കുഴിയിലേക്ക് കാലുംനീട്ടി ഇരുന്ന ഹിന്ദുമതത്തെ പുനർജീവിപ്പിച്ചതിന് നന്ദി പറയണം അവരോട് , ആ അവർ നിങ്ങൾ കരുതുന്ന കൂട്ടരല്ല

148

Nabeel Hassan

ഇന്ത്യയിൽ മരണ മണി മുഴങ്ങി ശവ കുഴിയിലേക്ക് കാൽ ഇറക്കി വെച്ച ഒരു മതമായിരുന്നു ഹിന്ദു മതം.
ഇന്ന് കാണുന്ന ഹിന്ദുത്വവ തീവ്രവാദം എങ്ങനെയാണു മരണ മണി മുഴങ്ങിയ സ്ഥലത്തുനിന്നും ഉയർത്തുവന്നത് എന്നുള്ളത് നമുക്കൊന്ന് പരിശോധിക്കാം. എൻ്റെ നാട്ടിലെ ചുറ്റുവട്ടങ്ങളിൽ ഒരുപാട് ഹിന്ദു ഫാമിലികൾ താമസിക്കുന്നുണ്ട്. അവരൊന്നും എൻ്റെ ചെറുപ്പകാലത്തു അമ്പലങ്ങളിലോ മറ്റുള്ള പുജകളിലോ പങ്കെടുക്കുന്നതോ ഒന്നും തന്നെ ആ കാലകെട്ടത്തിൽ ഉണ്ടായിരുന്നില്ല.
കുറച്ചു പ്രായം ചെന്ന ആളുകൾ അമ്പലത്തിൽ വല്ലപ്പോഴും ഒന്ന് പോയാൽ ആയി അത്ര തന്നെ. അതുപോലെ തന്നെ ഞങ്ങളുടെ വില്ലേജിൽ തന്നെ ഒരുപാട് പഴയ അമ്പലങ്ങൾ ഉണ്ടായിരുന്നു എല്ലാ അമ്പലങ്ങളും കാടുപിടിച്ചു കിടന്നു ചിതലരിച്ചും മഴ കൊണ്ടും നശിച്ചു നാറാണ കല്ലായി മാറിയിരുന്നു. ആരും തന്നെ അവിടങ്ങളിൽ പോയി കാടുകൾ വെട്ടാനോ അല്ലങ്കിൽ പൂജകൾ ചെയ്യാനോ പ്രാർത്ഥിക്കാനോ അവിടങ്ങളിൽ പോകാറില്ലായിരുന്നു. ഞങ്ങളുടെയൊക്കെ അടുത്ത് താമസിക്കുന്ന ഹിന്ദുക്കൾക്ക് അവർ ഹിന്ദുവാണ് എന്ന് തിരിച്ചറിയുന്നത് അവരുടെയൊക്കെ സ്‌കൂൾ സർട്ടിഫിക്കറ്റുകളിൽ മാത്രമായിരുന്നു.

ബിജെപിയോ ആർ എസ് എസ്സോ എന്താണ് എന്നുപോലുമറിയാത്ത ഒരു പറ്റം ജനത ഹിന്ദുവും മുസ്ലിമും കൃസ്ത്യാനിയുമൊക്കെ ഒന്നിച്ചു ഏതാണ് മതമെന്ന് പോലും അറിയാത്ത അവസ്ഥയിൽ ഒന്നിച്ചു കളിച്ചു നടന്ന ഒരു കാലം എനിക്കൊക്കെ ഉണ്ടായിരുന്നു
ജാതിയും മതവുമൊന്നും അന്ന് ഞങ്ങളുടെ ഇടയിൽ ഇല്ലായിരുന്നു. എൻ്റെ ഫാമിലി പഴയ കാല സുന്നി കുടുംബമായിരുന്നു. എൻ്റെ ചെറുപ്പകാലങ്ങളിൽ എൻ്റെ ഉപ്പ പള്ളിയിൽ പോകുന്നതൊന്നും ഞാൻ കണ്ടിട്ടില്ല എന്ന് മാത്രമല്ല ചെറുപ്പത്തിൽ എന്നെ പള്ളിയിലേക്ക് വെള്ളി ദിവസങ്ങളിൽ പോലും വാപ്പ കൊണ്ട് പോയതായിട്ടുള്ള ഓർമ്മകൾ എനിക്കില്ല.ഞാൻ മദ്രസയിൽ പഠിക്കുന്ന കാലത്തു പോലും അങ്ങനെയൊന്നും നടന്നതായി ഓർമയിലില്ല വീട്ടിൽ തന്നെ ഉപ്പാന്റെ ഉമ്മ മാത്രമാണ് നിസ്ക്കാരം കൃത്യമായി നിസ്കരിച്ചിരുന്നത് അതുപോലെ തന്നെയാണ് ഉമ്മാന്റെ വീട്ടിലെയും സ്ഥിതി.

