എബ്രിഡ് ഷൈൻ നിവിൻ പോളിയെയും ആസിഫ് അലിയെയും കേന്ദ്രകഥാപാത്രങ്ങളാക്കി അവതരിപ്പിച്ച സിനിമയാണ് മഹാവീര്യർ. മിത്തും ഫാന്റസിയും എല്ലാം ഇടകലർന്ന ചിത്രം പക്ഷെ സ്പൂൺ ഫീഡിങ് ആസ്വാദകർക്ക് രസക്കുന്നതല്ല എന്നായിരുന്നു അഭിപ്രായം. എന്നാൽ ഇപ്പോൾ നാദിർഷ ചിത്രം കണ്ടു തൻറെ അഭിപ്രായം പറയുകയാണ്. ഈ സിനിമ ഇഷ്ടപ്പെടാൻ പ്രത്യേകിച്ച് വലിയ ബുദ്ധിയൊന്നും വേണമെന്നില്ല എന്നാണു നിവിനും ആസിഫ് അലിക്കും നന്ദി അപറഞ്ഞുകൊണ്ടു നാദിർഷ കുറിച്ചത്. നാദിർഷായുടെ വാക്കുകൾ

‘മഹാവീര്യർ ഇന്നാണ് കണ്ടത്. സിനിമ ഇറങ്ങിയ ഉടനെ കാണണം എന്നു വിചാരിച്ചിരുന്നതാ, അപ്പോഴാണ് ഇത് ബുദ്ധിയുള്ളവർക്കേ കണ്ടാൽ മനസ്സിലാകൂ എന്ന് ആരോ ഒക്കെയോ നിരൂപണം എഴുതി കണ്ടത്. അപ്പോൾ പിന്നെ ഞാൻ കാണണോ എന്നൊരു സംശയം. പിന്നെ രണ്ടും കൽപിച്ച് ഇന്ന് പോയി കണ്ടു. എനിക്ക് ഇഷ്ടമായി. ഏബ്രിഡ് ഷൈനോട് വല്ലാത്ത ആദരവും തോന്നി. ഇതിൽ നിന്നും ഒരു കാര്യം മനസ്സിലായി ഈ സിനിമ ഇഷ്ടപ്പെടാൻ പ്രത്യേകിച്ച് വലിയ ബുദ്ധിയൊന്നും വേണമെന്നില്ല. നന്ദി നിവിൻ, ആസിഫ്.’’– നാദിർഷ പറഞ്ഞു.

Leave a Reply
You May Also Like

രൺബീർ ആദ്യമായി ആക്ഷൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘അനിമൽ’ ടീസർ പുറത്തിറങ്ങി

സംവിധായകൻ സന്ദീപ് റെഡ്ഡി വംഗ അർജുൻ റെഡ്ഡി എന്ന തന്റെ ആദ്യ സംവിധാനത്തിൽ ഒരു ബ്ലോക്ക്ബസ്റ്റർ…

ശങ്കർ രാമക്യഷ്ണൻ രചന നിർവഹിച്ച് സംവിധാനം ചെയ്യുന്ന റാണി എന്ന ചിത്രം റിലീസിന് ഒരുങ്ങുന്നു

ശങ്കർ രാമക്യഷ്ണൻ രചന നിർവഹിച്ച് സംവിധാനം ചെയ്യുന്ന റാണി എന്ന ചിത്രം റിലീസിന് ഒരുങ്ങുന്നു. കേരള…

എന്തൊരു കിടിലൻ പെർഫോമൻസ് ആണു ഭായ് നിങ്ങൾ….

ജാനെമൻ എന്ന ചിത്രത്തിൽ പല താരങ്ങളും പലരീതിയിൽ തകർത്താടി എന്ന് തന്നെ പറയാം. എങ്കിലും പ്രേക്ഷകരെ…

ആദ്യത്തെ “ഓളവും തീരവും” സിനിമയിലെ ‘നബീസ’

എഴുത്ത് : ലങ്കേഷ് അഗസ്ത്യക്കോട് ആദ്യമായി, സിനിമയിലെ രംഗങ്ങൾ പൂർണ്ണമായും സ്റ്റുഡിയോയ്ക്ക് പുറത്ത് ചിത്രീകരിക്കപ്പെട്ട “ഓളവും…