
മുൻപും ശ്രമിച്ചെങ്കിലും കൂട്ടുകാരി അവളോട് ഈ വിഷയത്തെക്കുറിച്ചു സംസാരിക്കാൻ തയ്യാറായിരുന്നില്ല. എന്നാൽ ഇത്തവണ ഞാൻ പറയുന്നത് കേൾക്കാനവൾ തയ്യാറായി. അവൾക്കു ഒന്നും വിശ്വസിക്കാൻ സാധിച്ചിരുന്നില്ല. അല്ലെങ്കിൽ അങ്ങനെ അഭിനയിച്ചതുമാകാം. എന്തെങ്കിലും പ്രശ്നമുള്ളതായി ചാരു തന്റെകൂടെ പറഞ്ഞിരുന്നില്ലെന്ന് അവൾ പറഞ്ഞു. ഞാനും ചാരുവും ഒരുമിക്കുന്നതിനു ഏതാനും ദിവസംമുൻപ് ഈ കൂട്ടുകാരി എന്നോട് മണിക്കൂറുകൾ സംസാരിച്ചിരുന്നു. ചാരുവിനെ സ്നേഹിക്കണമെന്നും അവൾക്കാരുമില്ലെന്നും എന്നെ കർശനമായി ഉപദേശിച്ചിരുന്നു. ശിവ എന്നെങ്കിലും ചാരുവിനെ ത്യജിച്ചാൽ ശിവയോടുള്ള എന്റെ പ്രതികരണം രൂക്ഷമായിരിക്കുമെന്നും തമാശയും സീരിയസും കലർന്ന ഭാവത്തിൽ അവൾ പറഞ്ഞിരുന്നു.കൂട്ടുകാരിയെക്കൊണ്ട് ഇടപെടുത്തിക്കാൻ കാരണങ്ങൾ ഉണ്ടായിരുന്നു. ആഴ്ചയിൽ വെറും അഞ്ചോ ആറോ മണിക്കൂറുകൾ മാത്രമുള്ള ജീവിതം എന്നെ അത്രമാത്രം ബുദ്ധിമുട്ടിച്ചിരുന്നു. ഏകാന്തതയുടെ ആക്രമണം കൂടിക്കൂടിവന്നു. ഞാനും അമ്മയും വിഷാദരോഗികളായി മാറിക്
അവളുടെ കൈകൊണ്ടു ഒരു ആഹാരസാധനം പോലും എനിക്കോ എന്റെ അമ്മയ്ക്കോ വാങ്ങിത്തന്നിട്ടില്ല. രസകരമായൊരു സംഭവം ഓർക്കുന്നു. ഒരിക്കൽ പോത്തീസിൽ നിൽക്കുമ്പോൾ ഡ്രൈ ഫ്രൂട്സ് കണ്ടു. അതിൽ പപ്പായ കണ്ടപ്പോൾ എനിക്ക് കൊതിതോന്നി. പക്ഷെ കിലോയ്ക്ക് രണ്ടായിരം രൂപ. കാൽക്കിലോ മേടിക്കാൻ ഞാനവളോട് പറഞ്ഞു. എന്തിനാ അതൊക്കെയെന്നു പറഞ്ഞു പുറത്തേക്കിറങ്ങിപ്പോകുകയാണുണ്
അതിനുകാരണമായി പറഞ്ഞത്, ധൂർത്തനായ മുൻഭർത്താവ് അമ്പതുലക്ഷം രൂപ അവളുടെ ജോലിരേഖകൾ സമർപ്പിച്ചു എവിടെനിന്നോ കൈപറ്റിയെന്നും അതിന്റെ ഉത്തരവാദിത്തം മുഴുവൻ അവളിലായെന്നും കടംവീട്ടി തുടങ്ങിയില്ലെങ്കിൽ ജോലിക്കുതന്നെ കുഴപ്പമുണ്ടാകുമെന്നും. പത്തുവർഷംകൊണ്ട് ആ കടം