Entertainment
ഈ വീട് ഓർമ്മയുണ്ടോ ? മലയാളികൾ ഇതങ്ങനെ മറക്കില്ല

ഈ വീട് ഓർമ്മയുണ്ടോ ? മലയാളികൾ ഇതങ്ങനെ മറക്കില്ല. ജോഷി സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായ നാടുവാഴികൾ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ ക്ളൈമാക്സ് രംഗം ഷൂട്ട് ചെയ്തത് ഈ വീട്ടിൽ വച്ചാണ്. ഈ വീട് നാടുവാഴികളിൽ വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിച്ച ദേവന്റെയും മുരളിയുടെയും വീടായാണ് ചിത്രത്തിൽ കാണിക്കുന്നത്.
നാടുവാഴികൾ സിനിമയുടെ ക്ളൈമാക്സില് ദേവന്റെ കഥാപാത്രത്തെ മോഹൻലാൽ കൊല്ലുന്നത് ഈ വീട്ടിൽ വച്ചാണ്. ദേവന് സുരക്ഷനൽകാൻ വീടുമുഴുവൻ പോലീസിനെ വിന്യസിച്ചിട്ടും അതി വിദഗ്ധമായാണ് നായകകഥാപാത്രം ആംബുലൻസിൽ ശവപ്പെട്ടിയിൽ കിടന്നെത്തി പ്രതികാരം ചെയുന്നത്. ദേവന്റെ അനുജൻ ആയി അഭിനയിച്ച മുരളിയുടെ മൃതദേഹവും വഹിച്ചുകൊണ്ട് വന്ന ആംബുലൻസ് ആണ് എന്ന് തെറ്റിദ്ധാരണയുണ്ടാക്കി ആണ് നായകൻ പ്രതികാരം പൂർണ്ണമാകുന്നത്.
ഈ ചിത്രം സോഷ്യൽ മീഡിയയിൽ ഒരു സിനിമാസ്വാദകൻ പോസ്റ്റ് ചെയ്തതാണ്. എന്തായാലും ഒരുകാലത്തെ സൂപ്പർഹിറ്റ് സിനിമകളുടെ ലൊക്കേഷനുകൾ കാണുമ്പൊൾ ആ കാലം തന്നെയാണ് നമ്മുടെ മനസിലേക്ക് ഓടിയെത്തുക. എന്തായാലും വീട് അന്നത്തേതുപോലെ തന്നെ സംരക്ഷിച്ചിട്ടുണ്ട്. എന്നാൽ മുറ്റം അന്നത്തെ അത്രയും ഇപ്പോഴില്ല. റോഡിന് വേണ്ടി വിട്ടു കൊടുത്തതാണ് എന്ന് ചിത്രം കാണുമ്പൊൾ മനസ്സിലാകുന്നുണ്ട് .
1,926 total views, 15 views today