ആസ്വാദകരും കലാരൂപങ്ങളും കാലാനുസൃതമായി മാറിയപ്പോഴും ജനകീയ കലാകാരനായി നിറഞ്ഞു നിൽക്കുന്ന നാദിർഷയ്ക്ക് ഹൃദ്യമായ ജന്മദിനാശംസകൾ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
11 SHARES
129 VIEWS

നാദിർഷയ്ക്ക് ജന്മദിനാശംസകൾ

പ്രവീൺ ളാക്കൂർ

മിമിക്രി വേദികളിലൂടെയും ഓഡിയോ കാസറ്റുകളിലൂടെയും ജനകീയ ടി.വി പരിപാടികളിലൂടെയുമൊക്കെ ആസ്വാദകരുടെ ഇഷ്ടം നേടിയ നാദിര്‍ഷ അഭിനേതാവെന്ന നിലയിലും നിരവധി സിനിമകളില്‍ തന്റെ സാന്നിധ്യമറിയിച്ചു.ഓഡിയന്‍സിന്റെ പള്‍സ് കൃത്യമായി മനസ്സിലാക്കുന്ന കലാകാരനായി വിലയിരുത്തപ്പെടുന്ന നാദിര്‍ഷ സംവിധാന രംഗത്തും വിജയം വരിച്ചു.സംഗീത സംവിധായകന്‍ എന്ന നിലയിലും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് നാദിര്‍ഷ. ജോസ് തോമസിന്റെ സംവിധാനത്തില്‍ 1998 ല്‍ പുറത്തിറങ്ങിയ ‘മീനാക്ഷി കല്യാണം’ മുതല്‍ വിവിധ സിനിമകളിലായി അന്‍പതിലധികം ഗാനങ്ങള്‍ക്ക് നാദിര്‍ഷ സംഗീതം പകര്‍ന്നിട്ടുണ്ട്.ഇവയില്‍ ഫാസ്റ്റ് നമ്പറുകളും മെലഡികളും അടക്കം നിരവധി ഗാനങ്ങള്‍ സൂപ്പര്‍ ഹിറ്റുകളാണ്.

കെ.ജെ യേശുദാസ്, പി.ജയചന്ദ്രന്‍, കെ.എസ് ചിത്ര, എം.ജി ശ്രീകുമാര്‍, ശങ്കര്‍ മഹാദേവന്‍, വിദ്യാധരൻ മാസ്റ്റർ ശ്രേയാ ഘോഷാല്‍, കലാഭവന്‍ മണി, വിജയ് യേശുദാസ്, അഫ്‌സല്‍, മധു ബാലകൃഷ്ണന്‍, റിമി ടോമി, നജീം അര്‍ഷാദ് തുടങ്ങിയ തുടങ്ങിയവരുടെയൊക്കെ ശബ്ദത്തിൽ നാദിര്‍ഷ ഈണമിട്ട ഗാനങ്ങള്‍ ഗാനാസ്വാദകരുടെ മുന്നിലെത്തി.ദിലീപ്, പ്രിഥ്വിരാജ്, ബിജു മേനോന്‍, ഇന്ദ്രജിത്ത്, ജയസൂര്യ തുടങ്ങിയ താരങ്ങളും നാദിര്‍ഷയുടെ സംഗീത സംവിധാനത്തില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. സ്വന്തം സ്വന്തം സംഗീത സംവിധാനത്തില്‍ നാദിര്‍ഷ പാടിയ ഗാനങ്ങളും ആസ്വാദകര്‍ ഏറ്റെടുത്തവയാണ്. ഹാസ്യാത്മകമായ സാമൂഹ്യ വിമർശനം ജനകീയമാക്കുന്നതിൽ അദ്ദേഹത്തിന്റെ പാരഡി പാട്ടുകൾ എക്കാലവും വിജയിച്ചിട്ടുണ്ട്. തന്റെ സ്റ്റേജ് ഷോകളിലും സിനിമകളിലുമൊക്കെ ഭാഗമാകുന്ന കലാകാരന്മാർക്ക് അദ്ദേഹം നൽകുന്ന പരിഗണന എടുത്തുപറയണം.

സൂപ്പർ ഹിറ്റ് എന്റർടൈനർ സിനിമകളിലൂടെ മലയാള പ്രേക്ഷകരുടെ മനം കവർന്ന എഴുത്തുകാരനും സംവിധായകനുമായ റാഫിയുടെ തിരക്കഥയിൽ നാദിർഷ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ വാർത്ത പുറത്ത് വന്നത് അടുത്ത ദിവസങ്ങളിലാണ്. നാദിര്‍ഷ സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രത്തിൽ യുവ നടൻമാരിൽ ഏറെ ശ്രദ്ധേയനായ ഷെയ്ന്‍ നിഗം നായകനാകുന്നു ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഹിഷാം അബ്ദുൾ വഹാബ് ആണ്. ഇതു വരേയും പേരിടാത്ത ചിത്രത്തിൻ്റെ തിരക്കഥാകൃത്ത് നിഷാദ് കോയയാണ്. ആസ്വാദകരും കലാരൂപങ്ങളും കാലാനുസൃതമായി മാറിയപ്പോഴും ജനകീയ കലാകാരനായി നിറഞ്ഞു നിൽക്കുന്ന നാദിർഷയ്ക്ക് ഹൃദ്യമായ ജന്മദിനാശംസകൾ!

 

Leave a Reply

Your email address will not be published. Required fields are marked *

LATEST

കോണ്ടം കൂടാതെ, മറ്റ് ഗർഭനിരോധന ഉൽപ്പന്നങ്ങളെക്കുറിച്ച് നിങ്ങൾക്ക് അറിയാമോ?

കുട്ടികളെ വേണ്ടെന്ന് കരുതുന്ന പല ദമ്പതികളും ഗർഭനിരോധനത്തിനായി കോണ്ടം ഉപയോഗിക്കുന്നതായി പഠനങ്ങൾ കാണിക്കുന്നു.

ഉണ്ണിമുകുന്ദൻ സഹോദരനാണ് പ്രതിഫലമേ വേണ്ടാന്നു പറഞ്ഞു അഭിനയിച്ച ബാലയ്ക്ക് ഇതെന്തുപറ്റിയെന്ന് ലൈൻ പ്രൊഡ്യൂസർ

ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയുടെ നിർമാതാക്കൾ പ്രതിഫലം നൽകാതെ വ​ഞ്ചിച്ചുവെന്ന ബാലയുടെ ആരോപണത്തിനു