അറിവ് തേടുന്ന പാവം പ്രവാസി

റോഡിന്റെ നടുവിൽ ഒരു വീട്, പോട്ടെ ഒരു കുടിൽ, ചുറ്റിലും ചീറിപ്പാഞ്ഞ് വാഹനങ്ങൾ… ഇങ്ങനെ ഒരു കാഴ്ച നിങ്ങൾക്ക് ചൈനയിൽ പോയാൽ മാത്രമെ കാണാൻ കഴിയു. ഇത്തരം വീടുകൾ അറിയപ്പെടുന്നത് ‘നെയിൽ ഹൗസ്’ എന്നാണ്. ചൈനയിൽ ഇത്തരം ഒരുപാട് ‘നെയിൽഹൗസുകൾ’ കാണാം. ചുറ്റും വികസനം വരുമ്പോൾ ചിലപ്പോൾ ആളുകൾക്ക് തങ്ങളുടെ വീടുകൾ ഒഴിഞ്ഞു കൊടുക്കേണ്ടി വരും, അവിടെ നിന്നും മാറേണ്ടി വരും.

എന്നാൽ, ചിലർ എത്രയൊക്കെ നഷ്ടപരിഹാരം നൽകാം എന്ന് പറഞ്ഞാലും അതിന് തയ്യാറാവാതെ വരാറുണ്ട്. അത്തരത്തിൽ ഒഴിഞ്ഞുപോയ വീടുകൾ ആണ് ഇത്. പലപ്പോഴും സാമൂഹിക മാധ്യമങ്ങളിൽ ചൈനയിൽ നിന്നുള്ള ഇത്തരത്തിലുള്ള അനേകം വീടുകളുടെ ചിത്രങ്ങളും വീഡിയോകളും കാണാം. അതിൽ തന്നെ വലിയ വലിയ വീടുകളും കുടിലുകളും ഒക്കെ കാണാം. വാഹനങ്ങൾ പലപ്പോഴും ഈ വീടുകളുടെ സമീപത്തെത്തുമ്പോൾ വളഞ്ഞായിരിക്കും പോകുന്നത്. എന്നാലും, ഈ വാഹനങ്ങളുടെയും ആളുകളുടെയും ബഹളത്തിനിടയിൽ എങ്ങനെ ആയിരിക്കും വീട്ടുകാർ അതിനകത്ത് കിടന്നുറങ്ങുന്നത് എന്ന് സ്വാഭാവികമായും ആരും ചിന്തിച്ച് പോകും.

എന്നാൽ, ആ വീട്ടുകാർക്ക് അത് പരിചയമായിട്ടുണ്ടാവും എന്ന് വേണം കരുതാൻ. എന്നാൽ, ഏതൊരു ശബ്ദവും കുറച്ച് കാലം പരിചയിച്ച് കഴിഞ്ഞാൽ അതൊരു പ്രശ്നമാവില്ല എന്നാണല്ലോ പറയാറ്.
സാധാരണയായി ഇത്തരം വികസനം വരുമ്പോൾ നഷ്ടപരിഹാരം നൽകി ആളുകളെ ഒഴിപ്പിക്കാനാണ് സർക്കാർ ശ്രമിക്കാറ്. എന്നാൽ, ചിലർ എന്തൊക്കെ ചെയ്താലും ഒഴിയാൻ തയ്യാറാവില്ല. അതിന് കാരണമായി പറയുന്നത് സർക്കാർ നൽകുന്ന നഷ്ടപരിഹാരം അവരുടെ നഷ്ടം പരിഹരിക്കുന്നതിന് ഉതകുന്നതല്ല എന്നാണ്.

You May Also Like

എലിസബത്ത് അലക്സാന്ദ്ര മേരി വിൻഡ്സർ, അവകാശങ്ങളുടെയും അധികാരങ്ങളുടെയും അവസാനവാക്ക്

Wilson P S പാസ്പോർട്ട് ഇല്ലാതെ ഏത് രാജ്യവും സന്ദർശിക്കാൻ കഴിയുന്ന ലോകത്തെ ഒരേ ഒരു…

മൂങ്ങയുടെ തല വട്ടത്തിൽ കറങ്ങുമോ ?

മൂങ്ങയ്ക്ക് അതിന്റെ തല മുഴുവനായി നേരെ പിന്നിലേക്ക് തിരിക്കാൻ കഴിയും, സത്യം ഇതാണ് വായിക്കാം

65 മത്തെ വയസ്സില്‍ ആത്മഹത്യ ചെയ്യാനിറങ്ങി, 88 ല്‍ ബില്ല്യണയര്‍, നമ്മെ ആവേശ ഭരിതരാക്കുന്ന ജീവിതം

അമേരിക്കക്കാരനായ കേണേൽ ഹാർലാൻഡ് സാണ്ടെര്സ് ആണ് കെ.എഫ്.സി ആരംഭിച്ചത് . ഗ്രേറ്റ് ഡിപ്രഷൻ നടന്ന കാലത്ത്…

ഈ കളിപ്പാട്ടം നിങ്ങൾ മറന്നുകാണില്ലല്ലോ ? എന്താണ് ഇതിന്റെ പ്രവർത്തന തത്വം ?

ഏറ്റവും ലളിതമായ, ചലിക്കുന്ന ഭാഗങ്ങളില്ലാത്ത ആവി എഞ്ചിൻ ഉപയോഗിച്ച് പ്രവർത്തിപ്പിക്കപ്പെടുന്ന കളിപ്പാട്ടമാണ് പട് പട് ബോട്ട്