Entertainment
ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് ആശംസ അർപ്പിച്ചുകൊണ്ട് ‘നടനവിസ്മയം മോഹന്‍ലാല്‍’ എന്ന വീഡിയോ ഗാനം പുറത്തിറക്കി. യുട്യൂബിൽ ആണ് ഗാനം റിലീസ് ചെയ്തത് . മധു ബാലകൃഷ്ണനാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനം രചിച്ചത് സന്ധ്യ ഹരിപ്രസാദ്, സംഗീതം ഡോക്ടര്‍ ആര്. ഹരിപ്രസാദ്. വിഡിയോയിൽ മോഹന്‍ലാലിന്റെ വിവിധ അഭിനയമുഹൂര്‍ത്തങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗാനം നിര്‍മിച്ചിരിക്കുന്നത് പ്രകാശ്. ആകാശ് പ്രകാശ് മ്യൂസിക് & എന്റര്‍ടെയ്ന്‍മെന്റ്സ് എന്ന യൂട്യൂബ് ചാനലാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്.
392 total views, 8 views today