വിഷ്ണു വിശാലിന്റെ വൺ മാൻ ഷോ, എങ്കിലും കണ്ടിരിക്കാവുന്ന സിനിമ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
18 SHARES
210 VIEWS

-F. I. R-
Spoiler Warning

Na Vas

IIT-ൽ നിന്നും ഗോൾഡ് മെഡലോടെ കെമിക്കല്‍ എഞ്ചിനീയറിംഗ് പാസ്സായ ഇര്‍ഫാന്‍ അഹമ്മദ് ജോലിക്കു വേണ്ടി യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള വിവിധ ഇന്‍റര്‍വ്യൂസ്‌ അറ്റൻഡ് ചെയ്യുന്നുണ്ട്. പക്ഷെ മതവിശ്വാസിയാണെന്ന ഒരൊറ്റ കാരണത്താൽ പലപ്പോഴും അയാൾ ഫൈനൽ റൗണ്ടുകളിൽ വെച്ചു ഒഴിവാക്കപ്പെടുന്നു. താല്‍ക്കാലികമായി ജോലി ചെയ്യുന്ന കമ്പനിയുടെ ബിസിനസ് ആവശ്യങ്ങൾക്കായി ഒരിക്കൽ ചെന്നൈയിൽ നിന്നും ഹൈദരാബാദിലെത്തിയ ഇര്‍ഫാന്‍ ഒരു ബോംബു സ്‌ഫോടന കേസില്‍ ഫ്രെയിം ചെയ്യപ്പെട്ടു.

അബൂബക്കർ അബ്ദുള്ള എന്ന ISIS ഭീകരനു വേണ്ടി വർഷങ്ങളായി വലവിരിച്ചു കാത്തിരിക്കുകയാണ് NIA. ശ്രീലങ്കയിലും ഇന്ത്യയിലും അയാൾ നടപ്പിലാക്കാൻ പോകുന്ന ഭീകരാക്രമണങ്ങളെ കുറിച്ചുള്ള ഇൻഫർമേഷൻ ലഭിച്ചപ്പോൾ സ്റ്റേറ്റ് ഫോഴ്‌സുമായി ചേർന്നു അവർ ഒരു സ്പെഷ്യൽ ടീമിനെ രൂപീകരിക്കുന്നു. ഇതിന്റെ ഇടയ്ക്കാണ് ഹൈദരാബാദ് എയർപോർട്ടിൽ വെച്ചു ഇർഫാൻ പിടിയിലാകുന്നത്. പ്രാഥമിക അന്വേഷണത്തിൽ തന്നെ തീവ്രവാദ ഗ്രൂപ്പുകളുമായി ഇർഫാനെ ബന്ധപ്പെടുത്തുന്ന തെളിവുകൾ കണ്ടെത്താനും NIA ക്ക്‌ കഴിഞ്ഞു. ക്രൂരമായ പീഡന മുറകളിലൂടെ 29 ദിവസം കടന്നുപോയ ഇർഫാൻ ഒരു അവസരത്തിൽ കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടുപോകുന്നു..

പുതുമകളൊന്നും അവകാശപ്പെടാനില്ലാത്ത; കണ്ടുമറന്ന ചില സിനിമകളോടും സീരീസുകളുമായും സാമ്യം തോന്നിപ്പിക്കുന്ന F.I.R നെ വിഷ്ണു വിശാലിന്‍റെ One Man Show- യാണ് രക്ഷിച്ചെടുക്കുന്നത്. ആക്ഷന്‍ & ഇമോഷണല്‍ രംഗങ്ങളിലെല്ലാം വിഷ്ണു മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ട്. എന്നാൽ നായകന്റെ ഒഴിച്ചുള്ള മിക്ക കഥാപാത്രങ്ങൾക്കും സിനിമയിൽ വലിയ സ്‌പേസ് നൽകിയിട്ടില്ല. ബേസും ഡെപ്തും നൽകാത്ത കഥാപാത്ര സൃഷ്ടികൾ കാരണം വരുന്ന ഏതാനും രംഗങ്ങൾ സ്ക്രിപ്റ്റിൽ നിന്നും ഒഴിവാക്കിയിരുന്നു എങ്കിൽ FIR ഒരു കിടിലൻ ആക്ഷൻ ത്രില്ലർ ആയേനെ. എങ്കിലും കണ്ടിരിക്കാം..

**

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആദ്യരാത്രി ബലപ്രയോഗത്തിലൂടെ ലൈംഗിക വേഴ്ച നടത്തുന്നതാണ് പുരുഷലക്ഷണം എന്നൊരു തെറ്റിദ്ധാരണ സമൂഹത്തില്‍ നിലവിലുണ്ട്.

ഡോ. അരുണ്‍ ബി. നായര്‍ അസിസ്റ്റന്റ് പ്രൊഫസര്‍, സൈക്യാട്രി മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം

വിനയ് ഫോര്‍ട്ട്, കൃഷ്ണ ശങ്കര്‍, അനു സിത്താര എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വാതിലിന്റെ ട്രെയ്‌ലർ

സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന “വാതില്‍ ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