നഗ്മ എന്നറിയപ്പെടുന്ന നന്ദിത മൊറാർജി തെന്നിന്ത്യൻ ചലച്ചിത്രങ്ങളിൽ തിളങ്ങി നിന്നൊരു നടിയാണ് . നമ്രത സാധന എന്നും പേരുണ്ട്. 1990 കളിൽ തമിഴിലെ ഒരു മുൻ നിര നായിക നടിയായിരുന്നു നഗ്മ. നഗ്മയുടെ പിതാവ് ഒരു ഹിന്ദുവും മാതാവ് ഒരു മുസ്ലിമുമാണ്. പിതാവ് ശ്രീ അരവിന്ദ് പ്രതാപ് സിങ് മൊറാർജി ഒരു വസ്ത്രവ്യാപാരിയായിരുന്നു. മാതാവ് സീമ സാധന 1972 ലാണ് മൊറാർജിയെ വിവാഹം ചെയ്തത്. നഗ്മയുടെ ജനനനാമം നന്ദിത എന്നാണ്. നഗ്മയുടെ സഹോദരി ജ്യോതിക തമിഴിലെ ഒരു പ്രധാന നടിയാണ്. ജൂൺ 2008 ൽ നഗ്മ തന്റെ ക്രിസ്ത്യൻ മതത്തോടുള്ള ആരാ‍ധന വ്യക്തമാക്കി

തന്റെ അഭിനയ ജീവിതം തുടങ്ങിയത് ബോളിവുഡിലാണ്. ചില ചിത്രങ്ങളിൽ അഭിനയിച്ച ശേഷം തമിഴിലേക്ക് തിരിഞ്ഞതോടെ നല്ല വേഷങ്ങളിൽ അഭിനയിച്ചു. തന്റെ 15 വയസ്സിൽ ബാഗി എന്ന ഹിന്ദി ചിത്രത്തിൽ 1990 ൽ അഭിനയിച്ചു കൊണ്ടാണ് നഗ്മ ചലച്ചിത്ര രംഗത്തേക്ക് വരുന്നത്. ഇതിൽ നായകൻ സൽമാൻ ഖാൻ ആയിരുന്നു. പക്ഷേ, ആദ്യ ചില വിജയങ്ങൾക്ക് ശേഷം നഗ്മക്ക് ഹിന്ദി ചലച്ചിത്രവേദിയിൽ അവസരങ്ങൾ ലഭിക്കാത്തതിനാൽ നഗ്മ തന്റെ അഭിനയരംഗം തമിഴിലേക്ക് തിരിക്കുകയായിരുന്നു. 1997 വരെ തമിഴിലെ ഒരു മുൻ നിര നായിക നടിയായിരുന്നു.

തമിഴ് കൂടാതെ 1990 കളിൽ തെലുങ്കിലും ധാരാളം ചിത്രങ്ങളിൽ അഭിനയിച്ചു. തമിഴിൽ രജനികാന്ത് നായകനായി അഭിനയിച്ച ബാഷ, പ്രഭുദേവ നായകനായി അഭിനയിച്ച കാതലൻ എന്നിവ വൻ വിജയങ്ങളായിരുന്നു. നഗ്മ അഭിനയിച്ച പല പ്രധാന വേഷങ്ങളും ഗ്ലാമർ വേഷങ്ങളായിരുന്നു. 1998-ൽ ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം എന്ന മലയാളചിത്രത്തിലും നഗ്മ പ്രധാനവേഷത്തിൽ അഭിനയിച്ചു. ഇപ്പോൾ നഗ്മ ധാരാളം ബോജ് പുരി ചിത്രങ്ങളിൽ അഭിനയിക്കുന്നു.

മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുടേയും നടി നഗ്മയുടേയും പ്രണയകഥ ഇന്നും വാർത്തകളിൽ നിറയാറുണ്ട്. വിവാഹം വരെ എത്തിയ ബന്ധമായിരുന്നു ഇവരുടേത്. എന്നാൽ പിന്നീട് കാര്യങ്ങൾ മാറിമറിഞ്ഞ്, ഗാംഗുലി ഡോണ റോയിയെ വിവാഹം കഴിച്ചു. നഗ്മ ഇന്നും അവിവാഹിതയായി തുടരുകയാണ്.വാർത്തകളിൽ ഇടംപിടിച്ച ബന്ധമായിട്ടും ഗാംഗുലിയുടെ വിവാഹത്തിന് ശേഷം യാതൊരുവിധ പരസ്യപ്രസ്താവനകളിലേക്കും നഗ്മ പോയില്ല. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് നടിയുടെ പഴയ ഒരു അഭിമുഖമാണ്. ഗാംഗുലിക്കൊപ്പമുള്ള ഗോസിപ്പ് വാർത്തകളെ കുറിച്ചായിരുന്നു മനസ് തുറന്നത്. ഗാംഗുലിയുടെ പേര് എടുത്തു പറയാതെയായിരുന്നു നഗ്മ അന്ന് സംസാരിച്ചത്

ചില വ്യക്തികൾ ദശലക്ഷക്കണക്കിന് ആളുകളുടെ മനസ് കീഴടക്കും. ഞങ്ങളുടെ ഫീൽഡ് വ്യത്യസ്ത പശ്ചാത്തലത്തിലുളളവർക്ക് തമ്മിൽ കണ്ടുമുട്ടാനുള്ള വേദിയൊരുക്കും. പ്രശസ്തരായ രണ്ടുപേർ ഇത്തരത്തിൽ കണ്ടുമുട്ടി അടുത്താൽ ആളുകളുടെ ഇടയിൽ ഇത് വലിയ ചർച്ചയാവും. പ്രശസ്തരായ രണ്ടുപേർ ഒന്നിക്കുന്നത് ലോകം ഇഷ്ടപ്പെടുന്നില്ല.ഒരു ബന്ധം സത്യസന്ധമാണെങ്കിൽ അത് ഒരിക്കലും തകർന്ന് പോകില്ലെന്ന് വിശ്വസിക്കുന്നു. സുഹൃത്തുക്കൾ എപ്പോഴും സുഹൃത്തുക്കളായി തന്നെ തുടരും. നിങ്ങൾ ആ വ്യക്തിയുമായി രണ്ട് നല്ല നിമിഷങ്ങൾ പങ്കിട്ടിട്ടുണ്ടെങ്കിൽ, ആ ബന്ധമോ ആ നിമിഷമോ ഒരിക്കലും ജീവിതത്തിൽ നിന്ന് പോകില്ല- നഗ്മ പറഞ്ഞു.

ഗാംഗുലിയുമായി പ്രണയത്തിലായിരുന്നോ എന്ന ചോദ്യങ്ങള്‍ക്ക് നഗ്മ നല്‍കിയ മറുപടികള്‍ പിന്നീട് വലിയ ചര്‍ച്ചയായി. ഒരിക്കല്‍ പോലും ഗാംഗുലിയുമായി പ്രണയമുണ്ടായിരുന്നില്ലെന്ന് നഗ്മ പറഞ്ഞിട്ടില്ല. ഗോസിപ്പുകളെയൊന്നും നഗ്മ നിഷേധിക്കാത്തതിനാല്‍ ഗാംഗുലിയുമായുള്ള ബന്ധം സത്യമാകുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. പ്രൊഫഷണല്‍ കരിയറിനെ പ്രതികൂലമായി ബാധിക്കാതിരിക്കാനാണ് നഗ്മയും ഗാംഗുലിയും പ്രണയബന്ധം വേര്‍പിരിഞ്ഞതെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഇരുവരും ഒന്നിച്ചെടുത്ത തീരുമാനമായിരുന്നു ഇതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഈ ബന്ധം പിരിഞ്ഞ ശേഷമാണ് നടി തെന്നിന്ത്യന്‍ സിനിമകളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്. ആ സമയത്ത് നടന്‍ ശരത് കുമാറുമായി താരത്തിന് പ്രണയ ബന്ധമെന്ന് അന്ന് ? ഗോസിപ്പ് വന്നിരുന്നു. അന്ന് ശരത് കുമാര്‍ വിവാഹിതനായിരുന്നതു കൊണ്ടു തന്നെ നഗ്മയുമായുള്ള ബന്ധം അറിഞ്ഞ് ഭാര്യ വിവാഹ മോചിതയാവുകയാണ് ഉണ്ടായത്. സംഭവം വിവാദമായതോടെ താരം ശരത് കുമാറുമായുള്ള ബന്ധം ഉപേക്ഷിക്കുകയും ചെയ്തു.

