്നത് .

ഗവണ്മെന്റിന്റെ നിരന്തര പരിശ്രമത്തിന്റെ ഫലമായി അവർ ഇന്ന് സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തുക ഉണ്ടായി അതിന് ശേഷം ഇന്ത്യയുടെ തെക്കേ മുനമ്പിൽ പോയി . വെള്ളയും ചുവപ്പും നിറത്തിൽ ഇന്തോനേഷ്യയെ നോക്കി നിൽക്കുന്ന ലൈറ്റ് ഹൌസ് കടുംനിലനിറത്തിലുള്ള കടൽവെള്ളം. ഇന്ദിരപോയിന്റ് ജീവിത്തിൽ ഒരിക്കലും എത്തിപ്പെടാൻ എന്ന് വിചാരിക്കാത്ത സ്ഥലം. എത്ര മനോഹരം എന്റെ ജീവിതം അപൂർവം വൈമാരികരും പട്ടാളക്കാരും, അതുപോലെ ഏതാനും കപ്പൽ ജീവനക്കാരും സർക്കാർ ഉദ്യോഗസ്ഥരും അപൂർവം ആളുകളും മാത്രം എത്തിപ്പെട്ട സ്ഥലം. ഞാൻ പോയതിന് ശേഷം 2004 ലെ സുനാമിയിൽ 126 എയർഫോഴ്‌സ്‌ ഉദ്യോഗസ്ഥരും അവരുടെ കുടുംബവും അവിടെ ഉള്ള 80 ശതമാനം ആളുകളും മരിക്കുകയുണ്ടായി രാജ്യത്തിന് വേണ്ടി ജീവൻ ബലി അർപ്പിച്ച അവർക്കു പ്രണാമം.