(minor spoiler )
SP Hari
ജയ ജയ ജയ ഹേ ആഘോഷിക്കപ്പെടുന്ന കാലത്തു, ശ്രദ്ധിക്കപ്പെടേണ്ട ഒരു മെസേജ് ഉള്ള ഒരു സിനിമയായിരുന്നു ഇത്. ജാഫർ ഇടുക്കി നന്നായി ചെയ്തു. കുടുംബത്തിന് വേണ്ടി ചാവുന്നവരെ വണ്ടിക്കാളയാകുന്ന അച്ഛൻ, ടോക്സിക് പുരുഷൻ ആയി ലേബൽ ചെയ്യപ്പെടുന്ന അവസ്ഥ അവസാന ഭാഗത്തു നന്നായി വന്നിട്ടുണ്ട്. കുറച്ചു കോമഡി , പുതിയ നായകൻ ബിനു, കൂട്ടുകാരൻ ഒക്കെ കുഴപ്പമില്ല. പക്ഷെ പേര് , പ്രൊമോഷൻ , ആദ്യ പകുതി അങ്ങനെ എല്ലാം അസ്ഥാനത്തു വച്ച ഗുണ്ടുകളായതു കൊണ്ട് പരാജയപ്പെട്ട സിനിമയാണ്. സിനിമയുടെ പേര്, നായകന്റെ പേര് , പോസ്റ്റർ , നായകന്റെ കാസ്റ്റിംഗ് ഒക്കെ കണ്ട് ഇതൊരു ബോഡി ഷെമിങ്ങിന് എതിരെ ഉള്ള സിനിമയാണെന്ന് വിചാരിക്കും, പക്ഷെ ഇന്റർവെൽ വരെ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് ഒരു എത്തുംപിടിയും കിട്ടില്ല. ഒന്നാമത് ജാഫർ ഇടുക്കി എന്ന അച്ഛന്റെ കഥയാണ് സിനിമ, അതിനെന്ത് കാര്യത്തിന് ഇങ്ങനെ ഒരു പേരും ഈ നായകനെ ഹൈലൈറ്റ് ചെയ്തു പരസ്യങ്ങളും ചെയ്തു എന്നറിഞ്ഞുകൂടാ. ആദ്യപകുതി കണ്ടു നിറുത്തി പോയ ഞാൻ ഗ്രൂപ്പുകളിൽ കണ്ട ചില പോസിറ്റീവ് റിവ്യൂ കാരണം ആണ് രണ്ടാം പകുതി കണ്ടത്, അതിലാണ് ശരിക്കും സിനിമ കൊണ്ട് അവർ ഉദ്ദേശിച്ച കാര്യം വന്നിട്ടുള്ളത്
**
ഒരു യമണ്ടന്‍ പ്രേമകഥയ്ക്കുശേഷം ബി.സി നൗഫല്‍ സംവിധാനം ചെയ്ത മൈ നെയിം ഈസ് അഴകനില്‍ വിഷ്ണു ഉണ്ണിക്കൃഷ്ണന്, ബിബിന്‍ ജോര്‍ജ്, ജോണി ആന്റണി, ജോളി ചിറയത്ത്, ടിനിടോം, ജാഫര്‍ ഇടുക്കി, സുധി കോപ്പ, ബൈജു എഴുപുന്ന, കൃഷ്ണ പ്രഭ എന്നിങ്ങനെ ഒരു പിടി നല്ല കലാകാരന്മാര് അഭിനയിച്ചു. കോമഡി ഷോകളിലും സിനിമകളില്‍ സഹവേഷങ്ങളിലും അഭിനയിച്ചിട്ടുള്ള ബിനു തൃക്കാക്കര നായകനായി അഭിനയിച്ച ആദ്യ സിനിമയാണിത്. ബിനു തൃക്കാക്കര തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. ഫൈസല്‍ അലി ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. പ്രൊഡക്ഷന്‍ കണ്ട്രോളര് ബിജു കടവൂര്‍, ഫിനാന്‍സ് കണ്ട്രോളര് അരീബ് റഹ്മാന് എന്നിവരാണ്. പി ആര് ഒ: വൈശാഖ് സി വടക്കേവീട്.