Connect with us

Narmam

എന്റെ രണ്ടാം കെട്ടു കഥ !!

സാഹചര്യങ്ങളാണല്ലോ മനുഷ്യരെ പോലീസാക്കുന്നതും രണ്ടാം കെട്ടുകാരന്‍ ആകുന്നതുമെല്ലാം.

 177 total views,  2 views today

Published

on

ഇതെന്റെ രണ്ടാം കെട്ടിന്റെ കഥ. നിങ്ങള്‍ നെറ്റി ചുളിക്കാന്‍ വരട്ടെ. സാഹചര്യങ്ങളാണല്ലോ മനുഷ്യരെ പോലീസാക്കുന്നതും രണ്ടാം കെട്ടുകാരന്‍ ആകുന്നതുമെല്ലാം. രണ്ടും മൂന്നും കെട്ടുന്നവരെ കണ്ടിട്ടുണ്ട്. എന്നാല്‍ കെട്ടിയവനെ അതിന്റെ ദണ്ണം അറിയൂ. ഒന്നുള്ളതിനെ തന്നെ മേയ്ക്കാന്‍ പാടുപെടുന്ന എന്റെ ദുരിത വര്‍ത്തമാന കാലത്തിലെക്കാന് രണ്ടാം കെട്ടിന്റെ കഥ നീളുന്നത്.

നിലവില്‍ ഒരു ഭാര്യയും രണ്ടു മക്കളുമുള്ള എനിക്ക് ഒടുവില്‍ അതു ചെയ്യേണ്ടി വന്നു. കഥ ഇങ്ങിനെ….

സൌദിയില്‍ നിന്നും ചെറിയ ഇടവേളക്ക് നാട്ടിലെത്തി കുറച്ചു ദിവസം കഴിഞ്ഞപ്പോഴാണാസംഭവ ബഹുലമായ രണ്ടാം കെട്ടിന്റെ മോഹത്തിനു മനസ്സില്‍ തുടക്കം കുറിക്കുന്നത് .അതിരാവിലെ കട്ടന്‍ ചായയും കടിയായി ന്യൂസ്‌പേപ്പറും വായിച്ചിരിക്കുമ്പോഴായിരുന്നു, ഞാനാ നാലുവരി പെട്ടിക്കോളം വാര്‍ത്ത കാണുന്നത് ,തിരിച്ചറിയല്‍ കാര്‍ഡു ഇത് വരെ കിട്ടാത്തവര്‍ക്ക് ഒരവസരം കൂടി ഞങ്ങളുടെ വില്ലേജ് ഓഫീസില്‍ വരുന്നു ,കൂടാതെ ആധാര്‍ കാര്‍ഡ് ഉണ്ടാക്കാനും ഒരവസരവുമുണ്ട് എന്നതായിരുന്നു അതിലെ ഉള്ളടക്കം .

നൂറ്റി ഇരുപതു കോടി ഇന്ത്യന്‍സിനെക്കുറിച്ചുള്ള എല്ലാ വിവരവും കൂടി ആധാര്‍ എന്ന പദ്ധതിവഴി കമ്പ്യൂട്ടറില്‍ ചേര്‍ത്ത് സൌദിയില്‍ ഞാന്‍ അസൂയയോടെയും ആദരവോടെയും കാണാറുള്ള ‘പത്താക്ക ‘ ( യുനീക്ക് ഐ ഡി )കാര്‍ഡ് സകല മലയാളീസിനും കൂട്ടത്തില്‍ ,എനിക്കും കിട്ടാന്‍ പോകുന്നു . അതായത് ഇനി മുതല്‍ ഞാനും ഒരു കഫീല്‍ ( സ്‌പോണ്‌സര്‍ ) ആകും ,എന്നിട്ട് വേണം വീട്ടില്‍ സ്ഥിരമായി തോട്ടപ്പണി ചെയ്യാന്‍ വരുന്ന ബംഗാളി പയ്യന്‍ രാജുവിന്റെ തനാസില്‍ ഉപ്പയുടെ പേരില്‍ നിന്നും എന്റെ പേരിലേക്ക് മാറ്റാന്‍ ..മാത്രല്ല കയ്യില്‍ കുറച്ചു കാശ് വരുമ്പോഴേക്കും ചെയ്തു കൊണ്ടിരിക്കുന്ന ജോലി നിര്‍ത്തി വെച്ച് നാട്ടിലേക്ക് പോവുന്ന അവന്റെ സ്വഭാവം ഞാന്‍ ആദ്യം നിര്‍ത്തും. കൂടാതെ ഇത് കിട്ടി സൗദിയിലെത്തിയിട്ട് വേണം എന്റെ ബോസ്സിനെ കാണിച്ചു ഞാനും ഒരു കഫീലായ തെളിവ് കാണിച്ചു ഒന്ന് ഞെട്ടിക്കാന്‍ !! ഇതൊക്ക ആലോചിച്ചപ്പോഴാണ് എന്ത് വന്നാലും ഒരു ‘പത്താക്ക’ എനിക്കും വേണമെന്ന മോഹം ഒന്നും കൂടി കലശലായത് ,

