ഇന്‍ഡോനേഷ്യയിലെ അപൂര്‍വ്വ പിഗ്മി മനുഷ്യന്‍ വീഡിയോയില്‍ കുടുങ്ങി !

1247

ഇന്‍ഡോനേഷ്യയില്‍ ഇതിനകം തന്നെ വംശനാശം സംഭവിച്ചു എന്ന് കരുതപ്പെട്ടിരുന്ന അപൂര്‍വ്വ പിഗ്മി വംശത്തില്‍ പെട്ട ഒരു മനുഷ്യന്‍ ഒരു സംഘം ബൈക്ക് യാത്രികരുടെ വീഡിയോയില്‍ കുടുങ്ങി. ഇന്‍ഡോനേഷ്യയിലെ സുമാത്ര ഭാഗത്തെ ബാന്ദാ അകെഹ് ഭാഗത്താണ് ഒരുവേള മനുഷ്യന്‍ തന്നെയാണോ എന്ന് സംശയിക്കപ്പെടുന്ന ജീവിയുടെ ദൃശ്യങ്ങള്‍ വ്യക്തമായത്.

ബൈക്ക് യാത്രികരുടെ തലയില്‍ ഘടിപ്പിച്ച ഗോ പ്രൊ ക്യാമറയിലാണ് ഇത് കുടുങ്ങിയത്. ബൈക്കുകാരെ കണ്ടപ്പോള്‍ പിഗ്മിയാണെന്ന് കരുതപ്പെടുന്ന അര്‍ദ്ധനഗ്നനായ ഈ പിഗ്മി ഓടി രക്ഷപ്പെടുകയായിരുന്നു.