വീടിയെന്നും പലപ്പോഴും എന്നോടും അമ്മയോടും വെറുതെ പറയുമായിരുന്നു. മാസം 40000 രൂപ സാലറി മേടിക്കുന്ന ഒരാൾക്ക്, അതും സ്ഥലമോ മറ്റു സ്വത്തുക്കളോ ഇല്ലായിരുന്ന ഒരാൾക്ക് പത്തുവർഷം കൊണ്ട് അമ്പതുലക്ഷം രൂപയുടെ കടം വീടാൻ നിഷ്പ്രയാസം കഴിഞ്ഞത്രേ. അവളുടെ പലകാര്യങ്ങളും മഹാത്ഭുതമായി തോന്നുന്നെങ്കിൽ അത്ഭുതമില്ല. ദുരൂഹതകളുടെ ആൾരൂപം. ഡിവോഴ്സ് മേടിച്ചുകൊടുത്ത വക്കീലിന്റെ ഇടപാടിൽ ചുളുവിലയ്ക്ക് തിരുവനന്തപുരത്തു കുറച്ചു സ്ഥലം വില്പനയ്ക്ക് വന്നപ്പോൾ മേടിക്കുകയും ചെയ്തു. തിരുവനന്തപുരം നഗരപ്രാന്തത്തിൽ ഉള്ള ആ സ്ഥലത്തു വീടുവയ്ക്കണം എന്നും പറയുമായിരുന്നു.
തന്ന വാക്കുപ്രകാരം എന്നെ വിവാഹം കഴിക്കണം എന്ന് അവളോട് ഞാനും അമ്മയും നിരന്തം പറഞ്ഞത് അവളുടെ ജോലിയും ഈ സ്ഥലവും കണ്ടുകൊണ്ടാണെന്നൊരു ന്യായം കണ്ടെത്താനും അവൾ മറന്നില്ല. അങ്ങനെ വേണമെങ്കിൽ ‘സ്ത്രീധനം’ മേടിച്ചു എനിക്ക് നേരത്തെ മറ്റൊരു വിവാഹം കഴിക്കാൻ പാടില്ലായിരുന്നോ? അങ്ങനെയുള്ളപ്പോൾ അവളുടെ ചെറിയ സ്വത്തിൽ കണ്ണുവയ്ക്കുന്നതെന്തിനാണ്. ഏറിയാൽ പത്തുലക്ഷം രൂപ കിട്ടുന്ന സ്ഥലമായിരുന്നു അവളുടേത്. നഗരത്തിൽ എന്റെ അമ്മയുടെ ഷെയർ വിറ്റാൽ പോലും മുപ്പതുലക്ഷം അനായാസം ലഭിക്കും. വാക്കിൽ മാത്രമല്ല പ്രവർത്തിയിലും മൂല്യം കാത്തുസൂക്ഷിക്കാൻ എന്നെയാരും പഠിപ്പിക്കേണ്ട ആവശ്
ചാരുവുമായുള്ള പ്രശ്നങ്ങൾ കൂട്ടുകാരിയോട് ഫോൺചെയ്തു പറഞ്ഞ എനിക്ക് പെട്ടന്നാണ് അതിലെ അപകടം മണത്തത്. കാരണം, കൂട്ടുകാരി അവളോട് ഈ വിഷയം സംസാരിച്ചാൽ ഞാൻ എല്ലാം ഫോൺ ചെയ്തു കൂട്ടുകാരിയെ അറിയിച്ചു എന്ന് അവൾക്കു മനസിലാകും. അത് പ്രശ്നങ്ങളെ കൂടുതൽ സങ്കീർണ്ണമാകും. എന്നാലോ കൂട്ടുകാരി അത് സംസാരിച്ചില്ലെങ്കിൽ പിന്നെ എന്റെ പ്രയത്നത്തിന് ഫലവുമില്ല. അതിനൊരു പോംവഴി കണ്ടെത്തി.
