മിമിക്രിയിലൂടെ കടന്നുവന്നു മലയാളത്തിന്റെ പ്രിയ താരമായി മാറിയ കലാകാരനാണ് നാദിർഷ. മിമിക്രി ആർട്ടിസ്റ്റ്, അഭിനേതാവ്, ഗായകൻ, ഗാനരചയിതാവ്, ടെലിവിഷൻ അവതാരകൻ, സംവിധായകൻ ..ഒക്കെയാണ് അദ്ദേഹം. ഈ ബഹുമുഖപ്രതിഭയുടെ ഓരോ സിനിമയും കാണാൻ ആസ്വാദകർ കാത്തിരിക്കാറുണ്ട്. അമർ അക്ബർ അന്തോണിയും കട്ടപ്പനയിലെ ഋത്വിക് റോഷനും കേശു ഈ വീടിന്റെ നാഥനും മേരാനാം ഷാജിയും ഒക്കെ പ്രേക്ഷകർ നിറഞ്ഞ മനസോടെയാണ് സ്വീകരിച്ചത്.
ഭാര്യ ഷാഹിനയുമൊത്തുള്ള ചിത്രങ്ങൾ ആണ് അദ്ദേഹം ഇപ്പോൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വലിയ വരവേൽപ്പാണ് ഈ ചിത്രങ്ങൾക്ക് ലഭിക്കുന്നത്. ആയിഷ നാദിർഷായും ഖദീജ നാദിര്ഷയുമാണ് ഇവരുടെ മക്കൾ. ആയിഷയുടെ വിവാഹം ഈയിടെ കഴിഞ്ഞതായുള്ളൂ.
**