ആദ്യപടി പഞ്ചായത്തു ആപീസില്‍ നിന്നും തന്നെ തുടങ്ങാം, അതിരാവിലെ തന്നെ അവിടെയെത്തിയ ഞാന്‍ കണ്ടത് ഒരു കൂട്ടം ജനങ്ങള്‍ ഒരു കൗണ്ടറിനു മുമ്പില്‍ കൂട്ടം കൂടി നില്‍ക്കുന്നു ,അവരും എന്നെപ്പോലെ പത്താക്ക ഉണ്ടാക്കാന്‍ വന്ന കഫീലന്‍ മാരായിരിക്കുമോ ? .തിക്കി തിരക്കി ഒരു വിധം മുമ്പിലെത്തിയപ്പോഴാണ് മനസ്സിലായത് അവര്‍ക്കൊന്നും കഫീലന്‍ മാരാകണ്ട ,പകരം ചാലിയാറിലെ തടിയതും നേരിയതുമായ മണല്‍ മതി .അതിനുള്ള പാസ് ഒപ്പിക്കാനാണീ അടിപിടി .തൊട്ടപ്പുറത്ത് ന്യൂസ് പേപ്പര്‍ വായിച്ചു ചുമ്മാ സമയം കളയുന്ന വേറൊരു സാറിനെ അപ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത് ..അദ്ധേഹത്തിന്റെ അടുത്ത് ചെന്ന് ഞാന്‍ ചോദിച്ചു.
‘സാര്‍ എനിക്കും ഭാര്യക്കും തിരിച്ചറിയല്‍ കാര്‍ഡും ,ആധാര്‍ കാര്‍ഡും വേണം’. മൂക്കിന്‍ തുമ്പില്‍ കണ്ണട വെച്ച് ഗ്ലാസിനു പുറത്തു കൂടി ചെറുതായൊന്നു നോക്കി, വീണ്ടും പത്രത്തിലേക്ക് തന്നെ ഷട്ടര്‍ താഴ്ത്തി (ഇയാളെന്താ വല്ല പരീക്ഷക്കും പഠിക്കുന്നോ ?) അദ്ദേഹം പറഞ്ഞു ,

‘ഭാര്യക്ക് റേഷന്‍ കാര്‍ഡില്‍ പേരുണ്ടോ ?’
‘ഇല്ല സാര്‍, അവള്‍ക്കവളുടെ വീട്ടിലെ റേഷന്കാര്‍ഡിലാണ് പേരുള്ളത് ,!പക്ഷേ അവള്‍ എന്റെ കൂടെയാണ് താമസം’
‘കല്യാണം രജിസ്റ്റര്‍ ചെയ്‌തോ ?’
‘ഇല്ല ‘
‘അപ്പോള്‍ പ്രശ്‌നമാണ് ,അവള്‍ നിങ്ങളെ കൂടെയായിരിക്കും താമസം പക്ഷെ നിങ്ങള്‍ തമ്മില്‍ കല്യാണം കഴിച്ചിട്ടില്ല’
‘എന്താ സാര്‍ ഈ പറയുന്നത് ? എനിക്ക് ഭാര്യയും രണ്ടു കുട്ടികളുമുണ്ട് .പത്തഞ്ഞൂറു പേരെ വിളിച്ചു കോഴി ബിരിയാണിയും പൊരിച്ചതും കരിച്ചതും കൊടുത്തു ഞാന്‍ ഒരുവളെ കെട്ടിയിട്ടു ,ഇപ്പോള്‍ പറയുന്നു ഞാന്‍ കെട്ടിയിട്ടില്ലന്ന് ,

