തനിക്കു മമ്മൂട്ടിയോട് അസൂയ ഉണ്ട്, അത് സൗന്ദര്യത്തോടു അല്ലെന്നു നദിയ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
24 SHARES
290 VIEWS

എത്രയൊക്കെ ചെറുപ്പം കാത്തുസൂക്ഷിച്ചാലും നടന്മാര്‍ക്ക് ലഭിക്കുന്നതുപോലെ നല്ല കഥാപാത്രങ്ങള്‍ നടിമാർക്ക് ലഭിക്കില്ലെന്ന് നദിയ മൊയ്തു. 1984 -ൽ നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രത്തിലൂടെ കടന്നുവന്നു മലയാളികളെ കരയിപ്പിച്ച താരമാണ് നദിയ . മമ്മൂട്ടി സൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിൽ അസൂയയുണ്ടോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനുത്തരമായി നാദിയ ഇങ്ങനെ പറഞ്ഞു

“മമ്മൂട്ടിയുടെ സൗന്ദര്യത്തിൽ എന്തിനാണ് അസൂയ ? ഇത്രയുംകൊല്ലം സൗന്ദര്യം കാത്തുസൂക്ഷിക്കാൻ കഴിഞ്ഞെങ്കിൽ അത് നല്ല കാര്യമല്ലേ ? അതൊരു അനുഗ്രഹമല്ലേ..കുശുമ്പുള്ള കാര്യം മമ്മൂട്ടിക്ക് അന്നത്തെപോലെയുള്ള കഥാപാത്രങ്ങൾ ഇന്നും കിട്ടുന്നുണ്ട് എന്നതാണ്. നമ്മൾ പെണ്ണുങ്ങൾ എത്രമാത്രം സൗന്ദര്യം കാത്തുസൂക്ഷിച്ചാലും അങ്ങനെയുള്ള കഥാപത്രങ്ങൾ കിട്ടില്ല. അക്കാര്യത്തിൽ കുശുമ്പുണ്ട്.”

2011 -ൽ പുറത്തിറങ്ങിയ ഡബിൾസിന് ശേഷം നദിയ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നത് ഇപ്പോൾ ഭീഷ്മപർവ്വത്തിലാണ്. പണ്ട് ഇരുവരും അനവധി സിനിമകളിൽ ഒന്നിച്ചു അഭിനയിച്ചിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

LATEST

“ഗോൾഡ് ഒരു ഗംഭീര സംവിധായകന്റെ… ഗംഭിര നടന്റെ… ഗംഭീര സിനിമയാണ്… “മലയാളത്തിലെ ഹോളിവുഡ് പടം” – കുറിപ്പ്

ശ്രീ സന്തോഷ് പണ്ഡിത്തിന് മലയാളത്തിലെ സൂപ്പർ സ്റ്റാർ ആകാനുള്ള കേപ്പബിളിറ്റി ഉണ്ട് എന്ന്