കൂട്ടുകാരിയുടെകൂടെ ഈ വിഷയം സംസാരിച്ചു എന്ന് ചാരുവിനോടും ഞാൻ പറഞ്ഞു. അപ്പോൾ കൂട്ടുകാരിക്ക് അത് സംസാരിക്കാൻ സാധിക്കുമല്ലോ. മാത്രമല്ല, അവളോടുള്ള അഗാധമായ സ്നേഹം കാരണം അവളിൽ നിന്നും ഒന്നും മറച്ചുവയ്ക്കാനും എന്നെക്കൊണ്ട് ആകുമായിരുന്നില്ല. അവളറിയാതെ ഒരു ഇടപാടും ആരുമായും വയ്യ. എന്നാൽ രണ്ടിലൊന്ന് അറിയുകയുംവേണം. ഇനിയും എനിക്കിങ്ങനെ വയ്യ.
അന്നുവൈകുന്നേരം ആറുമണിയോടെ ചാരുവും ഞാനും ഫോണിൽ ഈ വിഷയങ്ങൾ ചർച്ചചെയ്യാൻ തുടങ്ങി. അതിനിടയിൽ അവളും കൂട്ടുകാരിയുമായി അതൊക്കെ സംസാരിച്ചിരുന്നു. എന്നാൽ ഞാനും ചരുവുമായുള്ള ചർച്ച പിന്നീട് വലിയൊരു വഴക്കിലേക്കു പോകുകയാണുണ്ടായത്. എനിക്കിനിയും ആ വീട് വലിയ വാടകകൊടുത്തു കൊണ്ടുപോകാൻ കഴിയില്ലെന്നു ഞാൻ തീർത്തുപറഞ്ഞു. ഫ്രീയായി താമസിക്കാൻ കുടുംബവീടുള്ളപ്പോൾ മാസം ഒമ്പതിനായിരം വാടകകൊടുത്തു എന്തിനാണ് ഇങ്ങനെയൊരു വീടെന്നു ഞാൻ ചോദിച്ചു. നിനക്ക് ആഴ്ചയിൽ അഞ്ചുമണിക്കൂർ താമസിക്കാൻ ഞാനാ വീട് ചുമക്കണോ എന്നുചോദിച്ചു. ജീവിതദുഃഖങ്ങളും ടെൻഷനും കാരണം എന്റെ മദ്യപാനം കൂടിക്കൊണ്ടിരുന്നു. എന്നാൽ വീട്ടുചിലവുകൾ കാരണം അതിനു പൈസയും തികയാതെ വന്നു. മദ്യംകഴിക്കാതെ എനിക്ക് ഭ്രാന്തുപിടിക്കുന്ന അവസ്ഥയായിരുന്നു. ഒന്നുകിൽ സന്തോഷമുള്ള ജീവിതം അല്ലെങ്കിൽ ഒന്നുംവേണ്ട എന്ന തീരുമാനം ഞാൻ തുറന്നുപറഞ്ഞു.
“അതിനർത്ഥം ഞാനവിടെ നിന്ന് ഇറങ്ങിത്തരണം എന്നല്ലേ…” അവൾ ചോദിച്ചു.
“ഒരിക്കലുമല്ല, എന്നാൽ നീയെന്റെ കൂടെ കാണുമെന്ന പ്രതീക്ഷ നശിച്ചു. നിനക്ക് ഇങ്ങോട്ടു വരാൻ വയ്യ, ഞായറാഴ്ച വീട്ടിൽ നില്ക്കാൻ വയ്യ, എനിക്ക് അങ്ങോട്ട് വരാൻ വിലക്ക്, ഫോൺ ചെയ്താൽ ശകാരവും വലിയ തെറ്റെന്ന നിലപാടും. പിന്നെ എന്തുതരം ജീവിതത്തിനാണ് നീ ഓടിവന്നത്.. ?”