എൻ്റെ ചെറുപ്പത്തിൽ നാട്ടിൽ സുന്നി മത വിശ്വാസികളായിരുന്നു ഉണ്ടായിരുന്നത് അങ്ങനെ കാലങ്ങൾ കഴിയവേ ഞങ്ങളുടെ നാട്ടിലും മുജാഹിദ് ,ജമാഅത്തെ ഇസ്ലാമി പ്രവർത്തകർ വരവ് തുടങ്ങി നാട്ടിലെ പല വ്യക്തികളും ഈ പുതിയ സംഘടനയിലേക്ക് മാറിപ്പോയി.
ഈ രണ്ടു വിഭാഗങ്ങളിലെ വരവോടു കുടി നാട്ടിലെ പൊതുവെ പള്ളിയിലും മറ്റുമൊന്നും പോകാതിരുന്ന ആളുകളെയൊക്കെ ഇവർ വട്ടമിട്ടുകൊണ്ടു പള്ളിയിലേക്കും മത പഠന ക്ളാസിലേക്കുമൊക്കെ ആനയിക്കാൻ തുടങ്ങി.ഞാനടക്കം എൻ്റെ പല കൂട്ടുകാരും ഇവരുടെ കെണിയിൽ പെട്ടുപോയിരുന്നു. മുൻപൊക്കെ പള്ളിയിൽ പോയില്ലേലും യാതൊരു കുഴപ്പവുമില്ലാത്ത കാലത്തു സുന്നി മുസ്ലിയാക്കന്മാർ എന്താടാ പള്ളിയിൽ വരാത്തത് എന്നൊന്നും ചോദിക്കാറില്ലായിരുന്നു.

എന്നാൽ കാലം മാറുന്നതിനനുസരിച്ചു മുജാഹിദ് ജമാഅത്തുകാർ ഇതൊക്കെ ചോദ്യം ചെയ്യാനും പള്ളിയിലേക്ക് അഞ്ചു നേരം നിസ്‌ക്കരിക്കാനും വന്നില്ലെങ്കിൽ തിട്ടൂരം ഇറക്കൽ തുടങ്ങിയിരുന്നു. ഞാൻ ഇതൊക്കെ പറയാനുള്ള കാരണം മത ജാതി ബേധമന്യേ നേർച്ചയും,ഓണവും,പെരുന്നാളുമൊക്കെ കൊണ്ടാടിയിരുന്നു ഒരു സമൂഹത്തിൽ മത ചിന്തയുടെ വേരുകൾ വളരെ ആഴത്തിൽ തന്നെ വേരുറപ്പിക്കാൻ പുതുതായി വന്ന മുജാഹിദ് ജമാഅത്തെ ഇസ്ലാമികൾക്ക് സാധിച്ചു. വളരെ പെട്ടന്ന് തന്നെ ചെറിയ ഗ്രാമത്തിൽ പോലും രണ്ടും മുന്നും വിഭാഗങ്ങളുടെ പള്ളികളും മദ്രസകളുമൊക്കെ ഉയർന്നുവന്നു ഗൾഫ് പണം കൊണ്ടുള്ള സ്വാധീനവും പഴ പള്ളികളും ചെറിയ നിസ്‌കാര പള്ളികളും മറ്റുമൊക്കെ ആധുനിക രീതിയിലേക്ക് പരിണാമവും സംഭവിച്ചു.

പിന്നെ മുജാഹിദ്, ജമാഅത്തെ സംഘടനകളുടെ പ്രവർത്തന ഫലമായി പെണ്ണുങ്ങൾ കറുത്ത മൂടുന്ന വസ്ത്രത്തിലേക്ക് ഊളിയിടേണ്ട അവസ്ഥയുംവന്നു.ഇന്ന് ചെറിയ പ്രായമായ കുട്ടികൾപോലും കറുത്തിരുണ്ട വസ്ത്രത്തിലേക്ക് ഇറങ്ങുന്ന കാഴ്ചയാണ് നമുക്കുമുന്നിൽ കണ്ടുകൊണ്ടരിക്കുന്നത്.കാലം പോയപോക്ക് നോക്കണം. നാട്ടിലൊന്നുമില്ലാത്ത പല കാഴ്ചകളും പിന്നീട് നാം കണ്ടു.
ഇവരുടെയൊക്കെ വരവോടുകൂടി ഒന്നിച്ചു കളിച്ചു വളർന്ന മതമെന്തെന്നും ജാതി എന്തെന്നും ചിന്തിച്ചു തുടങ്ങാത്ത പല ആളുകളിലും മുസ്ലിമായ വ്യക്തികളിൽ ആദ്യം ഇസ്ലാമിക സ്വത്വ ബോധം വല്ലാതെ ഉയർന്നുവന്നു.ഇന്ന് കാണുന്ന മാറ്റങ്ങളുടെയൊക്കെ തുടക്കം ഈസ്വത്വ ബോധത്തിൽ നിന്നുമാണ് ഉദിച്ചുയർന്നതു.മരണ മണി മുഴങ്ങി കാലഹരണപ്പെട്ട മതമായി മാറേണ്ടിയിരുന്ന ഒരു മതമായിരുന്നു ഹിന്ദുമതം. ഹിന്ദു മതത്തിന്റെ മുഖ്യ ഉയർത്തെഴുനേൽപ്പിനു കാരണക്കാർ ഇന്ന് ഇന്ത്യയിലും കേരളത്തിലും ഇവിടെയുള്ള ഇസ്ലാം മതക്കാരും അവരുടെയൊക്കെ തീവ്രമായ മത വിശ്വാസവുമാണ്.