പിന്നീട് ഭോജ്പൂരി സിനിമകളില്‍ ശ്രദ്ധ നല്‍കിയ താരം ഭോജ്പൂരി സിനിമകളിലെ സൂപ്പര്‍ സ്റ്റാര്‍ ആയ രവി കിഷനുമായി പ്രണയത്തിലായി. അദ്ദേഹവും വിവാഹിതനായിരുന്നു. പക്ഷേ ഭാര്യ അംഗീകരിച്ചിരുന്നു ഈ ബന്ധം എന്നാണ് അദ്ദേഹം തന്നെ തുറന്നു പറഞ്ഞിരുന്നത്. ഭാര്യ ഇവര്‍ക്കിടയിലെ സൗഹൃദം ആസ്വദിച്ചിരുന്നു എന്ന് താരവും വ്യക്തമാക്കിയിരുന്നു. പക്ഷേ പിന്നീട് അവര്‍ക്കിടയിലെ സ്‌നേഹം മനസ്സിലാക്കി താരം പിന്തിരിയുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

 

Leave a Reply
You May Also Like

“അടുത്ത സിനിമ ലോകോത്തരനിലവാരത്തിൽ” ശരവണൻ മുന്നോട്ടുതന്നെ

ശരവണ സ്റ്റോഴ്സിന്റെ ഉടമ ശരവണൻ നായകനായ ചിത്രം ലെജൻഡ് കഴിഞ്ഞ ആഴ്ചയാണ് റിലീസ് ചെയ്തത്. ബിഗ്…

കേരളത്തിൽ മാത്രം ഇൻഡസ്ട്രിയൽ ഹിറ്റാവാതെ പോയ സിനിമ കൂടിയാണ് ബാഹുബലി 2, കാരണമുണ്ട്

Gladwin Sharun Shaji ഇന്നും ഫാൻസ്‌ തമ്മിൽ അടി നടക്കുന്ന ഒരു കാര്യമാണ് 2017ലെ കേരള…

അഭിമുഖത്തിനിടെ യുവാവിനെ തല്ലിയ സംഭവം, വിശദീകരണവുമായി ലക്ഷ്മി മഞ്ജു

ദുബായില്‍ നടന്ന സൈമ അവാര്‍ഡിനിടെ അഭിമുഖം നടക്കുന്നതിനിടെ ക്യാമറയ്ക്ക് മുന്നിലൂടെ കടന്നുപോയ യുവാവിനെ തല്ലിയ സംഭവം…

പുരുഷന്മാർ തന്നെ പ്രാപിക്കുമെന്ന ഭയത്തിൽ സ്വന്തം യോനിയിൽ കിഴങ്ങ് തിരുകി വച്ച് ജീവിക്കുന്ന ഒരു പെൺകുട്ടി !

‘The Milk Of Sorrow’ (2009) Jaseem Jazi പുരുഷന്മാർ തന്നെ സമീപിക്കുമെന്ന ചിന്തയിൽ, അവരുടെ…