ഏറെ ആഘോഷിക്കപ്പെട്ട ബോളിവുഡ് ചിത്രം ദ കശ്മീർ ഫയൽസ് ഗോവയിൽ നടന്ന ഇന്ത്യയുടെ 53-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചു. 9 ദിവസത്തോളം നിന്നുനിന്ന മേളയിൽ 79 രാജ്യങ്ങളിൽ നിന്നായി 280 സിനിമകൾ പ്രദർശിപ്പിച്ചു. ഫെസ്റ്റിവലിന്റെ അവസാന ദിവസമായ ഇന്നലെ ഫെസ്റ്റിവലിന്റെ ചീഫ് ജഡ്ജ് ഇസ്രയേലിൽ നിന്നുള്ള സംവിധായകൻ ഹെഡ് നാദവ് ലാപിഡ് സംസാരിച്ചു.

ദി കശ്മീർ ഫയൽസ് എന്ന ചിത്രം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചത് കണ്ട് താൻ ഞെട്ടിപ്പോയെന്നും ഇതിന്റെ കഥ ദുഷ്പ്രചരണമാണെന്നും സംസ്‌കാരമില്ലാത്ത സിനിമയാണെന്നും അദ്ദേഹം വിമർശിച്ചു. ഫെസ്റ്റിവലിൽ ഇത്തരം ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത് ഉചിതമല്ലെന്ന അദ്ദേഹത്തിന്റെ തുറന്നടിക്കുന്ന പരാമർശം സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായി. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ

“രാജ്യാന്തര സിനിമാ വിഭാഗത്തിൽ 15 സിനിമകളാണ് ഉണ്ടായിരുന്നത്. അതിൽ 14 സിനിമകളും മികച്ച നിലവാരം പുലർത്തിയവയും ചലച്ചിത്രമൂല്യം നിറഞ്ഞതുമായിരുന്നു. അതു വലിയ തോതിൽ .ചർച്ചയ്ക്കും വഴിവച്ചു.എന്നാൽ 15ാമത്തെ സിനിമ കണ്ടാണ് ഞങ്ങളെല്ലാവരും ഞെട്ടിയതും അസ്വസ്ഥരായതും– ദി കശ്മീർ ഫയൽസ്. അത് ഒരു വൾഗര്‍ പ്രോപ്പഗൻഡ (പ്രത്യേക ഉദ്ദേശ്യത്തോടു കൂടിയുള്ള പ്രചരണം)സിനിമയാണ് .
ഇത്തരത്തിൽ അഭിമാനകരമായ ഒരു ചലച്ചിത്രോത്സവത്തിന്റെ മത്സര വിഭാഗത്തിൽ അത് അനുചിതമായ ഒരു അപരിഷ്കൃത സിനിമയായി .’’ ഇതായിരുന്നു ഹെഡ് നാദവ് ലാപിഡ് പറഞ്ഞ വാക്കുകൾ.

എന്നാൽ ദ കശ്മീർ ഫയൽസ് എന്ന സിനിമയെ വിമർശിച്ച നാദവ് ലാപിഡിന് ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ നയോർ ഗിലോൺ കത്തെഴുതി.ഇന്ത്യൻ സംസ്‌കാരത്തിൽ അതിഥികൾ ദൈവങ്ങളെ പോലെയാണെന്നും ജഡ്ജിമാരുടെ പാനലിന്റെ തലവനെന്ന നിലയിൽ നിങ്ങൾ ഇന്ത്യയുടെ ക്ഷണം മോശമായി ഉപയോഗിച്ചെന്നും അവരുടെ വിശ്വാസത്തെയും ആദരവിനെയും ഊഷ്മളമായ ആതിഥ്യമര്യാദയെയും നിങ്ങൾ അപമാനിക്കുകയാണ് ചെയ്തതെന്നും ഇത്തരമൊരു വിമർശനം നടത്തിയതിൽ സ്വയം ലജ്ജിക്കണമെന്നും ഗിലോൺ കത്തിൽ പറഞ്ഞു.

**

Leave a Reply
You May Also Like

ഇപ്പോഴിതാ ഐശ്വര്യ റായിയുടെയും ഡീപ് ഫെയ്ക്ക് വിഡിയോ വൈറൽ

 ഐശ്വര്യ റായിയുടെയും ഡീപ് ഫെയ്ക്ക് വിഡിയോ വൈറൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആളുകളുടെ ജീവിതം എളുപ്പമാക്കിയിട്ടുണ്ടെങ്കിലും, അത്…

‘നിങ്ങളുടെ ജീവിതം ഹോളിപോലെ വർണ്ണാഭമായിരിക്കട്ടെ’, ഹോളി ആശംസയുമായി ഭാവന

‘നിങ്ങളുടെ ജീവിതം ഹോളിപോലെ വർണ്ണാഭമായിരിക്കട്ടെ’ എന്ന് മലയാളത്തിന്റെ പ്രിയതാരം ഭാവനയുടെ ഹോളി ആശംസ. ഇൻസ്റ്റാഗ്രാമിൽ ആണ്…

ഫഹദിന്റെ വളർച്ചയെ കുറിച്ച് നസ്രിയയ്ക്ക് പറയാനുള്ളത് ഇതാണ്…

കേരളത്തിന്റെ അതിരുകളെ ഭേദിച്ചു വളരുന്ന താരദമ്പതികൾ ആണ് ഫഹദ് ഫാസിലും നസ്രിയയും. തെലുങ്കിലും തമിഴിലും സ്വന്തമായൊരു…

ചിരഞ്ജീവിക്ക് കീർത്തി സുരേഷിനോട് കാമമെന്ന് നടി ശ്രീ റെഡ്ഢി

തെലുങ്ക് ചലച്ചിത്രനടിയും ടെലിവിഷൻ അവതാരകയുമാണ് ശ്രീ റെഡ്ഡി. ഇവർ സിന്ദഗി, അരവിന്ദ് 2, നേനു നന്ന…