മൈക്രോഫ്റ്റ് ഹംസയുടെ പോസ്റ്റ് 

അയ്യപ്പൻ ഉണ്ട്..!!!

സംഘികൾ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ശബരിമല വിഷയത്തിൽ ഭരണിപ്പാട്ട് പാടി നടക്കുന്ന അവസ്ഥയിൽ ഇതെന്ത് കോപ്പാണ് നടക്കുന്നത് എന്നറിയാതെ കണ്ണ് മിഴിച്ചു നിൽക്കുന്നവർക്കായി കഥ ചുരുക്കി എഴുതുന്നു.

ഇത് എന്റെ അണ്ടർസ്റ്റാന്റിംഗ് ആണ്. കഥയിൽ പിഴവുകൾ ഉണ്ടെങ്കിൽ സംഘികൾ പ്ലീസ് ഫീൽ ഫ്രീ റ്റു കമന്റ്.

മൈക്രോഫ്റ്റ് ഹംസ

കഥ തുടങ്ങുന്നതിനു മുൻപ് ആർ ഹരി എന്ന സംഘികളുടെ ഹരിയേട്ടനെ പരിചയപ്പെടണം. കേരളത്തിലെ ഏറ്റവും മുതിർന്ന സംഘപ്രചാരകരിൽ ഒരാൾ ആണ് ആർ ഹരി. മുൻ അഖിലേന്ത്യാ ബൗദ്ധിക് പ്രമുഖ് ആയിരുന്നു. മനസിലാക്കാൻ എളുപ്പത്തിനു വി എസ് അച്യുതാനന്ദൻ ലെവൽ ഫിഗർ എന്നു കരുതിയാൽ മതി. ആർ എസ് എസ് കേരള പ്രാന്ത കാര്യാലയമായ (State Head quarters) എറണാകുളം എളമക്കാരയുള്ള മാധവനിവാസിൽ വിശ്രമജീവിതം നയിക്കുന്നു.

അടുത്തത് വിദ്യാസാഗർ ഗുരുമൂർത്തി. വിദ്യാസാഗർ ഗുരുമൂർത്തി സംഘപരിവാർ സംഘടനകളുടെ ഒന്നും ഭാഗമല്ല. അമൃതാനന്ദമയി ശിഷ്യൻ ആണ്. ശബരിമല വിഷയത്തിൽ ആണ് ഗുരുമൂർത്തി ശ്രദ്ധിക്കപ്പെടുന്നത്. പെട്ടെന്ന് മനസിലാക്കാൻ ശ്രീചിത്രൻ ഒക്കെ പൊങ്ങി വന്നത് പോലെ എന്നു കരുതിയാൽ മതി. നന്നായി സംസാരിക്കുന്ന ഗുരുമൂർത്തി വിശ്വാസ സംരക്ഷണ പ്രഭാഷണങ്ങൾ ഒക്കെയായി സജീവമായി. ഇയാൾക്ക് വേദികൾ ഒരുക്കിക്കൊടുത്തത് മിക്കവാറും ആർ എസ് എസ് തന്നെയായിരുന്നു.

സംഘപരിവാറിന് ആദ്യം മുതൽക്കേ ശബരിമലയിൽ യുവതീപ്രവേശനത്തോട് അനുകൂല സമീപനം ആയിരുന്നു. വളരെക്കാലം മുമ്പ് തന്നെ അവർ അക്കാര്യങ്ങൾ എഴുതിയിട്ടുണ്ട്. പരിവാർ പ്രസിദ്ധീകരണങ്ങൾ ആയ കുരുക്ഷേത്ര,കേസരി,ജന്മഭൂമി എന്നിവയിൽ ഒക്കെ ആർ ഹരി, ടി ജി മോഹൻദാസ്,ഓ രാജഗോപാൽ തുടങ്ങിയവർ ശബരിമലയിൽ സ്ത്രീകൾ കയറണം എന്നെഴുതിയിട്ടുണ്ട്. അഭിമുഖങ്ങളും നൽകിയിട്ടുണ്ട്. കെ സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിട്ടുണ്ട്. വിധി വന്നതിനു ശേഷവും ആദ്യം സ്വാഗതം ചെയ്യുകയാണ് ആർ എസ് എസ് ചെയ്തത്.

