Rajesh Narayanan

തിരക്കേറിയ തെരുവിലെ, മദ്ധ്യവയസ്കയായ രേണുകയുടെ (സുഷമ ദേശ്പാണ്ഡെ) പച്ചക്കറി കടയിലെ ഒരു സ്ഥിരം ഉപഭോക്താവായിരുന്നിരിക്കണം സാദിയ (അൻജു ആൽവ നായിക്). കച്ചവടക്കാരിയും ഉപഭോക്താവും തമ്മിലുള്ള സംഭാഷണങ്ങൾ വളർന്ന് തങ്ങളുടെ ജീവിതത്തിലെ വ്യഥകളും സന്തോഷങ്ങളും പങ്കുവെച്ച് പരസ്പരം അത്താണിയായി മാറിയതാകാം അവർ!

തൻ്റെ ജോലിസ്ഥലത്തെ വിഷമങ്ങൾ സാദിയ പറയുന്നിടത്താണ് അരുൺ ഫുലാറയുടെ My Mother’s Girlfriend എന്ന കുഞ്ഞു സിനിമ തുടങ്ങുന്നത്. പിറ്റേന്ന് തൻ്റെ ജന്മദിനമാണെന്നും നീയും ലീവെടുക്ക്, നമുക്കൊന്ന് കറങ്ങാമെന്ന് രേണുക സാദിയയോട് പറയുന്നു. ടാക്സി ഡ്രൈവറായ മകൻ മങ്കേഷിനോട് (സുഹാസ് സിർസാട്ട്) സിദ്ധിവിനായക് ക്ഷേത്രത്തിൽ പോകുകയാണെന്ന് പറഞ്ഞാണ് ജന്മദിവസം രേണുക അവനോട് യാത്ര പറയുന്നത്. എന്നാൽ പുറത്തുപോയ രേണുക സാദിയയുമൊത്ത് ഗേറ്റ് വേയിലും ഛൗപ്പാട്ടിയിലുമൊക്കെ കറങ്ങി നടക്കുന്നതും അവരുടെ പ്രണയാതുരമായ രംഗങ്ങളും മങ്കേഷ് കാണാൻ ഇടയാകുന്നതും അതിനെ തുടർന്നുള്ള സംഭവങ്ങളുമാണ് അരുൺ ഈ ചിത്രത്തിലൂടെ പറയുന്നത്.

1982ൽ ജബ്ബാർ പട്ടേൽ സംവിധാനം ചെയ്ത ഉമ്പർട്ട എന്ന മാറാത്തി സിനിമയിൽ ജങ്കാം എന്ന കഥാപാത്രത്തെയാണ് സുഷമ ദേശ്പാണ്ഡെ അവതരിപ്പിച്ചത്. ജങ്കാമും അവരുടെ പ്രണയിനിയും പിടിക്കപ്പെടുമ്പോൾ മറ്റ് അന്തേവാസികളിൽ നിന്നും സ്ഥാപനം നടത്തിപ്പുകാരിൽ നിന്നുമെല്ലാം ക്രൂരമായ അപഹാസങ്ങളാണ് നേരിടേണ്ടി വരുന്നത്. ഒടുവിൽ ഗദ്യന്തരമില്ലാതെ അവർ തീ കൊളുത്തി ആത്മഹത്യ ചെയ്യുകയാണ്. എന്നാൽ ഏകദേശം നാലു പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ സുഷമ ദേശ്പാണ്ഡെയുടെ രേണുക തോറ്റു തരാൻ മനസ്സില്ലെന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ്. അവർ മകൻ മങ്കേഷിനെ ചങ്കൂറ്റത്തോടെ യാതൊരു കുറ്റബോധവുമില്ലാതെ നേരിടുന്നു. അവരവനോട് പറയുന്നു: “ഒരുപാട് കേട്ടു ജീവിതം മുഴുവൻ. ഇപ്പോൾ മതിയായി. നിൻ്റെ കഴിവുകെട്ട തന്തയിൽ നിന്ന് എല്ലാം കേട്ടു ക്ഷമിച്ചു. അന്ന് ബുദ്ധിയുണ്ടായിരുന്നില്ല. എന്നാൽ, ഇനിയതില്ല. ഇനി ഞാൻ കേൾക്കില്ല, നിൻ്റെയും ആരുടേയും. എനിക്കവളെ ഇഷ്ടമാണ്.”