‘എടൊ താന്‍ പോയി വിവാഹം രജിസ്റ്റര്‍ ചെയ്യ് ,അല്ലാതെ നിനക്ക് ഒരു കാര്‍ഡും കിട്ടില്ല ‘ ഇയാളിതെവിടെന്നു വരുന്നു ? പുതിയ നിയമം ഒന്നും അറിയില്ലേ ?’
ജോലിസമയത്തെ വിശ്രമത്തെ ഞാന്‍ തടസ്സപ്പെടുത്തിയത് കൊണ്ടാവാം ഒരു എടുത്തടിച്ച മറുപടി അദ്ദേഹം എനിക്ക് തന്നത് ,പക്ഷെ ഇത് കൊണ്ടൊന്നും ഞാന്‍ പിന്‍മാറില്ല ,എന്റെ അന്തിമ ലക്ഷ്യം പത്താക്കയും കഫീലുമാവണമെന്നതാണ് ,ഒരു പ്രവാസിയായതിനാല്‍ ഞാന്‍ ഒരു ഇന്ത്യന്‍ പൗരനാകാതിരിക്കുന്നില്ല ,പ്രതികാര ദാഹിയെപ്പോലെ പഞ്ചായത്ത് ഓഫീസിനു പുറത്തു വന്നപ്പോഴാണ് പ്യുണ്‍ കൃഷ്‌ണേട്ടന്‍ എന്റെ മുമ്പില്‍ അവതാരമെടുത്തത്,

‘എന്നേ വന്നത് ,സുഖാണോ ‘ തുടങ്ങിയ പതിവ് കുശലാന്വേഷണം നടത്തിയ ശേഷം ഒരു ‘കേരള’ സത്യം എന്നോട് പറഞ്ഞു .

Advertisement

‘നീ ഗള്‍ഫിലാണ് എന്ന് ഇവിടെ ആരോടും പറയണ്ട ,,പറഞ്ഞാല്‍ എത്ര കല്യാണം കഴിച്ചിട്ടും കാര്യമില്ല , ഒരു തിരിച്ചറിയല്‍ കാര്‍ഡും കിട്ടില്ല’ (ഒരു നുണ ഏതു ബ്ലോഗര്‍ക്കും പറയാമല്ലോ തല്‍ക്കാലം അത് മറച്ചു വെക്കാം ,അല്ലെ ).കല്യാണം രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ മാര്യേജ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം ,അങ്ങിനെ ഞാന്‍ മാര്യേജ് സര്‍ട്ടിഫിക്കറ്റിനായി പള്ളിയിലെ മുസ്ല്യാരുടെ അടുത്തെത്തി.

‘അസ്സലാമു അലൈക്കും ,
‘വ അലൈക്കുമുസ്സലാം എന്നെ വന്നത് പുതിയാപ്ലെ ?’
‘ഇങ്ങള് കണ്ണൂരാണോ ഉസ്താതെ ?’
‘അതെ അനക്ക് എങ്ങിനെ മനസ്സിലായി ?’
‘അല്ല നിങ്ങള് കണ്ണൂര്‍ക്കാരാണല്ലോ ഏതു കിളവന്‍മാരെയും പുതിയാപ്ലാന്നു വിളിക്കല് അത് കൊണ്ട് ചോദിച്ചു പോയതാ ..’

‘അതൊക്കെ പോട്ടേ മുസ്ല്യാരെ കുറച്ചു കൊല്ലം മുമ്പ് ഞാനീ പള്ളിയില്‍ നിന്നും നിക്കാഹ് കഴിച്ചിരുന്നു .എനിക്ക് അതിന്റെയൊരു സര്ട്ടിഫിക്കറ്റ് വേണം ഞാന്‍ ഇപ്പോള്‍ അതിനാണ് വന്നത് ,കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ അദ്ദേഹം കല്യാണ രജിസ്റ്റര്‍ എടുത്തു കുറെ തിരഞ്ഞു വെങ്കിലും എന്റെ പേര് മാത്രം കണ്ടില്ല ,തിരച്ചില്‍ അവസാനിപ്പിച്ചു അദ്ധേഹം പറഞ്ഞു ,

