ധനുഷ് നായകനായ ബൈ ലിംഗ്വൽ ചിത്രം ‘സർ / വാത്തി’ – സെക്കന്റ് സിംഗിൾ ‘നാടോടി മന്നൻ’ 2023 ഫെബ്രുവരി 17 ന് റിലീസ് ചെയ്യും. വെങ്കി അട്ലൂരി സംവിധാനം ചെയ്ത തമിഴ്, തെലുങ്ക് ബൈ ലിംഗ്വൽ ചിത്രത്തിൽ സംയുക്ത മേനോനാണ് നായിക. ബാലഗംഗാധർ തിലക് എന്ന കഥാപാത്രമായാണ് ധനുഷ് ചിത്രത്തിലെത്തുന്നത്.സായി കുമാർ, നാരാ ശ്രീനിവാസ്, സമുദ്രക്കനി, തോട്ടപ്പള്ളി മധു, പമ്മി സായ്, ഹൈപ്പർ ആദി, ഷാര, ആടുകളം നരേൻ, ഇളവരസു, മൊട്ട രാജേന്ദ്രൻ, ഹരീഷ് പേരടി, പ്രവീണ എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളാകുന്നു. ജി വി പ്രകാശ് സംഗീതം നൽകുന്ന സിനിമയുടെ ഛായാഗ്രഹണം ജെ യുവരാജ് ആണ്. വെങ്കട്ടാണ് സ്റ്റണ്ട് ഡയറക്ടർ.
Music : G V Prakash Kumar
Singer – Anthony Daasan
Lyrics – Yugabharathi