(ഞാൻ കഠിനമായ സങ്കടവും ദേഷ്യവും കലർന്ന ഭാവത്തിൽ ചോദിച്ചു )
“എനിക്ക് മറ്റൊന്നും പറയാനില്ല, നിലവിലെ രീതികളിൽ ജീവിക്കുകയേ മാർഗ്ഗമുള്ളൂ. എന്റെ സ്വാതന്ത്ര്യങ്ങളിൽ കൈകടത്തരുതെന്നു പറഞ്ഞിട്ടില്ലേ, അങ്ങനെയൊക്കെ നീ സമ്മതിച്ചിരുന്നല്ലോ…”
“ഇതായിരുന്നോ ഞാൻ സമ്മതിച്ചത് ചാരൂ… അതിത്ര ഭീകരമെന്ന് ഞാൻ സത്യമായും കരുതിയില്ല. നീ പറഞ്ഞിരുന്നതെന്താ… നമുക്കൊരുമിച്ചു യാത്രകൾപോകാം, ചില ദിവസം ഉച്ചയ്ക്ക് ശേഷം ലീവെടുത്തു ഞാൻ നിന്നെക്കാണാൻ തിരുവനന്തപുരത്തേയ്ക്ക് ഓടിവരും..ഹൊ എന്തെല്ലാം വാഗ്ദാനങ്ങൾ ”
“ശിവയുടെ പ്രശ്നം എന്തെന്ന് എനിക്കറിയാം. ചിലതു സമയാസമയം കിട്ടണം അതുമാത്രമാണ് ശിവയുടെ പ്രശ്നം.. ”
“ശരിയാണ്, അത് ജീവിതത്തിലെ അത്യാവശ്യമായ ഘടകം തന്നെ. നിനക്കതൊക്കെ മടുത്തതിന് ഞാനെന്തുവേണം …”
“ശിവാ…നീ എന്നെവിട്ടേക്കൂ. ആ മാട്രിമോണിയൽ ഓഫീസിൽ പോയി പഴയ ആലോചനകൾ ഏതെങ്കിലും ആലോചിക്കൂ. നിന്റെ കൂടെ നിൽക്കുന്ന പെണ്ണെങ്കിൽ നിന്റെ പ്രശ്നം മാറിക്കിട്ടും..ഞാൻ ആള് വേറെയാണ് ”
“എത്ര നിസാരമായി നീ പറയുന്നു. ഉപേക്ഷിച്ചിട്ടു പൊക്കോളാൻ. നിന്റെ പേര് ചീത്തയായല്ലല്ലോ അല്ലേ ? എന്റെ കാര്യമല്ലേ വീടും നാടും നഗരവും അറിഞ്ഞിട്ടുള്ളൂ…”
“ഞാൻ ശിവയോടു പറഞ്ഞോ..നമ്മുടെ കാര്യം ലോകംമുഴുവൻ അറിയിക്കാൻ ..?
