ദീപു അന്തിക്കാട് സംവിധാനം നിർവഹിച്ച ബിജുമേനോൻ നായകനാകുന്ന ചിത്രമായ ‘നാലാംമുറ’യുടെ ഒഫീഷ്യൽ ട്രെയ്ലർ പുറത്തിറങ്ങി. ഗുരു സോമസുന്ദരവും മറ്റൊരു പ്രധാനപ്പെട്ടവേഷത്തിൽ എത്തുന്നുണ്ട്. സൂരജ് വി ദേവ് ആണ് രചന. ദിവ്യ പിള്ള, ശാന്തി പ്രിയ, ഷീല എബ്രഹാം, സുരഭി സന്തോഷ്, ഷൈനി സാറ, അലൻസിയർ, പ്രശാന്ത് അലക്സാണ്ടർ എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒന്നേമുക്കാൽ മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്ലർ ആണ് പുറത്തെത്തിയിരിക്കുന്നത്. ചിത്രത്തിൽ ബിജുമേനോൻ ഒരു പോലീസ് ഓഫീസറുടെ വേഷത്തിലാണ് എത്തുന്നത്. ഛായാഗ്രഹണം :ലോകനാഥൻ, സംഗീതസംവിധാനം : കൈലാസ് മേനോൻ, പശ്ചാത്തല സംഗീതം :ഗോപി സുന്ദർ, എഡിറ്റിംഗ് :ഷമീർ മുഹമ്മദ്, കലാസംവിധാനം: അപ്പുണ്ണി സാജൻ, വസ്ത്രാലങ്കാരം: നയന ശ്രീകാന്ത്, മേക്കപ്പ് :റോണക്സ് സേവ്യര്‍, നിർമ്മാണം : കിഷോർ വാരിയത്ത് യു എസ് എ, സുധീഷ് പിള്ള, ഷിബു അന്തിക്കാട് എന്നിവർ ചേർന്ന് .

അനുരാഗ് കശ്യപ് ന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ – 22 കാരിയായ മകൾ പറയുന്നു, ഞാൻ എങ്ങനെ സമ്പാദിച്ചാലും നിങ്ങൾക്ക് എന്ത് പ്രശ്നമാണ്?
അനുരാഗ് കശ്യപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ – 22 കാരിയായ മകൾ പറയുന്നു, ഞാൻ