fbpx
Connect with us

Entertainment

കണ്ണുകൾ നനയാതെ നിങ്ങൾക്കീ സിനിമ കണ്ടു പൂർത്തിയാക്കാൻ സാധിക്കില്ല

Published

on

Na Vas

പ്രണയത്തിന്റെ ഏകവും ആത്യന്തികവുമായ ലക്ഷ്യം വിവാഹമാണെന്ന മിഥ്യാധാരണ അന്നുമിന്നും എനിക്കില്ല. ആകസ്മികതകളിൽ ചാടിവീണു പിടിമുറുക്കിയ കണ്ടുമുട്ടലുകളായിരുന്നു പലപ്പോഴും എന്റെ പ്രണയം. സ്ത്രീകളോട് വളരെ പെട്ടെന്നു ഇഷ്ടം തോന്നിയിരുന്ന മനുഷ്യനായിരുന്നു ഞാനും. കുറച്ചുകാലം മുമ്പ് സ്ത്രീകളുടെ -പ്രത്യേകിച്ചും മനോഹരമായി നെയിൽ പോളീഷ് ചെയ്ത പാദങ്ങളുള്ള- നോട്ടവും ചിരിയും സംസാരവുമൊക്കെ ഒരാവശ്യവുമില്ലാതെ എന്നിൽ വല്ലാത്ത ആകാംക്ഷ സൃഷ്ടിക്കുമായിരുന്നു. അത് വളർന്നു അവർക്ക് എന്നോടു ഭയങ്കര പ്രേമം ആണെന്നുപോലും സങ്കല്പിച്ചിട്ടുണ്ട്. അതെ, എന്റെ ആകാംക്ഷക്ക് അങ്ങനെ ഒരു കുഴപ്പമുണ്ട്. മാത്രമല്ല, അക്കാലത്ത് I love you/ i like u എന്നിവയുടെ വിശാലമായ അർത്ഥതലങ്ങൾ എന്റെ വിജ്ഞാനപരിധിക്കും അപ്പുറമായിരുന്നു. ഒരിക്കൽ എന്റെ ഫോട്ടോയുടെ താഴെ ലൗ സ്റ്റിക്കർ ഇട്ട പെൺകുട്ടിയോട് പോലും എനിക്കു അനുരാഗം തോന്നിയിട്ടുണ്ട്. അവൾക്കും മനോഹരമായ പാദങ്ങൾ ഉണ്ടായിരുന്നു!

അങ്ങനെ തെറ്റിദ്ധരിച്ച ഒന്നിൽ കൂടുതൽ പ്രണയാനുഭവങ്ങൾ എന്റെ ഭൂതകാലത്തിൽ സംഭവിച്ചിട്ടുണ്ട്. ശ്ശെടാ..! അല്ലെങ്കിൽ തന്നെ ചുറുചുറുക്കുള്ള പരിഷ്‌കാരിയും താടിയും ബുള്ളറ്റുമുള്ള കലിപ്പനായ എന്നോട് ആർക്കാണ് ഇഷ്ടം തോന്നാതിരിക്കുക എന്ന അഹങ്കാരം പിടിച്ച ഓവർ കോൺഫിഡൻസിൽ കൂടുതൽ ഒന്നും ആലോചിക്കാതെ പോയി പ്രൊപോസ് ചെയ്തിട്ടുമുണ്ട്. ഫലമൊ.. വളരെ മോശമായി എന്റെ പ്രണയം നിരസിക്കപ്പെട്ടു!

അപ്പോഴത്തെ സാഹചര്യങ്ങളെ പാതാളത്തിലേക്ക് താഴ്ന്നുപോകുന്ന, ഇടിമിന്നലേറ്റതോ കിളിപോയി മരവിച്ചു നിൽക്കുന്നതുമായ അവസ്ഥകളോട് ഉപമിക്കാൻ സാധിക്കും. തുടക്കത്തിൽ പ്രണയ തിരസ്‌കരണം ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമായിരുന്നു. പിന്നെ.. അനുഭവങ്ങൾ മനുഷ്യനെ പരിപൂർണ്ണനാക്കുന്നു എന്നല്ലേ.. അത് പയ്യെ ശീലമായി! പ്രണയ പരാജയം ബുദ്ധി മറിയുന്ന ഒരു പ്രത്യേകതരം അവസ്ഥയാണ്. കണക്കുകൂട്ടലുകൾ പിഴച്ചുപോയി നിന്നുരുകിയ നിമിഷങ്ങളിൽ അന്നവരോട് ദേഷ്യവും വെറുപ്പുമെല്ലാം എനിക്കു തോന്നിയിട്ടുണ്ട്. പിന്നീട് കുത്തിയിരുന്നു ചിന്തിച്ചപ്പോഴാണ് ഇത് അവരുടെ പ്രശ്നമല്ലെന്നുള്ള നഗ്നസത്യം മനസ്സിലായത്. എന്റെ ഇടുങ്ങിയ ചിന്താഗതിയും കാഴ്ചപ്പാടുമായിരുന്നു യഥാർത്ഥ കാരണം.