‘ഇനിഎന്താണ് ചെയ്യുക ?ഇതില്‍ അങ്ങിനെയൊരു പേര് ഇല്ലല്ലോ’.
അല്‍പ്പം നിരാശയോടെ ഞാന്‍ പറഞ്ഞു ,
‘ ഒരു പത്താക്ക ഇല്ലാതെ ഞാന്‍ തിരിച്ചു പോകില്ല മുസ്ല്യാരെ’
‘എങ്കില്‍ പിന്നെ ഒരു മാര്‍ഗ്ഗമേയുള്ളൂ ,ഒന്നും കൂടി കെട്ടുക ‘
പടച്ചോനെ ഒന്ന് തന്നെ അഡ്ജസ്റ്റ് ചെയ്യാന്‍ പെടുന്ന പാട് എനിക്കെ അറിയൂ അപ്പോഴാണ് മൂപ്പര് രണ്ടാം കെട്ടുമായി വരുന്നത്

,’എങ്കില്‍ പുയ്യാപ്ല ഒരു കാര്യം ചെയ്യ് ,പോയി പള്ളിക്കമ്മറ്റി പ്രസിഡന്റ്‌നെ പോയിക്കാണ് ,ഇതിനു മുമ്പുള്ള ബുക്ക് അവരുടെ കയ്യിലുണ്ടാകും’ ബുക്കും മടക്കി മൂപ്പര് കൈമലര്‍ത്തി .

അന്നത്തെ ദൌത്യം അവിടെ അവസാനിപ്പിച്ചു വീട്ടിലെത്തിയപ്പോള്‍ ശ്രീമതിയുടെ വക ഒരു മാതിരി ആക്കിയൊരു ചോദ്യം ? ‘രാവിലെ പോയ പോക്കാണല്ലോ ,എന്തായി ഇങ്ങളെ പത്താക്ക കിട്ടിയോ ?’

‘കിട്ടും പക്ഷെ ഞാന്‍ ഒന്നും കൂടി പെണ്ണ് കെട്ടണം ‘,
‘ആയിക്കോ. എന്നിട്ട് സ്ഖയിട്ടു ജീവിച്ചോ. ഞാന്റെ വീട്ടീ പൊയ്‌ക്കോളാം’
‘നീ വെറുതെ ഓരോന്ന് പറഞ്ഞു എന്നെ ആശിപ്പിക്കല്ലേ. ഇപ്പൊ അതല്ല പ്രശ്‌നം’
‘അന്നെ ഞാന്‍ കെട്ടിയിട്ടില്ല എന്നാണിപ്പോള്‍ എല്ലാരും പറയണതു ,അക്കാര്യത്തില്‍ ഒരു തീരുമാനമായിട്ടു മതി ഇനി ബാക്കിയുള്ള കാര്യങ്ങള്‍ തീരുമാനിക്കല്‍’
‘ഇങ്ങള് എന്ത് വേണമെങ്കിലും തീരുമാനിച്ചോളൂ പക്ഷെ ആ പൂതി മാത്രം മനസ്സില്‍ വെച്ചാല്‍ മതി’ ..അവളുടെ ആ പിറു പിറുക്കല്‍ സൈലന്റ് മോഡില്‍ ആയിരുന്നുവെങ്കിലും എന്റെ ചെവിയില്‍ അതൊരു വൈബ്രേഷന്‍ ആയിട്ടാണ് റിംങ്ങിയത് .

Advertisement

എന്തായാലും ഇനി പിന്മാറില്ല ,പിറ്റേന്ന് രാവിലെ നേരെ പ്രസിഡന്റിന്റെ വീട്ടിലെത്തി കാര്യങ്ങള്‍ വിശദമായി പറഞ്ഞു,കുറച്ചു നേരത്തെ തിരച്ചിലിന് ശേഷം അദ്ധേഹം ഞാന്‍ കല്യാണം കഴിച്ചന്നതിന് തെളിവ് നല്‍കി ,അതും കൊണ്ട് ഞാന്‍ പഞ്ചായത്ത് ഓഫീസിലെത്തിയപ്പോള്‍ സമയം വൈകിയിരുന്നു ..എന്നെ കണ്ടതും സാര്‍ പറഞ്ഞു ‘നാളെ മണവാട്ടിയെയും രണ്ടു സാക്ഷികളെയും കൂട്ടി വാ’ ..

