നല്ല പ്രകാശം ചൊരിയുന്ന വൈദ്യുത വിളക്കുകള്‍ കെടുത്തി ഇരുട്ടാക്കി ചെറുവെളിച്ചങ്ങള്‍ തെളിയിക്കുന്നത് ശാസ്ത്രബോധത്തേക്കാൾ അന്ധകാരത്തെ സ്നേഹിക്കുന്നവരാണ്

0
71

N.p Sajeesh

ഐക്യദീപം തെളിഞ്ഞു. ഇരുട്ടകറ്റാന്‍ വെളിച്ചം തെളിയിക്കുന്നതില്‍ ആര്‍ക്കുമില്ല എതിരഭിപ്രായം. പക്ഷേ നല്ല പ്രകാശം ചൊരിയുന്ന വൈദ്യുത വിളക്കുകള്‍ കെടുത്തി ഇരുട്ടാക്കിയാണ് ചെറുവെളിച്ചങ്ങള്‍ തെളിയിച്ചത്. അതങ്ങനെയാണ്. ആധുനിക ചിന്തയുടെയും യുക്തിബോധത്തിന്‍െറയും ശാസ്ത്ര സാങ്കേതിക വികാസത്തിന്‍െറയും പ്രതീകമായ ആലക്തികദീപങ്ങള്‍ കെടുത്തിയാലേ പാരമ്പര്യത്തിന്‍െറ ചെരാതുകള്‍ കൊളുത്താന്‍ കഴിയൂ. സമഗ്രാധിപത്യ സ്വഭാവമുള്ള ഒരു ഭരണകൂടം പറയുമ്പോള്‍ വീട്ടിലെ വെളിച്ചവും യുക്തിബോധത്തിന്‍െറ തെളിച്ചവും ഊതിക്കെടുത്തുന്ന വിധത്തില്‍ നാം പാകപ്പെട്ടു കഴിഞ്ഞിരിക്കുന്നു. നിരുപാധികമായ ഒരു കീഴടങ്ങലിന്‍െറ നിര്‍ലജ്ജമായ പ്രകാശനമാണ് നാം കണ്ടത്.

ഐക്യദീപത്തിന്‍െറ പ്രതീകാത്മകതയെക്കുറിച്ച് വാചാലരാവുന്ന നിഷ്കളങ്കര്‍ ഏറെയുണ്ട് നമുക്കിടയില്‍. ഇന്നത്തെ ഇന്ത്യയില്‍ ഈ ‘പ്രതീതി ഐക്യം’ വളരെ പ്രധാനമാണ്. നാനാത്വത്തില്‍ ഏകത്വം എന്ന വിശാലസങ്കല്‍പ്പനം അവതരിപ്പിച്ച നെഹ്റുവിനെ ഇരുട്ടത്തു നിര്‍ത്തിയവരാണ് രാജ്യം ഭരിക്കുന്നത്. രാജ്യത്തിന്‍െറ ബഹുസ്വരതയും സാംസ്കാരിക വൈവിധ്യവും അംഗീകരിക്കാതെ, ഹിന്ദുത്വം എന്ന ഏകശിലാത്മകമായ സാംസ്കാരിക ദേശീയത പ്രചരിപ്പിക്കുന്നവരാണ്. നെഹ്റുവിനും ഗാന്ധിക്കും പുറമെ ഒരു ദേശീയ നായകനെ പ്രതിഷ്ഠിക്കുന്നതിനായി 2989 കോടി രൂപ ചെലവിട്ട് 182 മീറ്റര്‍ ഉയരത്തില്‍ പട്ടേല്‍ പ്രതിമ സ്ഥാപിച്ച് അതിന് സ്റ്റാച്യു ഓഫ് യൂണിറ്റി എന്ന പേരിട്ടത് ഐക്യത്തിന്‍െറ പേരിലുള്ള മറ്റൊരു പ്രതീകാത്മക നാടകമായിരുന്നു. അല്‍പ്പം ചെലവേറിയത്. ഇത്തരം പ്രതീകാത്മകമായ കലാപരിപാടികളിലൂടെയാണ് സമഗ്രാധിപത്യശക്തികള്‍ ജനസമ്മതി നിര്‍മ്മിച്ചെടുക്കുന്നത്.

ഹൈന്ദവ പശ്ചാത്തലത്തിലുള്ള ദീപാരാധന ഒരു ബഹു സാംസ്കാരിക സമൂഹം ഒന്നടങ്കം ഏറ്റെടുക്കുമ്പോള്‍ അത് അവരുടെ വിജയം തന്നെയാണ്. ഒരു മഹാമാരിയെ നേരിടുന്നതിനു വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍, രോഗപ്രതിസന്ധിയുടെ കാഠിന്യം കുറയ്ക്കാനുള്ള ഭരണപരമായ നടപടികള്‍ സ്വീകരിക്കുന്നതില്‍, ലോകത്തെ ഏറ്റവും ടെസ്റ്റിംഗ് റേറ്റ് കുറഞ്ഞ രാജ്യം എന്ന മാനക്കേടില്‍നിന്ന് ഇന്ത്യയെ കരകയറ്റുന്നതില്‍ വരുത്തിയ വീഴ്ചകളൊന്നും വെളിച്ചത്തു വരുന്നില്ലല്ളോ. വസ്തുതകളും വെളിച്ചവുമല്ല, ഇന്ത്യയ്ക്ക് ഇരുട്ടാണ് ഇഷ്ടം.

വൈകാരികമായ പ്രകടനപരതയിലും പ്രതീകാത്മകതയിലും അഭിരമിക്കുന്നവര്‍ ഇരുട്ടത്ത് തന്നെയിരിക്കട്ടെ. ഈയിടെ ജ്ഞാനപീഠം കൊടുത്ത് ആദരിച്ച കവി പാടിയിട്ടുണ്ട്; ‘വെളിച്ചം ദു$ഖമാണുണ്ണീ, തമസ്സല്ളോ സുഖപ്രദം’ എന്ന്.
ഇരുട്ടു പരത്തുന്ന വൈറസിനോടു കൂടി പൊരുതേണ്ടിയിരിക്കുന്നു.പ്രകാശം അകലെയാണ്.