ഇവരുടെ കൂടെ കൃസ്ത്യാനികളും അവരുടെ തീവ്ര ചിന്തകളുമൊക്കെ കൂടിയപ്പോൾ കാലഹരണപ്പെട്ടു ശവകുഴിയിലേക്ക് എടുക്കേണ്ടിയിരുന്ന ഹിന്ദു മതത്തിനു പുനർ ജീവൻ നൽകുകയും സ്വത്വ ബോധം ഉണ്ടാക്കി കൊടുക്കുകയും ചെയിതു.
തൽഫലമായി ഇടിഞ്ഞു പൊളിഞ്ഞ അമ്പലവും കാവുമൊക്കെ വീണ്ടും പുനർ ജനിക്കാൻ തുടങ്ങി എന്ന് മാത്രമല്ല ഇസ്ലാം കൃസ്ത്യൻ മതത്തിലെന്ന പോലെ ഹിന്ദു വികാരവും സ്വത്വ ബോധവും വർഗീയ ചിന്താഗതിയും ഇവരിലുമൊക്കെ ഉടലെടുക്കാൻ തുടങ്ങി .
യഥാർത്ഥത്തിൽ ഹിന്ദു മതത്തിന്റെ പുനർ ജന്മത്തിനു കാരണക്കാർ ഇന്ത്യയിലെ മുജാഹിദ് ,ജമാഅത്തെ ഇസ്ലാം മതക്കാരും കൃസ്ത്യൻ ഇവാഞ്ചലിസ്റ്റുകമാണ് എന്ന് തന്നെ പറയാം.

ഇവരുടെയൊക്കെ മത പ്രചാരണവും മതപഠനവും മതത്തിലേക്ക് ആളുകളെ ചേർക്കുന്ന പരിപാടിയുമില്ലായിരുന്നവെങ്കിൽ ഹിന്ദു മതം എന്നൊരു മതം ഈ സമൂഹത്തിൽ നിന്നും അതിന്റെ ശവ കുഴിയിലേക്ക് തന്നെ താനേ ഇറങ്ങുമായിരുന്നു. തങ്ങളുടെ മതമാണ് ശരി മറ്റുള്ളവരുടെയൊക്കെ മതം ശരിയല്ല എന്നും അവരുടെയൊക്കെ ദൈവങ്ങൾ ഒറിജിനൽ അല്ല എന്നും ഞങ്ങളുടെ ഏകനായ ദൈവമാണ് ശരി എന്നുള്ള പ്രചാരണവും മറ്റും മറ്റുള്ളവരെ തങ്ങളിലെ സ്വത്വ ബോധത്തിലേക്ക് ചിന്തിപ്പിച്ചു. സെമിറ്റിക്ക് മതങ്ങളായ ഇസ്ലാം കൃസ്ത്യൻ മതങ്ങളെ പോലെ തന്നെ ഹിന്ദു എന്നൊരു സെമിറ്റിക്ക് മതമാക്കി ഹിന്ദുക്കളെ ഉണർത്തിയവരാണ് ഇവിടെയുള്ള ഇസ്ലാം കൃസ്ത്യൻ മത വിഭാഗങ്ങൾ.

ഇന്ത്യയിലെ ഹിന്ദു മത വിശ്വാസികളെ നിങ്ങൾ ഇസ്‌ലാം മതക്കാരോടും കൃസ്ത്യൻ മിഷനറിമാരോടും ഇവാഞ്ചൽസ് കളോടും നന്ദി പറയണം കാരണം ശവ കുഴിയിലേക്ക് പോയിരുന്ന നിങ്ങളുടെ മതത്തിനെ പുനർജനിപ്പിച്ചു തന്നത് ഈ രണ്ടു കുട്ടരുമാണ്. നന്ദി വേണം നന്ദി വേണം വർഗീയ തീവ്രാവാദി സംഘികളെ. ഇന്ത്യയെന്ന രാജ്യം ഇനി രക്ഷപ്രാപിക്കണമെങ്കിൽ ഇവിടെയുള്ള മതങ്ങൾ ഇല്ലാതാവണം ഇവിടെയുള്ള മതങ്ങെളെല്ലാം അവയുടെ ശവകുഴിയിലേക്ക് ഇറങ്ങിപോയാൽ മാത്രമേ ഇനി ഈ രാജ്യത്തിനു രക്ഷയുള്ളൂ.