ജങ്കാമിൽ നിന്നും രേണുകയിലേക്കുള്ള പരിവർത്തനം, പല രീതികകളിൽ നടന്ന നിരവധി പോരാട്ടങ്ങളുടെ ഫലമാണ്. പല തലങ്ങളിൽ നടന്ന തുറന്ന ചർച്ചകളുടെ സംവാദങ്ങളുടെ ഫലമാണ്. എങ്കിലും, രേണുകയേയും സാദിയയെയും ഉൾക്കൊള്ളാനുള്ള മാനസികവികാസം നമ്മുടെ സമൂഹത്തിനായിട്ടില്ലായെന്ന് സമീപകാല സംഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ നിന്നും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് വണ്ടി കിട്ടാതെ നിൽക്കുന്ന കുറേയധികം മനുഷ്യർക്കു നടുവിലാണ് നമ്മൾ നിൽക്കുന്നതെന്നും, പ്രണയം എന്നത് ലിംഗ-പ്രായ-ശരീരാധിഷ്ഠതമായ ഒന്നല്ലെന്ന് പറയുന്നതെന്നും ഉത്തമ ബോധ്യമുള്ളവർ തന്നെയാണ് അത് വീണ്ടും വീണ്ടും ഉറക്കെ പറയുന്നത്. വണ്ടി കിട്ടാത്തവരുടെ പ്രതികരണം എന്നും അക്രമോത്സുകമായിരിക്കും; വാക്കിനാലായാലും വാളിനാലായാലും.

ആരോടൊപ്പം ശയിച്ചാൽ രതി മൂർച്ചയുണ്ടാകുമെന്നതിൻ്റെ മാത്രം അളവുകോലല്ല പ്രണയത്തിൻ്റെ അളവുകോലെന്ന് ഉറക്കെയുറക്കെ പറയാനാകണം. പ്രണയം കൂടുകൂട്ടുന്നത് ശരീരത്തിലല്ല ചിന്തകളിലാണെന്ന് തിരച്ചറിയണം.അരുൺ ഫുലാറ തന്നെ രചനയും സംവിധാനവും നിർവ്വഹിച്ച ഈ ചിത്രത്തെ മനോഹരവും മൂർച്ചയുള്ളതുമായ ദൃശ്യങ്ങളാൽ വരച്ചിട്ടിരിക്കുന്നത് രംഗോലി അഗർവാളിൻ്റെ സിനിമാട്ടോഗ്രഫിയിലൂടെയാണ്. ആൻഡ്രൂ ലൂക്കാസിൻ്റെ സംഗീതവും വിവേകാനന്ദ് ദാക്കോറെയുടെ മികച്ച എഡിറ്റിംഗും കൂടിച്ചേരുമ്പോൾ, രേണുകയും സാദിയയും മങ്കേഷും വേദനയായും സന്തോഷമായും ആസ്വാസമാകും നമ്മിൽ നിറയും.
കാഴ്ചക്കുള്ള സ്ഥലം: MUBl

Leave a Reply
You May Also Like

യേശുദാസിനെ കൊണ്ട് പാടിച്ചു തൃപ്തിവരാതെ ഒടുവിൽ ആ ഗാനം വേണുഗോപാലിനെ കൊണ്ട് പാടിച്ചു, അങ്ങനെയൊരു സംഭവം മലയാളസിനിമയിൽ ആദ്യമായായിരുന്നു

Rahul Madhavan യുവതാരങ്ങളെ അണിനിരത്തി 1989 ൽ വേണുനാഗവള്ളി സംവിധാനം ചെയ്തു പുറത്തു വന്ന ചിത്രമാണ്…

ടൂ മെൻ ആർമി ഫസ്റ്റ് ലുക്ക് പോസ്റ്റർ

ടൂ മെൻ ആർമി ഫസ്റ്റ് ലുക്ക് പോസ്റ്റർ . സുദിനം, പടനായകൻ, ബ്രിട്ടീഷ് മാർക്കറ്റ്, ത്രീ…

ആകാശ ഗംഗയുടെ കരയിൽ

ആകാശ ഗംഗയുടെ കരയിൽ ഗിരീഷ് വർമ്മ ബാലുശ്ശേരി ഏത് മഹത്തരമായ കവിതയ്‌ക്കൊപ്പവും ചേർന്ന് പോവുന്ന വരികളോടെ…

70 കോടി ബജറ്റിൽ മമ്മൂട്ടി ചിത്രം ‘ടർബോ’ ! ലൊക്കേഷൻ വീഡിയോ ലീക്കായി

70 കോടി ബജറ്റിൽ മമ്മൂട്ടി ചിത്രം ‘ടർബോ’ ! ലൊക്കേഷൻ വീഡിയോ ലീക്കായി. ‘കണ്ണൂർ സ്‌ക്വാഡ്’,…