അന്ന് രാത്രി എനിക്ക് ഉറക്കം വന്നില്ല ,പിറ്റേന്ന് നടക്കാന്‍ പോകുന്ന എന്റെ രണ്ടാം കല്യാണമായിരുന്നു മനസ്സ് നിറയെ ,നാളെ നടക്കാന്‍ പോകുന്ന കല്യാണവും അത് കഴിഞ്ഞുള്ള സല്‍ക്കാരവും ആദ്യരാത്രിയുമൊക്കെ കിനാക്കണ്ടിരിക്കുമ്പോഴാണ് അവളുടെ വരവ്

‘അതേയ് ഇങ്ങള് എനിക്ക് ആദ്യത്തെ കല്യാണത്തിന് വാങ്ങി തന്ന ആ സറാറയുടെ സെലക്ഷന്‍ തീരെ ശെരിയായില്ല . നാളെ കല്യാണപ്പെണ്ണായി ഇങ്ങളെ കൂടെ വരണമെങ്കില്‍ പുതിയ ചുരിദാര്‍ വാങ്ങി തരണം ‘.. പടച്ചോനെ ഇവള് ആളു തരക്കേടില്ലല്ലോ ,പുര കത്തുമ്പോഴാണ് അവളുടെ വാഴ വെട്ട് !!
രാവിലെ തന്നെ കുളിച്ചു മാറ്റി വെള്ള ‘എം സി ആര്‍’ ഡബിള്‍ മുണ്ടുമുടുത്ത് ഞാന്‍ പഞ്ചായത്ത് ഓഫീസിലെത്തി ,തികച്ചും ഒരു മണവാളന്‍ സ്‌റ്റൈലില്‍ ,ഇനി അതിന്റെ പേരില്‍ ഒരു മുടക്കം വരരുതല്ലോ ..

‘അതേയ് നിങ്ങള്‍ രണ്ടാളും മത്ത്രമേ ഉള്ളൂ.’
‘അല്ല സാര്‍ ബാക്കിയുള്ളോരോക്കെ വീട്ടിലാ’
‘എടൊ അതല്ല. സാക്ഷികള്‍ വേണം. നിങ്ങള്‍ കല്യാണം കഴിച്ചു എന്നുള്ളതിന്. എന്നാലേ ഇത് നടക്കൂ ,

അപ്പോഴാണ് ഞാന്‍ സാക്ഷികളെ കൂട്ടാന്‍ മറന്ന കാര്യം ഓര്‍ത്തത് ..ഇനിയും ഈ കെട്ടു നീളുമോ റബ്ബേ ,,? അപ്പോഴാണ് കാറിലിരിക്കുന്ന മോളെ ഓര്‍മ്മ വന്നത് ..ഒരിക്കലും കൂറ് മാറാത്ത ഒരു സാക്ഷി ,,ഇവളെ ക്കാള്‍ യോഗ്യത വേറെ ആര്‍ക്കുണ്ട് ? .അങ്ങിനെ അവളെ തന്നെ ഒന്നാം സാക്ഷിയാക്കി ,തിരിച്ചറിയല്‍ കാര്‍ഡിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കി പുറത്തിറങ്ങി ,,ഉപ്പയുടെയും ഉമ്മുടെയും രണ്ടാം കെട്ടിന് സാക്ഷിയായ മോള്‍ക്ക് ‘ഒപ്പ് കൂലിയായി’ ഒരു ഐസ്‌ക്രീം വാങ്ങി ക്കൊടുത്തു ,ഹണിമൂണ്‍ ആഘോഷിക്കാനായി മക്കളെയും കൂട്ടി കോഴിക്കോട് ബീച്ചിലേക്ക് ഒരു യാത്ര …..ഇനി നിങ്ങള്‍ പറയൂ ,,ഞാന്‍ കെട്ടിയ രണ്ടാം കെട്ടില്‍ വല്ല തെറ്റുമുണ്ടോ ?

 178 total views,  3 views today

Advertisement
Advertisement
Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment3 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment1 month ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam1 month ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment2 months ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment2 months ago

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam1 month ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment3 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment1 month ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment3 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment3 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Advertisement