കുറഞ്ഞത് 25 വർഷമെങ്കിലും കോമയിൽ ആയിരുന്നവർക്ക് നല്ല ഫ്രഷ് കഥയായി തോന്നിയേക്കാം

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
48 SHARES
581 VIEWS

എഴുതിയത് : Na Vas

കാപ്പിക്കടയിൽ വെച്ച് കാറ്റടിച്ചപ്പോൾ പരിചയപ്പെട്ടവരാണ് യാഴനും മൗനയും. ഒരു കാര്യവുമില്ലാതെ മണമണാ സംസാരിക്കുന്ന യാഴനെ മൗനക്ക് അങ്ങ് ഇഷ്ടപ്പെട്ടു. ആറര മണിക്കുള്ള തീ തിന്നാൻ ഒരുങ്ങിയിരിക്കുന്ന സഹോദരന്മാരെ മറന്നു കോൺക്രീറ്റ് തൂണിന്റെ മറവിൽ നിന്ന് യാതൊരു മുൻപരിചയവും ഇല്ലാത്ത യാഴനു അവൾ തന്റെ കിഡ്നി കൈമാറി. Wildcraft ന്റെ ബാഗ് എടുത്തു യാഴൻ നാടുവിടും മുമ്പുതന്നെ മൗന അവനെ വിവാഹവും കഴിച്ചു. സ്‌ക്രീനിൽ രണ്ടു വർഷങ്ങൾക്കു ശേഷമെന്നു എഴുതി കാണിക്കുന്നു. യാഴൻ നാടു വിട്ടോ എന്തോ..!

Its a Medical miracle. എന്റെ സംശയങ്ങൾ അസ്ഥാനത്തായി. യാഴൻ വീട്ടിൽ തന്നെ ഉണ്ട്. അയാൾ ഇന്നൊരു ഹൗസ് ഹസ്ബന്റാണ്. മറ്റു ജോലിക്കൊന്നും പോകാതെ അവൻ വീട്ടിൽ തന്നെ ഇരുന്നു മൗനയെ സ്നേഹിക്കുകയാണ്. അവൾക്കുള്ള ഭക്ഷണം കുക്ക് ചെയ്യുന്നു. അവളെ കുളിപ്പിക്കുന്നു. അവൾക്കു വേണ്ടി കാത്തിരിക്കുന്നു. അങ്ങനെ അങ്ങനെ.. എന്നാൽ മൗനക്ക് അവനെ സഹിക്കാൻ പറ്റുന്നില്ല. അവൾക്കു ഡിവോഴ്സ് വേണം. കാരണം തിരക്കിയ തന്റെ ഫ്രണ്ട്സിനോട് അവൾ ഇപ്രകാരം പറഞ്ഞു.

അവന്റെ കരുതൽ ഇഷ്ടല്യാ
അവന്റെ കുക്കിംഗ്‌ ഇഷ്ടല്യാ
അവന്റെ സംസാരം ഇഷ്ടല്യാ

ഡിവോഴ്സിനു വേണ്ടി മൗന പല പദ്ധതികളും ആലോചിക്കുന്നു. അതിനായി അവൾ മറ്റൊരു സ്ത്രീയെ (മലർവിഴി) നിയോഗിച്ചു. അവർ തമ്മിൽ അവിഹിതം ആയാൽ മൗനക്ക് ഡിവോഴ്സിനുള്ള കാരണം ആകുമല്ലോ. യാഴനെ മലർത്തിയടിച്ച് ഡിവോഴ്സ് മേടിച്ചു തരാമെന്ന് മലർവിഴി വാക്കും നൽകുന്നു.
ഇപ്പോൾ യാഴൻ ഒരു റേഡിയോ ജോക്കിയാണ്. അവന്റെ പ്രോഗ്രാം ലോകമെങ്ങും ശ്രദ്ധിക്കാൻ തുടങ്ങിയിരിക്കുന്നു. അവസരം നോക്കി മലർമിഴി അവനെ വശീകരിക്കാൻ ശ്രമിക്കുന്നു. ങ്‌ഹും.. അവൾക്ക് കേരളത്തിലെ പിള്ളേരെ അറിയില്ലല്ലോ. യാഴന്റെ വശീകരണ ചിരിയിൽ വീണത് മലർവിഴിയാണ്. ആളില്ലാത്ത പോസ്റ്റിലേക്കു മലർമിഴി ഗോളടിക്കാൻ ശ്രമിക്കുന്ന വിവരം അറിഞ്ഞ മൗനക്ക് കുരുപൊട്ടി. അവൾക്ക്‌ ഡിവോഴ്സ് വേണ്ടെന്നും യാഴനെ മതിയെന്നും പറഞ്ഞു മലർവിഴിയെ കണ്ടംവഴി ഓടിക്കുന്നു. എന്നാൽ അവൾ ഓടുന്നില്ല. അവളുടെ രഹസ്യ ഫ്ലാറ്റിൽ കുത്തിയിരുന്നു അവരുടെ ഡിവോഴ്സിനു വേണ്ടി പ്രാർത്ഥിക്കുകയാണ് പ്യാവം മലർമിഴി.

പക്ഷെ യാഴൻ എല്ലാ കാര്യങ്ങളും അറിഞ്ഞു. എന്നാൽ ഒരു തീരുമാനം എടുക്കാൻ അവനു സാധിക്കുന്നില്ല. അതുകൊണ്ട് ഈ കാര്യം തന്റെ പ്രോഗ്രാം കേൾക്കുന്ന ശ്രോതാക്കൾക്ക് വിടുന്നു. അവന്റെ വാക്കുകൾ ശ്രദ്ധാപൂർവ്വം കേട്ട ഓപ്പറേഷൻ ചെയ്തുകൊണ്ടിരുന്ന ഡോക്ടർമാർ മുതൽ കാശ്മീർ അതിർത്തിയിൽ വെടിവെച്ചു കൊണ്ടിരുന്ന പട്ടാളക്കാർ വരെയുള്ള രണ്ടര ലക്ഷം ആളുകൾ അവരുടെ സകല പരിപാടികളും നിർത്തിവെച്ച് 10 മിനുട്ടിൽ തന്നെ വോട്ടുകൾ രേഖപ്പെടുത്തി. അതിൽ 87 ശതമാനം പേരും മൗനയെ ഉപേക്ഷിച്ചു പോകാൻ വേണ്ടി വോട്ട് ചെയ്തവരായിരുന്നു. ഒടുവിൽ മൗനയും വേണ്ട ഒരു മലരും വേണ്ടന്ന തീരുമാനം കൈക്കൊണ്ടു റേഡിയോയിൽ നിന്നും രാജിവെച്ചു അവൻ Wildcraft ന്റെ ബാഗെടുത്ത് യാത്ര പോകുന്നു..

കുറഞ്ഞത് 25 വർഷമെങ്കിലും കോമയിൽ ആയിരുന്നവർക്ക് നല്ല ഫ്രഷ് കഥയായി അനുഭവപ്പെടുമെന്നതിൽ സംശയമില്ല. അണിയറയിൽ പ്രവർത്തിച്ചവർക്ക് നിശബ്ദമായ കയ്യടികൾ..
Hey Sinamika

Leave a Reply

Your email address will not be published. Required fields are marked *

LATEST

സ്ത്രീയുടെ രതിമൂര്‍ച്ഛ – ധാരണകളും ശരികളും, സ്ത്രീയ്ക്ക് രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ വൈകിയാണ്

സ്ത്രീയ്ക്ക് ലൈംഗിക ബന്ധത്തിനൊടുവില്‍ രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