Advertisement

“അല്ല , താല്പര്യമില്ല , തന്നെ അങ്ങനെ കണ്ടിട്ടില്ല, മറ്റൊരാളെ ഇഷ്ടമാണ്, ഒരു ദിവസം സംസാരിച്ചപ്പോഴേക്കും തനിക്ക് പ്രേമമായോ.. എന്നുള്ള മറുപടികൾ കാരണം തളർത്തിയിട്ട എന്റെ ഭൂതകാലം ഇന്നലെ രാത്രി മുന്നിൽവന്നു എന്നെ നോക്കി കൊഞ്ഞനംകുത്തി. സിനിമയിൽ ധനുഷിന്റെ കഥാപാത്രം കടന്നു പോയ അവസ്ഥ എന്നെപ്പോലെ ഒത്തിരി പുരുഷന്മാർ അനുഭവിച്ചിട്ടുണ്ടാകണം. കാരണം മുന്നും പിന്നും നോക്കാതെ ആവേശത്താൽ എടുത്തു ചാടുന്നതും ആ ഒരൊറ്റ കാരണത്താൽ ഏറ്റവും കൂടുതൽ Reject ചെയ്യപ്പെടുന്നതും പുരുഷന്മാരാണ്..

സ്ത്രീകൾ പൊതുവെ വളരെ സെലക്ടീവാണെന്നാണ് തോന്നിയിട്ടുള്ളത്. അവരുടെ പ്രൊപോസിങ് പ്രോസസ് നടക്കുന്നത് തന്നെ സമയമെടുത്തിട്ടാണ്. Love is an Art എന്നത് അവരുടെ പ്രണയം നിരീക്ഷിച്ചാൽ മനസ്സിലാക്കാൻ സാധിക്കും. അതുകൊണ്ടു തന്നെ അവർ Reject ചെയ്യപ്പെടാനുള്ള സാധ്യത നൂറിൽ പത്താണ്. അല്ലെങ്കിൽ പത്തിൽ കുറവാണ്. എന്നാൽ ഭൂരിപക്ഷം വരുന്ന പുരുഷന്മാർക്ക് സെലക്ട്‌ ചെയ്യാനേ നേരമുള്ളൂ. അതുപോലെ നമ്മൾ Hurry Bury കാണിക്കും. സൊ നമുക്കുള്ള Rejection സാധ്യത നൂറിൽ 90 ആണ്..
(മനക്കണക്കാണ്, അഭിപ്രായം വ്യക്തിപരവും)

ലളിതമായ ഒരു കഥയിൽ പ്രതിഭകളുടെ അഴിഞ്ഞാട്ടമാണ് Thiruchitrambalam എന്ന സിനിമ. അഭിനയ മുഹൂർത്തങ്ങൾ കൊണ്ടും അവതരണം കൊണ്ടും മനുഷ്യന്റെ Emotions എടുത്ത് അമ്മാനമാടുകയാണ്. ഉറപ്പാണ്; കണ്ണുകൾ നനയാതെ നിങ്ങൾക്കീ സിനിമ കണ്ടു പൂർത്തിയാക്കാൻ സാധിക്കില്ല..

വാല് :
പ്രണയത്തിൽ മറ്റൊരാളുടെ ഉപദേശം ഒരിക്കലും സ്വീകരിക്കരുത്. ഉപദേശം തേടി വന്നൊരുത്തന് ഞാൻ നൽകിയത് തന്നെ അതിനുത്തമ ഉദാഹരണമാണ്..
“പ്രേമിക്കുമ്പോൾ ജീവിതത്തിൽ ക്ഷമ, അച്ചടക്കം, കൃത്യനിഷ്ഠ എന്നിവയൊക്കെ പാലിക്കണം. എങ്കിൽ അവൾ നിനക്ക് സെറ്റാകും ”
അവളെ മറ്റാരോ കെട്ടിക്കൊണ്ട് പോകുന്ന വരെയും അവൻ അതൊക്കെ പാലിച്ചിരുന്നു..
(ശുഭം)

Advertisement

 772 total views,  8 views today

Continue Reading
Advertisement
Comments
Advertisement
Entertainment25 mins ago

ആളവന്താനിലെ നന്ദകുമാറും അഹത്തിലെ സിദ്ധാർത്ഥനും അത്ഭുതപ്പെടുത്തുന്ന കഥാപാത്രങ്ങളാണ്

Entertainment38 mins ago

നടിയും മോഡലുമായ ആകാൻഷ മോഹനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

knowledge4 hours ago

കാസ്പിയൻ കടൽ ഒരു തടാകമായിട്ടും അതിനെ കടൽ എന്ന് വിളിക്കുന്നത് എന്തുകൊണ്ട് ?