അതേ സമയം തന്നെ കുറച്ചു പേർ “റെഡി റ്റു വെയ്റ്റ്” ടീമും ഉണ്ടായിരുന്നു. കേസ് നടന്നു കൊണ്ടിരിക്കെ തന്നെ ഒരു വുമൺ മൂവ്മെന്റ് എന്ന നിലയിൽ റെഡി റ്റു വെയ്റ്റ് കാമ്പയിൻ ഒക്കെ നടത്തിയത് ഇവരാണ്. പദ്‌മാ പിള്ള ഒക്കെയാണ് ഇതിൽ മെയിൻ.

ശബരിമല വിധി വന്നപ്പോൾ സംഘികളും ബി ജെ പി യും ഇത് സുവർണാവസരം ആക്കാം എന്നു കരുതുന്നതിനു മുൻപ് തന്നെ തലയിൽ കുരുട്ടു ബുദ്ധിയുടെ ലൈറ്റ് അടിച്ച രണ്ട് കൂട്ടർ ഉണ്ടായിരുന്നു. രാഹുൽ ഈശ്വറും പ്രതീഷ് വിശ്വനാഥും. അന്ന് അഖിലേന്ത്യാ വിഷപ്പാമ്പ് ആയ പ്രവീൺ തൊഗാഡിയ വി എച് പി യിൽ നിന്ന് തെറ്റി എ എച് പി (അന്താരാഷ്ട്ര ഹിന്ദു പരിഷത്) രൂപീകരിച്ചു നിൽക്കുന്ന സമയമാണ്. എ എച് പി യുടെ കേരള ലീഡർ ആണ് പ്രതീഷ് വിശ്വനാഥ്‌. കൊടും വർഗീയ വാദി ആയ ഇയാൾ പല വിവാദ പ്രസ്താവനകളും നടത്തിയ വ്യക്തിയാണ്. ശബരിമല വിധി വന്നപ്പോ ആദ്യം പ്രതിഷേധവും കൊണ്ടിറങ്ങിയത് ഇവർ രണ്ട് കൂട്ടരുമാണ്. ബി ജെ പി യും ആർ എസ് എസും ആദ്യ ദിവസം കണ്ഫ്യൂഷനിൽ ആയിരുന്നു. പക്ഷേ ബി ജെ പി ഇതിലെ സുവർണാവസരം തിരിച്ചറിഞ്ഞു, കൂടാതെ വിധിക്കെതിരെ തിരിഞ്ഞില്ല എങ്കിൽ പ്രതിഷേധക്കാരുടെ മുഴുവൻ പിന്തുണ എ എച് പി ക്ക് പോകും എന്നൊരു ഭീഷണിയും മുന്നിൽ ഉണ്ടായിരുന്നു. അങ്ങനെ സംഘപരിവാർ വിധിക്ക് എതിരായി തിരിഞ്ഞു.

ഇതിൽ ശ്രദ്ധിക്കേണ്ട കാര്യം സംഘപരിവാറിൽ ഉള്ള (നമ്മൾ ഫേസ്‌ബുക്കിൽ സംഘികൾ എന്നു വിളിക്കുന്ന സാധാരണ ലോക്കൽ ടീം അല്ല) ബൗദ്ധിക പ്രമുഖർ പലരും അപ്പോഴും വിധിക്ക് അനുകൂലം ആയിരുന്നു എന്നാണ്. ആർ ഹരി ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കണം എന്നത് തുടർലേഖനമായി 2017 തൊട്ട് മാറ്റുവിൻ ചട്ടങ്ങളെ എന്ന പേരിൽ എഴുതിക്കൊണ്ടിരുന്നത് കുരുക്ഷേത്ര പുസ്തകമായി ഇറക്കിയിട്ടുണ്ടായിരുന്നു. ഈ വിവാദവും നാമജപവും നടക്കുന്നതിനിടയിലും ഒരു സൈഡിലൂടെ അതിന്റെ വിപണനവും നടന്നിരുന്നു.ടി ജി മോഹൻദാസ് നാമജപക്കാരെ കളിയാക്കി ട്വീറ്റുകൾ ഇടുകയും സംഘികളുടെ വക തന്തയ്ക്ക് വിളി കേൾക്കുകയും ചെയ്തു കൊണ്ടിരുന്നു.

