ഓസ്‌ട്രേലിയയിലെ പിങ്ക് തടാകത്തിന്റെ നിറത്തിന്റെ രഹസ്യം എന്താണ് ?

33

പിങ്ക് തടാകം

ഒരു പക്ഷെ ഇൻഡ്യയിലോ അല്ലെങ്കിൽ മതം നിറഞ്ഞു നിൽക്കുന്ന ഒരു രാജ്യത്തോ ആണ് എങ്കിൽ ഏതെങ്കിലും വിശ്വാസ ശാഖയും ആയി കൂട്ടികെട്ടി ഭക്‌തി വ്യപാരം തുടങ്ങിയേനെ ഇനി കാര്യത്തിലേക്ക് .പടിഞ്ഞാറൻ ഓസ്ത്രേലിയയിലെ പിങ്ക് തടാകത്തിന്റെ നിറത്തിന്റെ രഹസ്യം തേടി നിരവധി ഗവേഷകർ‌ ഇപ്പോഴും പഠനം നടത്തിക്കൊണ്ടിരിക്കുകയാണ്.ആസ്‌ട്രെലിയയുടെ പടിഞ്ഞാറെ തീരത്തായി കാണപെടുന്ന പിങ്ക് നിറത്തിലുള്ള ഉപ്പുവെള്ള തടാകമാണ്‌ ഹില്ലെർ. ഈ അദ്ഭുതതടാകത്തിന്റെ കാഴ്ച കാണാൻ വിവിധ രാജ്യങ്ങളിൽ നിന്നു നിരവധി പേരാണ് ഇവിടെ എത്തുന്നത്.പടിഞ്ഞാറന്‍ ഓസ്ത്രേലിയൻ തീരത്തുള്ള 105 ദ്വീപുകളിലെ മിഡിൽ ഐലന്റിലാണ് പിങ്ക് തടാകം സ്ഥിതി ചെയ്യുന്നത്. ഈ ചെറിയ തടാകത്തിന്റെ നീളം കേവലം 600 മീറ്റർ മാത്രമാ‌ണ്.എന്നാൽ തടാകത്തിലെ പിങ്ക് നിറത്തിന്റെ കാരണം എന്താണെന്ന് ആരും വ്യക്തമായി കണ്ടെത്തിയിട്ടില്ല. 1802 ല്‍ ബ്രിട്ടീഷ് സഞ്ചാരിയായ മാത്യു ഫ്ലിന്റേഴ്സാണ് പിങ്ക് തടാകത്തെ ആദ്യമായി പരിചയപ്പെടുത്തുന്നത്.

പിങ്ക് തടാകത്തിന്റെ രഹസ്യം തേടി ...പിന്നീട് ചില ഗവേഷകർ തടാകത്തിന്റെ നിറത്തെ കുറിച്ച് പഠനം നടത്തിയെങ്കിലും വ്യക്തമായ നിഗമനത്തിൽ എത്താൻ കഴിഞ്ഞില്ല. ചില ശാസ്ത്രഞ്ജന്‍മ്മാരുടെ കണ്ടെത്തൽ പ്രകാരം തടാകത്തിലെ ചില ബാക്ടീരിയകളുടെയും, ആല്‍ഗകളുടെയും സാന്നിധ്യമാണ് പിങ്ക് നിറത്തിന് കാരണമെന്നാണ്.എന്നാൽ ഈ തടാകത്തിൽ ഇറങ്ങുന്നതിനോ, കുളിക്കുന്നതിനോ ആരോഗ്യപ്രശ്നങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. കടൽ ജലത്തിലേക്കാൾ ഏഴിരട്ടി ഉപ്പുരസമുള്ള ഈ തടാകത്തിലെ വെള്ളം ചില സഞ്ചാരികൾ കുപ്പികളിലാക്കി കൊണ്ടുപോകാറുണ്ട്. സമീപവാസികൾ ഇവിടെ നിന്ന് ഉപ്പും ശേഖരിക്കുന്നുണ്ട്. ജനിതക വൈവിദ്യത്താലും സമ്പന്നമാണ് പിങ്ക് തടാകം. സാധാരണയായി കടലില്‍ കണ്ടുവരുന്ന കടല്‍ ചെടികളും ചിലയിനം മത്സ്യങ്ങളും ഇതില്‍ വളരുന്നു. ഇതിനുപുറമെ കടല്‍ പക്ഷികളുടെ മുഖ്യ വിഹാര കേന്ദ്രം കൂടിയാണിവിടം

അത്ഭുതങ്ങളുടെ കലവറയാണ് നമ്മുടെ ജനനിയാകുന്ന ഭൂമി. മനുഷ്യന് ഇതുവരെ ഉരുത്തിരിഞ്ഞെടുക്കാന്‍ സാധിക്കാത്ത നിഗൂഡതകള്‍ നിറഞ്ഞ ലോകം. പടിഞ്ഞാറന്‍ ഓസ്‌ട്രേലിയന്‍ തീരത്തെ റിച്ചേര്‍ച്ച് ആര്‍ച്ചിപെലെഗൊ ദ്വീപസമൂഹത്തിലെ മിഡില്‍ ഐലന്റിലാണ് മഹാത്ഭുതമായ ഒരു ജലാശയം സ്ഥിതിചെയ്യുന്നുണ്ട്.വിമാനത്തിലും മറ്റും അതിന് മുകളിലൂടെ പറന്ന് പോകുമ്പോല്‍ അവിടേക്ക് നോക്കിയാല്‍ ആരോ ബബിള്‍ഗം ഒട്ടിച്ച് വച്ചതാണെന്ന് തോന്നും. അതാണ് പിങ്ക് തടാകം എന്നറിയപ്പെടുന്ന ലേക്ക് ഹീലിയര്‍. അത്ഭുതപ്പെടുത്തുന്ന പിങ്ക് തടാകം കാണാനായി നിരവധി സന്ദര്‍ശകരാണ് വിവിധ രാജ്യങ്ങളില്‍ നിന്നും ഇവിടേക്കെത്തുന്നത്.

600 മീറ്റർ ചുറ്റളവുള്ള ഈ തടാകത്തിനു ചുറ്റും മണൽ പരപ്പും പേപ്പർബാർക്ക്‌, യൂക്കാലിപ്റ്റിക്സ് മരങ്ങളുമാണ്.നിറത്തിന് കാരണം മുഴുവനായും കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും ചിലതരം ആൽഗകൾ ( സൂഷ്മമായ പായൽ ജീവികൾ) ആണ് ഇതിനു കാരണം എന്ന് ശാസ്ത്രലോകം പറയുന്നു.മാത്യു ഫ്ലിന്ടെർ എന്ന പ്രകൃതി നിരീക്ഷകൻ 1802 ൽ ആണ് ഈ തടാകം കണ്ടു പിടിച്ചു രേഖപ്പെടുത്തിയത് എന്ന് പറയപ്പെടുന്നു.ഭൂമിയിലെ ആദ്യ സസ്യവിഭാഗമാണ് ആൽഗകൾ. ഇവ ഒരുതരം പായലുകളാണ്. നമുക്ക് കാണുവാൻ കഴിയാത്തതു മുതൽ 60 മീറ്ററോളം നീളത്തിൽ വളരുന്ന കെൽപ്പുകൾ (kelps)എന്ന വൻ സസ്യവിഭാഗങ്ങൾവരെ ആൽഗകളിലുണ്ട്.