തമിഴിലെ ശ്രദ്ധേയനായ യുവസംവിധായകരില്‍ ഒരാളാണ് മിഷ്‌കിന്‍. ചിത്തിരം പേശുതെടീ, അഞ്ജാതെ, നന്ദലാല, യുത്തം സെയ്, ഓനായും ആട്ടുക്കുട്ടിയും, പിസാസ് എന്നിങ്ങനെ എണ്ണത്തില്‍ കുറഞ്ഞ ചിത്രങ്ങളിലൂടെയാണ് തമിഴ് ചലച്ചിത്രമേഖലയില്‍ മിഷ്‌കിന്‍ ശ്രദ്ധിക്കപെട്ടത്. മിഷ്‌കിനും യുവനായകരില്‍ ശ്രദ്ധേയനായ വിശാലും ആദ്യമായി ഒന്നിച്ച ചിത്രമായിരുന്നു തുപ്പറിവാളന്‍. ഡിറ്റക്ടീവ് ആക്ഷന്‍ ത്രില്ലര്‍ എന്ന ജോണറിലാണ് മിഷ്‌കിന്‍ തുപ്പറിവാളന്‍ ഒരുക്കിയിരിക്കുന്നത്. വിശാല്‍ തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. പ്രസന്ന, വിനയ്, ആന്‍ഡ്രിയ, അനു ഇമ്മാനുവല്‍, സിമ്രാന്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.

2018ല്‍ സവരക്കത്തി എന്ന ചിത്രം നിര്‍മ്മിക്കുകയും ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട് മിഷ്‌കിന്‍. ഒടുവിൽ മിഷ്കിൻ അഭിനയിച്ചത് വിജയ് നായകനായ ലിയോ സിനിമയിൽ ആയിരുന്നു. ഇപ്പോൾ മിഷ്കിന്റെ സഹോദരൻ ജി.ആർ. ആദിത്യയും സംവിധായകനാകുകയാണ്. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്യുന്ന ഡെവിൾ എന്ന ചിത്രമാണ് മിഷ്കിൻ ഒടുവിൽ അഭിനയിച്ച് പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഷംനാ കാസിം (പൂർണ) ആണ് ചിത്രത്തിലെ നായിക. ഈ സിനിമയുടെ പ്രചാരണ പരിപാടിയിൽ മിഷ്കിൻ ഷംനയേക്കുറിച്ച് പറഞ്ഞ കാര്യം ശ്രദ്ധനേടുകയാണ്.

അഭിനയിക്കുമ്പോൾ സ്വയം മറക്കുന്നവരേയാണ് അഭിനേതാക്കൾ എന്നുവിളിക്കാറുള്ളതെന്ന് മിഷ്കിൻ അഭിപ്രായപ്പെട്ടു. പൂർണ അത്തരത്തിൽ ഒരു അഭിനേത്രിയാണ്. തന്റെ ജീവിതത്തിൽ ഏറെ പ്രാധാന്യമുള്ള വ്യക്തിയാണവർ. അടുത്ത ജന്മത്തിൽ തനിക്ക് അവരുടെ മകനായി ജനിക്കണം. മരണംവരെ അവർ അഭിനയിക്കണമെന്നാണ് തന്റെ ആ​ഗ്രഹം. പൂർണ മറ്റുചിത്രങ്ങളിലഭിനയിക്കുമോ എന്നറിയില്ല.

തന്റെ ചിത്രങ്ങളിൽ പൂർണ ഉണ്ടാകുമെന്നും മിഷ്കിൻ വ്യക്തമാക്കി. മിഷ്കിന്റെ വാക്കുകൾ കേട്ട് സന്തോഷംകൊണ്ട് കണ്ണീരണിയുന്ന പൂർണയുടെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.വിദാർത്ഥ്, അദിത് അരുൺ, തരി​ഗൺ എന്നിവരാണ് ഡെവിളിൽ മറ്റുപ്രധാനവേഷങ്ങളിൽ എത്തുന്നത്. മിഷ്കിൻ സം​ഗീതസംവിധായകനായി അരങ്ങേറുന്ന ചിത്രംകൂടിയാണ് ഡെവിൾ.

You May Also Like

രക്ഷ് റാം നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ബർമ’

രക്ഷ് റാമിന്റെ ജന്മദിനത്തിൽ ‘ബർമ’യുടെ പുതിയ പോസ്റ്റർ പുറത്ത് ! ഗട്ടിമേല’ എന്ന ജനപ്രിയ സീരിയലിലൂടെ…

പൃഥ്വിരാജ് ഒക്കെ പ്രതീക്ഷിച്ചതിനേക്കാൾ നന്നായി തിരുവനന്തപുരം സ്ലാങ് ചെയ്തിട്ടുണ്ട്, കിടിലൻ എക്സ്പീരിയൻസ് ആണ് ഈ സിനിമ

Kaapa (2022) Malayalam Crime | Action | Drama Director: Shaji Kailas Music…

ധ്രുവനച്ചത്തിരം ചിത്രത്തിലെ ‘നരച്ച മുടി’ ലിറിക് വീഡിയോ പുറത്തിറങ്ങി

ധ്രുവനച്ചത്തിരം ചിത്രത്തിലെ നരച്ച മുടി ലിറിക് വീഡിയോ പുറത്തിറങ്ങി ചിയാൻ വിക്രം “ധ്രുവനച്ചത്തിര” ത്തിലൂടെ സ്‌ക്രീനുകൾ…

ഇന്ത്യൻ ടീം ക്രിക്കറ്റ് ലോകക്കപ്പ് നേടിയാൽ വിശാഖ് ബീച്ചിൽ പരസ്യമായി സ്ട്രീക്കിങ് നടത്തുമെന്ന് തെലുങ്ക് നടി രേഖ ഭോജ്‌

രോഹിത് ശർമ്മ ക്യാപ്റ്റൻസിയുടെ കീഴിലുള്ള ടീം ഇന്ത്യ ഏകദിന ലോകകപ്പിന്റെ ഫൈനലിൽ പ്രവേശിച്ചു. കപ്പ് നേടുന്നതിന്…