ഇതിനിടെ അരക്കോടി പേരെ വെച്ചു ഇടതുപക്ഷം വനിതാമതിൽ ഉണ്ടാക്കുകയും പിന്നെ സ്ത്രീ പ്രവേശനം നടക്കുകയും റിവ്യൂ പെറ്റീഷനു കോടതിയുടെ ഭാഗത്തു നിന്ന് വിചാരിച്ച പിന്തുണ കിട്ടാതെ ആകുകയും ചെയ്തതോടെ നാമജപക്കാർ ആകെ കുടുങ്ങി. സർക്കാർ ആണെങ്കിൽ അക്രമം അഴിച്ചു വിട്ടവരെ ഓടിച്ചിട്ട് പിടിക്കാനും തുടങ്ങി. സർക്കാരിനെ സമ്മർദത്തിൽ ആക്കാൻ തുടങ്ങിയ റിലേ നിരാഹാരത്തിനു നേരെ പിണറായി മിഥുനത്തിലെ ഇന്നസെന്റ് എക്സ്പ്രെഷൻ ഇട്ട് നിന്നതോടെ നാണം കെട്ട രീതിയിൽ സമര കോലാഹലങ്ങൾ കെട്ടടങ്ങി.

ഇതിനു ശേഷമാണ് ഇവർക്കിടയിൽ പുകഞ്ഞു കൊണ്ടിരുന്ന വിഭാഗീയത പുറത്തു വന്നത്. ഇതിലെ സംഘികളെ രണ്ടായി തിരിക്കാം. ഒന്നു ശാഖയിൽ പോയി ധ്വജപ്രണാമം ചെയ്യുന്ന,യഥാർത്ഥ സംഘികൾ. രണ്ടാമത് ഓൺലൈനിൽ ജീവിക്കുന്ന ആഹ്വാന സംഘി സെലിബ്രിറ്റികൾ. ഇവർക്ക് അനുഭാവം ഉണ്ടെന്നല്ലാതെ സംഘപരിവാറുമായി നേരിട്ട് ബന്ധം ഒന്നുമില്ല. ഇപ്പോഴത്തെ വിഷയം ആർ ഹരി തങ്ങളെയും ഈ മൂവ്മെന്റിനും എതിരെ പിന്നിൽ നിന്ന് കുത്തി എന്നു റെഡി റ്റു വെയ്റ്റ് ടീം പരാതി പറയുന്നു. ശങ്കു ടി ദാസ്, സഹോദരങ്ങളായ അച്ചു ടി ദാസ്, ഭാസ്‌കർ ടി ദാസ്, രഞ്ജിത് വിശ്വനാഥൻ മേച്ചേരി, ബോധി ദത്ത,കൃഷ്ണപ്രിയ, പദ്മ പിള്ള തുടങ്ങിയവർ ഈ ഗ്യാങ് ആണ്. ഇത് ആർ ഹരിയെ വലിയ ബഹുമാനത്തോടെ കാണുന്ന ശാഖാ സംഘികളെ പ്രകോപിപ്പിക്കുന്നു. വിദ്യാസാഗർ ഗുരുമൂർത്തി ആണ് ഈ കുത്തിതിരുപ്പ്‌ ഉണ്ടാക്കുന്നത് എന്നു ശാഖാ സംഘികൾ വിശ്വസിക്കുന്നു. ശങ്കുവിന്റെ വാദം ആർ ഹരി കൂട്ടത്തിലെ ഒറ്റുകാരൻ ആണെന്നാണ്. ആർ ഹരിക്ക് കേരളത്തിലെ ഈ ശബരിമല വിശ്വാസത്തോടൊന്നും യാതൊരു പ്രതിപത്തിയും ഇല്ലെന്നും അങ്ങേര് ഇവിടെ ചേക്കേറിയ ഗൗഡ സരസ്വത ബ്രാഹ്മണൻ ആണെന്നും അതിനാൽ ശബരിമലയ്ക്ക് എന്ത് പറ്റിയാലും പുള്ളിക്ക് സീനില്ല എന്നുമാണ് ശങ്കു പറയുന്നത് . മാത്രമല്ല സങ്കികൾ ആദ്യം മുതലേ ഉന്നയിക്കുന്ന ഒരു വാദമാണ് ബിലീവേഴ്‌സ് ചർച്ചിന്റെ കെ പി യോഹന്നാന്റെ ചെറുവള്ളി എസ്റ്റേറ്റിൽ വരാൻ സാധ്യത ഉള്ള എയർപോർട്ടിനു വേണ്ടിയാണ് ശബരിമല വിവാദം എന്നത്. ആർ ഹരിയുടെ അനിയൻ ഈ യോഹന്നാന്റെ വക്കീൽ ആണെന്നതും ശങ്കു ചൂണ്ടിക്കാണിക്കുന്നു.