Environment4 hours ago

അതിഗംഭീരമായ ഫസ്റ്റ് ഹാഫ് , എബോവ് അവറേജ് സെക്കന്റ് ഹാഫ്

Entertainment5 hours ago

ആക്രമണം നേരിട്ട ഒരു പെൺകുട്ടിക്ക് ആ അക്രമിയെ ഒരു അടിയേ അടിക്കാൻ പറ്റിയുള്ളല്ലോ എന്നാണ് എന്റെ സങ്കടം

Entertainment6 hours ago

സ്ട്രോങ്ങ്‌ ആയ ഒരു കഥ വിഷ്വലിലേക്ക് വരുമ്പോൾ അത്രത്തോളം നീതിപുലർത്തുന്നുണ്ടോ ?

Entertainment6 hours ago

പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ പുത്തൻ പോസ്റ്റര്‍ പുറത്തുവിട്ടു

Entertainment6 hours ago

കെജിഎഫ് നിർമ്മാതാക്കളായ ഹൊംബാളെ ഫിലിംസിന്റെ പുതിയ പ്രഖ്യാപനം മലയാളികളെ ഞെട്ടിപ്പിക്കുന്നത്

Entertainment7 hours ago

ശ്രീനാഥ് ഭാസിക്കെതിരെയുള്ള പരാതി അവതാരക പിൻ‌വലിക്കുന്നു

Entertainment7 hours ago

ഒന്നരലക്ഷം രൂപയ്ക്ക് പൂര്‍ത്തിയാക്കിയ മലയാള സിനിമ വരുന്നു എന്ന് കേട്ടപ്പോള്‍ അത്ഭുതമായിരുന്നു

Featured7 hours ago

എന്തൊരു സിനിമയാണ് നിങ്ങൾ ചെയ്ത് വച്ചിരിക്കുന്നത്

Entertainment7 hours ago

മമ്മൂട്ടിയും ജ്യോതികയും ആദ്യമായി ഒന്നിക്കുന്ന ചിത്രം ജിയോ ബേബി സംവിധാനം ചെയുന്നു

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment3 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment2 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX3 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment7 days ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment6 days ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment19 hours ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment21 hours ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Entertainment1 day ago

സാറ്റർഡേ നൈറ്റിലെ ആദ്യ ലിറിക്കൽ വീഡിയോ സോങ് പുറത്തിറങ്ങി

Entertainment1 day ago

ദൃശ്യം 2 ഹിന്ദി റീമേക്ക് റീക്കാൾ ടീസർ

Entertainment2 days ago

ചുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടു

Entertainment2 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment3 days ago

ഗൗതം മേനോൻ – എസ്.ടി.ആർ – എ.ആർ റഹ്മാൻ ഒന്നിക്കുന്ന ‘വെന്തു തണിന്തതു കാട്’ മല്ലിപ്പൂ (വീഡിയോ സോംഗ്)

Entertainment3 days ago

ദൃശ്യവിസ്മയം ‘പൊന്നിയിന്‍ സെല്‍വന്‍’; പുതിയ പ്രൊമോ വീഡിയോകള്‍ പുറത്തിറങ്ങി

Entertainment3 days ago

തന്നോടുള്ള ആരാധന മൂത്ത് ശ്രീലങ്കൻ ദമ്പതികൾ ചെയ്തത് ദുല്ഖറിനെ ഞെട്ടിച്ചു

Entertainment5 days ago

ഇന്ദ്രൻസിന്റെ ഹൊറർ സൈക്കോ ത്രില്ലര്‍, ‘വാമനന്‍’ ന്റെ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment5 days ago

ഐശ്വര്യ ലക്ഷ്മി പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കുമാരി’യുടെ ടീസർ, കഥപറഞ്ഞു പൃഥ്വിരാജ്

Entertainment5 days ago

ബ്രഹ്മാസ്ത്രയിലെ ലവ് സോങ് എത്തി, കൂടാതെ ബ്രഹ്മാസ്ത്ര കാണാൻ നവരാത്രി ഓഫർ

Advertisement
Translate »