(സത്യമായും അവൾ എന്നോട് അത് പറഞ്ഞിരുന്നു. ‘നീ എല്ലാരേയും ധൈര്യമായി അറിയിക്കൂ. നിന്റെകൂടെ ഞാനുണ്ടാകും’ – എന്നാണ് അവൾ വാക്കുതന്നത്)
ഇവിടെയാണ് അവളുടെ വഞ്ചന ശരിക്കും മനസിലാക്കിയത്. വിവാഹം കഴിക്കാൻ ആഗ്രഹിച്ച ഒരുവനെ വലവീശി പിടിച്ചു എല്ലാ വാഗ്ദാനവും തന്നിട്ട് ഓരോരോന്നായി ലംഘിക്കുന്നു. അതിനവൾക്കു അവളുടേതായ കാരണങ്ങൾ ഉണ്ടായിരുന്നു. അവളുടെ കഥയിൽ ഞാൻ കൊടുംവില്ലൻ ആയിരിക്കുമല്ലോ. ഞാൻ ചെയ്ത തെറ്റ്, ആരുമില്ലാത്ത അവൾക്കു ജീവിക്കാൻ ഒരു കുടുംബം ഉണ്ടാക്കി എന്നതാണ്. മറ്റു പല പുരുഷന്മാരും കാര്യസാധ്യത്തിനായി മാത്രം സമീപിക്കുമ്പോൾ ഞാൻ അവളെ കുടുംബിനി ആയിത്തന്നെയായിരുന്നു ക്ഷണിച്ചത്. അതിന്റെ നന്ദി അവൾക്കു ഒരുകാലത്തും ഉണ്ടായിരുന്നില്ല. എന്റെ ഹൃദയത്തിൽ തീക്കനലുകൾ വിതറി അവൾ തന്റെ സന്തോഷംമാത്രം ആഘോഷിച്ചിരുന്നു. എന്നിട്ടോ, എന്റെകൂടെ വന്ന ദിവസം മുതൽ അവളുടെ സന്തോഷം നഷ്ടമായെന്നൊരു പതിവുപല്ലവിയും. അവളുടെ ഈഗോ മാത്രമാണ് അവളുടെ ശത്രു. പിന്നെ ഭൂതകാലവും. അതിനൊന്നും ഞാൻ ഉത്തരവാദിയേ ആയിരുന്നില്ല. സ്നേഹിക്കാൻ ശ്രമിച്ചാൽ വരാലുപോലെ വഴുതുന്ന ഒരാളെ എങ്ങനെ ചേർത്തുപിടിക്കും. അവളെ സ്നേഹിക്കേണ്ടതെങ്ങനെയെന്ന് സത്യമായും എനിക്കറിയില്ലായിരുന്നു. ഏതെങ്കിലും തരത്തിൽ സ്നേഹിക്കാൻ ശ്രമിച്ചാൽ അവളെങ്ങനെ പ്രതികരിക്കും എന്നോർത്തു ഭയവും തുടങ്ങിയിരുന്നു. അമ്മയിൽ നിന്നും ഇളയമ്മയിൽ നിന്നും ഞാൻ പഠിച്ച സ്നേഹം, എല്ലാരേയും സ്നേഹിക്കുക എന്നത് തന്നെയായിരുന്നു. അത് മരണം വരെ എന്നിലുണ്ടാകുകയും ചെയ്യും.
ഞാൻ വച്ച ഒത്തുതീർപ്പു നിർദ്ദേശങ്ങൾ ഒന്നും അവൾക്കു സ്വീകാര്യമല്ലായിരുന്നു. ഞാൻ പറഞ്ഞു
“ശരി ചാരൂ ഞാനാവീട് ഒഴിയാൻ തീരുമാനിച്ചു….നീ എന്താണെന്നുവച്ചാ ചെയ്തുകൊള്ളൂ ”
“അപ്പൊ അങ്ങനെയാണല്ലേ. ഞാൻ മാറിതരണമല്ലേ …ശിവയുടെ അമ്മയെ വിളിക്കട്ടെ, നീ പറഞ്ഞതൊക്കെ പറയാം..അമ്മയുടെ അഭിപ്രായവും അറിയട്ടെ.”
അമ്മയെ വിളിക്കാൻ അവൾ കോൾ കട്ടുചെയ്തു. എന്റെ ശരീരമാകെ ഉഷ്ണിച്ചുവന്നു. പുകയുന്നത് മതിയാക്കി അഗ്നിപർവ്വതം അതിന്റെ എക്കാലത്തെയും വലിയ സ്‌ഫോടനത്തിനു തയ്യാറെടുക്കുന്നതുപോലെ….
അമ്മയെ അവൾ വിളിച്ചു സംസാരിക്കുകയാണെന്നു മനസിലായി. ‘അമ്മ തകർന്നു പോകുമെന്ന് എനിക്കറിയാമായിരുന്നു. ഇരുപതു മിനിറ്റോളം കഴിഞ്ഞപ്പോൾ എന്റെ ഫോണിൽ അമ്മയുടെ പേരു തെളിഞ്ഞു റിംഗ് ചെയ്തു .