എന്നാൽ ശാഖാസംഘികൾ പറയുന്നത് ഗുരുമൂർത്തി, ശങ്കു ടീം ഒക്കെ സംഘത്തെ തകർക്കാർ പുറത്തു നിന്നു വന്ന ട്രോജൻ ആണെന്നാണ്. (സി പി എം ചാരന്മാർ എന്നാണ് വിവക്ഷ 😛). ഷാബു പ്രസാദ്, രഞ്ജിത് രവീന്ദ്രൻ, വായു ജിത്ത്, കാളിയമ്പി,അംബിക ജെ കെ തുടങ്ങിയവരും ശാഖാസംഘികൾ മിക്കവരും ഈ സൈഡാണ്. ആർ ഹരിക്ക് അയാളുടെ അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടെന്നും സംഘത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച പുള്ളിയെ വ്യക്തിഹത്യ ചെയ്യുന്നത് അനുവദിക്കാൻ പറ്റില്ല എന്നുമാണ് ഇവർ പറയുന്നത്. ശങ്കുവും പദ്‌മ പിള്ളയും ഒക്കെ ചുമ്മാ ആഹ്വാനം മാത്രം ആയിരുന്നു എന്നും കേസ് വന്നതും ജയിലിൽ പോയതും സാധാരണ സംഘപ്രവർത്തകർ ആണെന്നും ഇവർ പറയുന്നു. ശങ്കു രണ്ട് വർഷം മുൻപ് സംഘപരിവാറിന് എതിരെ എഴുതിയ പോസ്റ്റുകളുടെ സ്ക്രീൻ ഷോട്ടുകൾ ഒക്കെ ഈ വിഭാഗം പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ ശങ്കു പറയുന്നത് അതൊക്കെ അന്നത്തെ തെറ്റിദ്ധാരണയുടെ പുറത്തു ആണെന്നും താൻ വിമർശിക്കുന്നത് ആർ ഹരിയെ ആണ് സംഘത്തെ അല്ലെന്നും, ആർ ഹരി ഫാൻസ് ആണ് ഇത് സംഘത്തെ എന്ന രീതിയിൽ വളച്ചൊടിക്കുന്നത് എന്നുമാണ്. ശങ്കുവിന്റെ ഏട്ടൻ ജോലി ചെയ്യുന്നത് എമിറേറ്റ്‌സിലോ എന്തോ ആണ്. ആർ ഹരിയുടെ സഹോദരൻ യോഹന്നാന്റെ ആൾ ആണെങ്കിൽ ശങ്കുവിന്റെ സഹോദരനെ അറബി ഏജന്റ് ആയി കണക്കാക്കാം എന്നും എതിർഭാഗം പറയുന്നു.

ഇതിനിടയിൽ പാഗൻ ഭാഗം എന്താ എന്നു കൂടെ പറയാം. ആർ എസ് എസ് വിഭാവനം ചെയ്യുന്നത് ഏകാത്മക സ്വഭാവം ഉള്ള ദേശീയത ആണ്. ഒരു യൂണിഫോം ഹിന്ദുത്വ അല്ലെങ്കിൽ സനാതന കാഴ്ചപ്പാട് ആണ് അവർക്കുള്ളത്. എന്നാൽ ശങ്കുവൊക്കെ വൈവിധ്യങ്ങളെ ഉൾക്കൊള്ളണം എന്നു വാദിക്കുന്നവർ ആണ്. ഇതിനെക്കുറിച്ചു ശങ്കു തന്നെ എഴുതിയത് കമന്റ് ബോക്‌സിൽ ഉണ്ട്.

PS: ഇതിനിടെ ഹിന്ദു ഐക്യവേദി സംസ്‌ഥാന ജനറൽ സെക്രട്ടറി ആർ വി ബാബു ഇന്ന് പറഞ്ഞിട്ടുണ്ട് സംഘം അന്നും ഇന്നും യുവതീപ്രവേശനത്തിന് അനുകൂലം ആണെന്ന്. പിണറായി നടപ്പാക്കിയ രീതി ആണത്രേ പ്രശ്നം. 10 കൊല്ലം കഴിയുമ്പോൾ ഈ കാ പെറുക്കികൾ പറയും ശബരിമല യുവതീ പ്രവേശനത്തിന് വേണ്ടി പോരാടിയത് സംഘികൾ ആണെന്നും പിണറായി ആണ് സമ്മതിക്കാതെ ഇരുന്നത് എന്നും. തെളിവ് ആയി ആർ ഹരിയുടെയും ഉള്ളി സുരയുടെയും ഓ രാജഗോപാലിന്റെയും പോസ്റ്റുകളും ലേഖനങ്ങളും കാണിച്ചു കൊടുക്കുകയും ചെയ്യും.

=======

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.